8/5/10

വെറുതെ വിടുകയെന്നാല്‍

കാരണമാകല്ലേയെന്നു കരുതിയാണോ
കാരണങ്ങളിങ്ങനെ കണ്ടെത്തുന്നത്?

പുരാണത്തില്‍
ചരിത്രത്തില്‍
ഭാഷയില്‍

പുരയിടത്തില്‍
വീട്ടില്‍
കിടപ്പുമുറിയില്‍

ഒരു കാരണവുമില്ലാതൊരാള്‍
അടിവയറ്റിലോ
ഇടത്തേ നെഞ്ചിലോ
കത്തി കുത്തിയിറക്കുമ്പോള്‍
നിശ്ചലമാകുന്ന ശരീരമോ
നിശ്ചലമാകുന്ന കത്തിമുനയോ
ആരാകും
ഒരേ ചോരയുടെ
ഒരേ മണത്തിന്റെ കാരണം
തുറന്നുപറയുക?

ഓടി മറഞ്ഞൊരാളെ
എന്തു കാരണം പറഞ്ഞാണു
പിന്തുടരുക?

3 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

എന്നെ വെറുതെ വിടുക.....

എന്‍.ബി.സുരേഷ് പറഞ്ഞു...

കാരണങ്ങള്‍ തിരഞ്ഞു പോകുന്നതെപ്പോഴും നന്ന്
പക്ഷെ കാര്യങ്ങള്‍ എല്ലാം കാരണത്തിനൊത്തു വരുമോ
അല്ലെങ്കില്‍ കാര്യവും കാ‍രണവും മുഖാമുഖം വനു നിന്നാല്‍ പരസ്പരമ തിരിച്ചറിയുമോ?

പ്രയാണ്‍ പറഞ്ഞു...

:)