...1351.വെള്ളപ്പൊക്കം ശരിയായ പ്രളയം തന്നെയായിരുന്നു.തുലാമാസത്തിലെ കറുത്തവാവുദിവസം നട്ടുച്ചയ്ക്ക് സൂര്യന് കത്തിനില്ക്കുമ്പോള് മാനത്ത് പെട്ടെന്ന് മേഘങ്ങള്‍ ഉരുണ്ടുകൂടി.കടല്‍ ആര്‍ത്തലച്ച് ഇരമ്പിക്കയറി.പതിനെട്ടു ദിവസത്തെ തീരാത്ത മഴ.ഇടിയും മിന്നലും കൊടുങ്കാറ്റും.ആര്‍ത്താറ്റ് പള്ളിയുടെ ആള്‍ത്താര വരെ വെള്ളം കയറി.ചെറളയം ഭാഗത്തുനിന്ന് കടല്‍ കുന്നംകുളം അങ്ങാടി വരെ കയറി വന്നു........
.......കുന്നംകുളത്തെ മിക്ക പീടികകളും വീടുകളും തകര്‍ന്നു.മൂന്നാഴ്ചയ്ക്ക് കാക്കാശിന് കച്ചവടം നടന്നില്ല.പട്ടിണികിടന്നും പനിപിടിച്ചും വളരെയധികം പേര് മരിച്ചു.അങ്ങാടിയിലെ നാലുംകൂടിയ കുരിശുവഴി മുഴുവന്‍ കല്ലും മണ്ണും കൊണ്ടു മൂടി.കരിങ്കല്ലുകൊണ്ടുകെട്ടിയ അടുപ്പൂട്ടിക്കുന്നത്തെ കോരയുടെ മാളികയ്ക്കു മാത്രം ഒരു കേടും സംഭവിച്ചില്ല.കോരമാപ്ല കമ്പിളി പുതച്ച് പെരുഞ്ചീരകം വാറ്റിയ റാക്കും കുടിച്ച് നടുത്തളത്തിലിരുന്ന് തീ കാഞ്ഞു..........
.......കടലിറങ്ങിയപ്പോള്‍ പുതിയതായി കുറെ കര പൊന്തിവന്നു.ചാവക്കാടും ഗുരുവായൂരും വൈപ്പിനുമൊക്കെ അന്ന് കടലില്‍ നിന്നു പൊന്തിവന്നതാണ്.മുസിരിസ് എന്ന് പറയപ്പെടുന്ന കൊടുങ്ങല്ല്ലൂര് തുറമുഖത്തിനാണ് ഏറ്റവുമധികം നാശം സംഭവിച്ചത്.കൊച്ചിയില്‍ പുതിയതായി തുറമുഖം ഉണ്ടായത് അപ്പോഴാണ്.കൊടുങ്ങല്ലൂരില്‍ നിന്ന് ഇടത്തരം കപ്പലുകളും കെട്ടുവഞ്ചികളും വന്നടുത്തിരുന്ന ആര്‍ത്താറ്റ് കടപ്പുറം അതോടെ അപ്രത്യക്ഷമായി.കോരമാപ്ല അതോടെ കച്ചവടം പൊന്നാനിയിലേക്കു മാറ്റി..........
-ഫ്രാന്‍സിസ് ഇട്ടിക്കോര
പേജ് 104-105
ടി.ഡി.രാമകൃഷ്ണന്
ആര്‍ത്താറ്റ് നിന്നു പടിഞ്ഞാട്ടുള്ള ഇടവഴികള്‍
തെക്കോട്ടിറങ്ങിയും
വടക്കോട്ടു കയറിയും
ആര്ത്താറ്റൊരു കയറ്റിറക്കമാണ്
കരിങ്കല്ലുകളുടെ ഓലപ്പുരകളാണ്
അടുപ്പൂട്ടിക്കുന്ന് കിഴക്കാണെങ്കിലും
കരിങ്കല്ലുകളുടെ ചായ്പുകള്‍
ആര്‍ത്താറ്റ് പള്ളിയിലേക്കു കുനിഞ്ഞ്
പടിഞ്ഞാട്ടു കുണ്ടിതിരിച്ചിരിക്കും
ചെഗുവേരയുടെ ചിത്രക്കുപ്പായമിട്ടവനാണ്
ഗുരുവായൂരപ്പന്
ഓടക്കുഴല്‍ കൊത്തുന്നത്
ചെറായിയിലെ നാല്പത്തിരണ്ടടി
കളരി കടന്നവനാണ്
ക്രിസ്തുവിന് മുള്ള് തറയ്ക്കുന്നത്
നാലാം ക്ലാസ്സില്‍ നിന്നോടിപ്പോയവനാണ്
മീസാന്‍ കല്ലുകള്ക്കാകാശം പണിയുന്നത്
അമ്മി കൊത്തുന്നവള്
തൊട്ടുചായ്പിലെ
ശിവലിംഗത്തിലേക്കു നോക്കുമ്പോള്‍
ശിവലിംഗത്തില്‍ നിന്നു
ഉളി തെന്നുന്ന വയസ്സന്
അപ്പുറത്ത്
ഉരലുകൊത്തുന്ന വയസ്സിയെ
ദീര്‍ഘനിശ്വാസം കൊണ്ട്
യവനസുന്ദരിയായ്
കരിങ്കല്ലില്‍ തന്നെ കടഞ്ഞെടുക്കും
ഉരലു കോതിമടുത്തെന്ന്
ഉളി പോലൊരു പെണ്ണ്
സരസ്വതിയുടെ താമരയില്‍
ആരും കാണാതെ ഒളിച്ചിരിക്കുന്നുണ്ട്
ആര്‍ത്താറ്റ് പള്ളിയില്‍ മണിയടിക്കുമ്പോള്‍
പടിഞ്ഞാട്ട്
കടലുകാണാന്‍ പോകുമ്പോലെ
പലയിടവഴികള്
കരയെടുത്ത കടലുകള്‍
അടുപ്പൂട്ടിക്കുന്നത്തു നിന്നു നോക്കിയാല്‍
അറബിക്കടല്‍ കാണാം
ഇറക്കമിറങ്ങി
ഗുരുവായൂര്ക്കും ചാവക്കാട്ടേക്കും
കയറ്റം കയറി
ഇയ്യാല്ക്കും പെരുമ്പിലാവിലേക്കും
തിരിച്ചും മറിച്ചുമോടുന്ന
ബസ്സുകള്‍ക്കും ലോറികള്‍ക്കും മുകളിലൂടെ
കപ്പലോടുന്നതും കാണാം
പണികഴിഞ്ഞു പോകുന്നവരുടെ കപ്പല്‍
പടിഞ്ഞാട്ടുള്ള ഇടവഴികളിലൂടെ
പല തരം പാട്ടുകള്‍ പാടും
കടലിടുക്കുകളുടെ ആല്‍ബത്തിന്
പടിഞ്ഞാറുനിന്ന് കാറ്റു വീശും
തിരയിളകും
കരിങ്കല്ലില്‍ കൊത്തിയതു പോലെയാണ്
19 അഭിപ്രായങ്ങൾ:
കോര ഒരു മീനിന്റെ പേരാണ്
എത്ര ഗംഭീരമാണു ഈ ശൈലി.. നന്ദി.
കേമം കേമം !!
നാലാം ക്ലാസ്സില്‍ നിന്നോടിപ്പോയവനാണ്
മീസാന്‍ കല്ലുകള്ക്കാകാശം പണിയുന്നത്.
ഒത്തിരിയിഷ്ടായി
കരിങ്കല്ലില്‍ തന്നെയാണ് കൊത്തിയത്..
ഏത് കല്ലില്‍ ഏത് ഉളിയാലാണ് നസീര്ഭായ് നീയിത്
കൊത്തിയെടുക്കുന്നത്?
ഇനി കുന്നംകുളത്തും പരിസരത്തും പോകുമ്പോള്‍ കവിത വഴികാട്ടിയായെടുക്കും.good
കവിത എങ്ങിനെയൊക്കെ പരാജയപ്പെടുന്നു എന്നതിന് ഈ എഴുത്ത് ഉദാഹരിക്കപ്പെടാതെ പോയതില്‍ ദു:ഖമുണ്ട്.
കെ.പി.നിര്മ്മല്കുമാറിന്റെ തെറി ഇങ്ങിനെ:
"Very personally familiar landscape, imaginatively captured by you in words Highly readable.............."
ബ്ലോഗ് കവിതകള്‍ക്കു താഴെ തെറിയെഴുതുന്നവര്ക്ക്
ഈ ഭാഷയും പഠിക്കാവുന്നതേയുള്ളൂ
നിര്‍മ്മല്‍ കുമാര്‍ ആള് ശരിയല്ല എന്ന് ബ്ലോഗ്ഗറുടെ മറുപടി!!!
ഇടവഴിയിലെ പച്ചപ്പ്
ഒരു പെസഹാദിനത്തില്‍ ഇട്ടിക്കോര നിനക്ക് തരുമ്പോള്‍ എനിക്കുറപ്പായിരുന്നു. നീ ആ വഴികളിലൂടെയെല്ലാം പിന്നെയും പിന്നെയും സൈക്കിള്‍ ചവിട്ടുമെന്ന്.
കവിത കൂടി ആയപ്പോള്‍ ഉണ്ടായ സന്തോഷം ചെറുതല്ല
:-)
ഒരു ചാവക്കാട്ടുക്കാരന്‍ എന്ന നിലക്ക് വളരെ അധികം പരിചയമുള്ള വഴികളാണ് ഇതിലെ കഥാപാത്രങ്ങള്‍!നസീര്‍ ഈ കവിതയിലൂടെ ഇവിടെ വരച്ചുകാട്ടുന്നത് ആദേശം തന്നെയാണ്!നന്നായി ഒപ്പം ഞാന്‍ ഈ കവിതയെ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കട്ടെ!
നല്ലത്
നമസ്കാരം
കുന്നംകുളത്തു നിന്നും ചിറളയം സ്വരൂപത്തേക്ക്
നടന്നുപോകുംപോള്‍....
one of your best!
THANKS
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ