മരത്തുള്ളി
പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു മോഹിച്ച്
വഴിയില്‍
ഓര്‍മ്മിച്ചു നില്ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍
മഴപ്പെട്ടി
ഓടിട്ട
ഒരു വീട്ടിലായിരുന്നെങ്കില്‍
ഇന്നലെ പെയ്ത മഞ്ഞു കട്ടകളുടെ മഴ
മേല്‍ക്കൂര പൊളിച്ചെന്റെയും അകത്തു കടക്കും
രക്ഷാ പ്രവര്‍ത്തനത്തിനു വന്ന
അയല്‍ക്കാരെപ്പോലെ
എന്നെയും പുറത്തെടുക്കും
ജീവനോടെ,
ഒന്നുമുണ്ടായില്ല
മഴ മഞ്ഞെറിഞ്ഞു കളിക്കുക മാത്രം ചെയ്തു
ഉള്ക്കിണര്
കൈവരി കെട്ടാത്ത
ഒരു കിണറുണ്ട് മനസ്സിനറ്റത്ത്
അതിലേക്ക് കെട്ടിത്തൂക്കിയ
തൊട്ടി ആത്മീയത
അനേകം മലക്കം മറിച്ചിലുകള്‍ കഴിഞ്ഞ്
ജലനിരപ്പില്‍ മുഖം പൂഴ്ത്തി
ജലസമാധി
തണുപ്പുമായി മടങ്ങിവരവ്
ഒഴിഞ്ഞ് ഉള്ളുമായി തിരിച്ചിറക്കം
വീണ്ടും വീണ്ടും ഒരേ വെള്ളം കോരലുകളുടെ പുനരാഖ്യാനം
ദാഹിക്കുന്ന ഒരു കിണറുണ്ട് കിണറുകളിലെല്ലാം
(2009 -ല്‍ മുഴുമിക്കാനാകാതെ പോയവ)
2 അഭിപ്രായങ്ങൾ:
മരത്തുള്ളി പോലെ ഇടയ്ക്കിടെ ചാറീട്ടു പോവ്വാണൊ? ഇടയ്കൊന്നു മഴയാവേണ്ടേ ?
അവസാനത്തേത് ഇഷ്ടായി ഉമ്പാച്ചീ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ