വരികള്‍ക്കും ചൊല്ലലിനും ഭംഗിയുണ്ട്. പക്ഷേ ഹരീ., ഇവിടെ ചൊല്ലുകവിതകളിടാനുള്ള സ്ഥലമല്ലന്നും അതിനു മറ്റേതോ സ്ഥലമുണ്ടന്നുമൊക്കെ ഇതിന്റെ ഉടമസ്ഥരുടെ കല്പന ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെയുണ്ടായിരുന്നതിനെ ഹരിയും പിന് താങ്ങിയതായാണു ഓര്‍മ്മ. എന്നിട്ടും ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ ??
ദേവസേന, ഇത് ചൊല്ക്കവിതക്കുള്ള സ്ഥലമല്ലെന്ന് ഏത് ഉടമസ്ഥനാണ് കല്പിച്ചിട്ടുള്ളത്? എനിക്ക് അങ്ങനെ ഒരു കല്പനയും കിട്ടിയിട്ടില്ല.എഴുതിയത് കണ്ടാലേ കവിതയാകൂ,അല്ലെങ്കില്‍ പുതുകവിതയാകൂ എന്നൊന്നും ഞാന്‍ പറയുകയോ അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞതിനെ പിന്താങ്ങുകയോ ചെയ്തിട്ടില്ല.
“ശാന്ത പോലെ ഇത്രയധികം വായിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്ത ഒരു കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്തിനാണ്? അത്തരം കാര്യങ്ങള്‍ക്ക് നമുക്ക് സ്വന്തം ബ്ലോഗ് ഉപയോഗപ്പെടുത്താമല്ലോ” എന്ന് സെറീന പറഞ്ഞിരിക്കുന്നത് കണ്ടു. സെറീന ഇതിന്റെ ഉടമസ്ഥയാണോ എന്നെനിക്കറിയില്ല. എങ്കിലും ചൊല്ക്കവിതകള് ഇവിടെപ്പാടില്ല എന്ന പൊതുവായ ഒരു നിര്‍ദ്ദേശവും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
പുതുതായി ഈ ബ്ലോഗില്‍ വന്ന എനിക്ക് ഇവിടുത്തെ നിയമങ്ങളും ആചാരങ്ങളും പരിചയമില്ല.അതുപോലെ പലര്‍ക്കും.
“ബൂലോക കവിതയില്‍ കവിതകള്‍ പോസ്റ്റ് ചെയ്യുന്നതിന് ഒരു ഇടവേളയുടെ പരിധി നിശ്ചയിച്ചാല്‍ നന്നായിരിയ്ക്കും. അതൊരു നിയമം പോലെ കൊണ്ടു വരണം എന്ന് തന്നെ ഇല്ല. ഒരാള്‍ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടാല്‍ അന്ന് തന്നെ വേറൊരു കവിത അവിടെ പോസ്റ്റ് ചെയ്യാതിരിക്കാനുള്ള സഹൃദയത്വം ഓരോരുത്തരും കാണിച്ചാല്‍ മതിയാകും”എന്നും പറഞ്ഞിട്ടുണ്ടായിരുന്ന ആ പോസ്റ്റിനുശേഷം കണ്ടതൊക്കെ എന്താണ്?
സനാതനന് ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴും പറഞ്ഞത്, “ഓരോ പോസ്റ്റുകളും തമ്മിൽ എത്ര അകലം വേണം പ്രസിദ്ധീകരിക്കുന്ന കവിതകൾക്ക് മോഡറേഷൻ വേണമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഒരു ചർച്ചയ്ക്ക് ഈ പോസ്റ്റ് കാരണമായെങ്കിൽ എന്ന് ആശിക്കുന്നു”എന്നാണ്.
ഉട്മസ്തര് പൂരപ്പറമ്പിലുണ്ടെങ്കില് എത്രയും പെട്ടെന്ന് സ്റ്റേജിലെത്തണം.കവികളുടെ പൂരപ്പാട്ട് തുടങ്ങുകയായി.നിബന്ദനകള് പങ്കെടുക്കുന്നവരെ വായിച്ച് കേല്പ്പിക്കണം.റഫറിയെ വെച്ച് എഴുതിയും ചൊല്ലിയും പൂരം കൊഴുപ്പിക്കുന്ന പാട്ട്കവിത ആട്ടക്കവിത പഞ്ചാരിക്കവിത എല്ലാം നിയന്ത്രിക്കണം. ഇനി അറിയിപ്പുണ്ടായിരിക്കുന്നതല്ല.
വ്യക്തിപരമായി ബൂലോക കവിത ചൊല്ക്കവിതയുടേയും വിഷ്വല്‍ പോയട്രിയുടെയും എല്ലാം ഇടമായി വളരണമെന്നാണ് എന്റെ ആഗ്രഹം.ശാന്തയടക്കമുള്ള എല്ലാ നല്ല കവിതകളുടെയും ഏതു രൂപത്തിലുള്ള സംഭരണവും(ഇതിനൊക്കെ പകര്‍പ്പവകാശ പ്രശ്നമുണ്ടെന്ന് ഓര്‍ക്കണം)നല്ലതാണ്.നിയമാനുസൃതമായി ചെയ്യാവുന്നതൊക്കെ ബൂലോക കവിതയിലും സാധ്യമാവണം.
വരും തലമുറകള്‍ക്ക് ഈ ആര്‍കൈവുകള്‍ ഉപകാരപ്രദമാവണം.
ബൂലോക കവിത ഇതില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കവികളുടേതുമാണ്.ചിലര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ താത്കാലികമായി ഏറ്റെടുത്ത് നിര്‍വഹിക്കുന്നു.പ്രതികരണങ്ങളില്‍ അമിതമായ വൈകാരികത കുറച്ച് പക്വതയോടെ ഇടപ്പെട്ടാല്‍ നന്നായിരുന്നു.
ചൊല്കവിതകള്ക്ക് ഇടമില്ല എന്നല്ല ശാന്തപോലെ പഴയൊരു രചന ചൊല്ലി പോസ്റ്റ് ചെയ്യുന്നത് സ്വന്തം ബ്ലോഗിലാവുന്നതാണ് നല്ലത് എന്നാണ് സെറീന പറഞ്ഞത്. പഴയകാലത്തെ മികച്ച രചനകളുണ്ട് റ്റെക്സ്റ്റ് ഓഡിയോ ആര്‍ക്കൈവ്സ് ഉണ്ടാക്കുന്നത് നല്ലതാണ്. ബൂലോഗകവിതയില്‍ അവ പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യം ആലോചിക്കണം.
എഡിറ്റര്‍മാര്‍ ആരെങ്കിലും വിഷയവുമായി ബന്ധമില്ലാതെ വിവാദമുണ്ടാക്കാന്‍ മാത്രമായി പ്രത്യക്ഷപ്പെടുന്ന അനോണീകമന്റുകള് ഡിലീറ്റ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനേ. ഒന്നുകില്‍ പ്രസക്തി വേണം അല്ലെങ്കില്‍ പേരിനോരു ഐഡി എങ്കിലും വേണം എന്നൊരു നിയമം ആയിക്കൂടേ കമന്റുകള്‍ സൂക്ഷിക്കുന്നതിന്?
ഹരിയണ്ണ നും ഗുപ്തനും മനസ്സിലാക്കിയത് തന്നെയാണ് ആ പോസ്റ്റ് കൊണ്ടു ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ, അതു ആ പോസ്റ്റ് വായിച്ചാല്‍ ആര്‍ക്കും മനസിലാകും. അതിനോട് വിയോജിപ്പുള്ളവര്‍ക്ക് അതു പ്രകടിപ്പിയ്ക്കാനുള്ള അവസരവും ഉണ്ട്. ഞാന്‍ പറഞ്ഞത് ഉടമസ്ഥതയുടെ അധികാരമോ നിയമമോ ഒന്നും അല്ല എന്റെ അഭിപ്രായമാണ്. അതിനു ആ പാവം അനൂപ് എല്ലാം പിന്‍വലിച്ചു പോയതിനു ആര്‍ക്കും ഒന്നും ചെയ്യാനില്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാട്ടി രാജിയാവാന്‍ തുടങ്ങിയെങ്കില്‍ വിഷ്ണുമാഷൊ ക്കെ പണ്ടേ രാജ്യം വിട്ടേനെ :) ബൂലോക കവിത ചൊല് ക്കവിതയുടെയും വിഷ്വല്‍ പോയട്രി യുടെയും ഇടമായി വളരട്ടെ. അതിനു പക്ഷെ തനിമയുണ്ടാവണം എന്ന് ആഗ്രഹിയ്ക്കുന്നത് കൊണ്ടാണ് അന്ന് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്.അനൂപിനെ എനിക്ക് ഒരു പരിചയവും ഇല്ല, ഒരു വിദ്വേഷവും ഇല്ല. കഴിവതും നിയമങ്ങളും നിബന്ധനകളും വെയ്ക്കാതെ പരസ്പര ധാരണയോടെ പോകുന്നതാണ് കവിത യ്ക്ക് വേണ്ടിയുള്ള ഒരു കൂട്ടായ്മയില്‍ ഉചിതം എന്ന് തോന്നുന്നു. തുറന്നുള്ള അഭിപ്രായങ്ങളും അതിന്മേലുള്ള ചര്‍ച്ചകളും ഉണ്ടാവട്ടെ. കവിതകള്‍ പോസ്റ്റ് ചെയ്യുന്നതിന് ഇടവേള വേണം എന്ന് പറഞ്ഞത് പോസ്റ്റ് ചെയുന്ന ഓരോ കവിതയും വായിക്കപെടാന്‍ വേണ്ടിയാണ്. വ്യക്തിപരമായി എനിക്കതില്‍ ഒരു സങ്കടവും ഇല്ല, ദിവസവും പത്തു കവിത ഇട്ടോളൂ ഞാന്‍ വായിച്ചോളാം.. കമെന്റുകളുടെ കാര്യത്തില്‍ ഗുപ്തന് പറഞ്ഞത് വാസ്തവമാണ്. ഇതു കേട്ട് ഏതെങ്കിലും പാവം അനോണികള്‍ ഇതുവരെയിട്ട എല്ലാ അനോണി കമന്റുകളും പിന്‍വലിച്ചു രാജിയായി പോകുമോ? :) (ഉടമസ്ഥത, കല്‍പ്പന എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അതിനെക്കുറിച്ച് ദേവസേന നടത്തിയതില്‍ സങ്കടമുണ്ട്. ആ പോസ്റ്റ് വായിച്ചു ഒരാള്‍ രാജി വെച്ചു പോയതിനെക്കാളും)
സമാധാനപ്പെട് സെറീനാ പകല്ക്കിനാവന്റെ ചിത്രം കണ്ടു ഹരിയണ്ണന്‍ എഴുതിയ കവിത എന്ന ആത്മ ബന്ധമുണ്ട് ദേവസേനയ്ക്ക് ഈ കവിതയോട് അതിനൊരു തലോടല്‍ കൊടുക്കാതിരിക്കാന്‍ പറ്റോ? കൂട്ടത്തില്‍ സെറീന യ്ക്കിട്ടൊരു കൊട്ട്..അത്രേ ഉള്ളൂ
11 അഭിപ്രായങ്ങൾ:
വരികള്‍ക്കും ചൊല്ലലിനും ഭംഗിയുണ്ട്.
പക്ഷേ ഹരീ.,
ഇവിടെ ചൊല്ലുകവിതകളിടാനുള്ള സ്ഥലമല്ലന്നും അതിനു മറ്റേതോ സ്ഥലമുണ്ടന്നുമൊക്കെ ഇതിന്റെ ഉടമസ്ഥരുടെ കല്പന ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെയുണ്ടായിരുന്നതിനെ ഹരിയും പിന് താങ്ങിയതായാണു ഓര്‍മ്മ. എന്നിട്ടും ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ ??
ദേവസേന,
ഇത് ചൊല്ക്കവിതക്കുള്ള സ്ഥലമല്ലെന്ന് ഏത് ഉടമസ്ഥനാണ് കല്പിച്ചിട്ടുള്ളത്?
എനിക്ക് അങ്ങനെ ഒരു കല്പനയും കിട്ടിയിട്ടില്ല.എഴുതിയത് കണ്ടാലേ
കവിതയാകൂ,അല്ലെങ്കില്‍ പുതുകവിതയാകൂ എന്നൊന്നും ഞാന്‍ പറയുകയോ അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞതിനെ പിന്താങ്ങുകയോ ചെയ്തിട്ടില്ല.
“ശാന്ത പോലെ ഇത്രയധികം
വായിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്ത ഒരു കവിത ഇവിടെ പോസ്റ്റ്
ചെയ്യുന്നത് എന്തിനാണ്? അത്തരം കാര്യങ്ങള്‍ക്ക് നമുക്ക് സ്വന്തം
ബ്ലോഗ് ഉപയോഗപ്പെടുത്താമല്ലോ”
എന്ന് സെറീന പറഞ്ഞിരിക്കുന്നത് കണ്ടു.
സെറീന ഇതിന്റെ ഉടമസ്ഥയാണോ എന്നെനിക്കറിയില്ല.
എങ്കിലും ചൊല്ക്കവിതകള് ഇവിടെപ്പാടില്ല എന്ന പൊതുവായ ഒരു നിര്‍ദ്ദേശവും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
പുതുതായി ഈ ബ്ലോഗില്‍ വന്ന എനിക്ക് ഇവിടുത്തെ നിയമങ്ങളും ആചാരങ്ങളും പരിചയമില്ല.അതുപോലെ പലര്‍ക്കും.
“ബൂലോക കവിതയില്‍ കവിതകള്‍ പോസ്റ്റ് ചെയ്യുന്നതിന് ഒരു ഇടവേളയുടെ
പരിധി നിശ്ചയിച്ചാല്‍ നന്നായിരിയ്ക്കും. അതൊരു നിയമം പോലെ കൊണ്ടു വരണം
എന്ന് തന്നെ ഇല്ല. ഒരാള്‍ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടാല്‍
അന്ന് തന്നെ വേറൊരു കവിത അവിടെ പോസ്റ്റ് ചെയ്യാതിരിക്കാനുള്ള സഹൃദയത്വം
ഓരോരുത്തരും കാണിച്ചാല്‍ മതിയാകും”എന്നും പറഞ്ഞിട്ടുണ്ടായിരുന്ന ആ പോസ്റ്റിനുശേഷം കണ്ടതൊക്കെ എന്താണ്?
സനാതനന് ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴും പറഞ്ഞത്, “ഓരോ പോസ്റ്റുകളും തമ്മിൽ എത്ര അകലം വേണം പ്രസിദ്ധീകരിക്കുന്ന കവിതകൾക്ക് മോഡറേഷൻ വേണമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഒരു ചർച്ചയ്ക്ക് ഈ പോസ്റ്റ് കാരണമായെങ്കിൽ എന്ന് ആശിക്കുന്നു”എന്നാണ്.
“ചൊല്‍ക്കവിത” ബൂലോകകവിതയില്‍ പാടില്ലെന്ന് എങ്ങും കണ്ടിട്ടില്ല.
“ഇത്ര മനോഹരമായ ആചാരങ്ങള്‍ വേറേയും ഉണ്ടാകുമോ ആവോ?!”
:)
പകല്‍കിനാവനും കുഴൂരിനും ഞങ്ങളെല്ലാവരും വിട്ടുവീഴ്ചയില്ലാതെ ജയ് വിളിച്ചോളാം. ദേവസേനാമ്മ ഒന്നടങ്ങ്.
സത്യത്തിന് ബൂലോക കവിതയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണു? ഞാന്‍ വിചാരിച്ചിരുന്നത് സറീനയും ഉടമസ്ഥരിലൊരാളന്നായിരുന്നു.
നിയമങ്ങള്‍ / നിബന്ധനകള്‍ നല്ലതിനാവട്ടെ.
ഏതിടണം ഏതിടണ്ട, വേറെ ബ്ലോഗിലിട്ടതു വേണ്ട/ ചര്‍ച്ച ചെയ്യപ്പെട്ടതു വേണ്ട / നിശ്ചിത അകലം, ഇതൊക്കെ വിലയിരുത്തി തീരുമാനിച്ച് പോസ്റ്റ് ചെയ്യാന്‍ കമ്മറ്റിയെ വെയ്ക്കട്ടെ. ഓരോരുത്തരുടെ മനസു വിഷമിപ്പിക്കാതെ.
വെറുതെ പാവം അനൂപിനെ ക്കൊണ്ട് ഒക്കെ പിന് വലിപ്പിച്ചു. (അനൂപ് എന്റെ ആരുമല്ല. അയാള്‍ക്കുവേണ്ടിയുള്ള വാദവുമല്ല)
ഉട്മസ്തര് പൂരപ്പറമ്പിലുണ്ടെങ്കില് എത്രയും പെട്ടെന്ന് സ്റ്റേജിലെത്തണം.കവികളുടെ പൂരപ്പാട്ട് തുടങ്ങുകയായി.നിബന്ദനകള് പങ്കെടുക്കുന്നവരെ വായിച്ച് കേല്പ്പിക്കണം.റഫറിയെ വെച്ച് എഴുതിയും ചൊല്ലിയും പൂരം കൊഴുപ്പിക്കുന്ന പാട്ട്കവിത ആട്ടക്കവിത പഞ്ചാരിക്കവിത എല്ലാം നിയന്ത്രിക്കണം.
ഇനി അറിയിപ്പുണ്ടായിരിക്കുന്നതല്ല.
വ്യക്തിപരമായി ബൂലോക കവിത ചൊല്ക്കവിതയുടേയും വിഷ്വല്‍ പോയട്രിയുടെയും എല്ലാം ഇടമായി വളരണമെന്നാണ് എന്റെ ആഗ്രഹം.ശാന്തയടക്കമുള്ള എല്ലാ നല്ല കവിതകളുടെയും ഏതു രൂപത്തിലുള്ള സംഭരണവും(ഇതിനൊക്കെ പകര്‍പ്പവകാശ പ്രശ്നമുണ്ടെന്ന് ഓര്‍ക്കണം)നല്ലതാണ്.നിയമാനുസൃതമായി ചെയ്യാവുന്നതൊക്കെ ബൂലോക കവിതയിലും സാധ്യമാവണം.
വരും തലമുറകള്‍ക്ക് ഈ ആര്‍കൈവുകള്‍ ഉപകാരപ്രദമാവണം.
ബൂലോക കവിത ഇതില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കവികളുടേതുമാണ്.ചിലര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ താത്കാലികമായി ഏറ്റെടുത്ത് നിര്‍വഹിക്കുന്നു.പ്രതികരണങ്ങളില്‍ അമിതമായ വൈകാരികത കുറച്ച് പക്വതയോടെ ഇടപ്പെട്ടാല്‍ നന്നായിരുന്നു.
ചൊല്കവിതകള്ക്ക് ഇടമില്ല എന്നല്ല ശാന്തപോലെ പഴയൊരു രചന ചൊല്ലി പോസ്റ്റ് ചെയ്യുന്നത് സ്വന്തം ബ്ലോഗിലാവുന്നതാണ് നല്ലത് എന്നാണ് സെറീന പറഞ്ഞത്. പഴയകാലത്തെ മികച്ച രചനകളുണ്ട് റ്റെക്സ്റ്റ് ഓഡിയോ ആര്‍ക്കൈവ്സ് ഉണ്ടാക്കുന്നത് നല്ലതാണ്. ബൂലോഗകവിതയില്‍ അവ പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യം ആലോചിക്കണം.
എഡിറ്റര്‍മാര്‍ ആരെങ്കിലും വിഷയവുമായി ബന്ധമില്ലാതെ വിവാദമുണ്ടാക്കാന്‍ മാത്രമായി പ്രത്യക്ഷപ്പെടുന്ന അനോണീകമന്റുകള് ഡിലീറ്റ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനേ. ഒന്നുകില്‍ പ്രസക്തി വേണം അല്ലെങ്കില്‍ പേരിനോരു ഐഡി എങ്കിലും വേണം എന്നൊരു നിയമം ആയിക്കൂടേ കമന്റുകള്‍ സൂക്ഷിക്കുന്നതിന്?
ഹരിയണ്ണ നും ഗുപ്തനും മനസ്സിലാക്കിയത് തന്നെയാണ് ആ പോസ്റ്റ് കൊണ്ടു
ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ, അതു ആ പോസ്റ്റ് വായിച്ചാല്‍ ആര്‍ക്കും മനസിലാകും.
അതിനോട് വിയോജിപ്പുള്ളവര്‍ക്ക് അതു പ്രകടിപ്പിയ്ക്കാനുള്ള അവസരവും ഉണ്ട്.
ഞാന്‍ പറഞ്ഞത് ഉടമസ്ഥതയുടെ അധികാരമോ നിയമമോ ഒന്നും അല്ല എന്റെ
അഭിപ്രായമാണ്. അതിനു ആ പാവം അനൂപ് എല്ലാം പിന്‍വലിച്ചു പോയതിനു
ആര്‍ക്കും ഒന്നും ചെയ്യാനില്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാട്ടി രാജിയാവാന്‍
തുടങ്ങിയെങ്കില്‍ വിഷ്ണുമാഷൊ ക്കെ പണ്ടേ രാജ്യം വിട്ടേനെ :) ബൂലോക കവിത
ചൊല് ക്കവിതയുടെയും വിഷ്വല്‍ പോയട്രി യുടെയും ഇടമായി വളരട്ടെ.
അതിനു പക്ഷെ തനിമയുണ്ടാവണം എന്ന് ആഗ്രഹിയ്ക്കുന്നത് കൊണ്ടാണ്
അന്ന് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്.അനൂപിനെ എനിക്ക് ഒരു പരിചയവും
ഇല്ല, ഒരു വിദ്വേഷവും ഇല്ല. കഴിവതും നിയമങ്ങളും നിബന്ധനകളും വെയ്ക്കാതെ
പരസ്പര ധാരണയോടെ പോകുന്നതാണ് കവിത യ്ക്ക് വേണ്ടിയുള്ള ഒരു കൂട്ടായ്മയില്‍ ഉചിതം
എന്ന് തോന്നുന്നു. തുറന്നുള്ള അഭിപ്രായങ്ങളും അതിന്മേലുള്ള ചര്‍ച്ചകളും ഉണ്ടാവട്ടെ.
കവിതകള്‍ പോസ്റ്റ് ചെയ്യുന്നതിന് ഇടവേള വേണം എന്ന് പറഞ്ഞത്
പോസ്റ്റ് ചെയുന്ന ഓരോ കവിതയും വായിക്കപെടാന്‍ വേണ്ടിയാണ്. വ്യക്തിപരമായി
എനിക്കതില്‍ ഒരു സങ്കടവും ഇല്ല, ദിവസവും പത്തു കവിത ഇട്ടോളൂ ഞാന്‍ വായിച്ചോളാം..
കമെന്റുകളുടെ കാര്യത്തില്‍ ഗുപ്തന് പറഞ്ഞത്
വാസ്തവമാണ്. ഇതു കേട്ട് ഏതെങ്കിലും പാവം അനോണികള്‍ ഇതുവരെയിട്ട
എല്ലാ അനോണി കമന്റുകളും പിന്‍വലിച്ചു രാജിയായി പോകുമോ? :)
(ഉടമസ്ഥത, കല്‍പ്പന എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അതിനെക്കുറിച്ച്
ദേവസേന നടത്തിയതില്‍ സങ്കടമുണ്ട്. ആ പോസ്റ്റ് വായിച്ചു ഒരാള്‍ രാജി വെച്ചു
പോയതിനെക്കാളും)
സമാധാനപ്പെട് സെറീനാ പകല്ക്കിനാവന്റെ
ചിത്രം കണ്ടു ഹരിയണ്ണന്‍ എഴുതിയ കവിത എന്ന
ആത്മ ബന്ധമുണ്ട് ദേവസേനയ്ക്ക് ഈ കവിതയോട്
അതിനൊരു തലോടല്‍ കൊടുക്കാതിരിക്കാന്‍ പറ്റോ?
കൂട്ടത്തില്‍ സെറീന യ്ക്കിട്ടൊരു കൊട്ട്..അത്രേ ഉള്ളൂ
ഹരിയണ്ണാ വളരെ നന്നായിട്ടുണ്ട്. ഇനിയും നിങ്ങളില്‍ നിന്നും ഇതുപോലെ ഒരുപാട് പ്രതീക്ഷിക്കുന്നു. താങ്ക്യൂ.. :)
ഹരിയണ്ണാ...
:))
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ