26/1/10

ഉമ്മ്യാവൂ

മൂക്കു മുട്ടെ തിന്ന്
മൂന്നുനാല് ഏമ്പക്കവും വിട്ട്
നാലു ചാല് നടക്കാനിറങ്ങിയപ്പോ
ഇരുട്ടുവാക്കിനിരുന്ന്
കരച്ചിലോടു കരച്ചില്
ഒരു പൂച്ച.

വിളിച്ചിട്ടും
ചോദിച്ചിട്ടും
പിന്നേം മ്യാവൂ മ്യാവൂ...

പറ പൂച്ചേ.
കൂടെയുണ്ടായിരുന്ന
അഹങ്കാരികളൊക്കെ എവിടെ?

തള്ള ചത്തോ?
കെട്ടിയോന്‍ മാറിപ്പാർത്തോ?
പിള്ളേരെ കാണാതായോ?

ഒന്നൂടെ അടുത്തു നോക്കുമ്പോ
ഒരു സൈഡ് മുഴുവൻ പ്രോബ്ലാ.
ഒരു കണ്ണില് ചോര പൊടിയുന്നു,
കാല് ഒടിഞ്ഞിട്ടുണ്ട്,
നടക്കാന്‍ മേല.

വിളിച്ചിട്ട് എടുക്കേണ്ടേ,
ബിജു ആബേലിനെയോ, ജോബിയേയോ *
കിട്ടിയാല്‍ സംഭവം ന്യൂസാകും.

ഓടിപ്പോയി
ബാക്കിയിരുന്ന ചോറും സാമ്പാറും
കൊണ്ടുകൊടുത്തു.

കള്ളിപ്പൂച്ച,
വയറു നിറഞ്ഞപ്പൊ
തിരിഞ്ഞു നിന്ന് ഒറ്റപ്പറച്ചില്‍

“ഉമ്മ്യാവൂ” !

><

* യു.എ.ഇ യിലെ 2 മാധ്യമ പ്രവര്‍ത്തകര്‍

27 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

> ഇന്നലെ ഇരുട്ടില്‍ കണ്ട പെണ്‍കുട്ടിക്ക് !

Kuzhur Wilson പറഞ്ഞു...

അത്രേയുള്ളൂ.

പകലിന് ബൂലോക കവിതയിലേക്ക് സ്വാഗതം

: ഇക്കാര്യം എന്റെ പൂച്ച ന്യൂസാക്കും. ഹല്ല പിന്നെ ഒരു ന്യൂസേ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പാവം നീ, ഉമ്മ്യാവൂ !

Kaithamullu പറഞ്ഞു...

ദാ, ത്രേ ള്ളു!
(പെണ്‍പൂച്ച)

ഉറുമ്പ്‌ /ANT പറഞ്ഞു...

ഡാ, നീ ഇനി ഇരുട്ടിലിറങ്ങി നടക്കണ്ട.
ആ പൂച്ചയെ കെട്ട്യോന്‍ വീട്ടില്‍ അതിക്രമം കാട്ടിയതിന് ഇറക്കി വിട്ടതാ...അത്താഴപ്പട്ടിണി കീടന്നോ എന്നു ശിക്ഷയും വിധിച്ചാ വിട്ടത്.
ഇനി നിന്റെ കാര്യം കട്ടപ്പൊക. പൂച്ചക്കെട്ട്യോന്‍ നിന്നെ തിരക്കി നടക്കുന്നു. പൂച്ചയുടെ ജാരനെ അന്വേഷിച്ച്.

:))

സെറീന പറഞ്ഞു...

ബൂലോക കവിതയിലേയ്ക്ക് സ്വാഗതം..
നന്ദി ഉണ്ടാവില്ല അല്ലേലും ഈ പൂച്ചകള്‍ക്കൊന്നും.. :(

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വയറു നിറഞ്ഞപ്പൊ
തിരിഞ്ഞു നിന്ന് ഒറ്റപ്പറച്ചില്‍

“ഉമ്മ്യാവൂ” !

കൊള്ളാം, പകലാ...

അജ്ഞാതന്‍ പറഞ്ഞു...

thinnaan koduthittu vilichu paranju nadakkunno?
kavi thanne!kavi!

അജ്ഞാതന്‍ പറഞ്ഞു...

പെണ്ണേ..ഒരുമ്പെട്ടോളേ..!

Me പറഞ്ഞു...

മൂക്കുമുട്ടെ തിന്ന്‌ ഏമ്പക്കവും വിട്ട്‌ നാലുചാലു നടക്കനിറങ്ങുന്നോന്‌ നാലു വറ്റു തീറ്റി കിട്ടിയ അവൾ 'ഉമ്മ്യാവൂ' എന്നു പറയുന്നതായല്ലേ തോന്നിയുള്ളൂ. 'ഉമ്മ്യാക്കൂ' എന്നു പറഞ്ഞതായി തോന്നിയാൽ തീർന്നില്ലേ..ന്താ കഥ . അപ്പൊ സംഗതി ന്യൂസാവൂല്ലായിരുന്നോ ഡേഡ്രീമറേ?

മീയപ്പന്‍ വര്‍മ്മ പറഞ്ഞു...

ഒരു ഇംഗ്ലീഷ് കവിത.
ഇത്(me comment)വായിച്ചപ്പോ അത് തോന്നി.

Me Avoo..

Mone Me chakkare,
Me aavoo...
Me aavoo...
Ennu ninneppadippicha
ninte appane nee
marannodaa.

Meen nakkee
Meen nakkee
ennu ninne vilicha
ninte koottukaare
nee maranodaa.

enkilum,
Meen thinnaan
ninneppadippicha
ninte ummaye
nee marakkaamo?

avaLalle
ninakkaadyam
umma thanna pennu.
Mone,me..
nee athenkilum
marakkaamo?

ninnodu
Mee avoo..
Mee avoo..
ennu normalaayi
karanjappol,
Me Akoo..
Me Akoo..
ennu kettennu
kallam paranju
nee oru my..num
koLLaatha
Me aayath
ini ninte
appanumammayum
porukkatte.

avaraanallo
thettukaar.

രാജീവ് പറഞ്ഞു...

നിങ്ങളുടെ പല കവിതകളും സത്യ സന്ധമാണെന്ന് തോന്നാത്തത് വായനക്കാരുടെ കുറ്റമാവാം അല്ലേ
പകല്‍ക്കിനാവന്‍? കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന അനുഭവങ്ങളില്‍ നിന്നും പുറപ്പെടുന്ന കവിതകളും ലക്ഷ്യം കാണാതെ വഴി തെറ്റി പോകും ഇതു പോലെ.

കുഴൂരേ നല്ല പ്രോത്സാഹനമാണല്ലോ,(ചിലയിടങ്ങളില്‍ മാത്രം). ചെങ്ങാതിമാര് എഴുതുന്ന കവിതയേ വായിക്കൂ, അവര്‍ക്കേ കമന്റിടൂ എന്നൊരു വാശിയുള്ള പോലെ.

അപ്പോള്‍ നന്ദിയുള്ള പൂച്ചയാണ്!

അജ്ഞാതന്‍ പറഞ്ഞു...

ഉറുമ്പേ വൃത്തത്തില്‍ കവിതയെഴുന്ന കവിതയേ കവിതയാവൂ എന്ന് മുദ്രാവാക്യമൊക്കെ മറന്നോ ?ബൂലോകത്തെ പരസ്പരമുള്ള പുറം ചൊറിയലുകളിലൂടാണ് പലരും നിലനിന്നുപോകുന്നത് അല്ലേ.

ഉറുമ്പിനു ഈ കവിത ഒന്നു വിശദീകരിച്ച് തരാമോ ?

you പറഞ്ഞു...

പകലേ,
പൂച്ചയെ ഏതെങ്കിലും രാത്രിക്കവിതയില്‍നിന്നും അടിച്ചു മാറ്റിയതാണോ? അതോ എനിക്കു തോന്നിയതോ?

അജ്ഞാതന്‍ പറഞ്ഞു...

ദാണ്ടെ ലവിടെ...ബേഗം ബാ...

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിത ഇങ്ങനെയൊക്കെ മതിയോ...?

അജ്ഞാതന്‍ പറഞ്ഞു...

കുഴൂരും സെറീന യുമൊക്കെ ഈ ചവറുകള്‍ക്ക്
താഴെ കൈയൊപ്പ്‌ വെയ്ക്കുന്നത് കഷ്ടമാണ്.
എന്ത് സൌഹൃദത്തിന്റെ പേരില്‍ ആയാലും

അജ്ഞാതന്‍ പറഞ്ഞു...

കവി നഗ്നന്‍റെ എ സര്‍ട്ടിഫിക്കറ്റ് കവിത വായിച്ചോ മാളോരെ, 'മൂല ഗുരുത്വം'?

Puthu Poocha പറഞ്ഞു...

ങുര്‍‌ര്‍

ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ് നേരം-
10/01/2008 10:13:00 AM

ഉപേക്ഷിക്കപ്പെടുന്നതിന്‍ മുന്‍പ്
പൂച്ചക്കുട്ടിയുടെ ദയനീയമായ നോട്ടമുണ്ട്.
കട്ടു തിന്നത്,
അടുക്കളയിലും കിടപ്പുമുറിയിലും
അപ്പിയിട്ടത്,
വെറിപിടിച്ച് മീന്‍ തിന്ന്
വാതില്‍പ്പടിയില്‍ ഛര്‍ദ്ദിച്ചു വെച്ചത്,
പാലുതിരഞ്ഞ് പാത്രങ്ങള്‍ തട്ടിമറിച്ചത്...
ഒന്നും ഉപേക്ഷിക്കപ്പെടാനുള്ള
കാരണങ്ങളായിത്തീരുമെന്ന്
അതു വിചാരിച്ചു കാണില്ല.
ഉപേക്ഷിക്കപ്പെട്ടതിനു ശേഷവും
ഒരു ങുര്‍‌ര്‍ ഒച്ച അരികില്‍
ചുരുണ്ടുകിടക്കുന്നുണ്ടോ എന്ന്
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ്
പരതുമ്പോഴാണ്,
അപ്പോള്‍ മാത്രമാണ്,
സ്വന്തം ക്രൂരത ഒരാള്‍ക്ക്
വെളിപ്പെട്ടുകിട്ടുന്നത്...

വിഷ്ണു പ്രസാദ് said...
കവിത ഇങ്ങനെയൊക്കെ മതിയോ...?

January 27, 2010 6:00 PM

അജ്ഞാതന്‍ പറഞ്ഞു...

ഇത് മറ്റേ രാജ് മോഹന്‍ ഉണ്ണീത്താന്‍ പറഞ്ഞ പോലെയായി.

വിഷ്ണുവിന്റെ കവിതയും ഈ കവിതയുമായി താരതമ്യം. കോപ്പി പേസ്റ്റ് ചെയ്ത ചെങ്ങായിക്ക് ഇതൊന്നു വിശദീകരിച്ചേച്ചും പോകാമായിരുന്നു,

യേത് ;) ?

ദേവസേന പറഞ്ഞു...

പെണ്ണല്ലേ പൂച്ചയായാലും.
പകലിന് ആശംസകള്‍.

പിന്നെ എല്ലാവരെയും സന്തോഷിപ്പിക്കുന്നൊരു കവിത! അങ്ങനെയൊന്ന് ആരുടെ കണ്ടുപിടുത്തമാണു? കവിത എങ്ങനെയൊക്കെ വേണമെന്ന് എഴുതുന്നവര്‍ തീരുമാനിക്കട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

ദേവസേന പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.
പിരിഞ്ഞു പോ മക്കളേ അടിയുണ്ടാക്കാതെ.

എം പി.ഹാഷിം പറഞ്ഞു...

കൊള്ളാം, പകലാ...

Kaithamullu പറഞ്ഞു...

ഏതൊക്കെയോ മാളങ്ങളിരുന്ന് കറു
കറുത്ത കുറെ അനോനിപ്പൂച്ചകള്‍ മുരളുന്നത് ശ്രദ്ധിച്ചോ?

“രാജീവ്” എന്ന അനോനി ബ്ലോഗേറി മോന്റെ ‘ലിംഗ‘ത്തിലമര്‍ത്തിയാല്‍ എത്തിച്ചേരുന്നത് കൈതമുള്ളിന്റെ പ്രൊഫൈലില്‍.

എന്താ പറയാ?ക്ഷൌരം ചെയ്ത് പഠിക്കുന്നത്
സ്വന്തം ജനയിതാവിന്റെ മോന്തയില്‍ തന്നെയാവണമെന്ന് നിര്‍ബന്ധമാണോ പുത്രാ?
(സംസ്കൃതത്തില്‍ പറയണ്ടാ എന്ന് വച്ചിട്ടാ...)

രാജീവ് മോനെ ചുരുട്ടി പൂമ്പാളയില്‍ പൊതിഞ്ഞ് കാഴ്ച വയ്ക്കാമെന്ന് പറഞ്ഞ് എന്നെ വിളിച്ച എല്ലാ ബ്ലോഗര്‍ ബന്ധുക്കള്‍ക്കും നന്ദി!

കാണാം!

രാജേഷ്‌ ചിത്തിര പറഞ്ഞു...

:)
“ഉമ്മ്യാവൂ” !

അജ്ഞാതന്‍ പറഞ്ഞു...

രാജീവ് said...

കുഴൂരേ നല്ല പ്രോത്സാഹനമാണല്ലോ,(ചിലയിടങ്ങളില്‍ മാത്രം). ചെങ്ങാതിമാര് എഴുതുന്ന കവിതയേ വായിക്കൂ, അവര്‍ക്കേ കമന്റിടൂ എന്നൊരു വാശിയുള്ള പോലെ.

അപ്പോള്‍ നന്ദിയുള്ള പൂച്ചയാണ്!
----------------

രാജീവേ, പിന്നെങ്ങനാണ്‌ ഈക്കവികളൊക്കെ നിലനില്‍ക്കുന്നതെന്നാ വിചാരം?ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും.അതെ നന്ദിയുള്ള പുച്ചകളാണ്‌ കവികള്‍. വിഷ്ണുപ്രസാദിന്റെ വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ

അജ്ഞാതന്‍ പറഞ്ഞു...

ആരാണീ വിഷ്ണുപ്രസാദ്‌
എങ്ങാണ്ടോ കേട്ടപോലെ

വിഷ്ണു...
മഹാ...