5/4/10

ജോസഫ് ഞാന്‍ നിന്നെ സ്നേഹിക്കുന്നു...പ്ഫ!

എസ്.ജോസഫിന്റെ എന്റെ കാവ്യജീവിതം വായിച്ചപ്പോള്‍ വായില്‍ വന്നത്
......................................................................................................................
ഞാനാദ്യം വായിച്ചത് നാടകമാണ്.പുന്നയൂര്‍ക്കുളത്തെ എന്റെ തറവാട്ടു വീടിനന്ന് രണ്ടുമുറി.ഒരു തേങ്ങയുടച്ചതു പോലെ.വീടിനു ചുറ്റും അത്രയ്ക്കധികം തെങ്ങുകളുള്ളതു കൊണ്ടാവാം,തൊട്ടുതെക്ക് വേട്ടയ്ക്കൊരു മകനുള്ളതു കൊണ്ടാവാം,ആയിരത്തൊന്ന് തേങ്ങയുടക്കുന്നതു കൊണ്ടാവാം രണ്ടുമുറികള്‍ മുറിവുപോലെ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്.രണ്ടു മുറികള്‍ക്കും വേട്ടയ്ക്കൊരു മകനുമിടയില്‍ കയ്യാല,കയ്യാലയ്ക്കു പിന്നില്‍ കറുത്ത മൂവാണ്ടന്‍ . കറുത്തമൂവാണ്ടനില്‍ കയറാന്‍ ഗോവണി പോലെ ഓലമടലിന്റെ തല.തലയില്‍ ചവുട്ടിക്കയറും.ആദ്യത്തെക്കൊമ്പില്‍ നിന്ന് മാവിന്റെയുച്ചിയിലെത്തി ഇത്തിക്കണ്ണി പൊട്ടിക്കുമ്പോള്‍ താഴെ ചവുട്ടിയിറങ്ങാന്‍ തലയില്ലേ തലയില്ലേയെന്നൊരു പേടി മാങ്കൊമ്പില്‍ അടക്കിപ്പിടിക്കും.കറുത്തമൂവാണ്ടനാണെന്നെ പേടിക്കാന്‍ പഠിപ്പിച്ചത്.(എനിക്കു പേടിയാകുന്നു ജോസഫേ-പി.രാമന്‍ )

അങ്ങിനെ പേടിച്ചുപേടിച്ചാണ് ആദ്യം വായിച്ചത്.ഉപ്പ എഴുതിവെച്ച നാടകം.ഓരോ രംഗത്തിലും സമയം തെറ്റിയോ തെറ്റിയോയെന്ന് ഞാന്‍ കര്‍ട്ടനുയര്‍ത്തി.കര്‍ട്ടന്‍ താഴ്ത്തി.പുന്നയൂര്‍ക്കുളത്തെ ടാക്സിഡ്രൈവര്‍മാരുടെ നാടകത്തില്‍ ഗോവിന്ദപുരമമ്പലക്കുളത്തിനടുത്തെ മൈതാനത്ത് ഹൃദയസ്തംഭനം വന്നു നെഞ്ചുഴിഞ്ഞു മരിച്ചുവീഴുന്ന ഉപ്പാടെ കഥാപാത്രം നായരായിരുന്നു.എനിക്കു പേടിയായി.ഉപ്പ നെഞ്ചുതൊടുമ്പോഴൊക്കെ ഞാന്‍ കര്‍ട്ടന്‍ താഴ്ത്തി.ആരും കാണാതെ കരഞ്ഞു.കരച്ചില്‍ വരുമ്പോഴൊക്കെ ഞാന്‍ കറുത്തമൂവാണ്ടനില്‍ കയറി.പച്ചമാങ്ങ കടിച്ചുതിന്നു.പുളിച്ചുപുളിച്ച് കുടഞ്ഞെറിഞ്ഞു.എറിഞ്ഞെറിഞ്ഞ് എന്നെക്കാണുമ്പോള്‍ കാക്കയും മൈനയും കുരുവിയും അടയ്ക്കാക്കിളിയും പറക്കാന്‍ തുടങ്ങി.അണ്ണാറക്കണ്ണന്‍ ഇലയില്‍ നിന്നിലയിലേക്ക് മാഞ്ഞു.ഉപ്പു കൂട്ടി പച്ചമാങ്ങ തിന്നാന്‍ പഠിച്ചു.

ഏട്ടനില്ലാത്തവന് കറുത്തമൂവാണ്ടനേട്ടനായി.ഓരോ കൊമ്പും ഏട്ടത്തിയും മക്കളുമായി.കയ്യാലയില്‍ നിന്ന് ഉപ്പയുടെ നാടകത്തിലെ കഥാപാത്രങ്ങള്‍ പറമ്പിലേക്കിറങ്ങി.മൂവാണ്ടന്‍ മാവിനും വേട്ടയ്ക്കൊരുമകനുമിടയിലെ തോട്ടുവക്കത്ത് തൂറാനിരുന്നു.തോട് പടിഞ്ഞാട്ടൊഴുകി,ഈച്ചിപ്പാടം തുഴഞ്ഞ് കനോലികനാലില്‍ മുങ്ങിക്കുളിച്ച് പൊന്നാനിക്കടലില്‍ അപ്രത്യക്ഷമായി.എട്ടാം ക്ലാസ്സിലെ പരീക്ഷക്കിടയില്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചുതീര്‍ക്കുമ്പോള്‍ ഉപ്പയെക്കണ്ടു.തോട്ടുവക്കത്ത് തൂറാനിരുന്ന മ്മാനെക്കണ്ടു,കുഞ്ഞിമ്മമാരെക്കണ്ടു,അമ്മായിമാരെക്കണ്ടു,അയലത്തെ പെണ്ണുങ്ങളെക്കണ്ടു.....തുമ്പികള്‍ എനിക്കു പിന്നാലെയായി.

ഞാന്‍ തുമ്പികള്‍ക്കു പേരിടാന്‍ തുടങ്ങി.തെങ്ങിനും മാവിനും പേരു മാറി.പ്പാ മ്മാ എന്നൊക്കെയായി.പ്പാന്നു വിളിക്കുമ്പോള്‍ മ്മാന്നു വിളിക്കുമ്പോള്‍ നാലുപാടും വിളികേട്ടു.കറണ്ടില്ലാത്ത വീട്ടിലെ വിളക്കിനു ചുറ്റും തുമ്പികള്‍ മരിക്കാന്‍ കൊതിച്ച് വട്ടമിട്ടു പറന്നു.തറവാട്ടു വീട് പൊളിച്ചു.ചുറ്റിലുമുള്ള തെങ്ങുകള്‍ വെട്ടി.കട വെട്ടിപ്പറിച്ചു.നാലു മുറികളുള്ള പുതിയവീട്ടിലിരുന്നാണ് മാപ്പുസാക്ഷി വായിച്ചത്:
"ജോസഫ്,ഞാന്‍ നിന്നെ സ്നേഹിക്കുന്നു...പ്ഫ!"

കയ്യാലയില്ല.കറുത്തമൂവാണ്ടനില്ല.തോടിനും വേട്ടയ്ക്കൊരുമകനുമിടയില്‍ ആ പഴയ സ്ക്കൂള്‍....ആനിവേഴ്സറി.കര്‍ട്ടനുയരുമ്പോള്‍ ജോസഫ് ചങ്ങലയില്‍ നിശ്ചലം.പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കാവ്യശില്പം.മാമതാണ് ചങ്ങലയില്‍.ശബ്ദമെന്റേത്.ഞാന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്ന്,അരിയന്നൂര്‍ കുന്നിലെ പറങ്കിമാവിന്‍ കൊമ്പിലിരുന്ന്,ഗോവിന്ദപുരമമ്പലത്തിനു മുമ്പിലെ ആലിന്‍‌കൊമ്പത്തിരുന്ന്,ആറ്റുപുറം പള്ളിക്കുരിശിലിരുന്ന്,വടക്കുന്നാഥന്റെ മതിലിലിരുന്ന് ചൊല്ലുന്നു:
"ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാര്‍ത്ത നാദം പോലെ പായുന്നു ജീവിതം...."

മുപ്പതാണ്ടുകള്‍ക്കുശേഷം കറുത്തമൂവാണ്ടന്റെ നെറുകയിലേക്ക് കയറുവാന്‍ ഓലമടലിന്റെ തല തിരയുമ്പോള്‍ പഴയപാഠത്തിലെന്ന പോലെ രാമന്‍ ഒരു ഉദാഹരണം മാത്രം.

ഉപ്പ നെഞ്ചുഴിയുന്നു
കുഴഞ്ഞുവീഴുന്നു
നാടകം തീര്‍ന്നിട്ടും കര്‍ട്ടന്‍ വീഴുന്നില്ല
മരിച്ചുകിടക്കുന്ന നടന്‍ വിളിച്ചുചോദിക്കുന്നു:
രാമന്‍ സീതയുടെ ആരാണ്?

13 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

സിനിമാ സീരിയല്‍ നടന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷിയിലെ വരികള്‍ക്ക് ആ നടനോട് കടപ്പാട്

Kuzhur Wilson പറഞ്ഞു...

ജോസഫ്, രാമന്‍, നസീര്‍
എന്തോ ഈ പേരുകളൊക്കെയും പല രീതിയില്‍ പല ഭാവങ്ങളില്‍ നമ്മുടെ ഉള്ളിലുണ്ട്. ഇല്ലേ,
ഉണ്ടപ്പാ

ഈ കുറിപ്പ് എനിക്ക് വായിക്കാന്‍ പറ്റി. തേങ്ങ ഉടച്ച പോലത്തെ രണ്ട് മുറികളും.

ഹോ ഈ ബ്ലോഗ് കൂടി ഇല്ലായിരുന്നെങ്കില്‍ ആകെ വട്ടായി പോയേനേ

Unknown പറഞ്ഞു...

പേരിലെ വികലമായ ഭാവങ്ങളാണ്
പുതിയ കാലതിന്‍റെ വെല്ലുവിളി !!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പേരിലെ വികലമായ ഭാവങ്ങളാണ്
പുതിയ കാലത്തിന്‍റെ വെല്ലുവിളി !!

CR PARAMESWARAN പറഞ്ഞു...

very powerful prose.i envy fathers who are loved by their children.sons loved by fathers.

CR PARAMESWARAN പറഞ്ഞു...

very powerful prose.such sensitive mind cannot but write.by the by,i envy all the loving fathers and sons

എന്‍.ബി.സുരേഷ് പറഞ്ഞു...

രണ്ടു സംഭാഷണം മാത്രം തിരശ്ശീല
പൊന്തുന്നതിന്മുന്പു തീരുന്നു നാടകം.
"ഞാന്‍ നിന്നെ സ്നേഹിക്കുന്നു. "
"പ്ഫാ"
(ചുള്ളിക്കാട്)
നസീറിനോടൊരു വാക്ക്. ചുള്ളിക്കാട് സിനിമ, സീരിയല്‍ നടന്‍
ആയതു കൊണ്ട് ആ കവിയുടെ കവിതകള്‍ expire ആയി പ്പോവുമോ?
എങ്കില്‍ ആദിവാസി ബില്ലിന് നിയമസഭയില്‍ കൈയടിച്ച കടമ്മനിട്ടയുടെ
വംശീയ കവിതകള്‍.? ടി .പി.രാജീവന്റെ പറച്ചില്‍ എഗ്രീ ചെയ്യുമോ?
നരേന്ദ്ര പ്രസാദിന്റെ നിരൂപണം വായിക്കാമോ?
സിനിമാ പാട്ടെഴുതിയ നമ്മുടെ കവികള്‍ ?
സീരിയലിനു പാട്ടെഴുതിയ മനോജ്‌ കുറൂര്‍. ?
സീരിയല്‍ സിനിമ അഭിനയം തുടരുന്ന വി.കെ. ശ്രീരാമന്‍ അപ്പോള്‍ ആര്. ?
രാമനും, രാമചന്ദ്രനുമൊക്കെ ശ്രീരാമന്റെ അടുപ്പക്കാര്‍ അല്ലെ?
സിനിമ പാട്റെഴുതുന്ന റഫീക്ക്? സിനിമയിലേക്ക് പോയ കെ.പി.രാമനുണ്ണി.?
രാമനുണ്ണി സീരിയലില്‍ അഭിനയിച്ചില്ലേ? വത്സലന്‍ വാതുശേരി സിനിമയിലേക്ക് ദാ.
എന്‍. പ്രഭാകരന്‍? എന്‍.ശശിധരന്‍?
ചുള്ളിക്കാടിന്റെ ഒരു വരി ഞാനും കടമെടുക്കാം.
I am white, you are brown .
but look both our shadows are black.

Rammohan Paliyath പറഞ്ഞു...

ജോസഫിനേയും രാമനേയും ഒരു നസീര്‍ ഒറ്റയടിയ്ക്ക് ഒരു കവിത കൊണ്ട് വായടപ്പിക്കും എന്ന് ആരും ഓര്‍ത്തുകാണില്ല.

കോമ്പ്ലക്സുകള്‍ അലക്കിത്തീര്‍ക്കട്ടെ നസീറേ. അലക്ക് തീരുമ്പോള്‍ നേരം വെളുക്കും, അത് വേറെ കാര്യം.

പണ്ടൊരു സിനിമാപ്പാട്ടില്‍ കേട്ടപോലെ: അലക്കൊഴിഞ്ഞ കാലമുണ്ടോ, അഴുക്കൊഴിഞ്ഞ നേരമുണ്ടോ...

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പ്രിയ സുരേഷ്,
ചുള്ളിക്കാട് പഴകിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.ചുള്ളിക്കാടുള്‍പ്പെടെ സുരേഷ് ചൂണ്ടിക്കാണിച്ചവരെല്ലാം എനിക്കു വായനയുടെ തെളിഞ്ഞ വഴികളായിരുന്നു.
നല്ല ഉറപ്പുള്ള മാങ്കൊമ്പുകള്‍...

A. C. Sreehari പറഞ്ഞു...

IT'S FOOLISH 2 B WISE
WHERE IGNORANCE IS BLISS...

A. C. Sreehari പറഞ്ഞു...

WHERE IGNORANCE IS BLISS
IT IS FOOLISH TO BE WISE

A. C. Sreehari പറഞ്ഞു...

WHERE IGNORANCE IS BLISS
IT IS FOOLISH TO BE WISE

എന്‍.ബി.സുരേഷ് പറഞ്ഞു...

നസീര്‍ ഞാന്‍ ചുല്ലിക്കടിന്റെ ആരാധകനല്ല. പെട്ടെന്നു നിങ്ങള്‍ അങ്ങനെ എഴുതി കണ്ടപ്പൊല്‍ പ്രതികരിച്ചതാണ്.ഒരു മെഡിക്കല്‍ വിദ്ധ്യാര്‍ഥിയോടു അടക്കം നല്ല കവിതകള്‍ ഇപ്പോഴും ചുള്ളിക്കാട് എഴുതുന്നു.ഫുള്‍ടൈം കവിയായി നടക്കുന്നവര്‍ പതിരായ് പൊലിയുന്നു. ഒരു ചര്‍ച്ചക്കു വേന്ദി പറഞ്ഞതാ. പോസിറ്റീവായി കണ്ടു എന്നു കരുതട്ടെ.