26/1/10

മുലഗുരുത്വം

മാനത്തേയ്ക്കെറിഞ്ഞ കല്ല്

താഴെ

ഭൂമിയിൽ

വീഴുന്നു

ഭൂഗുരുത്വമെന്ന്

ശാസ്ത്രം

എങ്കിൽ


മുഖത്തേയ്ക്കെറിഞ്ഞ നോട്ടം

താഴെ

മുലകളിൽ

വീഴുമ്പോൾ

എന്നെ

ഉണ്ടക്കണ്ണുരുട്ടുന്നത്

തികച്ചും

അശാസ്ത്രീയമല്ലേ?



(സമർപ്പണം :

കൊതിപ്പിച്ച മുലകൾക്കും

കണ്ണുരുട്ടിയ പെണ്ണുങ്ങൾക്കും)

32 അഭിപ്രായങ്ങൾ:

വെടിമരുന്ന് വർമ്മ പറഞ്ഞു...

നോട്ടം താഴോട്ട് വീഴുന്നതുകണ്ടിട്ടായിരിക്കില്ല നോട്ടത്തിന്റെ ഒരു ഊറ്റം കൊണ്ട് ഭൂഗുരുത്വം ലംഘിച്ച് താഴോട്ടിരുന്നതുവല്ലതും മേലോട്ടായത് കണ്ടിട്ട് ശാസ്ത്രതത്വം ലംഘിക്കുവാണല്ലോ ഈശ്വരാ ഈ തത്തമ്മച്ചുണ്ടൻ എന്നു വിചാരിച്ചായിരിക്കും പെണ്ണുങ്ങൾ കണ്ണുരുട്ടുന്നത്.

വേറേ പണിയൊന്നും ഇല്ലെങ്കിൽ കൈപ്പണി എടുക്ക് സാറേ കവിതയെഴുതി ഫ്രസ്ട്രേഷൻ തീർക്കാതെ.

നന്ദന പറഞ്ഞു...

കവിതയിലേ ഉല്പ്രേക്ഷ നന്നായി
മുല രണ്ട് ച്രു ഗൊളങ്ങളായത് കൊണ്ടായിരിക്കും അങ്ങോട്ടൊരാകർഷണം

തറവാടി പറഞ്ഞു...

വെടിമരുന്ന് വര്‍മ്മേ അപ്പോ താങ്കള്‍ നല്ല കവിതകള്‍ വായിച്ചിട്ടില്ലെന്ന് മനസ്സിലായി മോശം ;)

ഉദാത്തമായ ഉഗ്രനായ കവിത!

ആര്‍ബി പറഞ്ഞു...

ഹൊ.. ഉഗ്രന്‍,,,,

കുറച്ച് സെക്സ് എഴുതിയാല്‍ കവിതയാവുമെന്നാണോ തറവാടി പറഞ്ഞത്??
അതിലും നല്ലത് ചില കൊചുപുസ്തകങ്ങളല്ലെ..!!


ഹാ....എന്തോ...ഒരോരുത്തര്‍ക്കും ഓരോ മൈന്റ് ആണല്ലൊ...
ഞാനില്ലേയ്....

അജ്ഞാതന്‍ പറഞ്ഞു...

@ Arbi

thaRavaatiyuTe comment kavihaye pukazhththunnathaaNenne uRappuNTO?

maRichche chinthikkaanum vakuppukaL uNT. Tiyaan "udaaththamaaya kavitha" ennonnum eviTEyum ezhuthi kaNTittilla...
ippOL iviTe angine parayumpOL athe negative aaya arththhaththil eTukkaanE enikke kazhiyunnuLLooo
:-)

അജ്ഞാതന്‍ പറഞ്ഞു...

ഇതാണോ ഈ " ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു " എന്നതിന്‍റെ ആധാരം

Jayesh/ജയേഷ് പറഞ്ഞു...

വിഷ്ണുപ്രസാദിന്റെ മെസ്സേജ് കിട്ടി ഇവിടെ വന്നതാണ്‌..അരോചകമാണോയെന്ന് ചോദിച്ച്, എന്താപ്പോ അരോചകം ? മുല or മുലക്കണ്ണ്?

missio dei പറഞ്ഞു...

വിഷ്ണുമാഷിന്‍റെ ചോദ്യത്തിനു പുറകില്‍ ഇത്രയും രഹസ്യമുണ്ടായിരുന്നോ?പണ്ടേ പുതുകവികള്‍ക്കൊണ്ടു തോറ്റതാണ്.ഇങ്ങനെപോയാല്‍ കവിതവായന നിര്‍ത്തേണ്ടിവരും....പുതുകവീ..നമോവാകം!

സെറീന പറഞ്ഞു...

കവിത ഇഷ്ടപ്പെടുന്നതും
ഇഷ്ടപ്പെടാത്തതും വേറെ കാര്യം,
ഈ കവിത അരോചകം ആകുന്നതു എങ്ങനെയാണ്?
മുലകളെ കുറിച്ച് പറയുന്നത് കൊണ്ടോ?

Me പറഞ്ഞു...

ശ്ലീലാശ്ലീലങ്ങൾ സന്ദർഭമനുസരിച്ച്‌ മനോഗതിയും സംസ്കാരവുമനുസരിച്ച്‌ തീരുമാനിക്കപ്പെടേണ്ടതാണ്‌.
നഗ്നന്റെ കവിതകളിൽ കവിത എന്നു തോന്നിയവ നന്നേ കുറവ്‌.
മറ്റുകവികളോട്‌ എന്നതിനേക്കാൾ- ഇയാളൂടെ മറ്റു കവിതകളോടാവാം താരതമ്യം.
അപ്പോൾ ഒട്ടും അരോചകമല്ല ഇ(ക്കവിത ? )ത്‌.

ഗുപ്തന്‍ പറഞ്ഞു...

ശ്ലീലാശ്ലീലങ്ങളല്ല (ഈ) കവിതയുടെ പ്രശ്നം. ഒരു സാധാരണ കൊച്ചുവര്‍ത്തമാനത്തില്‍ ലഘുവായി വീഴുന്ന ഒരു കമന്റിനപ്പുറം ഒന്നും ഈ രചനക്ക് കമ്യൂണിക്കേറ്റ് ചെയ്യാനില്ല എന്നതാണ്. രാഷ്ട്രീയം എന്താണെന്ന് ചോദ്യത്തില്‍ പോലും എത്തുന്നില്ല; അത്രക്കും അപ്രസക്തമാണ്.

കവിത അരോചകമാണോ എന്ന ചോദ്യത്തില്‍ കാര്യമില്ല. ഇതില്‍ കവിത അഗോചരമാണ്. കാണാനില്ല.

മഴവില്ലും മയില്‍‌പീലിയും പറഞ്ഞു...

:D ..kollam

അജ്ഞാതന്‍ പറഞ്ഞു...

മാനത്തേയ്ക്കെറിഞ്ഞ കല്ല് താഴെ ഭൂമിയിൽ വീഴുന്നു ഭൂഗുരുത്വമെന്ന് ശാസ്ത്രം എങ്കിൽ മുഖത്തേയ്ക്കെറിഞ്ഞ നോട്ടം താഴെ മുലകളിൽ വീഴുമ്പോൾ എന്നെ ഉണ്ടക്കണ്ണുരുട്ടുന്നത് തികച്ചും അശാസ്ത്രീയമല്ലേ?

ഇതാണ് കവിത, അല്ലെങ്കില്‍ ഇതാണൊ കവിത? അരോചകമാവുന്നുണ്ടോ എന്ന ചോദ്യത്തിനു ഒരര്‍ത്ഥമേയുള്ളൂ , ഇതു പോലെ നാലു വരിയെഴുതി മുറിച്ച് കവിതയാക്കുന്നത് അരോചകമാവുന്നില്ലേ എന്ന്.

സെറീനയുടെ കാവ്യാഭിരുചി ഭിന്നമാവാം, എന്നിരുന്നാലും ഇങ്ങനെ മതിയോ കവിത ?

വിഷ്ണു പ്രസാദ് പറഞ്ഞു...

ഞാന്‍ ഒരു നല്ല വായനക്കാരനാണെന്ന് കരുതുന്നില്ല.ഈ കവിത പ്രസിദ്ധീകരിച്ച അന്നു തന്നെ വായിച്ചതാണ്.എന്തുകൊണ്ടോ എനിക്കിത് അരോചകമായിത്തോന്നി.നമുക്ക് അരോചകമായിത്തോന്നുന്നതിനൊക്കെ ഓരോ കാരണങ്ങള്‍ കാണും.കൂടുതല്‍ അന്വേഷിച്ചാല്‍ പിടികിട്ടുമായിരിക്കും.
പലപ്പോഴും അത് വൈയക്തികവുമാവാം.

എന്റെ തോന്നല്‍ എന്റേതുമാത്രമോ എന്ന് അറിയണമെന്ന് തോന്നി.ഇവിടെ കമന്റ്റിടുക മാത്രം ചെയ്താല്‍ എല്ലാ‍വരും കാണണമെന്നില്ല.ഈ കവിതയെക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടാവട്ടെ എന്നു കരുതി സുഹൃത്തുക്കള്‍ക്ക് ഒരു മെസ്സേജും അയച്ചു.

വിഷ്ണു പ്രസാദ് പറഞ്ഞു...

മുഖത്തേക്ക് നോക്കാതെ മുലകളിലേക്ക് മാത്രം നോക്കുന്ന വഷളത്തരത്തെ കവി ന്യായീകരിക്കുന്നതാവണം എനിക്ക് അരോചകമായിത്തോന്നാന്‍ കാരണം.

ആദ്യവായനയില്‍
എനിക്ക് വളരെയധികം(അലോസരമുണ്ടാക്കിയ) അരോചകമായിത്തോന്നിയ ഒരു കഥയാണ് മാധവിക്കുട്ടിയുടെ സ്വയംവരം.ഇന്ന് എനിക്ക് ഇഷ്ടപ്പെട്ട കഥകളില്‍ ഒന്നാണത്.നല്ല രചന വായനക്കാരനെ അലോസരപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ഞെട്ടിക്കുകയോ ഒക്കെ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇതും ആ ഗണത്തില്‍ പെടുമോ എന്ന് എനിക്ക് അറിയില്ല.

സെറീന പറഞ്ഞു...

ആരോചക മാണോ എന്ന ചോദ്യത്തിന്
മാത്രമാണ് ഞാന്‍ മറുപടി പറഞ്ഞത്.
അല്ലാതെ കവിത ഇങ്ങനെ മതി എന്നോ
ഇതാണ് കവിത എന്നോ അല്ല.
ഇതില്‍ കവിത ഉണ്ടെന്നും എനിക്ക് തോന്നിയില്ല.
എന്നാല്‍ അരോചകമായി ഇതില്‍ ഒന്നും ഉള്ളതായി തോന്നുന്നുമില്ല.

Unknown പറഞ്ഞു...

evide vishnu kavitha? kavitha onnum kandilla.

Jayesh/ജയേഷ് പറഞ്ഞു...

മുലയിലേയ്ക്ക് നോക്കിയതാണ്‌ വഷളത്തരമായി തോന്നിയതെങ്കില്‍ ഇതിനേക്കാള്‍ എത്രയോ വഷളത്തരങ്ങള്‍ കവിതയായി ബൂലോഗത്ത് വന്നിരിക്കുന്നു. വിഷ്ണുമാഷ് തന്നെ സ്വയം ഭോഗത്തെക്കുറിച്ച് കവിത എഴുതിയിട്ടില്ലേ, അന്നേരം വഷളത്തരം തോന്നിയില്ലേ? പെട്ടെന്ന് ഓര്‍ മ്മയില്‍ വന്ന ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. ഈ കവിത ഗുപ്തന്‍ പറഞ്ഞ പോലെ ഒരു രാഷ്ട്രീയവും ഇല്ലാത്തതാണ്‌. അത്തരത്തില്‍ വേണമെങ്കില്‍ അരോചകമാകാം .അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം

ഹാരിസ് പറഞ്ഞു...

എനിക്കീയെഴുത്ത് അരോചമല്ല.
പക്ഷെ,അടുത്ത കാലം വരെ അരോചകമായിരുന്നു മുല എന്ന പദം.
'അമ്മിഞ്ഞ'യോടായിരുന്നു വാത്സല്യം.പക്ഷെ ഞാനിപ്പോള്‍ മുലയെ
വീണ്ടെടുക്കുന്നു.മുലയില്‍ മലയകളൂണ്ട്,താഴ്വരകളൂണ്ട്,പ്രകൃതിയുണ്ട്,നമ്പൂതിരി വരപോലെ
പ്രൗഡമായ എന്തൊക്കെയോ ഉണ്ട്.ഭൂകുരുത്വാകര്‍ഷണം പോലെ നിഷേധിക്കാന്‍ കഴിയാത്തവ.
അതിനെ നിഷേധിക്കുന്നതെന്തും മനുഷ്യപ്രകൃതിയെ,അടിസ്ഥാനചോദനകളെ നിഷേധിക്കുന്നതാവുന്നുണ്ട്.
അതു വീണ്ടെടുക്കുന്നതില്‍ രാഷ്ട്റീയമുണ്ട്.

രമണനല്ല എന്റെ നായകന്‍.
പ്രണയനിഷേധത്താല്‍,കാമനിഷേധത്താല്‍ നിരന്തരം നിങ്ങള്‍ ഇഞ്ചപോലെ ചതച്ചരച്ചു കളഞ്ഞ അപ്പിഹിപ്പിയും ലോലനുമാണ് എന്റെ നായകര്‍.സുന്ദരിയായ നായികക്കു വേണ്ടി നൂറുപേരോട് ഒരേ സമയം പടവെട്ടുന്ന നായകന്മാരെ ഞാന്‍ വെറുക്കുന്നു.വിരൂപയാണീ നായികയെങ്കില്‍ ഇയാള്‍ തിരിഞ്ഞു നോക്കുമായിരുന്നോ എന്ന് വേദനിക്കുന്നു.

കോലില്‍ തുണിചുറ്റിയ പോലുള്ള പേണ്ണിനും അപ്പിഹിപ്പിയുടെ ഗിറ്റാറില്‍ ഒരു ഗാനശകലമെങ്കിലും ബാകീയുണ്ടാവും ലോകാവസാനം വരേക്കും.ഈ കവിത, നഗ്നന്റെ സമ്മതത്തോടെ ഞാന്‍ പ്രണയ കാമഭാവങ്ങളുടെ ചെളിപറ്റാത്ത ഇതിഹാസങ്ങളായ അപ്പിഹിപ്പിക്കും ലോലനുമായി ഡെഡിക്കേറ്റ് ചെയ്യുന്നു

sreeNu Lah പറഞ്ഞു...

വിഷ്ണുപ്രസാദിന്റെ മെസ്സെജ് കണ്ടിട്ടാണു ഇവിടെ വന്നത്. ശ്ലീലവും അശ്ലീലവും വായനക്കാരന്റെ മനസിലാണ്. എന്റെ മനസിനെ ചിലതു സാറ്റിസ്‌ഫൈ ചെയ്യിക്കുന്നില്ല എന്നതു കൊണ്ട് എല്ലാവര്‍ക്കും അങ്ങിനെ ആവണം എന്നില്ല. കഥയോ കവിതയോ ചിത്രങ്ങ‌ളോ എന്തുമാവട്ടെ ചിലരൊക്കെ എഴുതിയതുപോലെ അല്ലെങ്കില്‍ വരച്ചതു പോലെ ആയാലേ ആ കലാരൂപമാവു എന്നു വാശിപിടിക്കുന്നതു നാരോമൈന്റ് ആണു.

മുല എന്നത് എനിക്ക് അരോചകമല്ല. ഞാന്‍ മുലകുടിച്ചാണു വളര്‍ന്നതു. മുല എനിക്ക് മനോഹരമായ വസ്തു ആണ്. മുല പെണ്ണുങ്ങള്‍ക്ക് മാത്രം ഉള്ളതുകൊണ്ട് പെണ്ണുങ്ങളുടെ മുലകളില്‍ ഞാന്‍ നോക്കറുണ്ട്.

ഓ.ടോ. നോക്കുമ്പോള്‍ നല്ല മുലയുള്ള പെണ്ണുങ്ങ‌ളേ നോക്കുകുക. കണ്ണുരുട്ടില്ല അവര്‍ അഭിമാനപുരസരം നടക്കും.

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പോ വിഷ്ണുപ്രസാദ് ആരായി ?

Unknown പറഞ്ഞു...

chilappo kavitha inganeyumavum,orasleela phalitham pole...venmanikkum kavitha ezhuthamallo...akavoor mashku pusthakavumezhutham...

Ziya പറഞ്ഞു...

ഇരു വൃഷണങ്ങളിലും വീക്കം ബാധിച്ച മാന്യ ലിംഗപ്രിയന്‍ ശ്രീ വിഷ്‌ണുമാഷ് ഒറ്റക്കുരു വീങ്ങിയ നഗ്നനോട് ലങ്കോട്ടി കെട്ടാന്‍ കല്‍പ്പിക്കുന്നതിലെ വൈചിത്ര്യം ചിന്തക്ക് വയാഗ്രയാകുന്നു.

കവിതയിലെ വസ്തുതാപരമായ ഒരു പിശക് ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു പുരുഷന്റെ നോട്ടം ആദ്യം പതിക്കുന്ന സ്ത്രീശരീരഭാഗം മുഖമല്ല, മാറിടമാണെന്നാണ് ഈയിടെ ഗവേഷകര്‍ കണ്ടെത്തിയത്.

എന്തായാലും മനോഹരമായ മുത്തണിമുലകളെ മണ്ഡരി പിടിച്ച കൊട്ടത്തേങ്ങ പോലെയാക്കിയിട്ടുണ്ട് ആധുനികകവികള്‍. ഇതിനാവും മുലയിടിച്ചില്‍ എന്നു പറയുന്നത്, തേങ്ങയുടെ വിലയിടിച്ചില്‍ പോലെ :)

അജ്ഞാതന്‍ പറഞ്ഞു...

നഗ്നന്‍റെ കവിതയെപ്പറ്റിയല്ല, അതില്‍ പ്രതിപാദിക്കുന്ന ആഗോള പ്രശ്നത്തെപ്പറ്റിയാണ്. സ്തനങ്ങള്‍ വളരെ പ്രത്യക്ഷമാക്കിയവരും, സ്തനപുഷ്ടി കൂടുതലുള്ളവരുമായ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പരമാവധി ശ്രമിച്ചാലും ദൃഷ്ടി കുമ്പിട്ട് പോകാന്‍ സാധ്യത കൂടുതലാണ്. സ്ത്രീ ശ്രദ്ധിക്കാതെയാവും ഈ വീഴ്ചയെങ്കിലും സ്തനത്തിനു പ്രാധാന്യം കൊടുക്കുന്ന സ്ത്രീകള്‍ ആ കള്ള നോട്ടം ഏഴാമിന്ദ്രിയം കൊണ്ട് അറിയുന്നുമുണ്ടാവും. ഇതൊരു വല്ലാത്ത ഗുരുത്വാകര്‍ഷണ പ്രശ്നമാണ്. ഇത് സ്ത്രീകള്‍ക്കു മാത്രമേ പരിഹരിക്കാനാവൂ.

ഇക്കാക്ക പറഞ്ഞു...

ഇരു വൃഷണങ്ങളിലും വീക്കം ബാധിച്ച മാന്യ ലിംഗപ്രിയന്‍ ശ്രീ വിഷ്‌ണുമാഷ് ഒറ്റക്കുരു വീങ്ങിയ നഗ്നനോട് ലങ്കോട്ടി കെട്ടാന്‍ കല്‍പ്പിക്കുന്നതിലെ വൈചിത്ര്യം ചിന്തക്ക് വയാഗ്രയാകുന്നു

Unknown പറഞ്ഞു...

ഹ! “വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്”. എന്തായാലും എഴുതിയ ചങ്ങാതീ.. നിങ്ങള്‍ക്കു തോന്നുന്ന തോന്ന്യാസം കുത്തിക്കുറിച്ച് വെയ്ക്കാനേ ഉള്ളതല്ല കവിത.

വിനോജ് | Vinoj പറഞ്ഞു...

I want to become a mahakavi, by writing thousands of POEMS like this.
I'm with Vishnuprasad. He could have presented it any label other than kavitha, in other blog. Then it would have been meaning ful.

വിനോജ് | Vinoj പറഞ്ഞു...

I didn't mean all are standing on two sides and fighting. Pls don't misunderstand. Booloka kavitha deserves applauds for this kind of friendly discussion.

വിനീത് നായര്‍ പറഞ്ഞു...

അരോചകം..!!

എന്താണ് മാഷേ ഇതിലെ അരോചകം..??

ഒന്നറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു..!!

ലൈംഗികതയും സ്ത്രീ വര്‍ണ്ണനയുമൊക്കെ വിഷയമായി ഇതിനു മുന്‍പും മഹാന്മാരായ കവികള്‍ പാടിയിട്ടുണ്ടല്ലോ..അന്നൊന്നും ഈ കമന്റ്റല്‍ ഇല്ലാത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടിരിക്കണം...

പിന്നെ... കവിയുടെ കവിയുടെ പേരും കവിതയും തമ്മില്‍ ഒരുപാട് സാമ്യം ഉണ്ട്. ഇങ്ങനെ എഴുതിയാല്‍ കവിതയാവില്ലെന്ന് ഒരുപാട് പേര്‍ ഇവിടെ ഉപദേശിക്കുന്നത് കേട്ടല്ലോ....ആദ്യം ഒരു സ്വയം വിമര്‍ശത്തിനു മുതിര്‍ന്നിട്ടാണോ ഈ കവിതയെ വിമര്‍ശിക്കുന്നത്..? അല്ലാത്ത പക്ഷം നിങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കാം...!!

ഈ ഒരു ചര്‍ച്ചയിലേക്ക് എന്നെ ആനയിച്ച വിഷ്ണു മാഷിന് നന്ദി..!

അനംഗാരി പറഞ്ഞു...

ആകാശത്തേക്ക് വിട്ട വാണം, താഴെ ഭൂമിയില്‍ പതിക്കുന്നു. ഗുരുത്വാകര്‍ഷണമെന്ന് ശാസ്ത്രം. എങ്കില്‍, പൊക്കിളിലേക്കെറിഞ്ഞ നോട്ടം, താഴെ യോനിയില്‍ വീഴുമ്പോള്‍, കണ്ണിരുട്ടി പേടിപ്പിക്കുന്നത് അശാസ്ത്രീയവും കൈകാട്ടിവിളിച്ച് കൊതിപ്പിക്കുനത് ശാസ്ത്രവും.... ഫൂ! അവന്റമ്മേടെ തേങ്ങാക്കുല!

ഉണ്ണി ശ്രീദളം പറഞ്ഞു...

പണ്ട് ധര്‍മപുരാണം വായിച്ചിട്ട് VKN പറഞ്ഞത് ഓര്‍മവന്നു ....
തീട്ടമദ: തീട്ടമിദ:
തീട്ടാല്‍ തീട്ടമുദച്യദേ
തീട്ടസ്യ തീട്ടമാദായ:
തീട്ടമെവാവശിഷ്യതെ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ബൂലോക കവിതയിലെ കവിതകള്‍ തുടര്‍ച്ചയായി വായിക്കുകയും ഗൌരവത്തോടെ മനസ്സിലാക്കാനും ആസ്വദിക്കാനും ശ്രമിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് കവിതയെ സംബന്ധിച്ച് എനിക്ക് തോന്നിയ ഒരു സംശയം പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഞാന്‍ ശ്രമിച്ചത്.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ മോശപ്പെട്ട രചനകള്‍ എഴുതിയിട്ടുണ്ടെന്നത് വായനക്കാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള അയോഗ്യതയാവുമോ സിയേ?അങ്ങനെയെങ്കില്‍ കവിതയെ പറ്റി താങ്കള്‍ക്ക് അഭിപ്രായം പറയാനാവുന്നത് കവിത എഴുതിയിട്ടില്ല എന്ന കാരണത്താലാവുമോ?

മുല എന്ന പദമാണ് അരോചകമെന്ന് ഞാന്‍ എവിടെയും പറഞ്ഞില്ല.തീര്‍ച്ചയായും കവിതയിലെ രാഷ്ട്രീയം തന്നെയാണ് ഞാന്‍ മുന്നോട്ടുവെച്ചത്.സ്വയംഭോഗം,മുല,ലിംഗം തുടങ്ങിയ പദങ്ങളോ ആശയങ്ങളോ കവിതയില്‍ കടന്നുവരുന്നത് ഒരു പ്രശ്നമായി ഞാന്‍ കരുതുന്നില്ല.എന്നെ സംബന്ധിച്ചെങ്കിലും അത് അരോചകവുമല്ല.പ്രത്യക്ഷത്തില്‍ സ്ത്രീവിരുദ്ധമെന്ന് തോന്നിക്കുന്ന നയനവേഴ്ചയെ ന്യായീകരിക്കുന്നതില്‍ ഒരു രാഷ്ട്രീയവുമില്ലേ?അത് അരോചകമായി തോന്നുന്നത് എനിക്ക് മാത്രമാണെങ്കില്‍ ക്ഷമിക്കുക.