1/8/10

കുരുത്തം/പി.എ. അനിഷ്

കണക്കു പിരിയഡില്‍
മുന്‍ബഞ്ചിലിരുന്ന
കുട്ടികളൊരു പുസ്തകം നോക്കിയത്
ടീച്ചറു പിടിച്ചു

കരഞ്ഞു ചുവന്ന
കണ്ണുകളോടെ
യിറങ്ങിപ്പോയതാണ്
കാലുപിടിച്ചു വിളിച്ചിട്ടും
പിന്നെ വന്നില്ല

കണക്കു പിരിയഡില്‍
കപ്പലോടി
റോക്കറ്റുകളുയര്‍ന്ന്
മുടിക്കെട്ടുകളിലിറങ്ങി

പുസ്തകവുമായ്
പോയ ടീച്ചറെ
പിന്നില്‍ നിന്നു
ചിരിച്ചോടിച്ചൊരു കൂട്ടുകാരനെ,
വര്‍ഷങ്ങള്‍ക്കു ശേഷം
വഴിയില്‍വച്ചു കണ്ടു

ചൂരലേറ്റപോലവന്റെ
മുഖത്ത്
തെറ്റിയ കണക്കുകളുടെ
തെളിനിഴല്‍പ്പാടുകള്‍

9 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

ചൂരല്‍പ്പാടേറ്റു ചുവന്ന പോലവന്റെ
മുഖത്ത്
തെറ്റിയ കണക്കുകൂട്ടലുകള്‍
തെളിഞ്ഞു കാണാമായിരുന്നു

രാജേഷ്‌ ചിത്തിര പറഞ്ഞു...

idakkkide kaanarundu anish,

mukhathum manasilum paadulla chilare..edakidakku...

ormathettichu..

rajesh kunnathully പറഞ്ഞു...

gr8 anish & very thoughtful......

Pranavam Ravikumar പറഞ്ഞു...

നല്ല വരികള്‍..... ഇപ്രാവശ്യവും കവിതയുടെ കണക്കു തെറ്റിയിട്ടില്ല..... കൊള്ളാം........

ആശംസകള്‍!

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കുരുത്തംകെട്ട ഓർമ്മകൾ !

naakila പറഞ്ഞു...

അഭിപ്രായവും പ്രോത്സാഹനങ്ങളും തന്ന എല്ലാ സ്നേഹിതര്‍ക്കും നന്ദി

മനുരാജ് പറഞ്ഞു...

എന്തെ മുഖത്തും 'ചില പാടുകള്‍' ഉണ്ടോ എന്ന് സശയം....
കാണുന്നവര്‍ പറഞ്ഞാലറിയും...

ഷാജി അമ്പലത്ത് പറഞ്ഞു...

നന്നായി

ഷാജി അമ്പലത്ത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.