ശരിയ്ക്കുമൊരു പക്ഷി
യെങ്ങനെയാണു
പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?
ഇരുന്ന കൊമ്പില്‍നിന്ന്
മുന്നോട്ടൊരായലുണ്ട്
ആയലിനൊരു
കുതിപ്പുണ്ട്
കുതിപ്പിനൊരു താളമുണ്ട്
താളത്തിനൊരു തരിപ്പുണ്ട്
അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്‍
എന്നാല്‍ പക്ഷിയോ
ആയത്തിലുള്ള കുതിയ്ക്കലില്‍
പ്രപഞ്ചത്തിന്റെ
അതിരോളം ചെല്ലാനുള്ള
കൗതുകമൊളിപ്പിച്ച്
ഞാനൊന്നും
കണ്ടില്ലേ
കേട്ടില്ലേ
യെന്നു കൂവി
മറ്റൊരു ചില്ലയില്‍
ചെന്നിരിപ്പാണ്
അതിനെയവിടെ നിന്നു
പറത്തിവിട്ട്
അവിടന്നുമവിടന്നും
പറത്തിവിട്ട്
രസിയ്ക്കുകയാണ്
ഞാനൊന്നും
കണ്ടില്ലേ കേട്ടില്ലേ
യെന്നൊരു പറപ്പ് !
30/10/10
പറപ്പ്
വിഭാഗം
പി.എ. അനിഷ്
28/10/10
ലിപിജീവിതങ്ങൾ
കവി എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ 'ക' എന്ന ലിപി
വിചാരിച്ചു:
താനൊറ്റയാണെന്നും
സ്വതന്ത്രനാണെന്നും
ഒരു വിശുദ്ധവാഗ്ദാനങ്ങളുടേയും
കയറ് കഴുത്തിൽക്കെട്ടി
നടക്കാത്തവനാണെന്നും ഒക്കെ
അപ്പോളാണ് കാന്ത എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ
'കാ' എന്നൊരു സുന്ദരലിപി കടന്നു വന്ന്
ജീവിതത്തിന്റെ മറ്റേതലവരെ
നിന്നെയിങ്ങനെ നീട്ടിവലിച്ചോണ്ട് പോകേണ്ടവളല്ലേ
ഞാനെന്ന്
മധുരമായി
ഊണുകഴിക്കാൻ വിളിച്ചത്.
പുലർച്ചയ്ക്ക്
ഓർമ്മകളുടെ മഴക്കുളിരുള്ള
ജാലകത്തിലൂടെ നോക്കുമ്പോൾ
മഴയിലൂടെ കുടപിടിച്ച്
വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
'കി' എന്ന പഴയ കാമുകി.
വിളക്കുകാലിനു ചുവട്ടിൽ
നീണ്ട സൗഹൃദ സ്വരമുള്ള
'കീ' എന്ന എന്ന ചങ്ങാതി
എതോ ഒരു കാലം മറന്നുവെച്ചതുപോലെ ,
ഒരു പത്രം പോലും നിവർത്തിപ്പിടിക്കാതെ
ഒറ്റയ്ക്ക് നിൽക്കുന്നു.
കൂടെപ്പഠിച്ച 'ക്'എന്നൊരു കൂട്ടുകാരൻ
ഒരു കുട്ടമീനുമായി
പടിപ്പുര കടന്ന്
ഒരു കാർഡിയാക്ക് അറ്റാക്കുപോലെ
മുറ്റത്ത്
പഴയലിപിയിലെഴുതിയ
കു എന്നൊരു കൂട്ടുകാരി
ഒറ്റവൃഷണം മാത്രമുള്ള ഭർത്താവിനോടൊപ്പം
രജിസ്ട്രേഷനില്ലാത്ത ഡോക്ടറെക്കാണാൻ
എവിടേയ്ക്കോ പോകുന്നു...
'കൂ' എന്ന കൂത്തച്ചിപ്പെങ്ങൾ
വളവു തിരിഞ്ഞ്
കവലയിൽ ചുറ്റിത്തിരിഞ്ഞ്
ആരോടൊപ്പമോ എതിർദിശയിലേയ്ക്ക്...
കൃ എന്ന വഴികാട്ടി
തികച്ചും അലസനായി
പഴയ ഊഞ്ഞാൽക്കട്ടിലിൽത്തന്നെയിപ്പൊഴും...
ഓർമ്മയിൽ 'കെ' എന്നൊരു വൃദ്ധലിപി
ചെറുമകന്റെ പിന്നാലെ
വേച്ചു വേച്ച്
കടലുകാണാനും കാറ്റുകൊള്ളാനുമിറങ്ങുന്നു
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാമെന്ന്
കക്കാടിനെ കടന്ന് ഒട്ടുദൂരം പോയി
ആരുമില്ലാത്ത ഭൂതകാലത്തിലേയ്ക്ക്
ഭയത്തോടെ തിരിഞ്ഞ് നോക്കുന്നു...
'കേ' എന്നൊരമ്മ
പഴയ ലാന്റ് ഫോൺ പിടിച്ച്
ദൂരദേശങ്ങളിലേയ്ക്ക് ചെവിയോർത്ത് നിൽക്കുന്നു...
കൈ എന്നൊരു ദീർഘപാതയിൽ
പ്രകടനത്തിനുണ്ട് ഇപ്പോഴും ആ കഷണ്ടിത്തല
മുന്നിലോ പിന്നിലോ..
നഗരത്തിരക്കിലൂടെ
'കൊ'എന്നൊരു പരിചയക്കാരൻ
മുന്നിൽ കുട്ടിയും പിന്നിൽ ഭാര്യയുമായി
പെട്ടെന്ന് ബൈക്കോടിച്ച്....
ഇടത്തും വലത്തും പൊലീസുകാരുമായി,
പണ്ട് പെൻസിലും പേനയും മാത്രം
മോഷ്ടിച്ചിരുന്ന, 'കോ' എന്ന
പിൻബഞ്ചുകാരന്റെ മങ്ങിയ ചിത്രം
പത്രത്തിന്റെ ഉൾപ്പേജിൽ വരുന്നു...
'കൗ'എന്നൊരു ഭ്രഷ്ടകാമുകൻ
തകർന്നപ്രണയത്തിന്റെ
കീറച്ചിഹ്നത്തിലേയ്ക്കുറ്റു നോക്കി
ഒരേയിരുപ്പിൽ
ഒരു ജന്മം കുടിച്ചു തീർക്കുന്നു...
ഇടയിൽ'ക്ത'പോലെ ചിലത്
കൂട്ടക്ഷരങ്ങളായി വർഗ്ഗവഞ്ചനയിലും ,
കൂട്ടുവ്യാപാരത്തിലും,
മുഴുക്കുടിക്കൂട്ടങ്ങളിലും പെട്ടുപോകുന്നു.
'ഷ്ക്ക'പോലെ ചിലത് സംഘരതിയിലും
'ക്ക'പോലെ ചിലത് സ്വവർഗ്ഗരതിയിലും
തളർന്നുപോകുന്നു
ഇങ്ങനെ 'ക' എന്ന ലിപി
ഓരോന്നാലോചിച്ച്
ഒടുവിലെ തിരിവിലെത്തുമ്പോൾ
'കം' എന്നൊരപരിചിതൻ
'ഠ' വട്ടത്തേക്കാൾ ചെറിയൊരു കുഴിയും കുഴിച്ച്
ഹലോ എന്നു പറഞ്ഞ് പരിചയം നടിക്കുന്നു...
മനസിലായില്ലല്ലോയെന്ന് നെറ്റിചുളിയുമ്പോൾ
നിന്റെ പരമ്പരയിലെ
ഒടുവിലത്തെ കക്ഷിയാണെന്ന്
സ്വയം പരിചയപ്പെടുത്തും.
അപ്പോൾ 'ക' എന്ന ലിപി
ഹാ എന്നൊരത്ഭുതം കലർന്ന്
'കഃ' എന്ന് രണ്ട് കണ്ണും തുറിച്ച്
മലർന്നടിച്ച് വീഴും.

ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
M.R.Anilan -എം. ആര്.അനിലന്‍
നേരം-
10/28/2010 07:03:00 PM
1 അഭിപ്രായം:
വിഭാഗം
കവിത
ജീവിതംകൊണ്ട് വീട്ടിത്തീര്‍ക്കാനാവാത്തത്
അരിച്ചുതീര്‍ക്കുകയാണ്
ചിതലുകള്‍,
നീ ഭദ്രമായി സൂക്ഷിക്കാനേല്‍പ്പിച്ച ജീവിതം.
മതിലിനിപ്പുറത്ത്
നിസ്സഹായനായ നായയുടെ
ക്ഷമയാചിക്കുന്ന കണ്ണുകള്‍ പോലെ,
അടച്ചിട്ട മനസ്സിനു മുന്നില്‍
കാത്തിരിക്കുന്നുണ്ട് ഞാന്‍.
അറിയാം,
തുറക്കാത്ത വാതില്‍പ്പടി കടന്ന്
ഒരു മയില്‍പ്പീലിയോ അപ്പൂപ്പന്‍താടിയോ
പോലും കടന്നുവരില്ല.
കറുത്ത നിശാവസ്ത്രമോ
ചൂട്ടുവെളിച്ചമോ
സ്‌നേഹത്തിന്റെ യാചനകളോ
തുറക്കാന്‍ മതിയാവുകയുമില്ല.
എങ്കിലും കാത്തിരിക്കാതെ വയ്യ.
എന്നെങ്കിലുമെത്താതിരിക്കില്ല,
എല്ലാ വാതിലുകളെയും
കൈയാംഗ്യം പോലുമില്ലാതെ
തുറക്കാനാവുന്ന
ഒരു മായാജാലക്കാരന്‍.
അവന്റെ നിഴലിലൂടെ വേണം
ചിതലുകളെയും കണ്ണീരിനെയും തുടച്ചുമാറ്റി
ഒരു സമ്മാനപ്പൊതിയില്‍
നിനക്ക് ചിരിയുടെ മധുരം നിറച്ച്
ആ ജീവിതം തിരിച്ചുനല്‍കാന്‍.
പെരുമഴയില്‍ നനഞ്ഞ്
വസന്തത്തില്‍ പൂവിട്ട്,
വേനലില്‍ കരിഞ്ഞുണങ്ങി
കാത്തിരിപ്പുണ്ട് ഞാന്‍.
ഒറ്റവരിയില്‍
ഒരു ചിതല്‍പ്പുറ്റിനുള്ളിലെ
ജീവിതത്തെക്കുറിച്ച്
നീ എന്തുപന്യസിക്കാനാണ്
വീട്ടിത്തീര്‍ക്കാനാകാത്ത കടക്കണക്കുകളില്‍
എത്ര എഴുതിച്ചേര്‍ത്താലും മതിയാകാത്ത
പലിശക്കാരന്റെ മുഖമുള്ള കാവല്‍ക്കാരനോട്
ഏത് ഭാഷയിലാണ് ഞാന്‍ ചിതലുകളെക്കുറിച്ച്
പറഞ്ഞുകൊടുക്കേണ്ടത്
27/10/10
ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും /പി.പി രാമചന്ദ്രന്‍
അയ്യപ്പനും പോയി.
വെറുതെയങ്ങു പോകാന്‍ നാം മലയാളികള്‍ സമ്മതിക്കുമോ? ആചാരവെടിവെച്ചു കേമമായിത്തന്നെ യാത്രയാക്കി. മാത്രമല്ല, വൈലോപ്പിള്ളിക്കും ഓ.വി.വിജയനുമെല്ലാം മരണാനന്തരയാത്രയില്‍ നല്‍കിയതുപോലെ വിവാദങ്ങളുടെ വെടിക്കെട്ടും ശബ്ദഘോഷത്തോടെ നല്‍കി. ആരോരുമറിയാതെ തെരുവോരത്തുകിടന്നു ചത്തുപോകാനായിരിക്കും കക്ഷി ആഗ്രഹിച്ചത്. ആ പൂതി മനസ്സിലിരിക്കട്ടെ! അജ്ഞാതനായങ്ങു കടന്നുകളയാന്‍ അത്ര തിരിച്ചറിവില്ലാത്തവരാണോ ഇവിടത്തെ സാംസ്കാരികനായകരും ബുദ്ധിജീവികളും സര്‍വ്വോപരി സംസ്ഥാനബഹുമതികളോടെ സംസ്കരിക്കാന്‍ അവസരം പാര്‍ത്ത് സദാ സന്നദ്ധരായി നില്‍ക്കുന്ന സര്‍ക്കാരും?
ഒറ്റയാനായ അയ്യപ്പനോട് മധ്യവര്‍ഗ്ഗമലയാളിസഹൃദയര്‍ ഉള്ളില്‍ അസൂയ കൊണ്ടുനടന്നു. കാറ്റു പോലെ സഞ്ചരിക്കാനും ഏതു മുളന്തണ്ടിനേയും പുല്ലാങ്കുഴലാക്കി മാറ്റാനുമുള്ള ആ സ്വച്ഛന്ദസര്‍ഗ്ഗപ്രവാഹം അയ്യപ്പനെ ആയിരങ്ങളുടെ ആരാധനാപാത്രമാക്കി. വാക്കുകള്‍കൊണ്ട് അയ്യപ്പനുണ്ടാക്കിയ വിരുദ്ധബിംബങ്ങള്‍ അവരുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കി. കീറിമുറിക്കുകയും നീറിപ്പിടിക്കുകയും ചെയ്യുന്ന വാങ്മയം. ഗൃഹസ്ഥാശ്രമികളായിമാറിയ മുന്‍വിപ്ലവകാരികളുടെ കുറ്റബോധത്തിന് ആ വരികള്‍ പശ്ചാത്താപമോ കുമ്പസാരമോ ആയി. ഗ്രീഷ്മമേ സഖീ എന്ന് ബാറിലിരുന്ന് വിലപിച്ചു.
അരാജകജീവിതം നയിക്കുന്ന എഴുത്തുകാരേയും കലാകാരന്മാരേയും ആരാധിക്കുന്നതിന്റെ സമൂഹമനഃശാസ്ത്രം പരിശോധിക്കേണ്ടതുണ്ട്. നിയമാനുസൃത സമൂഹത്തില്‍ സാധിക്കാത്ത കിറുക്കുകള്‍ കൊണ്ടുനടക്കുന്നവരോടുള്ള അസൂയയില്‍നിന്നാണോ അതു ജനിക്കുന്നത്? നമ്പ്യാരും ബഷീറും വി.കെ.എനും അരക്കിറുക്കന്മാരായിരുന്നു. കുഞ്ഞിരാമന്‍നായരും ഏറെക്കുറെ താന്തോന്നിയായി ജീവിച്ചു. ജോണും സുരാസുവും അയ്യപ്പനും പലര്‍ക്കും റോള്‍മോഡല്‍തന്നെയായിരുന്നു. കവി,കാമുകന്‍,ഭ്രാന്തന്‍ എന്ന നിര്‍വ്വചനത്തന് അപവാദങ്ങളില്ലെന്നുണ്ടോ? പൌരസമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ ജീവിക്കുന്നവര്‍ക്ക് കലാകാരനാകാന്‍ പറ്റില്ലെന്നുണ്ടോ? നെരൂദ ഇന്ത്യയില്‍ ചിലിയുടെ അംബാസഡറായിരുന്നില്ലേ? അരാജകനായകന്മാരെ സൃഷ്ടിച്ച മുകുന്ദന്‍ ദില്ലിയില്‍ ഫ്രഞ്ച് എംബസ്സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നില്ലേ? സ്റ്റേറ്റ് ബാങ്കിന്റെ തലപ്പത്തിരുന്നു തന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം തെളിയിച്ചയാളല്ലേ നോവലിസ്റ്റ് സേതു?
ഒരു കലാകാരനെ അയാളുടെ രചനകളെ ആസ്പദമാക്കിയാണ് വിലയിരുത്തേണ്ടത്. ജീവിതത്തെയോ മരണത്തേയോ ആസ്പദമാക്കിയല്ല. അതെല്ലാം ആ രചനകളെ സ്വാധീനിച്ചിരിക്കാമെങ്കില്‍ക്കൂടി. നമ്മുടെ നാട്ടില്‍ പുരസ്കാരങ്ങളും ബഹുമതികളും നല്‍കുന്നത് രചയിതാവിനാണ്. കൃതിക്കല്ല. പുരസ്കാരം നല്‍കിയ എഴുത്തുകാരന് നാടുനീളെ സ്വീകരണം നല്‍കുന്നു. മരിച്ചാല്‍ സംസ്ഥാനബഹുമതികളോടെ സംസ്കരിക്കുന്നു. കഴിഞ്ഞു ഉത്തരവാദിത്വം. അതിലെ നിര്‍വ്വഹണവീഴ്ചകളാണ് അയ്യപ്പന്റെ കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയത്.
ഡോ.സുകുമാര്‍ അഴീക്കോടാണ് ഈ വിവാദവെടിക്കെട്ടിന് തിരികൊളുത്തിയത്. അയ്യപ്പന്റെ മൃതദേഹം സംസ്കരിക്കുന്നത് നീട്ടിവെച്ച സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നു. ജീവിച്ചിരിക്കെ അയ്യപ്പന്‍ എന്നൊരു കവിയെപ്പറ്റിയോ അദ്ദേഹം എഴുതിയ ഏതെങ്കിലുമൊരു കവിതയെപ്പറ്റിയോ അഴീക്കോടുസാര്‍ പരാമര്‍ശിച്ചതായി കേട്ടിട്ടില്ല. മൃതദേഹം മറവുചെയ്യാനെടുത്ത കാലതാമസമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗൃദ്ധ്രദൃഷ്ടിയെ ഈ കവിയിയേല്കു നയിച്ചത്! സംസ്കാരത്തെക്കുറിച്ച് അഭിപ്രായപ്രകടനം ചെയ്യുന്നവരാണ് സാംസ്കാരികനായകരെങ്കില്‍ അഴീക്കോടുസാര്‍ തനിക്കുള്ള ആ വിശേഷണത്തെ അന്വര്‍ത്ഥമാക്കി എന്നു പറയണം.
ചത്താല്‍ ഏതു മഹാനും ശവംതന്നെ. യഥാവിധി സംസ്കരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവുമാണ്. ജഡം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഉള്ളപ്പോള്‍ അവസാനമായി ഒരു നോക്കു കാണേണ്ടവര്‍ക്ക് ആ സൌകര്യം ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഇവിടെ പ്രശ്നമായത് തിരഞ്ഞെടുപ്പാണ്. സംസ്കാരം നീട്ടിവെക്കാന്‍ അതൊരു കാരണമാക്കേണ്ടതുണ്ടോ എന്നാണു ചോദ്യം. വടക്കന്‍ ജില്ലകളില്‍ തിരഞ്ഞെടുപ്പുഡ്യൂട്ടിയിലുള്ള സഹൃദയരുടെ സൌകര്യംകൂടി കണക്കിലെടുത്താണ് തിങ്കളാഴ്ച നിശ്ചയിച്ച സംസ്കാരം ചൊവ്വാഴ്ചത്തേയ്കു നീട്ടിയതെന്നാണ് മന്ത്രി ബേബി പ്രസ്താവിച്ചത്. വെളുക്കാന്‍ തേച്ച ആ പ്രസ്താവനയാണ് പാണ്ടായിത്തീര്‍ന്നത്. അങ്ങനെയൊരു ഔദാര്യത്തില്‍ പതിയിരുന്ന അനൌചിത്യത്തെ മന്ത്രി അത്ര കാര്യമാക്കിയില്ല. ആ വീഴ്ചയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
അവിടെയും അയ്യപ്പന്റെ കാവ്യസങ്കേതം തന്നെ ജയിക്കുന്നു. വിരുദ്ധബിംബങ്ങളെ ചേര്‍ത്തുവെച്ച് നക്ഷത്രമുണ്ടാക്കുന്ന രചനാശൈലി. ഒരേസമയം തിരഞ്ഞെടുപ്പിനോടുള്ള പൌരപ്രതിബദ്ധതയും അരാജകത്വത്തോടുള്ള ആരാധനയും നമ്മുടെ മധ്യവര്‍ഗ്ഗമനസ്സുകളില്‍ സംഘര്‍ഷത്തീപ്പൊരിയുണ്ടാക്കി. ("ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും"!) ജീവിച്ചിരിക്കെ അയ്യപ്പനെഴുതിയ അവസാനകവിത ഷര്‍ട്ടിന്റെ കൈമടക്കില്‍നിന്നു കിട്ടിയതാണെങ്കില്‍, മരിച്ചതിനുശേഷം അദ്ദേഹമെഴുതിയ കവിത ഈ സംഘര്‍ഷമായിരിക്കും

26/10/10
അയ്യപ്പന്
അയ്യപ്പനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍
നീറി നീറി / കറുപ്പില് പച്ചയായ്
കവിയേ.. ശവമേ.
കവിജന്മം/മരണം
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
നേരം-
10/26/2010 11:59:00 PM
അഭിപ്രായങ്ങളൊന്നുമില്ല:
അയ്യപ്പനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍
ഉല്പ്പം ചേര്‍ത്ത് തിരയുമ്പോള്‍
അയ്യപ്പനെ കാണുന്നത് വിരളം!
വീട്ടുപേരില്ലാതെ തിരയുമ്പോള്‍
അയ്യപ്പന്‍ സര്‍വ്വവ്യാപിയാകുന്നു
അവന്റെ ലീലാവിലാസങ്ങള്‍
പുലിപ്പുറത്ത്, കാട്ടില്‍, മലയില്‍...
മണ്ണുകൊണ്ടുണ്ടാക്കിയ അയ്യപ്പന്‍
പ്ലാസ്റ്റര്‍ ഓഫ് പാരീസ് അയ്യപ്പന്‍
സ്വര്‍ണ്ണം, പഞ്ജലോഹമയ്യപ്പന്‍.
ചില ചിത്രങ്ങളിലെ അയ്യപ്പന്‍ പതിനെട്ട്
പടികള്‍ക്കു മുകളില്‍
ചിലപ്പോള്‍ മഹിഷിയെ നിഗ്രഹിച്ച്
അതിന്മേല്‍ ചവിട്ടി ചുമ്മാ ചിരിച്ച്...
ചിലപ്പോള്‍ പൂക്കള്‍ തലയില്‍ വെച്ച്
(ചിലര്‍ക്ക് ഭ്രാന്തെന്ന് തോന്നുന്നുവെങ്കിലും
അത് മലരഭിഷേകമാണ്..
ഭക്തി വേണം ഹേ, ഭക്തി, അല്ലേല്‍ വ്രതം.
അതില്ലേല്‍ അനുശീലത്തെ ഭ്രാന്തായും
അഭിഷേകത്തെ വട്ടായും ഉല്പ്പ്രേക്ഷാഖ്യായലംകൃതി)
ചില സെര്‍ച്ച് എഞ്ചിനുകളില്‍ അയ്യപ്പന്‍
മിനിയാന്ന് മുതല്‍ കറുത്തിരിക്കുന്നു...
ചിലതിന്റെ ചെരാതുകളില്‍ അണയാദീപം
എന്നും കത്തുന്നവന്, എന്നും കറുക്കുന്നവന്
അണയാവിളക്ക് അലോസരം.
അയ്യപ്പനന്ന് കൊല്ലത്തിലൊരു പൂജമാത്രം
ഇടയ്ക്കെപ്പെഴോ മാസപൂജ!
ഇനി ദിവസപൂജയ്ക്ക് പ്രജകളെത്തും
കെട്ടിലെ കര്‍പ്പൂരം കത്തിക്കഴിഞ്ഞാല്‍
അവരെല്ലാം മലയിറങ്ങും...
പിന്നെ സുകുമാരകളില്‍ ലയിച്ചുറങ്ങും
ഇനി അയ്യപ്പനെ തിരയുമ്പോള്‍
ഉല്പ്പമില്ലാതെ തിരയുക!
അത് കവിതയുടെ കലിയുഗാവതാരമാണ്!

Ranjith chemmad / ചെമ്മാടൻ
നേരം-
10/26/2010 09:53:00 PM
10 അഭിപ്രായങ്ങൾ:
വിഭാഗം
രൺജിത്ത് ചെമ്മാട്
കവിയേ.. ശവമേ..
നീ എന്നും ഒറ്റക്കായിരുന്നു,
ആരോരുമില്ലാത്തവന്‍,
തെരുവ് തെണ്ടി,
പിച്ചക്കാരന്‍.
നീ ജീവിച്ചിരുന്നപ്പോള്‍ തന്നെ
ഞങ്ങളിത് പറഞ്ഞു.
അപ്പോള്‍ നീ,
കവിത കാര്‍ക്കിച്ചു തുപ്പി,
ഞങ്ങളെ പൊള്ളിച്ചു.
ഇപ്പോഴിതാ നിന്റെ
ശവത്തെ പോലും
ഞങ്ങള്‍ ഒറ്റക്കുകിടത്തിയിരിക്കുന്നു.
ചോദിക്കാനും പറയാനും
ആരുമില്ലാത്തവന്‍ എന്ന്,
റീത്തും വെച്ചു.
അക്ഷരങ്ങള്‍ ഉറുമ്പരിക്കുന്ന
നിന്റെ കറുത്ത ചുണ്ടു കണ്ടു,
ആര്‍ത്തു ചിരിക്കാതെ വയ്യ...
നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
ആ പൂവ് ഞങ്ങളെടുത്തു.
കറുപ്പ് പടര്‍ന്നൊരു
രക്തപുഷ്പം നാളെ
വിപണിയിലിറങ്ങും.
ഇനി കൈകള്‍ കഴുകട്ടെ,
നിന്റെ മാംസം പാകമായെന്നു
അറിയിപ്പ് വന്നിരിക്കുന്നു.
വിശന്നിട്ടു വയ്യ...
ആരോരുമില്ലാത്തവന്‍,
തെരുവ് തെണ്ടി,
പിച്ചക്കാരന്‍.
നീ ജീവിച്ചിരുന്നപ്പോള്‍ തന്നെ
ഞങ്ങളിത് പറഞ്ഞു.
അപ്പോള്‍ നീ,
കവിത കാര്‍ക്കിച്ചു തുപ്പി,
ഞങ്ങളെ പൊള്ളിച്ചു.
ഇപ്പോഴിതാ നിന്റെ
ശവത്തെ പോലും
ഞങ്ങള്‍ ഒറ്റക്കുകിടത്തിയിരിക്കുന്നു.
ചോദിക്കാനും പറയാനും
ആരുമില്ലാത്തവന്‍ എന്ന്,
റീത്തും വെച്ചു.
അക്ഷരങ്ങള്‍ ഉറുമ്പരിക്കുന്ന
നിന്റെ കറുത്ത ചുണ്ടു കണ്ടു,
ആര്‍ത്തു ചിരിക്കാതെ വയ്യ...
നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
ആ പൂവ് ഞങ്ങളെടുത്തു.
കറുപ്പ് പടര്‍ന്നൊരു
രക്തപുഷ്പം നാളെ
വിപണിയിലിറങ്ങും.
ഇനി കൈകള്‍ കഴുകട്ടെ,
നിന്റെ മാംസം പാകമായെന്നു
അറിയിപ്പ് വന്നിരിക്കുന്നു.
വിശന്നിട്ടു വയ്യ...
വിഭാഗം
എ അയ്യപ്പന്,
കലാം,
കവിത
കവിജന്മം/മരണം
നേരം നോക്കാതെ മരിച്ച
കുറ്റവാളിയാണു ഞാന്‍
മരണത്തെ ചുംബിച്ച
അക്ഷരങ്ങള്‍ക്കൊപ്പം
മോര്‍ച്ചറിയിലെ തണുത്തതടവറയില്‍
തിരക്കൊഴിയും വരെ.
ആറടിമണ്ണിന്റെപട്ടയത്തിനു
കാത്തിരിക്കുന്നുണ്ട്ഞാന്‍
അക്ഷരതെറ്റുള്ളാത്മാവോ
അറംപറ്റിയ കവിതയോ
കവിജന്മം....?
കുറ്റവാളിയാണു ഞാന്‍
മരണത്തെ ചുംബിച്ച
അക്ഷരങ്ങള്‍ക്കൊപ്പം
മോര്‍ച്ചറിയിലെ തണുത്തതടവറയില്‍
തിരക്കൊഴിയും വരെ.
ആറടിമണ്ണിന്റെപട്ടയത്തിനു
കാത്തിരിക്കുന്നുണ്ട്ഞാന്‍
അക്ഷരതെറ്റുള്ളാത്മാവോ
അറംപറ്റിയ കവിതയോ
കവിജന്മം....?
വിഭാഗം
എ അയ്യപ്പന്
നീറി നീറി / കറുപ്പില് പച്ചയായ്
കുഴൂരില് നീ വന്നിട്ടില്ല
ആലുവച്ചന്തയും
കൊടുങ്ങല്ലൂര്ക്കാവും
വിളിപ്പാടകലെയായിട്ടും
ഒരിക്കല് പോലും
കുഴൂര്ക്കരയില്
എല്ലാക്കൊല്ലവുമമ്പുണ്ട്
അമ്പിന്റെയന്ന്
നീറി നീറി നില്ക്കുന്നത്
പിള്ളേരുടെ ഒരു കൊല്ലം
നീണ്ട്നില്ക്കുന്ന സ്വപ്നമാണ്
അമ്പ് കൊള്ളാത്ത പിള്ളേര്
നീറി നീറി
വഴി നീളെ തുള്ളൂന്ന
കുഴൂരമ്പ് നീ കണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
സെബാസ്റ്റ്യന്,
പുണ്യവാളനേക്കാള്
പുണ്യശരണമായിട്ടും
കുഴൂരിലെ സെബസ്ത്യാനോസിന്റെ
കുഴൂരമ്പിന് നീ വന്നിട്ടില്ല
കുഴൂരിലെ അമ്പുകള്
മാത്രം കൊണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
ബാറുകളില്ലാത്തതിനാല്
ഒരു ബാറിലും പുലര്ച്ചെ പോയി
ഇളിച്ച് നിന്നിട്ടില്ല
കുഴൂരിലോ
കുഴൂരമ്പിനോ
കുഴൂര് ബാറിലോ
വന്നിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും
എല്ലാക്കൊല്ലവും
കുഴൂരിലെ പിള്ളേരും
വലിയവരും
നിന്റെ പേരു പാട്ട് പോലെ
പാടുന്നത് കേള്ക്കാം
വര്ഷം മുഴുവന് നീറി നീറി
ഒഴുകിയൊഴുകി
നടക്കുന്നവര് പോലും
ഒരു മാസം
കറുപ്പണിഞ്ഞ്
കല്ലും മുള്ളും ചവിട്ടി
നടക്കുന്നത് കാണാം
നിന്റെ പേര് മാത്രമുച്ചരിച്ച്
മനമുരുകി കരയുന്നത് കാണാം
നിന്നെ വിളിച്ച്
ചിന്തുപ്പാട്ടുകള് പാടുന്നത് കേള്ക്കാം
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും എല്ലാ വര്ഷവും
സെബസ്ത്യാനോസിന്റെ പെരുന്നാളിന്
അമ്പേല്ക്കാത്ത പിള്ളേര്
നീറി നീറി നില്ക്കുന്നുണ്ട്
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും
എല്ലാ വര്ഷവും പിള്ളേരും വലിയവരും
പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ്
നിന്നെക്കുറിച്ച് പാടുന്നുണ്ട്
കുഴൂരവസാനിക്കും വരെ
കുഴൂരമ്പണ്ടാകും
നീ വരാത്ത കുഴൂരില് പിള്ളേര്
നീറി നീറിത്തന്നെ നില്ക്കും
കുഴൂരവസാനിക്കും വരെ
എല്ലാ വര്ഷവും
നിന്റെ പേരുകള് പാട്ടായ് ഉയരും
പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും
ഇനിയൊരിക്കലും
കുഴൂരിലെ പിള്ളേരിലൊരാള്
ഒരമ്പിനും നീറിനീറി നില്ക്കില്ല
ഇനിയൊരിക്കാലും
കുഴൂരിലെ പിള്ളേരിലെയും
വലിയവരിലേയും ഒരാള്
കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല
മുള്ളും കല്ലും ചവിട്ടില്ല
കുഴൂര്
നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല
*
@ അയ്യപ്പന് വേണ്ടി സെബാസ്റ്റ്യന് പണി കഴിപ്പിച്ച സത്രം - മുറി -
ആലുവ പച്ചക്കറി മാര്ക്കറ്റിലാണ്.
അയാളുണ്ടാകും
@ കൊടുങ്ങല്ലൂര് അയാള്ക്ക് രണ്ടാം ദേശമായിരുന്നിരിക്കണം - ആദരവിനായി ആദ്യം ഇരുന്ന് കൊടുത്തതും വേറെ എവിടെയുമല്ല
@ കുഴൂരിലെ അമ്പ് തിരുന്നാള് / മണ്ഡലകാലത്തെ അയ്യപ്പ വിളികള്

|
വിഭാഗം
എ അയ്യപ്പന്
23/10/10
അയ്യപ്പന് ഓര്‍മ്മ
അയ്യപ്പന്‍ ഓര്‍മ്മ ഇവിടെ >>
- മനോജ് കുറൂര്‍
- അനു വാര്യര്‍
- വി.എം ദേവദാസ്
- കുരീപ്പുഴ ശ്രീകുമാര്‍
- അന്‍വര്‍ അലി
- ശ്രീചിത്രന്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
നേരം-
10/23/2010 09:06:00 AM
അഭിപ്രായങ്ങളൊന്നുമില്ല:
വിഭാഗം
എ അയ്യപ്പന്
അയ്യപ്പന് ഓര്‍മ്മ
അന്‍വര്‍ അലി
ഒറ്റയ്ക്കേ യാത്രചെയ്‌വോ, നടിയിളകിയ പാഴ്-
പാദുകം മാത്രമായോന്‍
കൂട്ടങ്ങള്‍ക്കന്യ, നാരും ബഹിര്‍നയനതയാല്‍
കണ്ടിടാകാഴ്ച കാണ്മോന്‍
ദുഃഖത്തിന്‍ കാട്ടില്‍മഞ്ഞപ്പുലിയുടെ ചിരിമേ
ലേറിയേ സഞ്ചരിപ്പോ
നയ്യപ്പന്‍, ചോരകൊണ്ടേ കവിത കഴുകുവോന്‍
ബുദ്ധരില്‍ ഭ്രാന്തനായോന്‍
മനോജ് കുറൂര്‍
അയ്യപ്പനുമൊരുമിച്ച് പലയിടങ്ങളിലും കവിത ചൊല്ലിയിട്ടുണ്ട്. ഒരുമിച്ചു കൂടിയിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍, തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തില്‍, കോട്ടയത്ത്, എറണാകുളത്ത്... അങ്ങനെയങ്ങനെ. കൊടുങ്ങല്ലൂരിലെ ഒരു കവിയരങ്ങ്. സെബാസ്റ്റ്യന്റെ പുസ്തകപ്രകാശനം. അയ്യപ്പനുമായി അന്നു വലിയ അടുപ്പമില്ല. പലയിടങ്ങളിലുംവച്ച് പരിചയം നടിച്ചിട്ടുണ്ടെന്നു മാത്രം. കവിയരങ്ങിന്റെ ഉദ്ഘാടനം അദ്ദേഹമാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. ആരൊക്കെയോ താങ്ങിയെടുത്താണു വേദിയിലിരുത്തിയത്. പക്ഷേ സംസാരിച്ചപ്പോള്‍ നല്ല ഫോമിലായി. അയ്യപ്പന്റെ പ്രസംഗത്തിനു ശേഷം മറ്റുള്ളവര്‍ കവിത ചൊല്ലുമ്പോള്‍ അദ്ദേഹം ഇടയ്ക്കിടെ അതുമിതും വിളിച്ചുപറഞ്ഞ് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. അയ്യപ്പനല്ലേ? ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ കവിത വായിച്ചപ്പോഴും അതുതന്നെ ആവര്‍ത്തിച്ചു. ‘കണ്ണീരും കിനാവും എന്ന എന്റെ കഥ’ എന്ന കവിത. ആദ്യമൊക്കെ അയ്യപ്പന്‍ പതിവു പരിപാടി തുടര്‍ന്നെങ്കിലും ആ കവിതയുടെ അവസാനവരികളെത്തിയപ്പോള്‍ ‘ഡാ, ഇതു കൊള്ളാം’ എന്നായി. എങ്കിലും എന്റെ നശിച്ച അസഹിഷ്ണുതയും ഈഗോയും അടങ്ങിയില്ല. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു ശരണം വിളിച്ച് ഞാന്‍ കവിതചൊല്ലല്‍ അവസാനിപ്പിച്ചു. പിന്നെയും കൊടുങ്ങല്ലൂരില്‍ത്തന്നെ ഒരുമിച്ചു കൂടിയിട്ടുണ്ട്. അന്നു പി. എ. നാസിമുദീനുമായി വാത്സല്യപൂര്‍വം മത്സരിച്ച് കവിതചൊല്ലിയ അയ്യപ്പന്‍ ആഹ്ലാദിപ്പിക്കുന്ന ഓര്‍മയാണ്. ഓരോ കവിതയും ചൊല്ലി നാസിമുദീന്‍ വെല്ലുവിളിച്ചത് അയ്യപ്പന്‍ ആവേശത്തോടെ ഏറ്റെടുത്തു. സ്വന്തം കവിതകളും ഒപ്പം ജി. ശങ്കരക്കുറുപ്പിന്റെ കവിതയുമൊക്കെ ചൊല്ലി. ചിത്രകലയെന്നപോലെ സംഗീതത്തിലും ആവേശം കാട്ടിയിരുന്നു അയ്യപ്പന്‍ . ചലച്ചിത്രഗാനങ്ങള്‍വരെ നന്നായി പാടും. പാട്ടിന്റെ സൂക്ഷ്മഭംഗികളില്‍ അഭിരമിക്കും. ‘അഭിസാരികയ്ക്ക് ഒരു ഗീതം’ എന്നിങ്ങനെയുള്ള അപൂര്‍വം കവിതകളൊഴിച്ച് എഴുതിയവയിലേറെയും വൃത്തമുക്തമെങ്കിലും കവിതയുടെ ലയാത്മകസംഗീതമെന്തെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ കേള്‍പ്പിച്ചുതന്നു. ചലച്ചിത്രോത്സവത്തില്‍ ഒരുമിച്ചിരുന്നു സിനിമ കാണുമ്പോള്‍ കൌമാരക്കാരെപ്പോലെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. ആരാണീ ശല്യക്കാരന്‍ എന്ന് ആള്‍ക്കാര്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയ്യപ്പന്‍ ആണെന്നുകണ്ടാല്‍ പുഞ്ചിരിക്കാറേയുള്ളൂ പലരും. ഇന്ന് ശ്രീകുമാര്‍ തീയെറ്ററിനരികെ അയ്യപ്പന്റെ ശരീരം ആളറിയാതെകിടന്നു എന്നു കേട്ടപ്പോള്‍ അദ്ദേഹമെഴുതിയതൊക്കെ ആര്‍ക്കുവേണ്ടി എന്നാലോചിച്ചുപോയി. തമ്പാനൂരില്‍, ആ ചലച്ചിത്രോത്സവവേദിക്കരികേപോലും അയ്യപ്പന്‍ തിരിച്ചറിയപ്പെട്ടില്ലല്ലൊ. മരണത്തിനു മുന്നില്‍ എല്ലാ വാക്കുകളും അപ്രസക്തമാണെന്ന് ഒരിക്കല്‍ക്കൂടി അറിയുന്നു. സത്ത മുഴുവന്‍ ചോര്‍ന്നുപോയ ആ പച്ചിലയുടെ ഓര്‍മയ്ക്കു മുന്നില്‍ അശരണമായി നില്‍ക്കുകയല്ലാതെ മറ്റൊന്നും ആവില്ലല്ലൊ.
കുരീപ്പുഴ ശ്രീകുമാര്‍
അയ്യപ്പന്
ആകാശത്തിന്റെ ആയുസ്സ്.പുഴയുടെ
പ്രായം
അയ്യപ്പനെ
അവസാനം കണ്ടത് തിരുവനന്തപുരം
ബിഗ് ബസാറിലെ മാതൃഭൂമിബുക്‌സ്റ്റാ ളിന്റെ
ഉദ്ഘാടനത്തിന്.അയ്യപ്പന്‍
ഒരു പുസ്തകം എനിക്കു തന്ന്
ഉദ്ഘാടനം നിര്‍വഹിച്ചു.സമ്മാനം
തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍
അയ്യപ്പന്‍ മാധവിക്കുട്ടിയുടെ
കഥകള്‍ എടുത്തു.പിന്നെയും
പിന്നെയും മാധവിക്കുട്ടിയെ
വായിക്കാനുള്ള അയ്യപ്പന്റെ
ആര്‍ത്തിയില്‍ എനിക്കു
സന്തോഷം തോന്നി.വിശ്വസിക്കുക,അയ്യപ്പന്‍
ഒരു തുള്ളി കള്ളും അന്ന്
കുടിച്ചിരുന്നില്ല.
വി.എം ദേവദാസ്
കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്ന ഒരു സ്വരാക്ഷരം
A അയ്യപ്പന്‍ അല്ല... An അയ്യപ്പന്‍' എന്നതൊരു ഒരു തിരുത്താണ്. കാരണം മണ്ണില്‍ മലര്‍ന്നു കിടന്ന് മേല്‍ക്കൂര നോക്കുന്ന വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ അയാളുണ്ടാകില്ല, മറിച്ച് 'തള്ള പറഞ്ഞാല്‍ കേള്‍ക്കാ തലതെറിച്ച പിള്ള' വവ്വാലായി മറുജന്മമെടുത്ത സ്വരങ്ങളുടെ കൂട്ടത്തില്‍ ഏതെങ്കിലും അരയാല്‍ മരക്കൊമ്പില്‍ കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്ന ഒരു സ്വരാക്ഷരം പോലെയേ അയ്യപ്പനെ കാണാനൊക്കൂ. മയക്കുബാക്കിയിലെങ്ങാനും കൊമ്പിലെ അള്ളിപ്പിടുത്തം വിട്ട് നിലത്തു വീണാല്‍ ചില്ലുടയും പോലെ ലഘുവാകും, വേണമെങ്കില്‍ മാത്രം പാടി നീട്ടി ഗുരുവാക്കാം...
'ഇത്തവണ ശരിക്കും മരിച്ചോ?'
അയ്യപ്പന്‍ മരിച്ചെന്ന വാര്‍ത്ത sms ആയി ലഭിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു സുഹൃത്തിന് മറുപടി അയച്ചത്. കാരണം അയ്യപ്പന്റെ മരണ വാര്‍ത്ത ഇതിനകം രണ്ടുമൂന്നു തവണയെങ്കിലും നമ്മളെല്ലാം കേട്ടതാണല്ലോ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഏതോ പഠനക്കുറിപ്പില്‍ '...പാതയോരത്ത് അനാഥനായി കിടന്നു മരിച്ചു' എന്ന മട്ടില്‍ അച്ചടിച്ചു വന്നതുമാണ്. അക്കാഡമിസ്റ്റുകളോട് കലഹിക്കേണ്ട എന്ന് കരുതിയാകും അയ്യപ്പന്‍ സ്വന്തം മരണം പോലും അതിനനുസാരിയായി ചിട്ടപ്പെടുത്തിയത്. പി കുഞ്ഞിരാമന്‍ നായരേക്കാളും കൂടുതല്‍ ബിംബങ്ങള്‍ മലയാളത്തില്‍ താനുണ്ടാക്കിയിട്ടുണ്ടെന്ന് -പാതി കളിയായും, പാതി കാര്യമായും- അഹങ്കരിക്കുന്ന അയ്യപ്പന് അത്രയെങ്കിലും ചെയ്യേണ്ടതുണ്ട്. കാരണം എഴുതിയ വരികളിലെ ബിംബങ്ങളും, രൂപകങ്ങളുമെല്ലാം ജീവിതത്തില്‍ സ്വയം ഏറ്റെടുക്കുന്ന പതിവാണല്ലോ കൂടുതല്‍ കണ്ടിട്ടുള്ളത്. വെറുതേയല്ലല്ലോ മാളമില്ലാത്തെ പാമ്പെന്നും, സമയം തെറ്റിയോടുന്ന സെക്കന്റ് സൂചിയെന്നും, കരളു മുറിച്ചു കൊടുത്ത വാന്‍ഗോക്കെന്നും ഒക്കെ അമിതകാല്‍പ്പനികതയുടെ ഉമിനീര്‍ നനവോടെ മലയാളി അയ്യപ്പനെ സ്നേഹിച്ചു വിളിച്ചത്.
‘അമ്പതു രൂപ പോക്കായി’ എന്നും പറഞ്ഞ് സ്വന്തം പോക്കറ്റു പൊത്തിപ്പിടിക്കുന്ന ഒരു കാലത്താണ് തെരുവലയലുകലുടെ പതിവു ഒറ്റയാന്‍ നടത്തങ്ങള്‍ക്കിടെ തൃശൂരില്‍ വെച്ചാണ് ആദ്യമായി അയ്യപ്പനെ കാണുന്നത്. ലോകത്തിന്റെ ഏതു തെരുവിലും വെച്ച് നമുക്കു കണ്ടുമുട്ടാവുന്ന ഒരു കുറിയ പരിചിതരൂപത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവര്‍ക്കും പറയാനുള്ളതു തന്നെ. മദ്യത്തിന്റെ മണം, കാശിനായുള്ള സ്നേഹ നിര്‍ബന്ധം, വിളറിയ ചിരി, കുഴഞ്ഞു ചിതറിയതെങ്കിലും തീയുള്ള വരികള്‍, ഇടയ്‌ക്കിടെ മുടി കോതലുകള്‍, കൂവലുകള്‍, തോള്‍ സ്പര്‍ശനങ്ങള്‍... പിന്നീട് കണ്ടുമുട്ടാറുള്ള എല്ലാ അവസരങ്ങളിലും അതിന്റെയൊക്കെ തന്നെ ആവര്‍ത്തനങ്ങള്‍. കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റ്റിനിടയിലാണ് അവസാനമായി അയ്യപ്പനെ കണ്ടത്. പിടി കുഞ്ഞുമുഹമ്മദിനെ 'പിടി കൂടിയ' അവസ്ഥയിലായിരുന്നു അപ്പോള്‍. സിനിമ കഴിഞ്ഞിറങ്ങി വരുന്ന തിരക്കിനിടയില്‍ ഒരു നോട്ടം, ഒരൊഴിഞ്ഞുമാറല്‍... അത്ര മാത്രം.
ജോണിനോടും, സുരാസുവിനോടും ഒക്കെ താരതമ്യപ്പെടുത്തിയുള്ള അരാജക ജീവിതകെട്ടിക്കാഴ്ചയുടെ ആഘോഷങ്ങള്‍ക്കപ്പുറത്ത് അയ്യപ്പന്റെ കവിതകളെ ഇനിയെങ്കിലും ശ്രദ്ധയോടെ വായിച്ചു തുടങ്ങേണ്ടതുണ്ട്. സൂക്ഷ്മതലത്തില്‍ സമീപിച്ചാല്‍ പിയേക്കാള്‍ കൂടുതല്‍ ബിംബങ്ങള്‍ സൃഷ്ടിച്ച, കടമ്മനിട്ടയേക്കാള്‍ കൂടുതല്‍ ദ്രാവിഡത്വം വിളംബരം ചെയ്‌ത, അയ്യപ്പപ്പണിക്കരേക്കാള്‍ കൂടുതല്‍ ദാര്‍ശനികത്വം എഴുതിയ, മധുസൂദനന്‍ നായരേക്കാള്‍ ജനപ്രിയനായ, സച്ചിദാനന്ദനേക്കാള്‍ കൂടുതല്‍ സ്വയം നവീകരിക്കുന്ന ഒരു കവിയുടെ തീയുള്ള കവിതകള്‍ ചിലപ്പോള്‍ കണ്ടെത്താനായേക്കും..

അനു വാര്യര്‍
ഇറങ്ങിപ്പോകുന്നവന്‍
ഒരു വരിയിലും തീരില്ല അയ്യപ്പന്‍, ഒരു ജീവിതത്തില്‍ ഒടുങ്ങുകയുമില്ല. അയ്യപ്പന്‍ ഒന്നാമനും രണ്ടാമനുമെല്ലാം അയാള്‍ തന്നെയാണ്.
ഫിലിം ഫെസ്റ്റിവലിലെ പതിവു കാഴ്ചകളിലൊരാള്‍. നഗരത്തില്‍ അയ്യപ്പനിറങ്ങിയെന്ന ഫലിതം പറച്ചില്‍. സ്റ്റച്യൂവില്‍ ഡിസി ബുക്‌സിനു താഴെ എല്ലാരും ഒത്തുചേരുന്നിടത്ത് ചിലപ്പോള്‍ ഒറ്റക്ക്. ചിലപ്പോള്‍ ഒരുപറ്റം ചെറുപ്പക്കാരോടൊത്ത്. പെണ്‍കുട്ടികളുടെ തോളില്‍ കൈയിട്ട് അവരാല്‍ താങ്ങപ്പെട്ട് നടന്നുപോവും ചിലപ്പോള്‍. ലഹരിയുടെ മാത്രം താങ്ങില്‍ തമ്പാന്നൂരുനിന്ന് സ്റ്റാച്യൂ വരെ നടക്കും മറ്റുചിലപ്പോള്‍. ഇക്കഴിഞ്ഞ ഫെസ്റ്റിവലില്‍ അയ്യപ്പനിറങ്ങാന്‍ രണ്ടുദിവസം വൈകിയിരുന്നു. ഒറ്റയാനിറങ്ങിയതുപോലെയാണ്. എന്നാല്‍ എല്ലായ്‌പ്പോഴും എല്ലാവരും ഒപ്പം കാണുകയും ചെയ്യും.
കാര്‍ത്തിക ലോഡ്ജിലെ പക്ഷിക്കൂട്ടത്തിലോ നന്തന്‍കോട് ഷാപ്പിലോ അയ്യപ്പനുണ്ടാവും. ബൊഹീമിയന്‍ ഗാനങ്ങളല്ല, മലയാളം സിനിമാപ്പാട്ടുകള്‍ പകുതി നിര്‍ത്തി ഇറങ്ങിയൊരു പോക്കാണ്. അടുത്തുപോകാന്‍ പേടിയാവുന്നത് വൃത്തിയില്ലായ്മയിലോ ധനനഷ്ടത്തിലോ ഉള്ള ഭയം മാത്രം കൊണ്ടല്ല, ആ എഴുത്തിന്റെ മൂര്‍ച്ചയെ പേടിയുള്ളതുകൊണ്ടാണ്. മനസ്സിനെ ഏറ്റവുമധികം മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ കവിതയായി കൊള്ളുന്നത് ആ നാവില്‍ നിന്നാണ്.
ഷാജി എന്‍. കരുണും ബീനാ പോള്‍ വേണുഗോപാലും സംഘാടകരായി നടത്തിയ ഫിലിം ഫെസ്റ്റിവല്‍. ഏതോ ആഫ്രിക്കന്‍ സംവിധായികയുമായുള്ള മുഖാമുഖം. അയ്യപ്പന്‍ പതിവുരൂപത്തില്‍ ആദ്യന്തക്കാരന്‍. മുഖാമുഖം മുറുകിവരുമ്പോള്‍ സിനിമയുടെ രാഷ്ട്രീയത്തെ കീറിമുറിച്ച് വിശകലനം ചെയ്യുന്നവര്‍ക്കിടയില്‍ നിന്നും അയ്യപ്പന്‍ ആടിയെഴുന്നേല്‍ക്കുന്നു.രാജീവ് നാഥോ മറ്റാരോ പിടിച്ചുനിര്‍ത്താന്‍ നോക്കുമ്പോള്‍ ഉരിഞ്ഞുതുടങ്ങിയ മുണ്ടിനെ തിരിച്ചുപിടിച്ച്, വാക്കുകളെ തിരിച്ചു പിടിക്കാന്‍ നോക്കാതെ വേദിക്ക് മുന്നില്‍ അയ്യപ്പന്‍.
എന്നാലും ബീനേ, ഷാജീ.. നിങ്ങള് രണ്ടുപേരും നടത്തീട്ടും നമ്മുടെ ജോണിന്റെ ഒരു സിനിമ കാണിച്ചില്ലല്ലോ, ഇവിടെ. അവന്‍ നമ്മുടെ ജോണല്ലേ. അവന്റെ ഒരു സിനിമ.....
ബീനയും ഷാജിയും മൈക്കിലൂടെ പറഞ്ഞ മറുപടിക്ക് അയ്യപ്പന്‍ കാത്തുനിന്നില്ല. അമ്പരന്നു നില്‍ക്കുന്ന വിദേശ സംവിധായകരെയും മയപ്പെടുത്താന്‍ നോക്കുന്ന നാടന്‍ സിനിമാക്കാരെയും കൂസാതെ പറഞ്ഞ വാക്കുകളില്‍ ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ അയ്യപ്പന്‍ ഇറങ്ങിയങ്ങ് പോയി. ചോളാ ബാറിലെ സാധാരണക്കാരന്റെ കസേരകളൊന്നിലേക്ക് ആരൊക്കെയോ കൂട്ടുപോയി.
രണ്ട് ദിവസം കൊണ്ട് ഷംനാദ് ഇടവ ആശാന്‍ സ്മാരകത്തിലും വര്‍ക്കലയിലും തിരുവനന്തപുരത്തുമൊക്കെ കാണ്ടുപോയി ചിത്രീകരിച്ച മൂന്നരമണിക്കൂര്‍ ഷോട്ടുകളിലുമുണ്ട് പലപ്പോഴും ഇറങ്ങിനടത്തം. അതിനെ ഇരുപത്തഞ്ച് മിനിട്ട്്് നീളമുള്ള ഒരു ഡോക്യുമെന്ററിയായി എഴുതിയുണ്ടാക്കിക്കൊടുത്തപ്പോള്‍ ഷംനാദിന് സന്തോഷമായി. എഡിറ്റിംഗ് കഴിഞ്ഞ്്്്്് സിഡിയുമായി ഷാര്‍ജയിലെ വീട്ടിലെത്തി അയ്യപ്പന്റെ പുസ്തകങ്ങള്‍ കൈയിലൊതുക്കി ഷംനാദ് പറഞ്ഞതും അതുതന്നെ.
ഇനി ഇങ്ങേര് ഇറങ്ങിപ്പോകുന്നതൊന്ന് കാണണം.
ശ്രീചിത്രന്‍
ഞാൻ ഒരു റോസാപ്പൂവാവും
എൻ.വി.കൃഷ്ണവാര്യർ സ്മാരക ട്രസ്റ്റിന്റെ കവിതാക്യാമ്പ്.
(മുൻപെനിക്കും നിശീയെപ്പോലെ അവിടെ ഒക്കെ തോൾസഞ്ചീം തൂക്കി പോണ രോഗമുണ്ടായിരുന്നു)
മലയാളകവിതാസാഹിത്യചരിത്രത്തെപ്പറ്റി ലീലാവതിടീച്ചറുടെ പ്രൌഡഗംഭീരമായ ക്ലാസ്.
മലവെള്ളപ്പാച്ചിൽ പോലെയാണ് ടീച്ചറുടെ പ്രഭാഷണം. ഇടമുറിയാത്ത പ്രവാഹം. രാമചരിതകർത്താവുമുതൽ രാമചന്ദ്രൻ വരെയുള്ള കവികളുടെ പെരുകളും നിരീക്ഷണങ്ങളും പെരുമഴയായി പെയ്തു തീർന്നു.
ഒരു പേരു മാത്രം ഇല്ല, അയ്യപ്പൻ!
ഞങ്ങൾ നാലുകുട്ടികൾ - സന്തോഷ്, മനോജ്, ലോപ, ഞാനും – എഴുന്നേറ്റുനിന്നു. “അയ്യപ്പനുൾപ്പെടാതെ മലയാളകവിതയ്ക്കു ചരിത്രമില്ല.”
ടീച്ചർ മെല്ലെ പറഞ്ഞു “അയ്യപ്പന്റെ കവിതകൾ…നല്ല കവിയാണ്. ഒന്നും പറയാനില്ല”
ഒരു വഴക്കും ഉണ്ടാക്കേണ്ട കാര്യമല്ല, ചെറുപ്പത്തിന്റെ അന്തമില്ലായ്മ – “ടീച്ചർ നിൽക്കുന്ന മണ്ണ് ഇളകിത്തുടങ്ങുകയല്ല, ഒലിച്ചുപോയിരിക്കുന്നു. കേരളത്തിലെ മികച്ച പത്തുകവികളെടുത്താൽ അതിലൊരാൾ അയ്യപ്പനാണ്”
ഇടയിൽ കയറി ഒരു പ്രശസ്ത പാരമ്പര്യകവി : “അയ്യപ്പൻ കവിത ചൊല്ലണതാ ഭയങ്കരം”
ഞങ്ങളുടെ മറുപടി “ഞങ്ങൾ ജീവിതത്തിൽ കേട്ട ഏറ്റവും മികച്ച കവിതാലാപനം അയ്യപ്പന്റെയാണ്”
പറഞ്ഞുപറഞ്ഞ് തർക്കമായി. രാത്രി പുലരും വരെ അയ്യപ്പനേപ്പറ്റി തർക്കിച്ചു. ക്യാമ്പിലും, സഹവാസസ്ഥലത്തും.
2
തിരുവനന്തപുരം ഫിലീം ഫെസ്റ്റിവൽ വൈകുന്നേരങ്ങളിലൊന്നിൽ, ബാറിന്റെ ഇരുണ്ട മൂലയിലിരുന്ന് ഞാൻ അയ്യപ്പേട്ടനോട് ഈ അനുഭവം പറഞ്ഞു. എനിക്കിട്ട് ഒരു തെറി ആയിരുന്നു മറുപടി.
“നിന്നെ ഒക്കെ ആരാടാ എന്റെ അപ്പൊസ്തലനാക്കിയത്?”
“സുകുമാരകവികൾക്കു മുന്നിൽ എന്നെ ഇട്ടു വിലപേശുന്ന കുട്ടികളാണോ മലയാളകവിത നന്നാക്കുന്നത്?”
ബാക്കി ഓർമ്മയില്ല, ഇങ്ങനെ കുറേ വാചകങ്ങൾ.
അവസാനം ഞാൻ എഴുന്നേറ്റു പുറത്തേക്കു നടക്കുമ്പോൾ കൈയ്യിൽ കയറി പിടിച്ചു.
“നീ നിൽക്ക്. എനിക്കു പാടണം. അതുകേട്ടിട്ടു പോയാൽ മതി”
ആ ഘനനാദത്തിൽ തുടങ്ങി – “നിറഞ്ഞ കണ്ണുകളോടെ….നിശ്ശബ്ദവേദനയോടെ….”
ഞാനും ഒപ്പമുണ്ടായിരുന്ന രാമകൃഷ്ണൻ എന്ന കൂട്ടുകാരനും ചേർന്ന് പൂരിപ്പിച്ചു.
പാട്ടവസാനിപ്പിച്ചപ്പോൾ പറഞ്ഞു :
“പിരിഞ്ഞു പോവുമ്പോൾ വിരഹവേദന തരാൻ കഴിയില്ല നിന്റെ സുകുമാര കവികൾക്ക്. ഞാൻ ഒരു റോസാപ്പൂവാവും മരിച്ചാൽ.മുള്ളുകൾ കൊണ്ടു കുത്തി വിരഹവേദനയുടെ ആഴം ഞാൻ കാണിച്ചുതരും”

22/10/10
എ അയ്യപ്പന് ആദരാഞ്ജലികള്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
നേരം-
10/22/2010 10:12:00 PM
അഭിപ്രായങ്ങളൊന്നുമില്ല:
വിഭാഗം
എ അയ്യപ്പന്
18/10/10
അലക്ക് /സന്ധ്യ എന്‍.പി
മഴയത്ത്
ഓടിയെടുത്ത്
കട്ടിലില്‍
കൂട്ടിയിട്ട
തുണിക്കൂമ്പാരം പോലെ
നിഴലുകള്‍
ജനാലയ്ക്കല്‍
കൂടിപ്പിണഞ്ഞുകിടക്കുന്നു.
കറിവേപ്പിലയുടെ,
മുരിങ്ങയുടെ,
വാഴയുടെ.
ഏതേതിന്റെയെന്ന്
എങ്ങനെ
വേര്‍തിരിച്ചെടുക്കും;
വെള്ളത്തില്‍
തുണിയുടെ
ചായം പോലെ
എല്ലാം കുതിര്‍ന്നുതീരില്ലേ
ഈ വെയിലില്‍!
ഓടിയെടുത്ത്
കട്ടിലില്‍
കൂട്ടിയിട്ട
തുണിക്കൂമ്പാരം പോലെ
നിഴലുകള്‍
ജനാലയ്ക്കല്‍
കൂടിപ്പിണഞ്ഞുകിടക്കുന്നു.
കറിവേപ്പിലയുടെ,
മുരിങ്ങയുടെ,
വാഴയുടെ.
ഏതേതിന്റെയെന്ന്
എങ്ങനെ
വേര്‍തിരിച്ചെടുക്കും;
വെള്ളത്തില്‍
തുണിയുടെ
ചായം പോലെ
എല്ലാം കുതിര്‍ന്നുതീരില്ലേ
ഈ വെയിലില്‍!
വിഭാഗം
കവിത
17/10/10
വിനോദം
തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്
കിട്ടിയത്
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്
മജ്ജയും
മാംസവുമൊട്ടിച്ച്
ജീവന്‍ കൊടുത്ത്
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.
നോക്കിയപ്പോള്‍
ഫോസിലുകളാണ്
കിട്ടിയത്
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്
മജ്ജയും
മാംസവുമൊട്ടിച്ച്
ജീവന്‍ കൊടുത്ത്
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.
വിഭാഗം
പി.എ. അനിഷ്
14/10/10
പുരുഷോല്പത്തി -ഒരാഴ്ചക്കുറിപ്പ്
അവൻ കല്പിച്ചു:
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി
ഉഷസായി;
ഒന്നാം ദിവസം.
അവൻ അരുൾ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവൻ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ട്ണിയിൽ മുക്കി സാമ്പാറിൽ കുഴച്ച്
പാത്രം വടിച്ചു വെച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി ഉഷസായി;
രണ്ടാം ദിവസം.
അവൻ ഉത്തരവിട്ടു:
'ജനൽ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കൾ, കാറ്റുകൾ, കടലുകൾ ഉണ്ടാകട്ടെ,
ലോകം മുഴുവൻ നല്ല വൃത്തിയായിരിക്കട്ടെ'
-ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവൻ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി ഉഷസായി;
മൂന്നാം ദിവസം.
അവൻ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന് അഹന്തയായി
ശേഷം സന്ധ്യയായി
ഉഷസായി;
നാലാം ദിവസം.
അവൻ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി.
സിംഹാസനം
സ്വർണ്ണമയവും മനോഹരവും
കാന്തികവുമായതിൽ
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി ഉഷസ്സായി;
അഞ്ചാം ദിവസം.
അവൻ ആജ്ഞാപിച്ചു:
'കിടപ്പറയിൽ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയിൽ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി.
തന്റെ ച്ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാൽ
അവൻ എത്രയുംസന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി
ഉഷസായി;
ആറാം ദിവസം.
തന്റെ ഭവനം
പൂർത്തിയായതിൽ
അവൻ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പു തോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാൽ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേൽ
ശയിയ്ക്കുവാനൊരുങ്ങി
വിയർപ്പിൽ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.
അനന്തരം
സന്ധ്യയായി...
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി
ഉഷസായി;
ഒന്നാം ദിവസം.
അവൻ അരുൾ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവൻ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ട്ണിയിൽ മുക്കി സാമ്പാറിൽ കുഴച്ച്
പാത്രം വടിച്ചു വെച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി ഉഷസായി;
രണ്ടാം ദിവസം.
അവൻ ഉത്തരവിട്ടു:
'ജനൽ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കൾ, കാറ്റുകൾ, കടലുകൾ ഉണ്ടാകട്ടെ,
ലോകം മുഴുവൻ നല്ല വൃത്തിയായിരിക്കട്ടെ'
-ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവൻ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി ഉഷസായി;
മൂന്നാം ദിവസം.
അവൻ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന് അഹന്തയായി
ശേഷം സന്ധ്യയായി
ഉഷസായി;
നാലാം ദിവസം.
അവൻ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി.
സിംഹാസനം
സ്വർണ്ണമയവും മനോഹരവും
കാന്തികവുമായതിൽ
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി ഉഷസ്സായി;
അഞ്ചാം ദിവസം.
അവൻ ആജ്ഞാപിച്ചു:
'കിടപ്പറയിൽ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയിൽ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി.
തന്റെ ച്ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാൽ
അവൻ എത്രയുംസന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി
ഉഷസായി;
ആറാം ദിവസം.
തന്റെ ഭവനം
പൂർത്തിയായതിൽ
അവൻ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പു തോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാൽ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേൽ
ശയിയ്ക്കുവാനൊരുങ്ങി
വിയർപ്പിൽ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.
അനന്തരം
സന്ധ്യയായി...
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
M.R.Anilan -എം. ആര്.അനിലന്‍
നേരം-
10/14/2010 11:57:00 PM
6 അഭിപ്രായങ്ങൾ:
വിഭാഗം
എം.ആര്. അനിലന്‍,
കവിത
12/10/10
കാർണിവോറസ്
മാംസത്തോട്
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്
കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ
-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.
ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.
കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.
അച്ഛന് ദംഷ്ട്രകളും
മുത്തശ്ശന് വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന് നായാട്ടിനുള്ള അമ്പും വില്ലും.
നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു
മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ
മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും
ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!
ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:
വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.

10/12/2010 10:45:00 PM
7 അഭിപ്രായങ്ങൾ:
വിഭാഗം
എം.ആര്. അനിലന്‍,
കവിത
11/10/10
കാക്കപുള്ളി
ഇടംചെവിക്കു താഴെ
ക്കവിളില്‍
കണ്ണാടി കാണിക്കുന്നു
കറുത്ത കുത്ത്
ആട്ടിയോടിച്ചിട്ടും പോകുന്നി
ല്ലശ്രീകരം
ഒരേയിരിപ്പ്
ചെവിയിലാണു കുറുകല്‍
കൂട്ടായപ്പോള്‍
ഒറ്റയ്ക്കല്ലെന്നു
പറന്നു കൊത്തലായ്
നെഞ്ചിലെ രോമക്കാട്ടിലൊളിച്ച്
പൊക്കിള്‍ ചുഴിയില്‍ കൊക്കു താഴ്ത്തി
അരയ്ക്കുതാഴെ അയ്യേ കണ്ണും പൂട്ടി
തോളത്തതാ
മൂന്നെണ്ണമെന്നവള്‍
നടും പുറത്തു നോക്കമ്മേയെന്നു
മക്കള്‍
പെരുകിപ്പെരുകി -
തന്നെ കാണുന്നില്ലല്ലോയെന്നു
നിത്യവും കാണുന്നവര്‍
കല്ലെറിഞ്ഞോടിക്കുമോ
കൈകൊട്ടി വിളിക്കുമോ
കറുക്കുന്നു പേടി,
തിരിച്ചു പറക്കാതെങ്ങനെ?
ക്കവിളില്‍
കണ്ണാടി കാണിക്കുന്നു
കറുത്ത കുത്ത്
ആട്ടിയോടിച്ചിട്ടും പോകുന്നി
ല്ലശ്രീകരം
ഒരേയിരിപ്പ്
ചെവിയിലാണു കുറുകല്‍
കൂട്ടായപ്പോള്‍
ഒറ്റയ്ക്കല്ലെന്നു
പറന്നു കൊത്തലായ്
നെഞ്ചിലെ രോമക്കാട്ടിലൊളിച്ച്
പൊക്കിള്‍ ചുഴിയില്‍ കൊക്കു താഴ്ത്തി
അരയ്ക്കുതാഴെ അയ്യേ കണ്ണും പൂട്ടി
തോളത്തതാ
മൂന്നെണ്ണമെന്നവള്‍
നടും പുറത്തു നോക്കമ്മേയെന്നു
മക്കള്‍
പെരുകിപ്പെരുകി -
തന്നെ കാണുന്നില്ലല്ലോയെന്നു
നിത്യവും കാണുന്നവര്‍
കല്ലെറിഞ്ഞോടിക്കുമോ
കൈകൊട്ടി വിളിക്കുമോ
കറുക്കുന്നു പേടി,
തിരിച്ചു പറക്കാതെങ്ങനെ?
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
നസീര്‍ കടിക്കാട്
നേരം-
10/11/2010 09:32:00 PM
5 അഭിപ്രായങ്ങൾ:
വിഭാഗം
നസീർ കടിക്കാട്
10/10/10
ആനിമല്‍ പ്ലാനറ്റ്
കെണിവെച്ച്
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്
മറഞ്ഞു
അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്
മഞ്ഞ വെയിലിലേക്ക്
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്
കുതറിമാറി
കിതപ്പ് മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു
വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്
മറഞ്ഞു
അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്
മഞ്ഞ വെയിലിലേക്ക്
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്
കുതറിമാറി
കിതപ്പ് മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു
വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !
വിഭാഗം
പി.എ. അനിഷ്
9/10/10
സുപ്രഭാതം
സുപ്രഭാതവുമായി
ഒരു
സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം
പഴയതുപോലല്ല.
മിണ്ടുന്നില്ല
ഒന്നും.
വല്ലാത്ത
ഗൌരവം പിടിച്ച
അതിന്റെ
മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി
സുകുമാരിയമ്മ.
അതുകണ്ട്
മയിലുകള്‍ ചേക്കിരിക്കുന്ന
തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട്
അടുത്തതൊടിയിലെ പൂത്താങ്കീരികള്‍
പാറിവന്ന് ചിരി.
അതറിഞ്ഞ
തൊടിയാകെ ആടിയാടിച്ചിരി
ഗേറ്റുകടന്ന്
നട്ടുച്ചയ്ക്ക് ഒരു പശു
കയറിവരും
സുകുമാരിയമ്മ
അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം
ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു
കൊടുക്കും
വല്ലപ്പോഴും
ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ
അതിനെ ആട്ടില്ല.
ഒരു വീട്ടില്‍
നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍
ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.
ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു
ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും
ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു
വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന്
ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ
കിളികള്‍ക്കും പച്ചകള്‍ക്കും
പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട്
ഈ സുപ്രഭാതത്തിന്റെ ചിരിച്ച
മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ
ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി
എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട്
കഴിഞ്ഞാ മതി
ഓര്‍മ്മയുടെ
ധന്വന്തരംകുഴമ്പിട്ട്
വീടപ്പോള്‍
സ്വന്തം
കാലുകള്‍ നീട്ടിവെച്ച്
ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍
ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍
കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ
എന്ന് തേനൊലിപ്പിച്ച്
ചിരിച്ചുകൊണ്ടിരുന്നു.
5/10/10
വാടകവീട് /സന്ധ്യ എന്‍.പി
ഈ വാടകവീട്
എന്റെ സ്വന്തമാണെന്ന് എനിക്കു തോന്നും.
എന്റെ സ്വന്തമെന്നോര്‍ത്ത് ഞാനതില്‍ ചെടികള്‍ നടും.
വരുന്ന പൂക്കളെല്ലാം എന്റെയാണെന്നോര്‍ക്കും.
വരുന്ന പക്ഷികളെല്ലാം ഇവിടത്തെയാണെന്നോര്‍ക്കും.
എന്റെ പരിചയക്കാരാണീ
പക്ഷികളും ഒച്ചുകളും പുഴുക്കളും എന്ന് വിചാരിക്കും.
പെട്ടെന്ന് വാടക ചോദിച്ച് ഉടമസ്ഥന്‍ കയറിവരുമ്പോള്‍
പക്ഷികളെല്ലാം ചിറകടിച്ച് പറന്നുപോകും.
പൂക്കളെല്ലാം അടര്‍ന്നുപോയിട്ടുണ്ടാകും.
ഒച്ചുകളെ ശത്രുക്കളുടെ ഗണത്തില്‍പ്പെടുത്തി
ഞാന്‍ തന്നെ ഉപ്പിട്ടുകൊല്ലും.
ദൂരെയിരുന്ന് പക്ഷികളെന്നെ വിളിക്കും.
ഈ വാടകവീട്ടിലിരിക്കാതെ
ഞങ്ങളോടൊപ്പം പോരൂ എന്ന് കേണ് നീട്ടിവിളിക്കും.
ദൂരെയിരുന്ന് പൂക്കള്‍ വിടര്‍ന്നുവിളിക്കും
ഈ കൊച്ചുകുളിമുറിയിലൂടെ
യമുനാനദി പോലൊരു നദി
ഒഴുകിപ്പോകുന്നതായി ഞാന്‍ സ്വപ്നം കാണും.
അതിന്റെ പായല്‍ത്തിളക്കത്തില്‍ ഞാന്‍ വഴുതിവീഴും.
അപ്പോഴേക്കും വീട്ടുടമസ്ഥന്‍ വന്ന് വാതിലില്‍ മുട്ടും.
ഈ വിശാലമായ ലോകത്തെ വെറുതെവിട്ട്
എന്തേ ഈ കൊച്ചുവീട് മാത്രം വാടകയ്ക്ക് കൊടുത്തതെന്ന്
ഞാന്‍ തീര്‍ച്ചയായും ചോദിക്കും

3/10/10
ജ്യോനവന്‍ ഓര്‍മ്മ
ജ്യോനവന്‍ നമ്മളെ എല്ലാവരെയും വിട്ടുപോയിട്ട് ഇന്ന് ഒരുവര്‍ഷംതികയുന്നു.അവനു വേണ്ടി പലതും ചെയ്യണമെന്ന് ബൂലോഗത്തെ പല സുഹൃത്തുക്കളും ആശിച്ചു.അവന്റെ പുസ്തകം ഇറക്കാന്‍ പോലും നമുക്ക് സാധിച്ചില്ല.എങ്കിലും ഇടയ്ക്കിടെ ആ ഓര്‍മ്മയില്‍ തടഞ്ഞുവീഴാത്തവര്‍ ചങ്ങാതികളാവുമോ?ക്ഷമാപണങ്ങളോടെ...
2/10/10
ആണ്‍പല്ലിയില്‍ നിന്നെന്തിനീ പെണ്‍പല്ലി /സന്ധ്യ എന്‍.പി
വിസമ്മതത്തിന്റേതായ
കുതറിച്ച
എല്ലാ പെണ്‍ ജീവിയിലുമുണ്ട്.
ഗര്‍ഭപാത്രം
ഒരു നിവൃത്തികേടായ്
അവര്‍
ശരീരത്തിനുള്ളില്‍
പേറുന്നു.
അല്ലെങ്കില്‍
ആണ്‍പല്ലിയില്‍ നിന്നെന്തിനീ
പെണ്‍പല്ലി ഓടിയൊളിക്കണം?
കുതറിച്ച
എല്ലാ പെണ്‍ ജീവിയിലുമുണ്ട്.
ഗര്‍ഭപാത്രം
ഒരു നിവൃത്തികേടായ്
അവര്‍
ശരീരത്തിനുള്ളില്‍
പേറുന്നു.
അല്ലെങ്കില്‍
ആണ്‍പല്ലിയില്‍ നിന്നെന്തിനീ
പെണ്‍പല്ലി ഓടിയൊളിക്കണം?
ഈ ഫോട്ടോ/സന്ധ്യ എന്‍.പി
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍
ഒരു ബോഗി മാത്രം നിശ്ചലമായി
ബാക്കിയെല്ലാം അതിനെ കടന്നു പോകുമ്പോലെ
ഈ ഫോട്ടോ...
ഒരു ബോഗി മാത്രം നിശ്ചലമായി
ബാക്കിയെല്ലാം അതിനെ കടന്നു പോകുമ്പോലെ
ഈ ഫോട്ടോ...
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
നേരം-
10/02/2010 09:44:00 AM
അഭിപ്രായങ്ങളൊന്നുമില്ല:
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)