മാവായതുകൊണ്ട്
പൂങ്കുലയായും
കണ്ണിമാങ്ങയായും
മാമ്പഴമായും
പലതരത്തില്‍ പൊഴിയണം
കാറ്റിലും
മഴയിലും
മഞ്ഞിലും
പൊഴിയണം...
കല്ലേറു കൊണ്ട്
കണ്ണു പൊട്ടണം...
വരിയുടയ്ക്കും പോലെ
കണയുള്ള തോട്ടിയിട്ട് പിടിച്ച്
ഞെട്ടില്‍ നിന്ന്
മാങ്ങ പൊട്ടിക്കുന്നതിന്റെ
വേദന തിന്നണം...
പിന്നെ കുറേക്കാലം
ഷണ്ഡനായി
ആര്‍ക്കെങ്കിലുമൊക്കെ
വന്നിരിക്കാന്‍ പാകത്തിന്
പച്ചക്കിരീടവും ചൂടി
വഴിയോരത്ത്
തണലായി നില്‍ക്കണം
6 അഭിപ്രായങ്ങൾ:
മാവാണോ,
പൂങ്കുലയായും മാങ്ങയായും
പൊഴിയണം
കല്ലേറും വെയിലും
കൊള്ളണം(?)
ഒരു മാവിനെ ഇങ്ങിനേയും വായിക്കാം അല്ലെ.... മാങ്കൊമ്പില്‍ നിന്ന് ഒരു നോവേറ് തന്ന് ഒരു കവിത.... നന്നായി... അനില്‍.
കവി എന്ന നിലയില്‍ ഇപ്പോള്‍ തന്നെ പ്രശസ്തനായ(പ്രത്യേകിച്ച് ബ്ലോഗില്‍)ടി.പി അനില്‍ കുമാര്‍ അനിലന്‍ എന്ന പേരിലാണ് ബ്ലോഗുകളില്‍ കവിതയെഴുതിക്കൊണ്ടിരിക്കുന്നത്.തിരിച്ചറിയാനുള്ള സൌകര്യത്തിന് പേരില്‍ എന്തെങ്കിലും ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും.താങ്കളുടെ പല കവിതകളും വായിച്ചിരുന്നു.എഴുത്തില്‍ കാണിക്കുന്ന കയ്യടക്കവും സാമൂഹ്യവിമര്‍ശന ശ്രമങ്ങളും അഭിനന്ദനീയമാണ്.
നന്ദി വിഷ്ണു, മാറ്റം വരുത്തുന്നത് ഗൌരവമായി ആലോചിക്കാം. നല്ല കവിതയ്ക്കും കമന്റിനും നന്ദി!
പൊഴിയണം
പൊഴിഞ്ഞുപൊഴിഞ്ഞു തീരണം
ഇഷ്ടപ്പെട്ടു
nammal kandittum kanathe pokunna maavine kurich oralenkilum orthallo. nannayi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ