23/3/10

വിഷാദഭരിതനായ നഗരമേ പഴകിപ്പഴകിപ്പടര്ന്നെന്റെ പച്ചപ്പിനെ തൊട്ടുനോക്കരുതേയെന്നു എന്റെ ഏറ്റവും ഇരുണ്ടമൂലയിലിരുന്നു പ്രാര്ഥിക്കുന്നവനേ,

ഒരുപാടൊരുപാടൊരുപാടുനാള്
പൊടിപിടിച്ചു കിടന്നില്ലേ
പഴയനഗരമായ്.

എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴുണ്ടല്ലോ
ഒളിഞ്ഞുനോക്കുന്നൊരുവള്
എനിക്കടിയിലെ
ഇപ്പോള്ത്തന്നെക്കുളിച്ചിറങ്ങിയപ്പോലുള്ള
നഗരത്തെ.

എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴുണ്ടലോ
പൊടിച്ചു വേരിറങ്ങിയ
ഞരമ്പുകള്
വേണ്ട വേദനിക്കുമെന്ന്.
വേദനകളെ ഇങ്ങനെ ഓര്മിച്ചെടുക്കരുതെന്ന്.


കൌതുകം കൊണ്ടൊന്ന്
കൈവിരല് ഇളക്കി നോക്കിയപ്പോള്
കണ്ടില്ലേ
ചോര പൊടിയുന്നതു.
കണ്ടില്ലെന്നു
തലയിളക്കുവാന്
ഇതിനുമുന്പു
നഗരത്തിന്റെ രക്തം നീ എന്നാണു കണ്ടിട്ടുള്ളതു?

കണ്ടില്ലേ
നെഞ്ചിനിടയിലൂടെ
രണ്ടു ചെറുഗ്രാമങ്ങള്ക്കിടയിലൂടെ
ഒഴുകുന്ന നദി
ചെറുതായി ഒന്നു പുളഞ്ഞ്
ഇഴഞ്ഞ് പോകുന്നത്
വരണ്ടുതുടങ്ങുന്നത്.

വയറിലെ ചുളിക്കുകളില്
കുഴമണ്ണു വയലുകളില്
രോമക്കാടുകള്
തഴച്ചു വളര്ന്നതു
വാടിത്തുടങ്ങുന്നത്.

കണ്ണിലെ
നിശ്ചലത്തടാകത്തിന്റെ
വക്കുകളിലെ
പൂപ്പല്
കറുത്തുതുടങ്ങുന്നത്.

എന്റെ തുരങ്കത്തിനുള്ളിലൂടെ
ചൂളംകുത്തി നടക്കാന്
മറ്റു നഗരങ്ങളില് നിന്ന്
ആരും വരാതാകുന്നു.

ഇങ്ങനെത്തന്നെക്കിടന്നേക്കാം

ചായം തേക്കാത്ത
ആകാശങ്ങള്,കെട്ടിടങ്ങള്.


പൊടിക്കാറ്റുകള്,


മഴവില് പാടങ്ങള്,


ഷൂസുമണങ്ങള്,


മഴയിലൊഴുകുന്ന
റോഡുകള്,
ഇഷ്ട്ടികപ്പാതകള്,


മഞ്ഞുകാലത്തു
വിരിച്ചിട്ട്
വിറങ്ങല്ലിച്ചു പോയ
പാവാടകള്,ജനല് വിരികള്.

ഇങ്ങനെത്തന്നെ കിടക്കട്ടെ.

വല്ലപ്പോഴും
എന്റെ നനവുകളില്
നീ വന്നു
ഉമ്മവച്ചു
വൃത്തിയാക്കുന്നുണ്ടല്ലോ
അതു മതി.

2 അഭിപ്രായങ്ങൾ:

Ameer ali പറഞ്ഞു...

sadik hidaayathinte "kurudan moonga" ormma varunnu. nice Arun.

എന്‍.ബി.സുരേഷ് പറഞ്ഞു...

നഗരം നമ്മെ ആട്ടിയോടിക്കുന്നു.
നഗരം നമ്മെ മാടിവിളിക്കുന്നു.
നഗരം ഒരു പ്രണയമാണ്.
നഗരം ഒരു പ്രളയമാണ്.
നഗരം ഒരു മുറിവാണ്.
നഗരം ഒരു മുറിയാണ്.
എല്ലാ നഗരത്തിനും ഒരു നിറം.
ഒരേ പേര്.
ഒരേ രുചി.
നഗരം ഒരു ആളിങ്ങനമാണ്.
നഗരം ഒരു ആളിക്കത്തലാണ്.