6/2/10

ഓ റൂത്ത് നിന്റെ സങ്കട കുന്ന് ഇന്ന് ഒലിച്ചു പോകുമായിരിക്കും.

അപ്പോഴും
മഞ്ഞു വീണു
നനഞ്ഞത്‌ പോലുള്ള
മണ്ണില്‍
ഉറങ്ങാതെ
നിനക്കൊപ്പം കൂട്ടിരിക്കും

പുലരുന്നത് വരെയും
നമ്മളിരുവരും
എങ്ങനെ
ഉറക്കമിളച്ചു
എന്ന് തന്നെയാകും
നിന്റെ കാമുകന്റെ
കൌതുകം

അവനറിയില്ലല്ലോ
നമ്മള് ഒരുമിച്ചു
കാപ്പി ഉണ്ടാക്കിയതും
ഊതി ഊതി കുടിച്ചതും
പിന്നെ
കട്ടിലിനടിയില്‍
ഇരുന്നു
അതീവ ശ്രദ്ധയോടെ
നൂറാം കോല്‍ കളിച്ചതും .

പുലരാന്‍ വൈകുമ്പോള്‍
കണ്ടു പിടിക്കുമോ
പുലര്ച്ചക്കൊപ്പം
നമ്മള്
ഭൂമിയുടെ
വിള്ളലിലേക്ക്
നടക്കാന്‍ ഇറങ്ങിയത്‌.

നിന്റെ നഖങ്ങള്‍ക്കിടയില്‍
പച്ചപ്പ്‌
കാണുമ്പോള്‍
ഊഹിക്കുമോ അവന്‍
തിരിച്ചു വന്നതും
മുള്ള് എടുക്കുന്നപോല്‍
പുലര്‍ച്ചയ്ക്ക് മേല്‍
പറ്റിയ
പൂപ്പല്‍
വൃത്തിയാക്കി കൊടുത്തതും

ഓ റൂത്ത്

കാമുകന്‍
ശ്രദ്ധിക്കുന്നതിലും
കുറച്ചൂടെ
ശ്രദ്ധിച്ചു
അത് പോലെ ഒക്കെ തന്നെ
സ്നേഹിച്ചു
നിന്നെ ഞാനുറക്കും

സ്വപ്നങ്ങളില്‍
നീ ഒറ്റക്കാകുംപോഴെല്ലാം
കൈ പിടിച്ചു
വിഷമിക്കണ്ട
എന്ന് പറയുവാന്‍
ആയുംപോഴേക്കും
ശ്വാസം തട്ടി
നിന്റെ തലമുടി
നെറ്റിയില്‍ വീഴും

മുടിയിഴ എണ്ണിയെണ്ണി
രാത്രികളുടെ
കൊഴുത്ത നീല
നീന്തി കടന്നവനെ പറ്റി
രാവിലെ നീയോര്‍ക്കുവാന്‍
സാധ്യത ഇല്ല.

4 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

ചില വരികള്‍ കാണുമ്പോള്‍ മനസ്സ് അറിയാതെ ഹ! എന്നുപറഞ്ഞു പോകുന്നത് വെറുതേയാണോ ?


Anyways, nice to see you here. Eds, Please update the label to add the authors online name. :)

വിഷ്ണു പ്രസാദ് പറഞ്ഞു...

ഇതാണ് അരുണ്‍ പ്രസാദിന്റെ ബ്ലോഗ്

ഗുപ്തന്‍ പറഞ്ഞു...

എനിക്ക് വേണ്ടിയാണ് ലിങ്ക് ഇട്ടതെങ്കില്‍ .. ബ്ലഡിമേരി മുന്‍പ് കണ്ടിരുന്നു മാഷേ :)

Me പറഞ്ഞു...

ലിങ്ക്‌ തന്നതു നന്നായി. കവിതകൾ വായിച്ചു .നല്ല കവിതകൾ എന്നു പറയാമെങ്കിലും കവിയുടെ കൈയ്യൊപ്പിനായി എത്ര തിരഞ്ഞിട്ടും കണ്ടില്ലെന്നു പറയുന്നതിൽ വിഷമമുണ്ട്‌