11/3/10

സ്റ്റാച്ച്യു / സജിന്‍ പി.ജെ


ഒരു ദിവസം രാവിലെ കുട്ടി
നടക്കാനിറങ്ങി
മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
അപ്പോള്‍
വഴിയിലെങ്ങും
ഒരു കൂട്ടുകാരേയും കാണാതെ
അവന്‍ വിഷമിച്ചു നടക്കുമ്പോള്‍
ആണ്ടെടാ ഒരു പോസ്റ്റുകാല്‍
നടന്നു പോകുന്നു
പെട്ടെന്നാണ് കുട്ടിക്ക്
ആ കളി ഓര്‍മ്മ വന്നത്,
കൊടുത്തു ഒരു സ്റ്റാച്ച്യു.
കണ്ടിട്ടില്ലേ ഇപ്പോഴും മുന്നോട്ടാഞ്ഞ്
പോസ്റ്റുകാല്‍ കൈ വിടര്‍ത്തി
നില്‍ക്കുന്നത്?
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍
മലയാളം പുസ്തകത്തിലെ
പാണ്ടന്‍ നായ വഴിയരുകില്‍
നിന്നു മുള്ളുന്നു!
ഇവന്റെ പേരു മറന്നതിനാണ്
ഇന്നലെ തല്ലു കിട്ടിയത്.
വലതുകാല്‍ പൊക്കിയ മട്ടില്‍
അവനെ അനങ്ങാതെ നിര്‍ത്തിയിട്ട്
പിന്നെയും നടന്നപ്പോള്‍
സ്കൂള്‍ മുറ്റത്താണ്ടെ ബ്ലൂ ഹൌസിന്റെ
കൊടി പാറുന്നു!
താന്‍ യെല്ലോ ഹൌസാണല്ലോ,
അതുകൊണ്ട് പാറുന്ന പടി നിര്‍ത്തിയിട്ട്
വളവുതിരിഞ്ഞ് നടന്നു പോയി.
നടന്നു നടന്നു കവലയിലെത്തിയപ്പോള്‍
ഗാന്ധിജിയൊണ്ട് അവിടുന്നിറങ്ങി
ഓടാന്‍ തുടങ്ങുന്നു!
കുട്ടിയുണ്ടോ വിടുന്നു?
ഒരു അവധിയല്ലേ?
കവലയില്‍ ഇപ്പോള്‍ ചെന്നാലും കാണാം.
ഓടാനോങ്ങി നില്‍ക്കുന്ന ബാപ്പുവിനെ.
പാര്‍ട്ടിയാഫീസിന്റെ മുന്നില്‍ ചെന്നപ്പോള്‍
ഒരു താടിക്കാരന്‍ ദേഷ്യപ്പെട്ടു നില്‍ക്കുന്നു.
കൂടെയൊരു മൊട്ടത്തലയനുമുണ്ട്!
കാര്യങ്ങളധികം വഷളാക്കേണ്ട എന്നു കരുതി
ഒരു സ്റ്റാച്ച്യു അവര്‍ക്കും കൊടുത്തു.
ഇല്ലെങ്കില്‍ കാണാരുന്നു പുകില്!


നടന്നു മടുത്തപ്പോള്‍ കുട്ടി തിരിച്ചു പോന്നു.
വഴിക്ക് ഒന്നു രണ്ടു തുമ്പികളേയും
മൂന്നു നാലു കൊങ്ങിണിപ്പൂക്കളേയും കണ്ടിരുന്നു.
പക്ഷേ അവരെ കുട്ടി വെറുതെ വിട്ടു.
വളവിലെത്തിയപ്പോള്‍
അമ്മച്ചിയേ....
ദാണ്ടെ കെടക്കുന്നു!
സ്കൂള്‍ ഇങ്ങോട്ടു വരുന്നു!
മുന്നില്‍ നടക്കുന്നതാണ് ഹെഡ്മാസ്റ്റര്‍
പുറകില്‍ നടക്കുന്നത് കണക്കുസാര്‍
ഇംഗ്ലീഷും മലയാളോം കൈകോര്‍ത്ത്
ഏറ്റവും പുറകില്‍ സാമൂഹ്യപാടവും സയന്‍സും
അവരെ കണ്ടതും കുട്ടി വഴിയരുകിലേക്ക്
മാറി നിന്നു.
പേടിച്ചിട്ടൊന്നുമല്ല.
എന്തിനാ വെറുതെ ഒരു പ്രശ്നമുണ്ടാക്കുന്നത്
എന്നു കരുതിയിട്ടാ അനങ്ങാതെ
ഒരു സ്റ്റാച്ച്യുവയിട്ടങ്ങു നിന്നു കളഞ്ഞെ.
മഞ്ഞിനെ സ്റ്റാച്ച്യുവടിക്കാന്‍
മറന്ന കൊണ്ട്
അതു മാത്രം പെയ്തുകൊണ്ടിരുന്നു.
*   *    *     *        *

സജിന്റെ ബ്ലോഗ്
സ്റ്റാച്ച്യു:കുട്ടികളുടെ ഒരു കളി. നിന്ന നില്‍പ്പില്‍ അനങ്ങാന്‍ കഴിയാത്ത ഒരു മാജിക്കല്‍ റിയലിസം.

സജിന്‍ പി.ജെ
റിസര്‍ച്ച് സ്കോളര്‍
സ്കൂള്‍ ഓഫ് ലെറ്റേഴ്സ്
എം.ജി യൂണിവേഴ്സിറ്റി
കോട്ടയം

70 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

പോകുന്ന വഴിയില്ലെല്ലാം സ്റ്റാച്യൂ നിരത്തിപ്പോകുന്ന കുട്ടി, ഒടുക്കം എല്ലാം നിശ്ചലമെന്നറിയുമ്പോള്‍ അവനെന്ത് ചെയ്യും ! ഞാനും സ്റ്റാച്യൂ. നല്ലൊരു കവിത.നന്ദി

രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...

kuttiiiiikalude manassumayi sajin lokathe nokki chirikkunnu

ശ്രീജിത്ത് പറഞ്ഞു...

മലയാളത്തെ ഇത്ര വികൃതം ആക്കേണ്ടിയിരുന്നില്ല ... താങ്കളുടെ ആശയം വളരെ നല്ലതായിരുന്നു പക്ഷെ ഭാഷ അതിനു കവിതയില്‍ പ്രത്യേക സ്ഥാനം തന്നെ ഉണ്ട് ... തന്റെ ആശയങ്ങളെ ഏറ്റവും നല്ല ഭാഷയില്‍ സഹൃദയനില്‍ എത്തിക്കാന്‍ താങ്കള്‍ക്ക് എന്ന് പറ്റുന്നുവോ അന്നാണ് താങ്കള്‍ ഈ മേഖലയില്‍ വിജയിക്കുക അല്ലാതെ ഒരു തരം മംഗ്ലീഷ് ഭാഷ ഒരിക്കലും ഭൂഷണമല്ല ആധുനികം ആധുനികൊതരം എന്നൊക്കെ പറഞ്ഞു വരുന്ന കവിതകള്‍ മലയാളി മനസ്സില്‍ ഇടം നെടാത്തതും അതുകൊണ്ട് തന്നെ. പഴഞ്ജന്‍ എന്നോ ആസ്വാദക ശേഷി ഇല്ലാത്തവന്‍ എന്നോ എന്നെ താങ്കള്‍ക്ക് വിശേഷിപ്പിക്കാം പക്ഷെ എന്റെ അഭിപ്രായം അത് ഞാന്‍ തന്നെപറയണമല്ലോ

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor പറഞ്ഞു...

സചിന്‍ ചേട്ടായീ, പുതുമയുള്ളൊരാശയം എഴുതിയതിനൊരുമ്മ...!!

ശ്രീജിത്ത് പറഞ്ഞപോലെ കവിതയ്ക്കിണങ്ങുന്ന ട്രൌസറിട്ടു കൊടുത്തിരുന്നേല്‍ ഇതൊരു ചൊടിയുള്ള സൃഷ്ടിയാകുമായിരുന്നു..!! ചക്കയും ശര്‍ക്കരയുമല്ലാത്ത വിധം 'കവിത' എഴുതി ചിലര്‍ കവിതയെ വയറിളക്കം പിടിപ്പിച്ചു. വെളിവില്ലാത്തവര്‍ അതിനെ ആധുനികം ആധുനികോത്തരം എന്നു വിളിച്ചു. മുന്‍പ് കവിതയെഴുതി പരാജയപ്പെട്ടവര്‍ ഈ വടക്കന്‍ കാറ്റില്‍ ഒലിച്ചു വന്നു പഴയ പേനയെടുത്തു...! കാനായിക്കു പോലും 'കവിത' എഴുതാന്‍ ഉള്‍വിളി ഉണ്ടായതിനു പിന്നിലെ മന:ശാസ്ത്രവും ഇതൊക്കെത്തന്നെ..!!

pavamsajin പറഞ്ഞു...

പ്രിയ ശ്രീജിത്ത്‌,
താങ്കളുടെ അഭിപ്രായം വായിച്ചു. പ്രതികരണത്തിന് നന്ദി. പക്ഷെ, ക്ഷമിക്കണം, താങ്കള്‍ക്ക് തെറ്റി എന്ന് തോന്നുന്നു. കാരണം എന്റെ കവിതയില്‍ ഉള്ള ഇംഗ്ലീഷ് വാക്കുകള്‍ മലയാളം സ്വന്തമാക്കിയവയാണ്. അവയെ ഒരു തരത്തില്‍ മലയാളീകരിച്ചത്‌ താങ്കള്‍ അറിയാതെ പോയത് എന്റെ കുഴപ്പമല്ല. ഉദാഹരണത്തിന് 'പോസ്റ്റ്‌ കാല്‍' എന്നാ വാക്ക് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ മലയാളമാണ്. അത്രയും അയവ് നമ്മുടെ ഭാഷയ്ക്കുണ്ട് എന്ന് സന്തോഷിക്കുന്നതാണ് ഒരു തിയറിയും അറിയില്ലെങ്കിലും താങ്കള്‍ക്കും നല്ലതെന്ന് തോന്നുന്നു. ആധുനികമോ ആധുനികാനന്തരമോ എന്നൊക്കെ നമുക്ക് വര്‍ഗീകരണത്തിന്റെ എളുപ്പത്തിനായി പറയാമെങ്കിലും കവിത എപ്പോഴും അനുഭവങ്ങളുടെ കൂടപ്പിറപ്പാണ്.
ഇഷ്ടം
സജിന്‍

bijoychandran പറഞ്ഞു...

nalla kavitha. kavithayile bhasha puthiya lokathe , puthiya bhashaye okke theekshnamaayi vimarsikkunnu...-bijoychandran

devan nayanar പറഞ്ഞു...

ശ്രീജിത്ത്‌ പറഞ്ഞത് പോലെ എന്തോ സംഗതി പോയിട്ടില്ലേ. വരികള്‍ക്കും ഇമാഗേരികള്‍ക്കും അപ്പുറം മനസ്സിലേക്ക് പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് നഷ്ടമായിട്ടില്ലേ?. ശ്രീജിത്തിനും ജയെഷിനും ഗനെഷിനും ഈ കവിത മാറി എഴുതി നോക്കാവുന്നതാണ്. ഉത്തര ആധുനിക കവിതയില്‍ അതിനും ഒപ്റേന്‍ ഉണ്ടല്ലോ. ടെ കണ്‍സ്ട്രക്ഷന്‍ എന്നോ മറ്റോ ദേരിദ വിളിക്കുന്ന ഒന്ന്

ശ്രീജിത്ത് പറഞ്ഞു...

സുഹൃത്തേ ഞാന്‍ വെറുമൊരു വായനക്കാരന്‍ മാത്രമാണ് ഒരു വിമര്‍ശകനല്ല ( ഒരു നല്ല വായനക്കാരന്‍ എന്നുപോലും ചിലപ്പോള്‍ എന്നെ പറയാന്‍ കഴിയില്ല ) വിമര്‍ശനം ആര്‍ക്കും നടത്താം പക്ഷെ ഒരു പുതു നിര്‍മ്മിതി അത് എല്ലാവരെക്കൊണ്ടും പറ്റുന്ന ഒന്നല്ല അതിനു സര്‍ഗാത്മകമായ കഴിവ് തന്നെ വേണം. മലയാള സാഹിത്യ ചരിത്രം ഞാന്‍ വായിച്ച പഠിച്ചു എന്ന് വച്ചാല്‍ തന്നെ ഒരു സാഹിത്യ ഭംഗി ഉള്ള രണ്ടു വരിപോലും എന്നെക്കൊണ്ട് എഴുതാന്‍ പറ്റണം എന്നില്ല. എന്ന് വച്ച് ഒരു വായനയില്‍ എനിക്ക് തോന്നിയ അഭിപ്രായം ഞാന്‍ പറയാതിരിക്കില്ല
ഒരിക്കല്‍ എന്നെ മലയാളം പഠിപ്പിച്ച അധ്യാപകന്‍ പറഞ്ഞു മാമ്പഴം എന്ന കൃതി വര്‍ണിക്കുന്നത് ലഭിക്കാതെ പോയ മുലപ്പാല്‍ ല്ലെങ്കില്‍ കൊടുക്കാന്‍ കഴിയാതെ പോയ മുലപ്പാലിനെ കുറിച്ച് ആണെന്ന് എന്ത് യുക്തിയനതിന്റെ പിന്നിലെന്ന് എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ട് വെറുതെ കവിതയെ അതിന്റെ തലങ്ങള്‍ തന്നെ ഉപേക്ഷിച് അനാവശ്യമായ ചിന്ത സരണികള്‍ സൃഷിട്ടിക്കുന്നതില്‍ ഞാന്‍ അന്നും ഇന്നുംഎതിര്‍ക്കുന്നു.

പിന്നെ പറയേണ്ടത് താങ്കളുടെ ഭാഷയെക്കുരിച്ചാണ് നമുക്ക് എവിടെയും വാദമുഖങ്ങള്‍ നിരത്താന്‍ ഒരു പാടും ഇല്ല അത് മലയാളിയുടെ മാത്രം ഒരു നയമോ കഴിവോ ആണ് താങ്കള്‍ക്ക് ഇതിലും നന്നായി ഇതേ വിഷയം ഇതിനെക്കാള്‍ ശക്തിയോടെ കുറിക്കാന്‍ പറ്റും എന്ന് വിസ്വസമുള്ളത് കൊണ്ട് തന്നെയാണ് ഞാന്‍ അത്തരം ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്തത്. ശ്രമിക്കൂ താങ്കള്‍ വിജയിക്കുക തന്നെ ചെയ്യും എന്നിട്ടും പറ്റിയില്ലെങ്കില്‍ മാത്രം ഞാന്‍ എന്റെ വിമര്‍ശനം (?)പിന്‍വലിക്കാം വൈദ്യുതി തൂണ്‍ എന്ന വാക്ക് പോസ്റ്റ്‌ കാലിനെക്കാള്‍ ഭംഗിയുള്ള വാക്ക് തന്നെ

lakshman kochukottaram പറഞ്ഞു...

postkaall enna prayogam malayaala saahithyathile pramukharil palarum inn varekkum upayogich ponnittullathaann.
pinne, yellow housine manjja veedennum,stachuvine prathimayennum, paarttiyaappeesine sankhadana kaaryaalayamennum, head masterne pradhaanaadhyaapakan enn malayaleekarikkaathath nannaai suhruthe......

nalla kavitha.....abinandanangal

അജ്ഞാതന്‍ പറഞ്ഞു...

A story.....

naakila പറഞ്ഞു...

കവിത ഇഷ്ടമായി
ആശംസകള്‍

ബാലപാഠം പറഞ്ഞു...

aswathikkan kazhinju.....
allelum malayalikal engana...
onnnum puthuthay swikarikkilla
evarkkokke kavitha aswathichal pore
athu kollilla..ethu kollilla..annokke parayunnavar
thiru mandan mara....
oralude kavithaye kurichu engane
mark edan pattum....indianyum pakkisthanum...engane onnnavum...
athu pole anu oro vyekthikalum alle...

അജ്ഞാതന്‍ പറഞ്ഞു...

ഇതിലിപ്പോള് ‍'പോസ്റ്റുകാല്‍' എന്നാ പദം ആണല്ലോ പ്രശ്നം എന്ന് തോന്നിയത് . 'വൈദ്യത തൂണും' കവിതയ്ക്ക് ചേര്‍ന്ന പദമല്ല . എന്നാല്‍ 'വിളക്കുകാല്‍' എന്നാക്കിയാല്‍ നന്നാകുമെന്ന് തോന്നുന്നു. പിന്നെ സുനില്‍ പറയുന്നപോലെ ഒരാളുടെ കവിതയ്ക്ക് മാര്‍ക്കിടാന്‍ കഴിയില്ലെങ്കില്‍ നല്ലതെന്നും ചീത്തയെന്നും പറയാന്‍ കഴിയില്ല എന്നാണ് അര്‍ത്ഥം .അപ്പോള്‍ 'ആസ്വദിയ്ക്കാന്‍ കഴിഞ്ഞു ' എന്ന വാചകം പിന്‍വലിയ്ക്കണം. അതുമൊരു മാര്‍ക്കിടല്‍ തന്നെയാണ്. .എതിരായി പറയുമ്പോള്‍ മാത്രം അത് പാടില്ല എന്ന് പറയുന്നിടത്താണ് പ്രശ്നം.

പിന്നെ ഈ സൃഷ്ടിയെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലൊരു പ്രമേയം.കുറച്ചുകൂടി ഒതുക്കി എഴുതിയാല്‍ നന്നായിരുന്നു .ഇത് എന്റെ വ്യക്തപരമായ അഭിപ്രായം മാത്രം. ഈ കവിതയ്ക്ക് മോഹനകൃഷ്ണന്‍ കാലടി എന്ന കവിയുടെ ഒരു ശൈലി തോന്നിയിട്ടുണ്ട്. കുട്ടികളുടെ കാഴ്ചപ്പടിലൂടെ പറയുന്ന കവിതകള്‍ ആണ് അദ്ദേഹത്തിന്റെ മിക്കവയും .
ഉദാ:
പന്തു കായ്ക്കുന്ന കുന്ന്
കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
മണ്ണു മാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂക്കിവിളിച്ചറിയിയ്ക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തു കായ്യ്ക്കും മരമായ് വളര്‍ത്തുവാന്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കുട്ടികളെല്ലാം വലുതാവുന്നുണ്ട്
കളികളെല്ലാം കാര്യമാവുന്നുണ്ട്
മഞ്ഞ്
അതുമാത്രം പെയ്തുകൊണ്ടിരിക്കുന്നുണ്ട്.

പോസ്റ്റ്‌കാലിന്റെ കൈവിടര്‍ത്തിയുള്ള നില്പ് പോലെ
വായനയിലേക്കൊരു നോക്കുകുത്തിയെ ഊര്‍ജ്ജപ്പെടുത്തുന്ന കവിത.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

Strongest fountation, Deffrent Rawmaterials, abstract Structure, contemporary elevation, snowy wett land.....
വ്യത്യസ്ഥമായ ഈ നിര്‍മ്മിതിയില്‍ ഞാനൊരു മുറിയെടുക്കുന്നു...

pavamsajin പറഞ്ഞു...

പ്രിയ രഞ്ജിത്,
എന്റെ വീട്ടില്‍ മുറിയെടുക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം.
വാടക നമുക്ക് പിന്നെ തീരുമാനിക്കാമല്ലേ?
വായിക്കുന്നതിനും പ്രതികരണങ്ങള്‍ അറിയിക്കുന്നതിനും നന്ദി.
ഇഷ്ടം
സജിന്‍.

Vinodkumar Thallasseri പറഞ്ഞു...

പോസ്റ്റ്‌ കാല്‍ വേണമോ അതല്ല മറ്റെന്തെങ്കിലും പകരം വെക്കണോ എന്ന വിഷയം മാറ്റിനിര്‍ത്തിയാലും കവിത നന്നായി എന്ന് എണ്റ്റെ മതം. ഒരു പുതിയ വായന ആവശ്യപ്പെടുന്നുണ്ട്‌, ഈ കവിത.

ജസ്റ്റിന്‍ പറഞ്ഞു...

കവിതവായിക്കുന്ന ചങ്ങാതീ, കവിതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്ത്? നല്ല കവിതയ്ക്കും നിശ്ശബ്ദതയാണോ നിന്റെ സമ്മാനം?


ഇതില്‍ ഒരു മുന്‍വിധി ഇല്ലെ ??

ഈ കവിത മനോഹരം. എനിക്ക് ഈ കവിത വായിച്ചിട്ട് മനസ്സിലായത്‌ കവിതയില്‍ വാച്യമായി പറഞ്ഞിരിക്കുന്ന അര്‍ത്ഥം അല്ല. എല്ലാത്തിനെയും സ്ടാച്യു ആക്കുന്ന കുട്ടി സ്വയം സ്ടാച്യു ആകുകയും സ്കൂള്‍, കുട്ടികള്‍ എല്ലാവരും വീട്ടിലെക്കു വരികയും ചെയ്യുന്നിടത്ത് നിന്നും ഞാന്‍ കവിത തിരിച്ചു വായിക്കാന്‍ തുടങ്ങി. ശരിയാണോ എന്തോ.

പിന്നെ കവിതയില്‍ ഒന്നല്ല പല ആംഗലേയ പദങ്ങളും ഉണ്ടല്ലോ. എന്തായാലും അതിനോടെനിക്ക്‌ യോചിപ്പില്ല.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

മലയാളകവിതയില്‍ ആംഗലേയം കുടികിടപ്പവകാശം
സ്ഥാപിക്കുന്നതിനെ വികലാംഗം/വികലാംഗകവിത
എന്നൊക്കെ വായിക്കാമെന്ന് തോന്നുന്നു.
തോന്നലാണ്,മലയാളത്തിലാണ്....

vikalaamga jeevithathinte photos ugran...kidilan...
കവിത ശരിയായില്ലെന്നും
ഭാഷ തെന്നിയെന്നും
ന്റമ്മോ ഒടുക്കത്തെ ഭാഷാസ്നേഹം

ടെലിവിഷന്‍ ചാനലുകള്‍ക്കിടയിലേക്ക് ഓടിക്കയറിയ
FM റേഡിയോസ്റ്റേഷനുകളെക്കുറിച്ച്
പഴയ റേഡിയോനിലയങ്ങളെക്കുറിച്ച്
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ഞാന്‍ FM

അജ്ഞാതന്‍ പറഞ്ഞു...

ദയവു ചെയ്തു ആരും ഭാഷാ സ്നേഹത്തെ കുറിച്ച് സംസാരിയ്ക്കരുത്...എഴുതാന്‍ ഭാഷ വേണ്ടാത്ത കാലത്താണോ ഭാഷയെ ഇനി സ്നേഹിയ്ക്കുക കൂടി ചെയ്യേണ്ടത്...

കുടം

മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.

എങ്ങനാ മോളെ?

ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.

കര്‍ത്താവെ
'കു'വിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ.

......................................................: കുരീപ്പുഴ ശ്രീകുമാര്‍

ബാലപാഠം പറഞ്ഞു...

rajesh siva...paranju...aswathanam..
oru markkideelanennnu...sari angil anikkakkavitha...samvedikkan kazhinju
oralude kavithaye kurichu..engane parayan padundo..? athu oru tharam
bhrahmavite paripadiyalle?

ബാലപാഠം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

സുനിലേ ...ഈ കവിതയെ ഞാന്‍ മോശം എന്ന് പറഞ്ഞില്ല.. ഞാന്‍ ഒരിടത്തും വിമര്ശിയ്ക്കാന്‍ പോകാറില്ല.[യോഗ്യതയില്ല എന്ന് തന്നെ വച്ചോ..മാത്രല്ല തടി കേടാക്കാനും വയ്യ ]..ഞാന്‍ പറഞ്ഞത് സുനില്‍ പറഞ്ഞ കാര്യത്തെ കുറിച്ചാണ്. സുനില്‍ എന്ത് ചെയ്താലും കൊള്ളാം എന്ന് പറഞ്ഞാല്‍ സുനില്‍ വളരുമോ തളരുമോ..?ഇവിടെ ചിലര്‍ അവരുടെ മനസ്സില്‍ തോന്നിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടി . അതൊക്കെ എല്ലാര്ക്കും തെറ്റായി തോന്നണം എന്നില്ല . സ്വീകരിച്ചേ പറ്റൂ എന്ന് പറയാന്‍ ആര്‍ക്കും കഴിയില്ലല്ലോ ...വേണമെങ്കില്‍ സ്വീകരിയ്ക്കാം ഇല്ലെങ്കില്‍ തള്ളിക്കളയാം .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പുതിയ കാലത്ത് പുതിയ നര്‍മ്മിതികള്‍ വരും , വരാതെ തരമില്ലല്ലോ,,
കെ.എഫ്.സി ഞാനും കഴിക്കും
കഴിക്കാത്തവരെന്തു ചെയ്യും.


വേറിട്ട എഴുത്ത്

ഏറുമാടം മാസിക പറഞ്ഞു...

സജിന്‍ റെ മറ്റൊരു കവിത പുതു കവിതയില്‍ ഉണ്ട്
http://puthukavitha.blogspot.com/

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

അപ്പോ ഇത് കവിതയാണെന്ന കാര്യത്തിലാര്‍ക്കും സംശയമില്ലല്ലോ?എന്നാല്‍ എനിക്ക് സംശയമുണ്ട്!

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കവിതയില്‍ പുതുമയും അവതരണ ഭംഗിയും ഉണ്ട്
ഇഷ്ടമായി. സമകാലിക വിദ്യാഭ്യാസ സമ്പ്രദായത്തെയും രീതികളേയും പ്രതിപാദിക്കുന്ന വ്യതിരക്തമായ കവിത എന്നും പറയാം. എന്നാലും
ചില ഇടങ്ങളിലെങ്കിലും കവി ചില ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ട്:
“ആണ്ടെടാ ഒരു പോസ്റ്റുകാല്‍“

“അമ്മച്ചിയേ....
ദാണ്ടെ കെടക്കുന്നു!“

ആണ്ടെടാ എന്നും ദാണ്ടേ എന്നും പറയുന്നിടത്തെ വ്യത്യാസം എന്ത്? ചുമ്മാ ഒരു രസം അല്ലേ.. അങ്ങിനെ എങ്കില്‍ ചുമ്മാ രസമാണോ കവിത?
അങ്ങിനെ എങ്കില്‍ കവിക്കും ഒരു സ്റ്റാച്യൂ കൊടുക്കുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

pavamsajin പറഞ്ഞു...

പ്രിയപ്പെട്ട മമ്മദ്,
കൊള്ളാം കിടിലന്‍ സംശയം. (തെറ്റുധരിക്കരുത്, താങ്കളുടെ സംശയത്തെ ഞാനൊരു ദാര്‍ശനിക സമസ്യ ആയിട്ട് തന്നെയാണ് കാണുന്നത്.)
അല്ലെങ്കിലും നമ്മുടെ കാലത്ത് ആര്‍ക്കാണ് കുവ്വേ ഏതെങ്കിലും ഒരു ഴാനരിന്റെ അരികുകള്‍ നിര്‍ണയിക്കാന്‍ കഴിയുക?
പ്രതികരണത്തിന് നന്ദി.
ഇഷ്ടം
സജിന്‍

pavamsajin പറഞ്ഞു...

പ്രിയ ഇരിങ്ങല്‍,
രണ്ടും രണ്ടല്ല, ഇമ്മിണി വല്യ ഒരു രണ്ടാണ്.
അതാണ്‌ കവിത.
ഇഷ്ടം
സജിന്‍

Melethil പറഞ്ഞു...

സജിന്‍ കവിത ഇഷ്ടായി,മറ്റു പലയിടത്തുമായി പല കവിതകളും കണ്ടു. ക്രിസ്പിന്‍, അരുണ്‍ ഇപ്പോള്‍ സജിന്‍, വളരെ സന്തോഷം തോന്നുന്നു.

പിന്നെ വിമര്‍ശനം, അത് മലയാളി കഴിഞ്ഞേ ലോകത്താരേലും ഉള്ളൂ. മലയാളത്തില്‍ ഇംഗ്ലീഷ് പാടില്ല, തമിഴ്‌ പാടില്ല ഹോ എന്തൊക്കെ നിയമങ്ങളാ..ലതീഷിനെ നന്നാക്കി, അനിലനെയും. ഇനിയിപ്പോള്‍ ഇയ്യാളെക്കൂടി നന്നാക്കാനുണ്ട്.

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ഇതാണ് കുഴപ്പം...
വല്യ കുഴപ്പമില്ലെന്ന് പറയുമ്പോഴേക്കും പുതു എഴുത്തുകാരൊക്കെ തെങ്ങില്‍ കേറി ചെത്താന്‍ തുടങ്ങും.
“രണ്ടും രണ്ടല്ല, ഇമ്മിണി വല്യ ഒരു രണ്ടാണ്“
രണ്ടും രണ്ടല്ല...അതായത് ഒന്നാണ്.
“ഇമ്മിണി വല്യ ഒരു രണ്ടാണ്“ അമ്പമ്പോ... ഇത്രയും മനസ്സിലാക്കാന്‍ സാധിച്ചില്ല സഖാവേ...

ബഷീറിയന്‍ സിദ്ധാന്തം പഠിക്കുന്ന ഒരാളാണോ താങ്കള്‍?

രണ്ട് രണ്ട് ഇമ്മിണി വല്യ രണ്ടാക്കാന്‍ പറ്റില്ല പാവം സജിന്‍ എന്നാ കവേ... വാക്കിലേയും നോക്കിലേയും കവിതയിലേയും
അര്‍ത്ഥത്തെ വ്യഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ , (അങ്ങിനെ ഒരു ശ്രമം ഇല്ല ഇവിടെ)... താങ്കളുടെ പദഘടന തീര്‍ത്തും തെറ്റായ അപനിര്‍മ്മിതിയാണെന്ന് ആര്‍ക്കും മനസ്സിലാകും.
“ടേക് എ സ്റ്റെപ്പ് ഹിറ്റ് ദ ആപ്പിള്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ പോലും ഈ കവിത കവിതയാകുന്നില്ല. എന്നാല്‍
വാക്കുകള്‍ക്കിടയില്‍ കവിതയുടെ ചില അംശങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെയാണ് ഇതിഷ്ടമായതും. അതുകൊണ്ട് കവിക്ക് വാക്കുകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്നതിനു പകരം കവിത കവിയുടെ മേല്‍ അധികാരം സ്ഥാപിക്കുമാറാകട്ടെ.
എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ശരിയാണ് ഇരിങ്ങല്‍
ഇതാണ് കുഴപ്പം
ഇരിങ്ങലെന്ന് കേള്‍ക്കുമ്പൊഴേക്കും മുരിങ്ങ ഓര്‍ക്കും
വീട്ടിലേക്കും തൊടിയിലേക്കും ഓടും
ഭാഷ ഒടിയനാകും
ആന ചിന്നം(ചിഹ്നം)വിളിക്കും(ന്റുപ്പുപ്പാക്ക് ഒരാന...)
ആട് മ്ബേ(അമ്മേ)കരയും(പാത്തുമ്മയുടെ ആട്)
വാക്ക് വഴുതും
അത്രയ്ക്കധികമാണ് മലയാളത്തില്‍ വാക്ക്
പറഞ്ഞുപറഞ്ഞ് മടുക്കും
തലകുത്തി വീഴും

രണ്ട് മാത്രമല്ല
പത്തും പത്തും ഇമ്മിണിവല്യ പത്താകുന്ന ഭാഷാജീവിതത്തിലാണ്
കാസര്‍‌കോഡ് മുതല്‍ കന്യാകുമാരി വരെ
കവിത

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

നസീര്‍ എഴുതിയത് കമന്‍റല്ല കവിതയാണെന്ന് ഞാന്‍ പറയും.

എന്നാല്‍ ഇരിങ്ങല്‍ എന്ന് ഓര്‍ക്കുമ്പോള്‍ മുരിങ്ങയോ ഓര്‍ക്കുകയും മൂങ്ങ എന്ന് പറയുകയുംചെയ്യുമ്പോള്‍ ഒരു വശപ്പിശക്.
അല്ലെങ്കിലും ജീവിതം തന്നെ ഒരു വശപ്പിശകാണല്ലേ....
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ എന്തിന് കവിതയെ വേലികെട്ടി നിര്‍ത്തുന്നു?
എനിക്ക് തോന്നുന്നു കവിതയ്ക്ക് ഭാഷയൊന്നും ഇല്ല
അത് വായിക്കുന്നവന്‍ റെ ഭാഷയാണ് കവിത എന്നു തന്നെയാണ്. എന്നു കരുതി
“ആണ്‍ടെടാ..” എന്ന് പറഞ്ഞിട്ട് “ദേണ്ടേ” എന്നാണ് അര്‍ത്ഥം എന്ന് പറയുമ്പോള്‍ “ആന..ആന..” എന്ന് പറഞ്ഞിട്ട് “അതെ അതേ ചേന ചേന” എന്നു പറയുകയുമ കൈ നിറയെ ചൊറിയുകയും ചെയ്യുമ്പോള്‍ ചെറുതല്ലാത്ത എന്തോ ഒരു തെറ്റില്ലേന്ന് തോന്നിപ്പോകുന്നു. അതു കൊണ്ടാണ് ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്നാകുമ്പോള്‍ രണ്ടു രണ്ടു ഇമ്മിണി വല്യ രണ്ടാവാത്തത് എന്നും തോന്നിപ്പോകുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

രാജേഷ്‌ ചിത്തിര പറഞ്ഞു...

കവിത ..
വായനക്കാര്‍...
അഭിപ്രായങ്ങള്‍ ...
ഭാഷ ....
വാക്കുകള്‍....
ഒക്കെ,
അറിഞ്ഞിടത്തോളം ഇഷ്ടപ്പെട്ടു...
ആ സ്റ്റാച്ച്യു കുട്ടിയെയും
കുട്ടിയെ വരച്ച കുട്ടിക്കു നന്ദി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

അല്ലെങ്കിലും നമ്മുടെ കാലത്ത് ആര്‍ക്കാണ് കുവ്വേ ഏതെങ്കിലും ഒരു ഴാനരിന്റെ അരികുകള്‍ നിര്‍ണയിക്കാന്‍ കഴിയുക?
കുവ്വേ
ഴാനരിന്റെ
എന്നീ പദങ്ങള്‍ വായിക്കുമ്പോഴാണ്,ഇരിങ്ങലിന്റെ വാക്കുകളുടെ പ്രസക്തി!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയെന്ന്
കവിതയ്ക്ക് വേലി കെട്ടിയതല്ല.
നമ്മുടെ ജാഥകളെ/ഭാഷയെ(ഭാഷകളെ) ഓര്‍ത്ത് വേലി പൊളിച്ചതാണ്
ചിതര്‍ച്ചയാണ് മലയാളകവിതയുടെ പുതിയ വട്ടമെന്ന്
(വ്ര്‌ത്തം) തോന്നുന്നു.
അപ്പോള്‍

“ആണ്‍ടെടാ..” എന്ന് പറഞ്ഞിട്ട് “ദേണ്ടേ” എന്നാണ് അര്‍ത്ഥം എന്ന് പറയുകയും
“ആന..ആന..” എന്ന് പറഞ്ഞിട്ട് “അതെ അതേ ചേന ചേന” എന്നു കൈ ചൊറിയുകയും...

അനര്‍ത്ഥങ്ങള്‍ തന്നെ,
നാനാര്‍ത്ഥങ്ങളുടെ കാലം കഴിയുകയാണ്
കവിതയില്‍
വൈകിയിട്ടാണെങ്കിലും

അനിലൻ പറഞ്ഞു...

“ആണ്ടെടാ ഒരു പോസ്റ്റുകാല്‍“

അതെന്താ രാജു 'ആണ്ടെടാ' എന്നു പ്രയോഗിച്ചാല്‍?

ദേ ഒരു വിളക്കുകാല്‍ എന്നു പകരം വെയ്ക്കണോ?
നിര്‍ബന്ധമാണോ?

കവിതയില്‍ നിരോധിക്കപ്പെട്ട വാക്കുകള്‍ ഏതൊക്കെയാണാവോ ദൈവമേ!

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

"ആണ്ടെടാ ഒരു പോസ്റ്റുകാല്‍"
എന്ന പ്രയോഗത്തില്‍ ഒരു തെറ്റുമില്ല.
“ആണ്ടെടാ ഒരു പോസ്റ്റ്കാല്‍” എന്ന് കാസര്‍ ഗോഡു മുതല്‍ കന്യാകുമാരി വരെ ഉള്ള ദേശക്കാരില്‍ ഏതെങ്കിലും ദേശത്ത് ഉപയോഗിക്കുകയും ചെയ്യും. അപ്പോള്‍ അത് തെറ്റാവുന്നതെങ്ങിനെ?

എന്നാല്‍
രണ്ടും രണ്ടും ഇമ്മിണി വല്യ രണ്ടാണെന്ന് പറയുമ്പോള്‍ തെറ്റാവുകയും ചെയ്യുമെന്നേ പറഞ്ഞുള്ളൂ.

കവിതയില്‍ നിരോധിക്കപ്പെട്ട വാക്കുകളോ? അതിന് കവിതയില്‍ തസ്ലീമ നസ്രിനോ..എം എഫ് ഹുസൈനോ ഒന്നുമില്ലല്ലോ അനിലേട്ടാ...
അതൊ ഞാന്‍ കാണാത്തതു കൊണ്ടാണോ?

നസീര്‍ കടിക്കാട്‌ പറഞ്ഞു...

“ആണ്‍ടെടാ..” എന്ന് പറഞ്ഞിട്ട് “ദേണ്ടേ” എന്നാണ് അര്‍ത്ഥം എന്ന് പറയുമ്പോള്‍.......

ആണ്ടെടാ എന്നാല്‍ ആണ്ടുപോയതെന്നും,ആണ്ടുനേര്‍ച്ചയെന്നും
രണ്ടും രണ്ടും വല്യരണ്ടാക്കാം
ആഴം തന്നെയാണ് കവിതയ്ക്ക് ഭാഷ

ഒരളവിനപ്പുറം കുഴിക്കാന്‍ പേടിക്കും
ഏതു കിണറ് കുഴിക്കുന്നവനും
മണ്ണിടിഞ്ഞു വീണാലോയെന്ന്

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കവിതയില്‍ ഒരു വ്യത്യാസവും രണ്ട് വാക്കുകള്‍ക്കും ഇല്ല തന്നെ. എന്നിട്ടും കവി കമന്‍ റില്‍ പറഞ്ഞ വാക്കാണ് പ്രശ്നം സൃഷ്ട്ച്ചത്.
എന്നാല്‍ നസീര്‍ പറയുമ്പോലെ
“രണ്ടും രണ്ടും വല്യരണ്ടാക്കാം
ആഴം തന്നെയാണ് കവിതയ്ക്ക് ഭാഷ“
ഈ വാക്കുകളൊക്കെ ശരിയാണെങ്കിലും ഈ കവിതയില്‍ ഈ വാക്കുകള്‍ക്ക് മുകളില്‍ പറഞ്ഞ അര്‍ത്ഥ വ്യക്തതയോ ആഴമോ ഇല്ല തന്നെ. കവിതക്ക് ഭാഷ അലങ്കാരമാവുകയും അര്‍ത്ഥ തലങ്ങള്‍ നല്‍കുമെങ്കിലും ഇവിടെ വിവിധാര്‍ത്ഥങ്ങള്‍ക്ക് ഈ രണ്ട് വാക്കും പരസ്പരം തെറ്റി നില്‍ക്കുന്നേയില്ല എന്നു തന്നെ എന്‍ റെ വാദം.

“ഒരളവിനപ്പുറം കുഴിക്കാന്‍ പേടിക്കും
ഏതു കിണറ് കുഴിക്കുന്നവനും
മണ്ണിടിഞ്ഞു വീണാലോയെന്ന്“

മണ്ണ് കുഴിക്കുന്നവന്‍ ഇടിഞ്ഞു വീണാലോന്ന് ഭയക്കുന്നവല്ല എന്നു തന്നെ എന്‍ റെ പക്ഷം. അവനാവശ്യം മണ്ണിനടിയിലെ ശുദ്ധമായ തെളിനീരു തന്നെ. അത് മണ്ണ് ഇടിഞ്ഞു വീണാലും വീണ്ടും കുഴിക്കാന്‍ അവനെ പ്രേരിപ്പിക്കുക തന്നെ ചെയ്യും. അതു കൊണ്ട് മണ്ണ് കുഴിക്കുന്നവന്‍ ഒരിക്കലും മണ്ണ് ഇടിഞ്ഞു വീണാലോന്ന് ഭയക്കുകയേ ഇല്ല.

അങ്ങിനെ എങ്കില്‍ മഴ വരുന്നേ മഴ വരുന്നേന്ന് പറഞ്ഞ് നട്ടുച്ചയ്ക്ക് ആവി പറക്കുന്ന ചൂടില്‍ കുടപിടിക്കുക തന്നെ ചെയ്യും. അത്തരം കുടപിടിക്കുന്നത് അര്‍ത്ഥ രാത്രിക്ക് മിന്നാമിനുങ്ങിനെ കണ്ട് അയ്യോ തീമലവരുന്നേന്ന് പറയൂമ്പോലെയാണ്.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കുഴിച്ചുതുടങ്ങുന്നതു തന്നെ ഭയത്തില്‍ നിന്നല്ലേ
ദാഹിക്കുന്നു,വിശക്കുന്നു എന്നതൊക്കെ ആഴത്തില്‍ നിന്നുള്ള ഭയം തന്നെയല്ലെ
ഏത് ഭാഷയിലും കവിത
മറ്റേത് കലയും(അടയാളവും)ഭയത്തില്‍ നിന്നു തന്നെയാണ്

ഇന്നു രാവിലെ പേടിച്ചുപേടിച്ച് ഷേവ് ചെയ്തതിന്റെ
കല എന്റെ മുഖത്തുണ്ട്

Unknown പറഞ്ഞു...

raju iringal, nazeer kadikkad
evanmarkonnum vere paniyillle
nalloru kavithye arogyaparamaya charchayiloode munnottu kondupokanulla
karuthonnum ivanmarkkilla
veruthe kidannu kuraykkunnuu

iringalo
nazeer kadikkado
oru
average kavitha ezhuthyittu pore ee
ABPRAYAPRAKADANAM oke..

ashyamgalude ashittikku vakayillathe
commend ezhuthy jeevikkunna

FRAUD kavikalayi mathramanu
iringalum
nazar kadikkadum
jeevikkunnathhuu

sajin
kavitha nannayii
evanmar paraunnathonnum
asanam kondu polum mind akanda
athinulla prathiba onnum evanmarkilla

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നാവേ
നീ നക്കിയപ്പോള്‍ ആശ്വാസമായി
നായ്ക്കളങ്ങിനെയാണ്
നടുക്കടലിലും നക്കിയേ കുടിക്കൂ

എന്റെ പ്രതീക്ഷ പൂവണിഞ്ഞു

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ഓഫ് ടോപ്പിക്ക്:

നാക്കേ...
നാക്കിന്‍ റെ നാക്ക്..ഭയങ്കരം തന്നെ..
എന്നാലും ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ ആവാം.
പിന്നെ എന്നെയും നസീറിനേയും അല്ല താങ്കള്‍ നോക്കേണ്ടത്. കവിതയെയാണ്.
എന്തായാലും താങ്കള്‍ നല്ല കവിത എന്ന് പറഞ്ഞല്ലോ.
“sajin
kavitha nannayii
evanmar paraunnathonnum
asanam kondu polum mind akanda“

സമാധാനമായി. എന്നാല്‍ ഞാന്‍ പോയി എന്തെങ്കിലും പണിയെടുക്കട്ടെ. ശമ്പളം അക്കൌണ്ടിലേക്ക് അയച്ചേക്കൂട്ടോ..
പിന്നേ... താങ്കള്‍ മൈന്‍ഡ് ചെയ്യുന്നത് ആസനം കൊണ്ടാണെന്ന് സജിനോട് പറഞ്ഞല്ലോ.. സജിന്‍ അതിന് മറുപടി പറയട്ടേ..

Me പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Me പറഞ്ഞു...

സജിൻ കവിയല്ല ഞാൻ. കവിതയുടെ ക്രാഫ്റ്റിനെക്കുറിച്ചു പറയാൻ ആളുമല്ല. എന്നാലും ഇതു വായിച്ച്‌ തോന്നിയ ചില കാര്യങ്ങൾ- പറയട്ടെ. ഇത്രക്കൊക്കെ പരത്തിപ്പറയേണ്ട ആവശ്യമുണ്ടോ. ഒതുക്കിപ്പറച്ചിലാണ്‌ ഇതു പോലൊന്നിനു ശക്തി എന്നു തോന്നുന്നു. 'ഒരു' എന്ന വാക്ക്‌ ഏഴു തവണ ഉപയോഗിച്ചിരിക്കുന്നു. ഒഴിവാക്കിയാൽ കുഴപ്പമില്ല എന്നു തോന്നിയാൽ ഒഴിവാക്കാവുന്ന വാക്കുകളെ നിർദ്ദയം ഒഴിവാക്കുകതന്നെ വേണം. ഒരു ദിവസം രാവിലെ കുട്ടി എന്നത്‌ കുട്ടി രാവിലെ എന്നു മാത്രമായാലോ? (ഇവനാരെടാ എന്റെയുള്ളിൽ കേറിക്കളിക്കാൻ എന്നോ മറ്റോ തോന്നുകയാണെങ്കിൽ വിട്ടേക്കുക )
നല്ല രസികൻ വാക്കുകളാണു പോസ്റ്റുകാലും ആണ്ടെടായും ഒക്കെ.കവിതയിൽ അത്തരം വാക്കുകൾ കൊണ്ടുവരുന്നതിൽ എന്താണു കുഴപ്പം ? എങ്കിലും പറയട്ടെ,ഇതു കവിതയായില്ല.എത്രനല്ല ആശയമാണെങ്കിലും അതേപടി പകർത്തിയാൽ കവിതയാവുമോ? നല്ല കവിത ജനിക്കാൻ നല്ല ആശയം മാത്രം പോര. ധ്യാനം വേണം വരവുവാക്കുകളൊന്നും കാര്യമേയല്ല. കവിതയുടെ ആശയത്തോടും വരികളോടും ആ വാക്ക്‌ ഇഴുകിച്ചേരുന്നുവേങ്കിൽ. രീതി പുതിയതോ പഴയതൊ ആവട്ടെ. രണ്ടിനുമുണ്ട്‌ അതിന്റേതായ ഭംഗി.

കവിതയെ വിസർജ്ജ്യത്തോടുപമിക്കുന്നവരുടെ കാലമാണ്‌. നിന്നും നടന്നും മുള്ളി യും ഛർദ്ദിച്ചും വയറിളകിയും സ്വയം അടയാളപ്പെടുത്തി 'ഞാനൊഴിഞ്ഞുണ്ടോ' എന്നഹങ്കരിക്കുന്നവരുടെ എണ്ണം കൂടുന്നു. പഴയത്തിനെ പുറങ്കാൽ കൊണ്ടെറിഞ്ഞ്‌ പഞ്ചപുച്ഛം പോക്കറ്റിലെടുത്തിട്ട്‌ the so called പുതുകവിതാ വക്കാലത്തുകാരുടെ പാദം നക്കുന്നു ചിലർ. ഭാഷയോ പ്രതിഭാഷയോ ശ്ലീലമോ അശ്ലീലമോ ആവട്ടെ പറയാൻ വേണ്ടിയുള്ള പറച്ചിലല്ല കവിത. കവിത കവിതയാവണം. കവിതപോലെയാവണം.

ആശംസകൾ

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഇങ്ങിനെ ഒളിഞ്ഞിരുന്നിട്ട് വേണോ
ഈ ചെറിയ കാര്യം പറയാന്‍

ഞാന്‍ (Me)
വെളിച്ചപ്പെട്ടാല്‍ നന്ന്
വെളിച്ചപ്പാടായിട്ടെങ്കിലും മുമ്പില്‍ നില്‍ക്കാമല്ലൊ
അതിനുശേഷം പോരേ ഉറയലും തുള്ളലും പറനിറഞ്ഞ നെല്ല് വാരിയെറിയലും

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിത ആവിഷ്കരിക്കുന്ന വിഷയമോ ഘടനയോ പലപ്പോഴും ചര്‍ച്ചയ്ക്കു പുറത്താവുകയും കവിത എങ്ങനെ എഴുതാം എന്ന് പഠിപ്പിക്കുന്ന വായനക്കാരന്റെ ബലാബലം നോക്കലുകള്‍ കൊണ്ട് സമ്പന്നവുമണ് നമ്മുടെ ബ്ലോഗ് കമന്റുകള്‍.കഷ്ടമാണ്:( ഭേദപ്പെട്ട ഒരു കവിതയുടെ ചര്‍ച്ചകള്‍ക്കിടയിലും വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ അവസരമുണ്ടോ എന്ന് കിണഞ്ഞ് നോക്കുന്നത് മാനസികരോഗം തന്നെയാണ്.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

വിഷ്ണൂ
അത്തരമൊരു വര്‍ത്തമാനത്തിലേക്ക് വിരല്‍ കുത്തി
നഖം പഴുത്തതിന്റെ അശ്ലീലമായിപ്പോയതില്‍ സങ്കടമുണ്ട്.
"സമ്പാദിക്കുന്ന കുട്ടി അശ്ലിലമാണ്" എന്ന്
കല്പറ്റ നാരായണന്‍ പറഞ്ഞതുപോലെ

ആരെങ്കിലും അശ്ലീലമായേ പറ്റൂ
ശ്ലീലം വെളിച്ചത്താവാന്‍

ഇടപെടലിനോട് ക്ഷമിക്കുക
സ്നേഹം
നസീര്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഒന്നൂടെ,
ഒരു നല്ല കവിതയ്ക്കടിയില്‍ നിന്ന്
വെറുക്കപ്പെടാന്‍ കഴിഞ്ഞതില്‍ ഇമ്മിണി വല്യ സന്തോഷം

encyclopedia5 പറഞ്ഞു...

51 comments for a poem!!!
happy to see this

ഏറുമാടം മാസിക പറഞ്ഞു...

ഭാഷയെ പൂതുക്കിപ്പണിയുകയാണ് കവിത.അല്ലാതെ ഇന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ബന്ധ ബുദ്ധി എന്തിനാണ്.സജിന്‍ സജിന്റെ രീതിയില്‍ എഴുതട്ടെ.ആരോഗ്യകരമായ ഒരു ചര്‍ച്ചയല്ലേ നല്ലത്.
സ്നേഹപൂര്‍വ്വം
നാസ്സര്‍ കൂടാളി

ബാലപാഠം പറഞ്ഞു...

rajesh siva...najn vararunna karyamallo nammude vishayam..
oralude kavithaye kurichu ,nallathennno ,cheethayennno parayunnathinodeniku yojippilla
karanam...oral..mattoralalla..oru cheriya udhaharanam najn parayam
'nagaland'le veedukalil vettayadi kondu varunna mrigangalude allukal thuukkiyidunnathu avarure,,veerathathinte thelivanu..
but athu pole nammude nattile veedu
kalil allukal thukkiyittal..dhusuchakamaya chinthakal alle manassil varika athengilum malayalikku athangee karikkan pattumo ..ethu pole oralude thettu mattoralkku chilappol sari ayirikku angane varumbol..engane namukku,ethu thettanu sariyanu annnu parayan kazhiyum..

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

തികച്ചും അനഭിലഷണീയമായി പോയീ എന്ന് തന്നെ പറയട്ടെ
ഇന്നലെ വൈകുന്നേരം ഓഫീസില്‍ നിന്നാണ് ഈ കവിതയിലേക്കുള്ള എല്ലാ കമന്‍റുകളും ഞാന്‍ എഴുതിയത്. ഒരു കമന്‍റ് എഴുതുമ്പോള്‍ പോലും
നസീര്‍ കടിക്കാടിനേയോ കവി സജിനേയോ വ്യക്തി പരമാ‍യോ അല്ലാതേയോ ദ്രോഹിക്കണമെന്ന് വാക്കാലോ പ്രവര്‍ത്തിയാലോ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ സംഭവിച്ചിട്ടുമില്ല എന്നു തന്നെ കരുതുന്നു.

ഞാന്‍ ആദ്യം എഴുതിയ കമന്‍റിന് കവി എഴുതിയ മറു പടി മാത്രമാണ് എനിക്ക് വിയോജിപ്പാന്‍ നിമിത്തമായത്.
അല്ലാതെ സജിന്‍റെ കവിത എനിക്ക് തീര്‍ത്തും സഹ്യവും ഇഷ്ടവുമാണ് എന്ന് പറയാന്‍ മടിയേതുമില്ല.

സജിന്‍ പറഞ്ഞ മറുപടി കമന്‍റില്‍ അറിഞ്ഞോ അറിയാതേയോ “ഇതാണ് കവിത” എന്ന ധ്വനി ഒളിഞ്ഞോ അല്ലാതേയോ
കിടക്കുന്നു. അങ്ങിനെ എങ്കില്‍ പിന്നെ വേറെ കവിത എഴുതാന്‍ പറ്റില്ലല്ലോ...ഒരു മുഴുകവിത എഴുതി കഴിഞ്ഞാല്‍, മുഴുജീവിതം ജീവിച്ചു കഴിഞ്ഞാല്‍
ഒരു മുഴുവന്‍ മാങ്ങയും ഭക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ വേറെ ഇല്ലല്ലോ.. അതാണ് ഞാന്‍ വിമര്‍ശിച്ചതും പറഞ്ഞതും.

കവിത എന്ത് എന്ന് പഠിപ്പിക്കാന്‍ തുനിഞ്ഞിട്ടില്ല, തുനിയുകയുമില്ല. എന്നാല്‍ ഭാഷയില്‍ അത്യാവശ്യം വേണ്ട വിവരങ്ങള്‍ അപ്രായോഗികതകള്‍
കവിയും അതു പോലെ വായനക്കാരനും മനസ്സിലാക്കുക തന്നെ വേണം. എന്നാല്‍ ഇതൊക്കെയും അപേക്ഷികവുമാണ് എന്ന് മറക്കാതിരിക്കുന്നുമില്ല.

നസീറിന്‍റേ കമന്‍റില്‍‍ “ഞാന്‍ (Me) ഒളിഞ്ഞിരുന്ന് ആക്രമിച്ചു എന്നൊരു ധ്വനികിടക്കുന്നു.
തീര്‍ച്ചയായും ആ കമന്‍റ് എഴുതിയത് “ഞാന്‍ ഇരിങ്ങല്‍“ എന്ന ഞാന്‍ അല്ല. എന്‍റേ ശീലവും അതല്ലെന്ന് നസീറെങ്കിലും മനസ്സിലാക്കുമെന്ന് തന്നെ
കരുതുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍.
നോട്ട്: ഈ കവിതയെ കുറിച്ചാണെങ്കില്‍ ഇനിയും സംസാരിക്കാം. വ്യക്തി പരമായ കമന്‍റുകള്‍ക്ക് പണ്ടും ഇപ്പോഴും മറുപടി പറയുക എന്‍റെ ശീലമല്ല തന്നെ.

സുജിത് നെടുവന്നൂര്‍ പറഞ്ഞു...

“ടേക് എ സ്റ്റെപ്പ് ഹിറ്റ് ദ ആപ്പിള്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ പോലും ഈ കവിത കവിതയാകുന്നില്ല.

iyalara iringale - ranji panickaro ?

ശ്രീജിത്ത് പറഞ്ഞു...

ഒരു ശാരശരിക്കാരന്റെ അതുമല്ലെങ്കില്‍ മലയാളത്തെ മലയാളമായി മാത്രം സ്നേഹിക്കുന്ന ഒരാളുടെ, അതുമല്ലെങ്കില്‍ ഒരു കണക്കെഴുത്തുകാരന്റെ അല്‍പ ബുദ്ധിയില്‍ തോന്നിയ കാര്യങ്ങള്‍ കുറിച്ച് എന്നെ ഉള്ളൂഅല്ലാതെ
ഒരു ഞാന്‍ ഒരു മഹാ പണ്ഡിതനോ മഹാകവിയോ ആയതു കൊണ്ടല്ല മാത്രമല്ല താങ്കളുടെ എഴുത്തിന്റെ അടുതെങ്ങുമെതുന്ന ഒന്നെഴുതാന്‍ പറ്റുമെന്നും തോന്നുന്നില്ല
ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം ... പിന്നെ ഒരു കാര്യം ഓര്‍ക്കുക മാങ്ങയുള്ള കൊമ്പിലെക്കെ ഏറ് വരൂ അല്ലാതെ വെറും ചവര്‍ എഴുതുകലനെങ്കില്‍ ആരും ഒന്നും പറഞ്ഞു സമയം മേനക്കെടുതില്ല അത് കൊണ്ട് ശക്തമായ പ്രമേയങ്ങള്‍ ഇതിലും ശക്തമായ ഭാഷയില്‍ കുറിക്കുക ... ഞങ്ങള്‍ വായിക്കാം
പിന്നെ കവിതയെ ചട്ടക്കൊടുകള്‍ക്കുള്ളില്‍ തളച് ഇടണമെന്ന അഭിപ്രയക്കരനല്ല ഞാനും
വാളല്ലെന്‍ സമരായുധം ...........

pavamsajin പറഞ്ഞു...

പ്രിയപ്പെട്ട വായനക്കാരെ,
എല്ലാവരുടെയും പ്രതികരണങ്ങള്‍ക്ക് നന്ദി.
പിന്നെ ചില അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയാതെ പോകുന്നു എന്നത് തന്നെ നമ്മളെല്ലാവരും ജീവിക്കുന്നു എന്നതിന്റെ തെളിവാണ്.
പ്രിയ ഇരിങ്ങല്‍ താങ്കള്‍ കരുതുന്നതുപോലെ പെട്ടന്ന് തെങ്ങില്‍ കേറി ചെത്താന്‍ തുടങ്ങിയത് ഞാനല്ല. ആണ്ടെട, ദാണ്ടേ എന്നീ പദങ്ങള്‍ ഞങ്ങള്‍ കൊട്ടയംകാരുടെ സ്ഥിരം പ്രയോഗങ്ങളില്‍ ചിലതാണ്. എന്റെ കവിതയില്‍ രണ്ടിടത്തായി വന്ന ഈ പദങ്ങള്‍ നിങ്ങളെ ഇത്ര വെകിളി പിടിപ്പിക്കന്ടതില്ല തന്നെ. രണ്ടും രണ്ടും ഇമ്മിണി വല്യ രണ്ടാകില്ലയിരിക്കാം. പക്ഷെ അതിനെ ഒന്നാക്കണമെന്നു എന്താണിത്ര വാശി? ഒരു സ്ഥലത്ത് ഉപയോഗിക്കുന്ന വാക്കുകള്‍ പിന്നെ ആ കവിതയില്‍ ഉപയോഗിക്കരുത് എന്നുള്ള ഈ പിടിവാശി എനിക്ക് മനസ്സിലാകുന്നില്ല. മാത്രമല്ല നമ്മുടെ എല്ലാ കവികളെയും നോക്കിയാല്‍ ആരും ഒരു വാക്ക് ആവര്തിചിട്ടില്ലേ? ഇത്രെയും പറയാതെ നിങ്ങള്‍ക്കത് മനസ്സിലാകും എന്ന് കരുതിയാണ് രണ്ടും രണ്ടല്ല ഇമ്മിണി വല്യ രണ്ടാണ് എന്ന് പാഞ്ഞത്. സത്യമായും കവിതയെക്കുറിച്ച് തീരുമാനങ്ങള്‍ പറയുക എന്റെ അവകാസമല്ല. അത് വായനക്കാരന്റെ അവകാസമാണ്. പിന്നെ ഞാന്‍ താങ്കളെ ചൊടിപ്പിക്കാന്‍ പറഞ്ഞതല്ല അങ്ങനെ തോന്നിയെങ്കില്‍ വിട്ടുകളയുക. എന്തായാലും നിങ്ങളുടെ കൂട്ട് ഇനിയും തുടരുമെന്ന് കരുതുന്നു, “ടേക് എ സ്റ്റെപ്പ് ഹിറ്റ് ദ ആപ്പിള്‍ ഹിറ്റ് ദ ബീ" എന്ന താളത്തിലെങ്കിലും.
ഇഷ്ടം
സജിന്‍

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

പ്രിയപ്പെട്ട പാവം സജിന്‍,
ചില കാര്യങ്ങള്‍ വിശദീകരിക്കാം.

--"പ്രിയ ഇരിങ്ങല്‍ താങ്കള്‍ കരുതുന്നതുപോലെ പെട്ടന്ന് തെങ്ങില്‍ കേറി ചെത്താന്‍ തുടങ്ങിയത് ഞാനല്ല."

ഞാന്‍ അങ്ങിനെയാണെന്ന് കരുതിയാല്‍ എനിക്കൊന്നും പറയാനില്ല. ഇഷ്ടം പോലെ ചിന്തിക്കാവുന്നതാണ്.

---“ആണ്ടെട, ദാണ്ടേ എന്നീ പദങ്ങള്‍ ഞങ്ങള്‍ കൊട്ടയംകാരുടെ സ്ഥിരം പ്രയോഗങ്ങളില്‍ ചിലതാണ്.
എന്റെ കവിതയില്‍ രണ്ടിടത്തായി വന്ന ഈ പദങ്ങള്‍ നിങ്ങളെ ഇത്ര വെകിളി പിടിപ്പിക്കന്ടതില്ല തന്നെ. “

വെകിളിപിടിക്കുന്നത് ആ പദപ്രയോഗങ്ങളില്‍ ആയിരുന്നില്ല. താങ്കളുടെ മറുപടി കമന്‍ റിലാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്

“രണ്ടും രണ്ടും ഇമ്മിണി വല്യ രണ്ടാകില്ലയിരിക്കാം. പക്ഷെ അതിനെ ഒന്നാക്കണമെന്നു എന്താണിത്ര വാശി? ”

താങ്കള്‍ ഇവിടെ സമ്മതിക്കുന്നു രണ്ടും രണ്ടും വല്യ രണ്ടാകില്ല എന്ന് എന്നാല്‍ താങ്കള്‍ പറഞ്ഞത് ഇമ്മിണി വല്യ രണ്ടാണ് എന്നാണ്
അത് തന്നെയാണ്. ഈ ചര്‍ച്ചകള്‍ക്കാധാരവും. അവിടെയാണ് ഭാഷ മറുഭാഷയായി പോയത് എന്ന് ഞാന്‍ കരുതുന്നത്.
കവിത സാമാന്യം തരക്കേടില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.

“ഒരു സ്ഥലത്ത് ഉപയോഗിക്കുന്ന വാക്കുകള്‍ പിന്നെ ആ കവിതയില്‍ ഉപയോഗിക്കരുത് എന്നുള്ള ഈ പിടിവാശി എനിക്ക് മനസ്സിലാകുന്നില്ല. ”

അങ്ങിനെ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ചോദിച്ചത് അത് തമ്മില്‍ എന്തെങ്കിലും വ്യത്യാസം താങ്കള്‍ ഉദ്ദേശിച്ചിരുന്നോ എന്ന് മാത്രമാണ്.
മാത്രമല്ല “ആണ്ടേ എന്ന് പറയുന്ന അതേ ആള്‍ തന്നെ ദേണ്ടേ എന്ന് ഒരേ പ്രയോഗം ഉപയോഗിക്കും എന്നും വിശ്വസിക്കാന്‍ പ്രയാസം. കുട്ടി തന്നെ
രണ്ടിടങ്ങളില്‍ വ്യത്യസ്ത പ്രയോഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കവിതയിലെ ക്രിത്രിമത്വം കൂടുതല്‍ വെളിവാകുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,.
ഉദാഹരണം

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കാളചന്തയില്‍ സംസാരിക്കുന്ന ഒരാളുടെ ഭാഷയായിരിക്കില്ല ദിവസവും ടൈയും കോട്ടും കെട്ടി ഓഫീസില്‍ പോകുന്ന പഠിച്ച ഒരാളുടെ സംസാരം.
ആദ്യം “ഞ്ഞ്” കോഴിക്കോടന്‍ ഭാഷ പറയുകയും കവിതയുടെ അവസാനം “ജ്ജ്” എന്ന് മലപ്പുറം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ കവിതയിലെ
വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. താങ്കള്‍ പറഞ്ഞതു പോലെ “പെട്ടന്ന് തെങ്ങില്‍ കേറി ചെത്താന്‍ തുടങ്ങിയത് ഞാനല്ല“ എങ്കില്‍ ഇത്തരം
കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക തന്നെ വേണമെന്ന് എന്റെ പക്ഷം.
എന്നിരുന്നാലും ഇതൊക്കെ കവിത കൂടുതല്‍ ശ്രദ്ധിക്കാനും മനസ്സിലാക്കാനും ഉപകരിക്കുമെങ്കില്‍ നല്ലതു തന്നെ. “ഇതാണ് കവിത” എന്ന
താങ്കളുടെ കമന്റാണ് കൂടുതല്‍ ബഹളമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. കവിയെ തിരുത്താന്‍ വായനക്കാരന് അവകാശമുണ്ട് കവിതയിലല്ലെങ്കിലും.
അതിനെ തികച്ചും പോസറ്റീവായി എടുക്കുമെന്ന് തന്നെ കരുതുന്നു. ഇത്രയും എഴുതുന്നതും വായിക്കുന്നതും ഇഷ്ടം കൊണ്ടാണ് അത് കവിയോടാകാം
കവിതയോടാകാം എഴുത്തിനോടാകാം. വെറുപ്പ്, അനിഷ്ടം എവിടെയും ഇല്ല.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍.

Unknown പറഞ്ഞു...

പ്രിയപ്പെട്ട സജിന്‍,
നല്ല കവിത .
ഇവിടത്തെ കോലാഹലം കണ്ടു.
കവിയെന്ന ലേബലുള്ള ഒരു നല്ല കവിത പോലും ഇതു വരെ എഴുതാത്ത കടിക്കാടും,ഇരിങ്ങലും കവിതയെക്കുറിച്ചു പറയുന്നതില്‍ സഹതാപം തോനുന്നു.ഇവരൊക്കെ വലിയ ബ്ലോഗര്‍മാരാണെന്നും,കവികളാണെന്നും ധാരണയുണ്ട്.ബുലോഗ്ഗത്തെ വല്യ കവികളുടെ ശിങ്കിടികളാണിവര്‍.അവര്‍ക്കു വേണ്ടി കൂലിക്കമന്റുകള്‍ പോസ്റ്റുകയാണ് ഇവരുടെ പ്രധാന ഹോബി.മറ്റ് എഴുത്തുകാരെ കൂവിപ്പുറത്താക്കുകയും.
എഴുതുക.സധൈര്യം....

pavamsajin പറഞ്ഞു...

പ്രിയ ഇരിങ്ങല്‍,
ഇനിയും എന്റെ കവിതകള്‍ വായിക്കുമെന്ന് കരുതുന്നു. തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ പല കാര്യങ്ങളോടും എനിക്ക് വിയിജിപ്പുണ്ട്. അതിലൊന്ന് തുടക്കത്തില്‍ കോഴിക്കൊടനും അവസാനത്തില്‍ മലപ്പുരവുമാകുന്ന കവിതയിലെ കള്ളതരത്തെ പറ്റിയുള്ളതാണ്‌. കവിത അടിമുടി കോഴിക്കോടനോ മലപ്പുരമോ ആകണമെന്ന് ഞാന്‍ കരുതുനില്ല. അങ്ങനെ ആകണമെങ്കില്‍ അതിനെ ഞാന്‍ ഒരു തരം മൌലികവാധമായിട്ടെ കാണുന്നുള്ളൂ. വലിയ അര്‍ത്ഥത്തില്‍ ഇത്തരം ചെറിയ മൌലികവാധങ്ങലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എം. എന്‍. എസ് പോലെ മുംബൈ പ്രാദേശിക വാദവും മറ്റും ഇതിന്റെ ഒക്കെ വലിയ പതിപ്പുകലായിട്ടു തന്നെ വേണം കരുതാന്‍. പിന്നെ ഒരു കാര്യം നമ്മളെല്ലാവരും തന്നെ കേരളത്തിന്റെ പല ഭൂമികകളില്‍ പലതരം മനുഷ്യര്‍ പറയുന്ന പലതരം മലയാളത്തിന്റെ കേള്‍വിക്കാരാണല്ലോ. അങ്ങനെ വരുമ്പോള്‍ ഒരു കവിയെ എങ്കിലും നിങ്ങള്‍ ഇ വിശാലതയില്‍ മേയാന്‍ വിട്ടുകൂടെ. കവിത തുടക്കത്തില്‍ കാസര്‍കോടും നടുവില്‍ തൃശൂരും അവസാനത്തില്‍ തിരുവനതപുരവുമായാല്‍ അതിന്റെ കൂടെ ഞാനുമുണ്ടാവും, തീര്‍ച്ച. നിങ്ങള്‍ എന്ത് പറഞ്ഞാലും കവിത അതിന്റെ "നടുമധ്യത്തെ" ഉപേക്ഷിച്ചു കഴിഞ്ഞു സുഹൃത്തേ. "കാളചന്തയില്‍ സംസാരിക്കുന്ന ഒരാളുടെ ഭാഷയായിരിക്കില്ല ദിവസവും ടൈയും കോട്ടും കെട്ടി ഓഫീസില്‍ പോകുന്ന പഠിച്ച ഒരാളുടെ സംസാരം." ടയ്യും കോട്ടുമിട്ട് എം. ബി. എ പഠിക്കാന്‍ പോകുന്ന കുറെ മലബാറുകാരുടെയാണ് ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുന്നതെന്ന് അറിയിച്ചു കൊള്ളട്ടെ.
--"'പ്രിയ ഇരിങ്ങല്‍ താങ്കള്‍ കരുതുന്നതുപോലെ പെട്ടന്ന് തെങ്ങില്‍ കേറി ചെത്താന്‍ തുടങ്ങിയത് ഞാനല്ല.'
ഞാന്‍ അങ്ങിനെയാണെന്ന് കരുതിയാല്‍ എനിക്കൊന്നും പറയാനില്ല. ഇഷ്ടം പോലെ ചിന്തിക്കാവുന്നതാണ്."
ഈ വാക്കുകള്‍ക്ക് ഞാന്‍ ഉത്തരം തരെന്ടതില്ലല്ലോ? കാരണം ഈ വാക്കുകളില്‍ താങ്കള്‍ സ്വയം നിര്‍വചിക്കുന്നുണ്ട്.
എന്തായാലും താങ്കളുടെ ഈ ചര്‍ച്ചയില്‍ ഞാനുണ്ടാവില്ല. കാരണം ഒരു tution സെന്റെറിന്റെ മണം അടിച്ചു തുടങ്ങി. ഒരു tuition സെന്ടെരിലും പോകതെയാണ് ഇത്രെയും പഠിച്ചത്. ഇനിയുമത് തുടരുക തന്നെ ചെയ്യും. ആരെന്തു പറഞ്ഞാലും.
ഇഷ്ടം
സജിന്‍.

അജ്ഞാതന്‍ പറഞ്ഞു...

ഒരു ട്യൂഷൻ സെന്ററിലും പോകാതെയാണ് ഇതുവരെ പഠിച്ചത്‌.. ഏതുവരെ..? ഒട്ടുമിക്ക പേരും താനുദ്ദേശിക്കുന്ന ഡിഗ്രിയൊക്കെ എടുത്തതും ട്യൂഷൻ സെന്ററിൽ പോകതെയൊക്കെയാണ്. കവിത അറിയുന്നവർ, എഴുതുന്നവർ ട്യൂഷൻ സെന്ററിൽ പോയവരാണോ..? സ്വയംബോധമില്ലാതെ പുലുമ്പുകയാണോ കവേ..

ജസ്റ്റിന്‍ പറഞ്ഞു...

ഇന്നലെ ഞാന്‍ ഈ കവിത വായിക്കുമ്പോള്‍ വെറും 17 കമന്റ് ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 61 കമന്റ്. പലതും അനാവശ്യം ആയിട്ടാണ് എനിക്ക് തോന്നിയത്. പൊതുകാര്യം പറയാനും പൊതു വിജ്ഞാനം വിളമ്പാനും ഒരാളുടെ കവിത വേദി യാക്കെണ്ടാതുണ്ടോ.

pavamsajin പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
pavamsajin പറഞ്ഞു...

priya paleri,
(payyannur paaleriyanallo alle?)
enthayaalum kashtam!!!

Unknown പറഞ്ഞു...

ഡേയ് ഡേയ്... എല്ലാരുമിങ്ങനെ ട്യൂഷന്‍ സെന്ററീ പോകാതിരുന്നാ ഞമ്മള്‍ എങ്ങനെ കഞ്ഞി കുടിക്കുമെടേയ്...ആരെങ്കിലും ഒരു വഴി പറഞ്ഞ് താടേയ്...
കഷ്ടം
-പാവംട്യൂഷന്‍മാഷ്

അജ്ഞാതന്‍ പറഞ്ഞു...

ഹി ഹി ഹി

Unknown പറഞ്ഞു...

pollayaya vadhangal nirathi swayam post kalukalakathe ningal kavithakale thurannu vidu.....

Mahesh Palode പറഞ്ഞു...

കട്ടെടുത്ത് കവിതയെഴുതുന്ന രാജു ഇരിങ്ങലും നസീര്‍ കടിക്കാടിനെപ്പോലുളള നാലാംകിട ബ്ലോഗ്കവി(?)കളുമാണ് ഈ കാലത്തിന്റെ ശാപം.
ഒരു മോശം കവിതയെ ഊതിവീര്‍പ്പിക്കുന്ന കുറേ മണ്ടന്മാരും
മലയാളകവിതയ്ക്ക് ഇന്ന് വായനക്കാരുണ്ടോ എന്ന് ചിന്തിക്കുക.

kichu / കിച്ചു പറഞ്ഞു...

ഈ കവിത വഴി ആദ്യമായി ഇപ്പോളാ വരുന്നത്
ഒരു സുഹൃത്ത് എന്റെ കമെന്റ് ഉണ്ടെന്ന് പറഞ്ഞു കേട്ട് എത്തിയതാ...

ഒരു വിവാദത്തിലും തീരെ താല്പര്യമില്ല..