8/2/10

ആഴം

കാലമൊഴുകുന്തോറും
ആഴമേറുന്ന
കിണറുകൾ

വശങ്ങളിൽ
ദ്രവിച്ച പൊത്തുകൾ

താഴേയ്ക്കൊലിയ്ക്കുന്ന
കൂരിരുട്ട്‌

കീടങ്ങൾ

വഴുവഴുപ്പുകൾ

പാതാളകരണ്ടി
വികൃതമാക്കിയ വങ്കുകൾ

ഞെരുങ്ങിയയോളങ്ങൾ......

നെഞ്ചിൻകൂടിനകത്താണെങ്കിലും
ഇടയ്ക്കൊന്നെത്തിനോക്കണം

അപ്പോൾ
ആഴം ശാപമെന്ന്
ഒരുറവ കിനിയും.

5 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

എല്ലാ കിണറുകളും ഉള്ളില്‍ തന്നെയാണ് :) നന്നായി.

Me പറഞ്ഞു...

ഉള്ളിലെ കിണറുകൾക്ക്‌ ആഴമില്ലായ്മയാണ്‌ നല്ലതല്ലേ? കൊള്ളാം

സെറീന പറഞ്ഞു...

നല്ല കവിത

santhoshhrishikesh പറഞ്ഞു...

nice one!

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കാലമൊഴുകുന്തോറും
ആഴമേറുന്ന
കിണറുകൾ

നെഞ്ചിൻകൂടിനകത്താണെങ്കിലും
ഇടയ്ക്കൊന്നെത്തിനോക്കണം