2/3/10

തോന്ന്യാസി

കറങ്ങിനടക്കുന്ന
ഭൂമി

തോന്നിയിടത്തേയ്ക്ക്‌ വളരുന്ന
മരങ്ങൾ

തോന്നിയ ഗന്ധം പരത്തുന്ന
പൂക്കൾ

തോന്നുമ്പോൾ പെയ്യുന്ന
മഴ

തോന്നുമ്പോലൊഴുകുന്ന
പുഴകൾ

മീനുകൾ

കിളികൾ

പൂമ്പാറ്റകൾ

പുഴുക്കൾ......

പ്രകൃതിയിൽ നിന്നും
പഠിയ്ക്കാൻ പറഞ്ഞ
അപ്പാ

പഠിപ്പിച്ചപോലെ
ജീവിയ്ക്കുന്ന
ഞാൻ

എങ്ങിനെയാണ്‌
ഒരു തോന്ന്യാസിയാകുന്നത്‌?

14 അഭിപ്രായങ്ങൾ:

ദേവസേന പറഞ്ഞു...

അപ്പനങ്ങനെ പലതും പറയും
നമ്മുക്കങ്ങനെ വല്ലോം പറ്റ്വോ?


നല്ലരസമുള്ള കവിത

naakila പറഞ്ഞു...

കവിത പോലും തോന്ന്യാക്ഷരമല്ലേ
ഈ തോന്ന്യാസം നന്നായി

sreeranjini പറഞ്ഞു...

തോന്ന്യാസിയാകാന്‍ അപ്പന്‍ തന്നെ തന്ന ലൈസന്‍സല്ലെ.ആ അപ്പനാ അപ്പന്‍

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ല കവിത. ഈ കവിതയുമായി ചേര്‍ത്തുവെച്ചു നോക്കാന്‍ ഒരു കൌതുകം..

Sanal Kumar Sasidharan പറഞ്ഞു...

അവസാനത്തെ വരികൾ ഈ കവിതയെ മറ്റേതൊക്കെയോ കവിതകളുടെ രുചിയിലും മണത്തിലും കൊണ്ടിട്ടുമുക്കി. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ.....!

വിജയലക്ഷ്മി പറഞ്ഞു...

"എങ്ങിനെയാണ് ഞാന്‍ തോന്ന്യാസി ആകുന്നതു "അര്‍ത്ഥവത്തായ ചോദ്യം ..വായനക്ക് രസകരമായ കവിത .

വിജയലക്ഷ്മി പറഞ്ഞു...

"എങ്ങിനെയാണ് ഞാന്‍ തോന്ന്യാസി ആകുന്നതു "അര്‍ത്ഥവത്തായ ചോദ്യം ..വായനക്ക് രസകരമായ കവിത .

നഗ്നന്‍ പറഞ്ഞു...

എന്റെ
തോന്ന്യാസത്തിന്
കൂട്ടുനിന്ന

പ്രിയ ദേവസേന,
അനീഷ്,
sreeranjini,
വിഷ്ണുപ്രസാദ്,
സനാതനൻ,
വിജയലക്ഷ്മി.........

എല്ലാ
തോന്ന്യാസികൾക്കും
നന്ദി.

mazhamekhangal പറഞ്ഞു...

nalla thonyasam!!

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

ചില തോന്ന്യാസങ്ങള്‍
നമ്മെ ചിന്തിപ്പിക്കാറുണ്ട്.....

Shamsu Panamanna പറഞ്ഞു...

thonnyasam....!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

തോന്ന്യാസീ..

നഗ്നന്‍ പറഞ്ഞു...

mazhamekhangal,
മനോഹര്‍ മാണിക്കത്ത് ,
Panamanna ,
നജൂസ്‌ ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,

സന്ദർശനത്തിനും
അഭിപ്രായങ്ങൾക്കും നന്ദി.

piranthan... പറഞ്ഞു...

മനൊഹരമാഅയിരികൂന്നു



entirly diff...