ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ
ഞാനൊരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാനൊരു ഹിന്ദുവായതെന്ന്
ഒരുകാലത്തു വിശ്വസിച്ചിരുന്നു;
ഹിന്ദു എന്നത് മുസ്ലീമിന്റെ
വിപരീതപദമാണെന്നപോലെ.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നത് എങ്കിലും..!
എന്റെ ക്ലാസിലോ,സ്കൂളിലോ
നാട്ടിലോ, മുസ്ലീമായി
ഒരാള്‍പോലും ഇല്ലായിരുന്നു.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു,
‘കോവിലില്‍’ പോകുന്നവരും,
പള്ളിയിലും കോവിലിലും പോകാത്ത
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനും
(പേര് മറന്നു) ഉണ്ടായിരുന്നു.
“അവര് പള്ളീക്കാരാണ്
നമ്മള് കോവിലിക്കാര് ”
എന്ന് ഞങ്ങള്‍,
കളിക്കളത്തില്‍ വേര്‍തിരിഞ്ഞിരുന്നു.
തീപ്പെട്ടിക്കൂടിലെ ഉണ്ണിയേശുവിന്റെയും
ഓടക്കുഴലിന്റെയും പടങ്ങള്‍
പരസ്പരം മത്സരിച്ച്
കീറിയെറിഞ്ഞിരുന്നു
എന്നിട്ടും ഞങ്ങളെ പഠിപ്പിച്ചിരുന്നത്
“ഹിന്ദു മുസ്ലീം ഭായി ”
എന്നുമാത്രമായിരുന്നു.
ആദ്യമായി ഒരു മുസ്ലീമിനെ
അടുത്തറിയുന്നത്
ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
അവന്‍ നന്നായി പാടുമായിരുന്നു.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
സിനിമകളില്‍ കണ്ടിരുന്നപോലെ
അവന്‍ തൊപ്പി വച്ചിരുന്നില്ല,
ക്രോപ്പ് ചെയ്ത താടി വച്ചിരുന്നില്ല,
മാപ്പിളപ്പാട്ടുകളൊന്നും
പാടിയിരുന്നില്ല.
അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
മൂര്‍ദ്ധാവിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....
ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടെന്നറിയില്ല
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍ മൌനമായിക്കറുത്ത്,
തിരിഞ്ഞ് നടന്നുപോയി...!
അതിനു ശേഷം വീട്ടില്‍
വിരുന്നുകാര്‍ വരുമ്പോള്‍
മുരളുന്ന നായയോട്
കടിക്കല്ലേ കടിക്കല്ലേ
എന്നര്‍ത്ഥത്തില്‍
“കൈസര്‍ കൈസര്‍..."
എന്നുവിളിച്ചുകൂവുമ്പോള്‍
ഞാനോര്‍ക്കുമായിരുന്നു
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്ന എന്റെ വാചകവും
വേദന പുതച്ചുള്ള അവന്റെ
തിരിഞ്ഞുനടത്തവും.
കക്കൂസിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു കവിതകൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു സമർപ്പണം ഈ പോസ്റ്റിനും അതിലെ ചർച്ചകൾക്കും
29/03/09
26/03/09
ശുക്കൂര്‍ പെടയങ്കോട്
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
പുതു കവിത
നിരൂപണം
ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.
നനുത്ത വിരലാല്‍ തൊട്ട് നോക്കരുത്
വിരലുകള്‍ പൊള്ളിക്കരിഞ്ഞു പോവും
ഇത്തിരിച്ചോരച്ചുവപ്പുമുണ്ട്
മണത്ത് നോക്കരുത്.
ഇന്ദ്രിയങ്ങളിലൂടെ കടന്നലുകളുടെ
പടയിരമ്പം.
എങ്കിലും പ്രിയനേ...
വലിച്ചെറിയരുതേ ഈ പനിച്ച കവിത
കുപ്പയില്‍ വീണ് പോയാല്‍
ജാഗ്രമായേക്കാം
നീ അതിന്റെ അപ്പമായേക്കാം.
*ഈ വര്‍ഷത്തെ അറ്റ്ലസ്-കൈരളി പുരസ്കാര ജേതാവാണ് കവി

ഭക്തന്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
സനാതനന് | sanathanan
വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.
ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച്,വാലുവളച്ച്
മുതുകില്‍ പിടിച്ചുകൊടുക്കും
അച്ഛന്‍.
ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.
തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.
വാവുകളില്‍ പിന്നെ
വിളിക്കാതുറങ്ങും.
പത്താം മാസം
പെറും.
ആണ്‍ കുഞ്ഞെങ്കില്‍
ആറാം നാള്‍ വരും
അറവുകാരന്‍.
പിന്നെ പാലെല്ലാം
എനിക്ക്
അതു കുടിച്ചു കുടിച്ച്
ഞാനൊരമ്മ ഭക്തനായി....
********************************
കക്കൂസിൽ പ്രസിദ്ധീകരിച്ച ഒരു പഴയ കവിത.
ഇപ്പോൾ സന്ദർഭവശാൽ ഈ പോസ്റ്റും,ഈ പോസ്റ്റും,ഈ പോസ്റ്റുകളും കണ്ടപ്പോൾ ഒരു കൊതി ആ പോസ്റ്റുകൾക്ക് ഒരു ചൂണ്ടാണിയോടെ ഇത് ഇവിടെ പുന പ്രസിദ്ദീകരിക്കാൻ

25/03/09
വ്യാധി
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
സനാതനന് | sanathanan
മക്കളേ,
പോളിംഗ് ബൂത്തിലേക്കുള്ള വഴിയിലെ
വിപ്ലവം കാണുമ്പോൾ എനിക്ക് പേടിയാകുന്നു.
ജനാധിപത്യം പടർന്ന് പിടിച്ച മതിലുകളിലെ
വലിയ തലകൾ
ഛർദ്ദിലുണ്ടാക്കുന്നു.
ഊന്നുവടിയുണ്ടായിട്ടും
കാക്കയെത്തല്ലാഞ്ഞിട്ട്,
തീട്ടമൊലിക്കുന്ന മൊട്ടത്തലയൻ
വയറിളക്കം കൂട്ടുന്നു.
മക്കളേ,
പോളിംഗ് ബൂത്തിന്റെ നടതുറക്കുന്നതുവരെ
കാത്തുനിൽക്കാനെനിക്കാവതില്ല.
കടുത്ത ജനാധിപത്യം കൊണ്ട്
സന്ധികൾ വലിഞ്ഞുമുറുകുന്നു
ശ്വാസം നിലക്കുമോ എന്ന് ഭയക്കുന്നു
ചുമയ്ക്കുമ്പോൾ
വോട്ട്..വോട്ട് എന്ന ശബ്ദം കേൾക്കുന്നില്ലേ
മക്കളേ,
മരുന്നിൽ തീരാത്തത് മന്ത്രത്തിൽ തീരുമോ?
മന്ത്രത്തിൽ തീരാത്തത് തന്ത്രത്തിൽ തീരുമോ?
എനിക്ക് ഭേദമാകുമോ?
ഈ യന്ത്രം ഇനിയും ചലിക്കുമോ?

24/03/09
ഗുരുവായൂര്‍-താനൂര്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
നസീര്‍ കടിക്കാട്
തീവണ്ടിപ്പാത വരുന്നേയെന്ന്
തീവണ്ടി കാണാത്ത
തീവണ്ടി കയറാത്ത കുട്ടികള്‍
ബോഗികളായി ചൂളംവിളിക്കാനും
പുക തുപ്പാനും തുടങ്ങി.
ക്രിക്കറ്റ്‌കളി നിര്‍ത്തി
തീവണ്ടിസ്റ്റേഷന്‍ പണിഞ്ഞു
പച്ചക്കൊടി വീശി
മുറ്റം നിറയെ തീവണ്ടി വരച്ചു.
കൂകൂ കൂകൂ തീവണ്ടി
കൂകിപായും തീവണ്ടി
അച്ഛനേം അമ്മയേം ചെന്നിടിച്ചു.
മാനം നോക്കിയിരുന്ന മുത്തച്ഛനെ
ചതച്ചരച്ച് ഓടിയോടി കിതച്ചു.
തെങ്ങിലും മാവിലും കൂട്ടിമുട്ടി
മുഖം ചോരചുവന്ന് വീര്‍ത്തു.
തകര്‍ന്ന ബോഗികള്‍
പറമ്പിലെമ്പാടും പരന്നുകിടന്നു.
ഉറക്കത്തിലും
ദൂരദേശത്തേക്ക് തീവണ്ടികളോടി
ബര്‍ത്തില്‍ ഇളകിയാടി
കിനാവുകള്‍ കണ്ടു.
ചായ,കാപ്പി...
മാതൃഭൂമി,മനോരമയെന്ന്
ഏതൊക്കെയോ തീവണ്ടിസ്റ്റേഷനുകള്‍
കുട്ടികളെ കുലുക്കി വിളിച്ചു.
തീവണ്ടി കാണാത്ത
തീവണ്ടി കയറാത്ത കുട്ടികള്‍
ബോഗികളായി ചൂളംവിളിക്കാനും
പുക തുപ്പാനും തുടങ്ങി.
ക്രിക്കറ്റ്‌കളി നിര്‍ത്തി
തീവണ്ടിസ്റ്റേഷന്‍ പണിഞ്ഞു
പച്ചക്കൊടി വീശി
മുറ്റം നിറയെ തീവണ്ടി വരച്ചു.
കൂകൂ കൂകൂ തീവണ്ടി
കൂകിപായും തീവണ്ടി
അച്ഛനേം അമ്മയേം ചെന്നിടിച്ചു.
മാനം നോക്കിയിരുന്ന മുത്തച്ഛനെ
ചതച്ചരച്ച് ഓടിയോടി കിതച്ചു.
തെങ്ങിലും മാവിലും കൂട്ടിമുട്ടി
മുഖം ചോരചുവന്ന് വീര്‍ത്തു.
തകര്‍ന്ന ബോഗികള്‍
പറമ്പിലെമ്പാടും പരന്നുകിടന്നു.
ഉറക്കത്തിലും
ദൂരദേശത്തേക്ക് തീവണ്ടികളോടി
ബര്‍ത്തില്‍ ഇളകിയാടി
കിനാവുകള്‍ കണ്ടു.
ചായ,കാപ്പി...
മാതൃഭൂമി,മനോരമയെന്ന്
ഏതൊക്കെയോ തീവണ്ടിസ്റ്റേഷനുകള്‍
കുട്ടികളെ കുലുക്കി വിളിച്ചു.
വിഭാഗം
കവിത,
നസീർ കടിക്കാട്
| ഈ പോസ്റ്റ് : |
19/03/09
വല്ലപ്പോഴും ചടപടാ ആലിപ്പഴങ്ങള്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
ജ്യോനവന്
ചെവിയില്‍ നിന്നും
ചെവിയിലേയ്ക്ക്
വിമാനം പോകുന്ന
കമാനമായ ആകാശം
കണ്ണിനു മുകളില്‍
പരന്നുകിടക്കുന്ന
മേഘക്കെട്ട്
ഒഴുകിവറ്റിയ
പുഴകളുടെ പ്രതിഫലനം
മൂളല്‍ മൂളല്‍ മാത്രം
ഇരുദിക്കില്‍
നിന്നും ഹൃദയമിടിപ്പുകള്‍
കാറ്റുവീശിനില്‍ക്കെ
ചുംബനങ്ങളുടെ ഇടിമിന്നല്‍;
ഓര്‍മ്മകള്‍
വേദന
ഇറുകിയുറ്റുന്ന ഒരു തുള്ളി
ആനയെ കെട്ടിയ
നെറ്റിയില്‍
കുതറിപ്പറക്കാന്‍
വിതുമ്പുന്നൊരു പട്ടം!
ചെവിയിലേയ്ക്ക്
വിമാനം പോകുന്ന
കമാനമായ ആകാശം
കണ്ണിനു മുകളില്‍
പരന്നുകിടക്കുന്ന
മേഘക്കെട്ട്
ഒഴുകിവറ്റിയ
പുഴകളുടെ പ്രതിഫലനം
മൂളല്‍ മൂളല്‍ മാത്രം
ഇരുദിക്കില്‍
നിന്നും ഹൃദയമിടിപ്പുകള്‍
കാറ്റുവീശിനില്‍ക്കെ
ചുംബനങ്ങളുടെ ഇടിമിന്നല്‍;
ഓര്‍മ്മകള്‍
വേദന
ഇറുകിയുറ്റുന്ന ഒരു തുള്ളി
ആനയെ കെട്ടിയ
നെറ്റിയില്‍
കുതറിപ്പറക്കാന്‍
വിതുമ്പുന്നൊരു പട്ടം!
വിഭാഗം
കവിത,
ജ്യോനവന്,
പൊട്ടക്കലം
| ഈ പോസ്റ്റ് : |
17/03/09
പനി
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
ഉണ്ണി ശ്രീദളം
പ്രളയം പെയ്തൊരു ദിവസമായിരു-
ന്നവരൊക്കെക്കൂടി വിരുന്നു വന്നത്.
* * *
അതിന്‍ തലേന്നാണെന്നെനിയ്ക്കു തോന്നണു,
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം പുതച്ചുറക്കം നിന്നത്-
പനി തന്നെ നീണ്ടൊരുറക്കമാണല്ലോ!
ചലനങ്ങള്‍, ശബ്ദം, ചുവരിന്‍മേല്‍ ക്ളോക്കില്‍
മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം.
പ്രളയം പെയ്യുന്നു, എനിയ്ക്കു ചുറ്റിനു-
മനിയന്‍മാരുടെ (ഇളയവന്‍ പാച്ചു
കരയുന്ന ശബ്ദം) പതിവ് മേളക്കം.
പരിചിതമായ പരിസരം, പക്ഷേ
പറഞ്ഞില്ലേ പനി ഉറക്കമാണെന്ന്... !
നിശ്ശബ്ദതയുടെ കരിമ്പടം പനി.
പരിചിതമായ പലതിനോടും ഞാ-
നറിയാതെയൊരു പിണക്കം. അച്ഛന്റെ
കവിതപ്പുസ്തകമെവിടെ വച്ചമ്മേ?
പതിഞ്ഞൊരൊച്ചയേ പുറത്തു വന്നുള്ളൂ,
പനിയല്ലേ? വേണ്ട, പനിമാറിക്കഴി-
ഞ്ഞെണീക്കട്ടെ, അമ്മ കിടക്കുകയാവും.
ഇരുട്ടാണെങ്കിലും ചിലപ്പോഴൊക്കെ ഞാ-
നുണരുമ്പോഴമ്മയടുത്തുണ്ട്. പാച്ചു
ഉറങ്ങുകയാവും- ഉറങ്ങട്ടെ അവന്‍.
പ്രളയം തോരട്ടെ, പനി മാറിപ്പകല്‍
വെളിച്ചമെത്തിയാലവനെയും കൂട്ടി-
ക്കളിക്കാന്‍ പോകണം. കളിക്കാന്‍ പാടില്ല!
മിനിഞ്ഞാന്നല്ലേ ഞാന്‍ (അതിന്‍ തലേന്നാണോ?)
കളിച്ചു നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണത്?
* * *
എനിയ്ക്കു ചുറ്റിനും നിറഞ്ഞു നില്‍ക്കുന്നു
മരിച്ച മുത്തശ്ശന്‍, മെലിഞ്ഞ കൈനീട്ടി,
അതിനും മുമ്പെന്നോ മരിച്ച മുത്തശ്ശി.
വിരുന്നു വന്നതാണവരെന്നെക്കാണാന്‍
പനിയല്ലേ? അതെ, പ്രളയം പെയ്തന്നു
പുലര്‍ച്ചെയായിരുന്നവരെല്ലാങ്കൂടി
നിരന്നു നിന്നത് - മരിച്ചു പോയവര്‍!
കുനിഞ്ഞു മുത്തശ്ശന്‍ പറയുന്നുണ്ടെന്തോ,
പനി മയക്കത്തില്‍ തിരിയുന്നില്ലൊന്നും.
പറഞ്ഞില്ലെങ്കിലും തിരിയും മുത്തശ്ശാ...
പ്രളയം തോരുമോ? അറിയില്ലമ്മയ്ക്ക്.
അനിയന്‍മാര്‍ക്കൊന്നുമറിയില്ല, പക്ഷേ
നിലത്തുറുമ്പുകളരിച്ചു നീങ്ങുന്ന
നനുത്തൊരൊച്ചയില്‍ ചിരിച്ചു മുത്തശ്ശി
പറഞ്ഞു- "മക്കളേ പ്രളയമാണെങ്ങും"
പുലരും മുമ്പുഞ്ഞാനവരെപ്പോലൊരു
പ്രളയമായേക്കും. അറിയാം. എന്നാലും...
വലതു കൈയ്യിലെ മറുകില്‍ നിന്നൊരു
കറുത്ത സൂര്യനുണ്ടുയര്‍ന്നു പോകുന്നു...
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം ചുറ്റിയുറങ്ങാന്‍ പോകുന്നു...
അനിയന്‍മാരൊക്കെ കളിയ്ക്കാന്‍ പോകുന്നു...
കളിയ്ക്കാന്‍ പാടില്ല, പനിയല്ലേ...

ഉണ്ണി ശ്രീദളം,
കവിത
| ഈ പോസ്റ്റ് : |
കാഞ്ഞിര മരം
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
K G Suraj
ഞാനമ്മയ്ക്ക്-
കുന്തിയുടെ മന്ത്രമായ് പിറന്ന-
കാഞ്ഞിരം കായ്ക്കുന്ന മരം..!
ഏകലവ്യന്റെ വിരൽ പോലെയെന്നോട്-
കാലം ചോദിച്ചത്-
പാദങ്ങൾ;
പെരുന്തച്ചന്റെ ഉളിയെന്ന പോൽ,
വിധി കവർന്നെടുത്തത്.....
കർണ്ണന്റെ കവചമായി-
എന്നിലീ ദു:ഖം ശേഷിക്കുന്നു
ബിനു എം ദേവസ്യ
1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാ പദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണിക്ക്സ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു. കഠിനാധ്വാനം ആത്മവിശ്വാസം ആത്മസമർപ്പണം അതിരുകളില്ലാത്ത സൗഹൃദം ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറു കണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാ സമാഹാരമാണ്, ‘സ്വപ്നങ്ങളിലേക്കുള്ള വഴികൾ’ (അച്ചടിയിൽ)
ബിനുവിന് നമ്മുടെ ഇ-ലോകവുമായി യാതൊരു ബന്ധവുമില്ല.
ബിനുവിന്റെ വിലാസം
ബിനു എം ദേവ സ്യ
കാരുണ്യനിവാസ്
നല്ലൂർനാട് പി.ഒ
തോണിച്ചാൽ
മാനന്തവാടി
വയനാട് - ജില്ല
പിൻകോഡ് : 670645
ഫോൺ: + 91 98465 86810

16/03/09
മുഖംമൂടികള്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
അരുണ്‍ ടി വിജയന്
എത്രയെത്ര
മുഖംമൂടികളാണു ഈ തെരുവില്‍
കള്ളന്റെ, കള്ളുകുടിയന്റെ
പെണ്ണുപിടിയന്റ
കൂട്ടികൊടുപ്പുകാരന്റെ.
മുഖം നഷ്ട്പ്പെട്ടവര്‍ക്ക്
ഇവിടെയൊരാള്‍
മുഖം കൊടുക്കുന്നു.
ഏത്ര പേരില്‍ നിന്ന്
ഓടിയൊളിച്ചാലാകും
ഇയാള്‍ക്ക്
ഇത്രയേറെ
മുഖം മൂടികള്‍ വില്‍ക്കാനാവുക.
മുഖങ്ങള്‍ കൊണ്ട് സമയത്തെയോര്‍മ്മിപ്പിച്ച
പേരറിയാത്ത പെണ്‍കുട്ടിയുടെ*
ചുംബനങ്ങളില്‍ നിന്നും
മോഷ്ടിച്ചതാണു
എന്റെയീ മുഖം.
ആ ചെറുപ്പക്കാരന്റെ
കൈവിരലുകളിലേക്ക്
നടന്നു കയറുവാന്‍
അവള്‍
എത്രയെത്ര
മുഖംമൂടികള്‍ മാറ്റിവച്ചിരിക്കും.
ഇവിടെയെങ്ങും
പരിചിതമായൊരു
മുഖവുമില്ല
എല്ലാം ഏതൊക്കെയോ
മുഖംമൂടികള്‍ക്കുള്ളിലിരുന്നു
പുഞ്ചിരിക്കുന്നു
മുഖംമൂടികള്‍ പല്ലിളിക്കുന്നു.
എവിടൊക്കെയോ
കുറെയേറെ
മുഖംമൂടികള്‍ കാത്തിരിക്കുന്നു
മടക്കയാത്രയില്‍
ഒരാളും തിരിച്ചറിയരുത്.
ഇനി എത്ര ആഴ്ന്നിറങ്ങിയാലാകും
ഈ മുഖംമൂടിക്കാരന്റെ കയ്യില്‍
എന്റെ മുഖങ്ങള്‍
തൂങ്ങിയാടുക.
മുഖംമൂടികളാണു ഈ തെരുവില്‍
കള്ളന്റെ, കള്ളുകുടിയന്റെ
പെണ്ണുപിടിയന്റ
കൂട്ടികൊടുപ്പുകാരന്റെ.
മുഖം നഷ്ട്പ്പെട്ടവര്‍ക്ക്
ഇവിടെയൊരാള്‍
മുഖം കൊടുക്കുന്നു.
ഏത്ര പേരില്‍ നിന്ന്
ഓടിയൊളിച്ചാലാകും
ഇയാള്‍ക്ക്
ഇത്രയേറെ
മുഖം മൂടികള്‍ വില്‍ക്കാനാവുക.
മുഖങ്ങള്‍ കൊണ്ട് സമയത്തെയോര്‍മ്മിപ്പിച്ച
പേരറിയാത്ത പെണ്‍കുട്ടിയുടെ*
ചുംബനങ്ങളില്‍ നിന്നും
മോഷ്ടിച്ചതാണു
എന്റെയീ മുഖം.
ആ ചെറുപ്പക്കാരന്റെ
കൈവിരലുകളിലേക്ക്
നടന്നു കയറുവാന്‍
അവള്‍
എത്രയെത്ര
മുഖംമൂടികള്‍ മാറ്റിവച്ചിരിക്കും.
ഇവിടെയെങ്ങും
പരിചിതമായൊരു
മുഖവുമില്ല
എല്ലാം ഏതൊക്കെയോ
മുഖംമൂടികള്‍ക്കുള്ളിലിരുന്നു
പുഞ്ചിരിക്കുന്നു
മുഖംമൂടികള്‍ പല്ലിളിക്കുന്നു.
എവിടൊക്കെയോ
കുറെയേറെ
മുഖംമൂടികള്‍ കാത്തിരിക്കുന്നു
മടക്കയാത്രയില്‍
ഒരാളും തിരിച്ചറിയരുത്.
ഇനി എത്ര ആഴ്ന്നിറങ്ങിയാലാകും
ഈ മുഖംമൂടിക്കാരന്റെ കയ്യില്‍
എന്റെ മുഖങ്ങള്‍
തൂങ്ങിയാടുക.
* കിം കി ഡുക്കിന്റെ ദ ടൈം എന്ന സിനിമ
13/03/09
കവികള്‍ക്കു ഒരു ക്വട്ടേഷന്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
അനൂപ് ചന്ദ്രന്
9248 മലയാള കവികളെ വധിക്കണം
ഒരേ ഭാഷയില്‍
എല്ലാവരും ഒരേ ശബ്ദത്തില്‍
കാലമൊരു ജലാശയമാക്കിയവര്‍
കെണിയാണെന്നറിഞ്ഞും
വാല്‍ക്കഷ്ണം:
അവര്
പിന്നീടവ
ഇന്നു തന്നെ നടക്കണം
ഞാനടക്കം കത്തിച്ചാമ്പലാകണം
പറഞ്ഞതു പ്രകാരം തുക
കൂടുതല്ലാതെ കുറവുണ്ടാകില്ല
കവികളായതുകൊണ്ട്
അവര്‍ പ്രധാനികളോ
വിലമതിക്കുന്നവരോ
അല്ലാത്തതു കൊണ്ടും
പ്രജകള്‍ വാഴാത്തകൊച്ചു കൊച്ചു ദ്വീപുകളുടെ
എകാധിപതികളായതു കൊണ്ടും
നിങ്ങളുടെ വിലക്കിഴിവില്‍
കൂടുതല്‍ കവികളെക്കൂടി ചേര്‍ക്കുന്നതാണ്
ആത്മഹത്യക്കായി
സൈദ്ധാന്തിക വെല്ലുവിളികളില്ലാത്തതിനാല്‍
അപകടമരണങ്ങള്‍
കുറേ ചോദ്യങ്ങള്‍ക്കെളുപ്പത്തില്‍
ഒറ്റവാക്കില്‍ ഉത്തരമാകും
ഒരേ ഭാഷയില്‍
ഒരേ രൂപത്തില്‍
ലോകത്തിനോട് ഒരുമപ്പെടുന്നതിനാല്‍
എതിര്‍പ്പുകള്‍ തീരെ ഉണ്ടാകില്ല
ഒറ്റ കുഴലൂത്തില്‍എലികളെപ്പോലെ
കുഴിമാടത്തിലേക്കു
കുതിച്ചു കൊണ്ടിരിക്കും
എല്ലാവരും ഒരേ ശബ്ദത്തില്‍
താഴ്ന്നസ്ഥായില്‍
ഒച്ചയിടുന്നതെന്തെന്നു ചോദിക്കരുതേ
വേറിട്ട ശബ്ദം
അലോസരപ്പെടുത്തുമെന്നറിയില്ലേ
അലോസരതകള്‍
അലസഗമനത്തെ തടസ്സപ്പെടുത്തും
കാലമൊരു ജലാശയമാക്കിയവര്‍
ഒരു കുത്തൊഴുക്കും സാധ്യമാക്കാത്തവര്‍
ചെറുവാക്കെറിഞ്ഞു തീര്‍ത്ത കുഞ്ഞോളങ്ങള്‍
പ്രളയമല്ലോ
എന്നു അമിതവിശ്വാസിയാകുന്നവര്‍
ഇതൊക്കെയല്ലേ ഞങ്ങള്‍ക്കാവൂ
ഞങ്ങള്‍ ഞങ്ങളെത്തന്നെ മാത്രം വായിച്ചു
രതിയറിയുന്നവര്‍
സ്വയംഭോഗത്തിന്റെ ചക്രവര്‍ത്തിമാര്‍
കവികള്‍ മാത്രമുള്ള രാജ്യത്തിനായി
ഉദയംകൊണ്ടവര്‍
കെണിയാണെന്നറിഞ്ഞും
ആകര്‍ഷിക്കപ്പെട്ടവരെത്തും
മരണമാണെന്നറിഞ്ഞും വിഴുങ്ങും
കവികളല്ലേ
എളുപ്പമായിരിക്കും കാര്യങ്ങളെല്ലാം
എളുപ്പമായിരിക്കും കാര്യങ്ങളെല്ലാം
പറഞ്ഞതില്‍ നിന്നുകുറച്ചെങ്കിലും കുറച്ചു കൂടെ
ഒന്നും സംഭവിപ്പിക്കാത്ത
കവിതയിലെ വരികളായി
കീഴടങ്ങിയ ഒരു ജനതപോല്‍
തലകുനിച്ചവരെത്തും
അടച്ചിട്ടാലുമില്ലെങ്കിലും
കത്തിക്കുമ്പോള്‍
ആരും പുറം വാതിലിലേക്കു കുതിക്കില്ല
ഉറപ്പ്
വാല്‍ക്കഷ്ണം:
അവര്‍
കത്തിച്ചാമ്പലയതിനു ശേഷം
കണ്ടെത്തിയ എണ്ണമറ്റ കവിതകളില്‍
തലക്കെട്ടിനു മുകളില്‍
കവികളുടെ പേരുകള്‍ മാത്രം കരിഞ്ഞു പോയിരുന്നു
പിന്നീടവ
ഒരേ കവിയുടെ
ഒരേ കവിതകളുടെ ഭാരമായി
ചരിത്രത്തില്‍ സ്ഥാനം പിടിച്ചെന്ന്
കാലത്തില്‍ താഴ്ന്നു കിടന്നെന്ന്
10/03/09
പെണ്ണറിയാന്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
പുതു കവിത
നാസ്സര്‍ കൂടാളി
വാണിഭക്കരന്റെ
ഡയറിത്താളില്‍ നിന്നും
ഒടിഞ്ഞ് തൂങ്ങിയ ഒരു പെണ്ണിന്റെ മനസ്സ്
ആരോ ഒരാള്‍ വിലപേശുന്നു.
ഇവളുടെ കണ്ണില്‍
അമ്മ നടന്ന് പോയ
ആഴമുള്ളൊരു കിണറുണ്ട്
ചുണ്ടില്‍ വസന്തത്തിന്റെ ഓര്‍മ്മകളും
മുടിച്ചുരുളില്‍
എണ്ണമയമില്ലാത്ത
ബാല്യത്തിന്റെ സ്വപ്നങ്ങളുമുണ്ട്.
ഇവള്‍
കാറ്റിന്റെ വേഗതയ്ക്ക്
കണങ്കാല്‍ പോരന്നറിഞ്ഞവള്‍
നിലാവിനെ മറന്ന്
ഇമയനക്കമില്ലാതെ
ഇരുളിനെ കാത്തിരിക്കുന്നവള്‍
ആഗ്രഹങ്ങളെ ആറ്റിത്തണുപ്പിക്കുന്നവള്‍.
ഇവളുടെ കണ്‍കോണുകളില്‍
കരിമഷി പടര്‍ന്നിറങ്ങുമ്പോള്‍
മുല്ലപ്പൂവിന്റെ വാടിയ ഇതളുകളും
ആഴങ്ങളിലെവിടെയോ
ഒളിപ്പിച്ചു വെച്ച മുന്തിരിച്ചാറും
ഉടഞ്ഞൊരു ശംഖും ബാക്കിയാവുന്നു.
ഒടുവില്‍ പെണ്‍കുട്ടീ
നീയറിയുക
മറ്റാരൊ വാ പിളര്‍ക്കുമ്പോള്‍ നഷ്ടമാവുന്ന
മൂക്കും,ചുണ്ടും
നിന്റെതാണല്ലോ.
വാണിഭക്കരന്റെ
ഡയറിത്താളില്‍ നിന്നും
ഒടിഞ്ഞ് തൂങ്ങിയ ഒരു പെണ്ണിന്റെ മനസ്സ്
ആരോ ഒരാള്‍ വിലപേശുന്നു.
ഇവളുടെ കണ്ണില്‍
അമ്മ നടന്ന് പോയ
ആഴമുള്ളൊരു കിണറുണ്ട്
ചുണ്ടില്‍ വസന്തത്തിന്റെ ഓര്‍മ്മകളും
മുടിച്ചുരുളില്‍
എണ്ണമയമില്ലാത്ത
ബാല്യത്തിന്റെ സ്വപ്നങ്ങളുമുണ്ട്.
ഇവള്‍
കാറ്റിന്റെ വേഗതയ്ക്ക്
കണങ്കാല്‍ പോരന്നറിഞ്ഞവള്‍
നിലാവിനെ മറന്ന്
ഇമയനക്കമില്ലാതെ
ഇരുളിനെ കാത്തിരിക്കുന്നവള്‍
ആഗ്രഹങ്ങളെ ആറ്റിത്തണുപ്പിക്കുന്നവള്‍.
ഇവളുടെ കണ്‍കോണുകളില്‍
കരിമഷി പടര്‍ന്നിറങ്ങുമ്പോള്‍
മുല്ലപ്പൂവിന്റെ വാടിയ ഇതളുകളും
ആഴങ്ങളിലെവിടെയോ
ഒളിപ്പിച്ചു വെച്ച മുന്തിരിച്ചാറും
ഉടഞ്ഞൊരു ശംഖും ബാക്കിയാവുന്നു.
ഒടുവില്‍ പെണ്‍കുട്ടീ
നീയറിയുക
മറ്റാരൊ വാ പിളര്‍ക്കുമ്പോള്‍ നഷ്ടമാവുന്ന
മൂക്കും,ചുണ്ടും
നിന്റെതാണല്ലോ.
09/03/09
അ
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
നസീര്‍ കടിക്കാട്
കവിതയെനിക്ക്
അ
എന്നു തന്നെയാവണം
തുടങ്ങിയത്,
ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്നില്ലെങ്കിലും.
വിഹിതമായി കിട്ടിയതായിരിക്കണം
ആദ്യത്തെ അക്ഷരം
തപ്പി നോക്കുമ്പോള്‍
ആനപ്പുറത്തിരുന്നതിന്‌റെ
തഴമ്പു തടയും.
വിരല്‍ വിളിച്ചുപറയും
തഴമ്പിന്‌റെ ഓര്‍മ്മകള്‍...
ആന
ആനപ്പുറത്തു കയറുന്നത്
പശുവിനേയും കാളയേയും നോക്കി
ഓര്‍ത്തെടുക്കാന്‍ നോക്കും
വൃത്തികെട്ട ജന്തുവെന്ന്
ആനയെ തെറി വിളിക്കും
അ
ആനപ്പൂറത്തു കയറുമ്പോള്‍
മസ്തകം കുലുക്കി
താഴേക്കെറിയും
ഒറ്റച്ചവുട്ടിന്
അപ്ളിയാക്കും.
കൊമ്പില്‍ കോര്‍ത്ത്
ആന
അ
എന്ന്
ആദ്യത്തെ കവിതയെഴുതും.

07/03/09
കല്ലുമായി ഒരു വർത്തമാനം
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
Junaith Rahman | ജുനൈദ്
[ Wislawa Szymborska എഴുതിയ Conversation With A Stone എന്ന കവിതയുടെ വിവര്‍ത്തനം. ]
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
എനിക്ക് ആ ഉള്ളൊന്നു കാണണം
നിന്റെ ഗന്ധം കൊണ്ടു നിറയണം."
"ദൂരെ പോ," കല്ല് പറയുകയാണ്
"ഞാൻ മുറുകിയടഞ്ഞിരിക്കുകയാണ്
നീയെന്നെ ചെറുതുണ്ടങ്ങളാക്കി നുറുക്കിയാലും
ഞങ്ങളെല്ലാവരും അടഞ്ഞുതന്നെയിരിക്കും
നിനക്ക് ഞങ്ങളെ പൊടിച്ചു മണലാക്കാം
അപ്പോഴും നിന്നെ ഞങ്ങൾ അകത്തു വിടില്ല."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
അടക്കാനാവാത്ത ആകാംക്ഷകൊണ്ടു വന്നതാണ്
ജീവിതത്തിനുമാത്രമേ അത് ശമിപ്പിക്കാൻ കഴിയൂ
എനിക്ക് നിന്റെ കൊട്ടാരത്തിലൂടൊന്നു ചുറ്റണം
എന്നിട്ടുവേണം ഇതുപോലെ ഇലയോടും
വെള്ളത്തുള്ളിയോടും ഒന്നു ചോദിക്കാൻ
എനിക്ക് അധികം സമയമില്ല
എന്റെ നശ്വരതക്കു നിന്നെ തൊടണം".
"എന്നെ കല്ലുകൊണ്ടുണ്ടാക്കിയതാണ്." കല്ല് പറയുകയാണ്,
"അതുകൊണ്ടുതന്നെ മുഖം കടുപ്പിച്ചു പിടിക്കണം.
പൊയ്ക്കൊളൂ
എനിക്കു ചിരിക്കാനുള്ള പേശികളില്ല."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
മറക്കപ്പെട്ട്, സൗന്ദര്യം നിഷ്ഫലമായിക്കിടക്കുന്ന,
ആരുടേയും കാലൊച്ചകൾ മാറ്റൊലിക്കാത്ത,
നിശബ്ധമായ, ഒഴിഞ്ഞ, ഗംഭീരൻ തളങ്ങൾ
നിന്റെ ഉള്ളിലുണ്ടെന്നു ഞാൻ കേൾക്കുന്നു.
നിനക്കുതന്നെ അവയെക്കുറിച്ച് നന്നായൊന്നും
അറിയില്ലായെന്ന് സമ്മതിച്ചോളൂ."
"ഗംഭീരം, ശൂന്യം. ശരിതന്നെ," കല്ല് പറയുകയാണ്
"പക്ഷെ അവിടെ ഇടമില്ല.
സുന്ദരം, ശരിയായിരിക്കാം, പക്ഷെ
നിന്റെ ഇന്ദ്രിയങ്ങൾക്ക് അത് ആസ്വദിക്കാനുള്ള ശക്തി പോര.
നിനക്കെന്നെ അറിയാമായിരിക്കാം, പക്ഷെ ഒരിക്കലും
മുഴുവൻ എന്നെ മനസിലാക്കാൻ നിനക്കു കഴിയില്ല.
എന്റെ പുറം നിനക്കുനേരേ തിരിഞ്ഞിരിക്കും,
എന്റെ ഉള്ളുമുഴുവൻ നിനക്കെതിരെയും."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
അനശ്വരതയിലേക്കുള്ള അഭയം അന്വേഷിക്കാനല്ല,
ഞാൻ അസന്തുഷ്ടയല്ല, ദരിദ്രയല്ല,
എന്റെ ലോകം മടങ്ങിയെത്താൻ മാത്രം വിലയുള്ളതുമാണ്.
വെറും കൈയോടെ അകത്തു വരികയും
പുറത്തിറങ്ങുകയും ചെയ്യാം.
അവിടെ വന്നതിനു തെളിവ്
ആരും വിശ്വസിക്കാത്ത എന്റെ വാക്കുകൾ മാത്രമായിരിക്കും."
"നീ അകത്തേക്കു കടക്കണ്ട" കല്ല് പറയുകയാണ്.
നിനക്ക് പങ്കുചേരലിന്റെ പൊരുളറിയില്ല
നിന്റെ മറ്റൊരു കാഴ്ച്ചപ്പാടിനും ഇതിനു പകരമാവാൻ പറ്റില്ല
നിന്റെ വീക്ഷണം എത്ര ഉന്നതമായാലും
പങ്കുചേരലിന്റെ പൊരുളറിയാതെ അത് നിനക്കൊന്നും നേടിത്തരില്ല.
നിനക്ക് ആ അറിവ് എന്തായിരിക്കണം എന്നതിന്റെ ധാരണ മാത്രമേയുള്ളു,
അതിന്റെ വിത്ത് മാത്രം, ഭാവന."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
എനിക്കിനി രണ്ടായിരം നൂറ്റാണ്ടുകൾ സമയമില്ല,
എന്നെ നിന്റെ മേൽക്കൂരക്കുകീഴിലൊന്നു കടക്കാനനുവദിക്കൂ."
നിനക്ക് എന്നെ വിശ്വസമില്ലെങ്കിൽ," കല്ല് പറയുകയാണ്,
"ഇലയോടു ചോദിക്ക്, അതും ഇതുതന്നെ പറയും.
ഒരു തുള്ളി വെള്ളത്തോടു ചോദിക്ക്, ഇല പറഞ്ഞതു തന്നെ പറയും.
ഒടുക്കം നിന്റെ മുടിനാരിനോടു ചോദിക്ക്.
ഞാൻ പൊട്ടിച്ചിരി നിറഞ്ഞ് ഉടഞ്ഞുചിതറാറായി,
അതെ , പൊട്ടിച്ചിരി തന്നെ, അടക്കാനാവാത്ത പൊട്ടിച്ചിരി,
എനിക്ക് എങ്ങനെ ചിരിക്കണം എന്നറിയില്ലെങ്കിലും."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
"എനിക്ക് ഒരു വാതിലില്ല," കല്ല് പറയുകയാണ്.

06/03/09
പകുതിയുടെ അര്‍ത്ഥം
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
പലകാര്യങ്ങളും
പറഞ്ഞു കൊണ്ടിരിക്കെയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
ഒരു മഞ്ചാടിക്കുരുമാല
പാതി കോര്‍ത്തുവച്ചത്,
ഒരു കടലാസ് വഞ്ചി
കടലാസില്‍
മടങ്ങിക്കിടക്കുന്നത്,
എന്നോടെന്തൊ
പറഞ്ഞുനിര്‍ത്തിയത്.
ഒരു മയില്‍പ്പൂവന്‍റെ പടം
അവള്‍ പെട്ടിയില്‍
അമര്‍ത്തിവച്ചിരുന്നു.
ഉമ്മറപ്പടിയിലെ അളുക്കില്‍
ഒരു പാട് കുന്നിമണികള്‍.
ഞങ്ങള്‍ രണ്ടാളും
ചേര്‍ന്നു നില്‍ക്കുന്ന പടം
മനസില്‍ മടക്കിവച്ചിരുന്നു.
പലതും പറഞ്ഞിരിക്കേയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കിവച്ച
ഒരു കടങ്കഥ.
പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്.
പറഞ്ഞു കൊണ്ടിരിക്കെയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
ഒരു മഞ്ചാടിക്കുരുമാല
പാതി കോര്‍ത്തുവച്ചത്,
ഒരു കടലാസ് വഞ്ചി
കടലാസില്‍
മടങ്ങിക്കിടക്കുന്നത്,
എന്നോടെന്തൊ
പറഞ്ഞുനിര്‍ത്തിയത്.
ഒരു മയില്‍പ്പൂവന്‍റെ പടം
അവള്‍ പെട്ടിയില്‍
അമര്‍ത്തിവച്ചിരുന്നു.
ഉമ്മറപ്പടിയിലെ അളുക്കില്‍
ഒരു പാട് കുന്നിമണികള്‍.
ഞങ്ങള്‍ രണ്ടാളും
ചേര്‍ന്നു നില്‍ക്കുന്ന പടം
മനസില്‍ മടക്കിവച്ചിരുന്നു.
പലതും പറഞ്ഞിരിക്കേയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കിവച്ച
ഒരു കടങ്കഥ.
പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്.
-വി ജയദേവ്
05/03/09
ഭാവനയുടെ മുളങ്കാടുകള്‍ക്ക്
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
മുഹമ്മദുകുട്ടി എളമ്പിലാക്കോട്
ഭാവനയുടെ മുളങ്കാടുകള്‍ക്ക്
തീപ്പിടിക്കുമ്പോള്‍
മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്
ആധുനികാനന്തര ഭാവുകത്വ
പോക്കുവെയിലില്‍
നെരൂദ ബാധയുള്ള
കാവ്യകല്‍പനക്കാടകത്തിലെ
ബിംബസാര സരോവരത്തിന്‍ ചാരെ
ഏറുമാടം കെട്ടി
അവതാളത്തില്‍
കൊട്ടും കുരവയുമായി
തമ്പടിച്ചിരിക്കുന്ന
ഈ അവതാരങ്ങള്‍
ഏതു ഭാവുകത്വ റിപ്പബ്ലിക്കില്‍നിന്നു
പുറത്താക്കപ്പെട്ടവര്‍?
അനുഭൂതിയുടെ
ഏതു പുതുവന്‍കര തേടി
പുറപ്പെട്ടവര്‍?
ഏതു വാഗ്‌ദത്തഭൂവിന്റെ
സര്‍ഗ സ്വപ്‌നങ്ങളായ്
വെളിപ്പെട്ടവര്‍?
കാട്ടുമുള്ളുകള്‍ ചെറയ്‌ക്കുന്ന
ദെറിദ വേദാന്ത
വളവിലുന്മാദികളായ്
ഭാവനയുടെ മുളങ്കാടുകളി-
ലാളുന്ന തീയുമായ്
പൊറുതിയില്ലാതെ
പതുങ്ങിനിന്നൊടുവില്‍
രമണന്‍ തൂങ്ങിയ വാങ്‌മര-
ച്ഛായയില്‍തന്നെ
ചാരമായൊടുങ്ങുമോ
ഭ്രഷ്‌ടരാമിവരുടെ
വാങ്‌മയ കലവികള്‍?
തീപ്പിടിക്കുമ്പോള്‍
മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്
ആധുനികാനന്തര ഭാവുകത്വ
പോക്കുവെയിലില്‍
നെരൂദ ബാധയുള്ള
കാവ്യകല്‍പനക്കാടകത്തിലെ
ബിംബസാര സരോവരത്തിന്‍ ചാരെ
ഏറുമാടം കെട്ടി
അവതാളത്തില്‍
കൊട്ടും കുരവയുമായി
തമ്പടിച്ചിരിക്കുന്ന
ഈ അവതാരങ്ങള്‍
ഏതു ഭാവുകത്വ റിപ്പബ്ലിക്കില്‍നിന്നു
പുറത്താക്കപ്പെട്ടവര്‍?
അനുഭൂതിയുടെ
ഏതു പുതുവന്‍കര തേടി
പുറപ്പെട്ടവര്‍?
ഏതു വാഗ്‌ദത്തഭൂവിന്റെ
സര്‍ഗ സ്വപ്‌നങ്ങളായ്
വെളിപ്പെട്ടവര്‍?
കാട്ടുമുള്ളുകള്‍ ചെറയ്‌ക്കുന്ന
ദെറിദ വേദാന്ത
വളവിലുന്മാദികളായ്
ഭാവനയുടെ മുളങ്കാടുകളി-
ലാളുന്ന തീയുമായ്
പൊറുതിയില്ലാതെ
പതുങ്ങിനിന്നൊടുവില്‍
രമണന്‍ തൂങ്ങിയ വാങ്‌മര-
ച്ഛായയില്‍തന്നെ
ചാരമായൊടുങ്ങുമോ
ഭ്രഷ്‌ടരാമിവരുടെ
വാങ്‌മയ കലവികള്‍?
മുജ്ജന്മവിലാപം
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
കല|kala
നിന്റെ പ്രണയം അറിയുമ്പോള്‍
ഞാന്‍ ഭൂമിയില്‍ മരിക്കയും
സ്വര്‍ഗ്ഗത്തില്‍ പുനര്‍ജജനിക്കയും
ചെയ്യുമായിരുന്നു
ഞാന്‍ ഭൂമിയില്‍ മരിക്കയും
സ്വര്‍ഗ്ഗത്തില്‍ പുനര്‍ജജനിക്കയും
ചെയ്യുമായിരുന്നു
04/03/09
മടങ്ങിവരാത്തവ
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
മടക്കത്തപ്പാലിനുള്ള
കവറും സ്ററാമ്പും
വേണമായിരുന്നെന്ന്
അറിയുന്നത് നിന്‍റെ
പ്രണയ, മെന്നിലെക്ക്
ഒരിക്കലും തിരിച്ചു
വരാതിരുന്നപ്പോഴാണ്.
ഓര്‍മകള്‍ക്കുമൊരു
മേല്‍വിലാസം
വേണ്ടിയിരുന്നെന്ന്
അറിയുന്നത് നിന്‍റെ
പേരെഴുതിയ കാറ്റ്
ജനാലക്കൊളുത്തുകളില്‍
ഒന്നും മിണ്ടാതെ
നിന്നപ്പോഴാണ്.
കൊള്ളിയാന്‍ വന്നുടഞ്ഞു
തൊടുന്ന നിലവിളി കൊണ്ടു
ഞാനെഴുതില്ലിതൊന്നും.
പകരം, ജീവിതം നനയുന്ന
പകലുകളെയെടുത്തു
മനസിനു വെളിയില്‍
ജീവിതം തോരാനിടും.
ഈര്‍പ്പത്തിനെവിടെ
വേരെന്നു വെറുതേ
വിസ്മയിച്ചിരിക്കും.
കവറും സ്ററാമ്പും
വേണമായിരുന്നെന്ന്
അറിയുന്നത് നിന്‍റെ
പ്രണയ, മെന്നിലെക്ക്
ഒരിക്കലും തിരിച്ചു
വരാതിരുന്നപ്പോഴാണ്.
ഓര്‍മകള്‍ക്കുമൊരു
മേല്‍വിലാസം
വേണ്ടിയിരുന്നെന്ന്
അറിയുന്നത് നിന്‍റെ
പേരെഴുതിയ കാറ്റ്
ജനാലക്കൊളുത്തുകളില്‍
ഒന്നും മിണ്ടാതെ
നിന്നപ്പോഴാണ്.
കൊള്ളിയാന്‍ വന്നുടഞ്ഞു
തൊടുന്ന നിലവിളി കൊണ്ടു
ഞാനെഴുതില്ലിതൊന്നും.
പകരം, ജീവിതം നനയുന്ന
പകലുകളെയെടുത്തു
മനസിനു വെളിയില്‍
ജീവിതം തോരാനിടും.
ഈര്‍പ്പത്തിനെവിടെ
വേരെന്നു വെറുതേ
വിസ്മയിച്ചിരിക്കും.
വി ജയദേവ്
03/03/09
ഗോട്സെ
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
ഉണ്ണി ശ്രീദളം
"മൊട്ടയടിക്കണ്ട
മുണ്ടുടുക്കണ്ട
കണ്ണട വയ്ക്കണ്ട
വടി പിടിയ്ക്കണ്ട
നടക്കണ്ടഒട്ടും
വിയര്‍ക്കണ്ട മാഷേ..."
ഒമ്പത് ബീ ക്കാരന്‍ അഭിനവ്,
ജനുവരി മുപ്പതിന്റെ ഞങ്ങളുടെ സ്ഥിരം രാഷ്ട്രപിതാവ്,
കൂസലില്ലാതെ പറഞ്ഞു-
"എനിക്കിനി ഈ ഗാന്ധി വേണ്ട"
"പിന്നെ?"
"കോട്ടിട്ട്,തൊപ്പിവച്ച്,തോക്കെടുത്ത്..."
മനസ്സിലൊരു ആക്ഷന്‍ മെനയുന്ന ആവേശപ്പുഞ്ചിരിയോടെ അവന്‍ കാഞ്ചിയമര്‍ത്തി-
"വെടി വയ്ക്കണം."
മുറിവേറ്റദിനം, രാത്രി, സന്ധ്യകള്‍ - ഡി. വിനയചന്ദ്രന്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
മുറിവേറ്റദിനം, രാത്രി, സന്ധ്യകള്‍
ഡി. വിനയചന്ദ്രന്‍
ബന്‍ ഒക് റിയുടെ The Famished Road എന്ന നോവലില്‍ കുട്ടി കാട്ടിലേയ്ക്കു പോകുന്നു. അരൂപികളായ ആത്മാവുകള്‍ കുഞ്ഞുജന്തുക്കളുടെ രൂപമെടുത്ത് അവനുമായി ഇടപെടുന്നു. സോയിങ്കയുടെ 'കാടുകളുടെ ഒരു നൃത്തം' എന്ന നാടകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ കാടിനകത്തുപോയി പരേതരുമായി ഇടപെടുന്ന. ഈ സമാഹാരത്തിലെ കവിതകളില്‍ സ്വകാര്യതയുടെ നിഗൂഢവിശുദ്ധികളും ദു:ഖവിളംബങ്ങളും വീടിന്‍റെയും നാടിന്‍റെയും മാനുഷികലയങ്ങളിലാണ് തെളിയുന്നത്. കാഴ്ചകള്‍ക്കപ്പുറത്തെ കാണാപ്പുറങ്ങളിലേക്കുള്ള വഴികള്‍ ഓരൊന്നിലും സാദൃശ്യങ്ങള്‍ ഇല്ലാതെ
സ്വതവെ ഉണ്ട്. ഒളിച്ചുകളിയില്‍ ഒളിഞ്ഞിരിക്കുന്ന ഇടത്തിലേക്ക്, നേരത്തിലേക്കും, വഴികള്‍ പിണയുന്നു. എവിടെ കുഴിച്ചാലാണ് കണ്ണുനീര്‍ കിട്ടുന്നത് എന്ന സഹജാവബോധത്തിന്‍റെ വഴികള്‍. സങ്കടങ്ങളുടെ ദ്വാരങ്ങളിലേക്കാണ് അവലോകനവും അവബോധനവും . 'നേതി നേതി' എന്നു പറഞ്ഞ് ഇതാണു നേര് എന്നു പറയുന്ന യുക്തിമാര്‍ഗ്ഗമല്ല. ഇതാണ് ഇതാണ് എന്ന നിനവുകള്‍ ഇതിനപ്പുറവുമുണ്ടെന്ന ദുരന്തത്തില്‍ എത്തുന്ന ചേദനയാണ്. സ്ക്വിറ്റേഴ്സ് എന്ന ചിത്രകാരന്‍റെ ഒരു കവിത ഇങ്ങിനെ അവസാമനിക്കുന്നു.
who will bear up our little coffin beneath the cool morning star.
' തുമ്പികളുടെ സെമിത്തേരി' സദാസ്പന്ദിതമാണ്. ഹൃദയങ്ങള്‍ കൊണ്ടുള്ള കൂദാശപ്പള്ളിപോലെ ഹൃദയങ്ങള്‍കൊണ്ടുള്ള സെമിത്തേരി . സ്മൃതിലയങ്ങള്‍ കാലഭേദങ്ങളില്‍, ഭേദനങ്ങളില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഘടികാരശാല. ഇവിടെ ഒരാളിന്‍റെ അന്തരാമൊഴിയുണ്ട്. അയാള്‍ ഒപ്പം നടക്കുവാനാരുമില്ലാത്തവനാണെങ്കിലും ഓര്‍ക്കാനും മറക്കാനും ഒരുപാടുള്ളവനാണ്. ഒരാളായിമാത്രം ഉള്‍വലിഞ്ഞ്'അന്യന്‍' ആകുന്ന അവന്‍ അല്ല, ഒപ്പം പെങ്ങളും അപ്പനും അവളും അമ്മയും മഞ്ചാടിയും പുളിങ്കുരുവും മീനും അയല്‍ക്കാരനും കടങ്കഥയും കസേരയും കളഞ്ഞുപോയ താക്കോലും അടങ്ങിയ വേണ്ടപ്പെട്ട കുടുംബസ്മൃതിയുണ്ട്. അയ്യപ്പപണിക്കരുടെ കുടുംബപുരാണത്തിലെ പ്രവാഹഗതിയോ ചെണ്ടമേളമോ അഭിജാതപരിവേഷമോ ഇല്ല, ഇടയ്ക്കയുടെ ദിവ്യവാദനത്തിന്‍റെ സ്പന്ദകണങ്ങള്‍ ആണ്. കണങ്ങള്‍ സൂക്ഷ്മമാണ്. പെയ്തൊഴിഞ്ഞ ഭൂമിയുടെ ഉടലിലും അന്ത:കരണത്തിലും അബോധത്തിലും സ്പര്‍ശവും സുഗന്ധവുമാകുന്ന നനവുകള്‍ ആണ്. ശോകസ്ഥായിയില്‍ അന്തര്‍വാഹിനിയായ മുഖാരിയാണ്. വ്യത്യസ്ഥമായ ചായ ക്കൂട്ടില്‍ ജലം മുറിച്ചും മണ്ണു പിളര്‍ന്നും വിലങ്ങനെ അന്തരീക്ഷത്തിലും എഴുന്നു നിരക്കുന്ന ഹൃദയങ്ങള്‍ ആണ്. നനവിന്‍റെ അനപ്പും നയനദൃശ്യങ്ങളുടെ വ്യതിരിക്തതകളും.
ദൈവങ്ങള്‍ നടക്കാനിറങ്ങുന്ന സമയത്ത് എന്ന പേരില്‍ ഒരു കവിത. തീപ്പെട്ടിപടം വച്ചുകളിക്കുന്ന പെങ്ങാള്‍ . പടത്തിനും പുളിങ്കുരുവിനും പകരം പടം വരയ്ക്കുന്ന കിളിയേയും കെട്ടുപോകാത്ത ഓര്‍മ്മയേയും നല്‍കുന്നു . മഞ്ചാടിച്ചോപ്പിനു പകരം അവരെത്തന്നെ. ''മടക്കം. ദൈവങ്ങള്‍ പെങ്ങളെ ഒപ്പം കൂട്ടി.'' ഈ സമയം എല്ലാ കവിതയുടേയും പിന്നില്‍ , ഉള്ളില്‍ ഉണ്ട് . ഇങ്ങനെ ഞാന്‍ പറയുമ്പോള്‍ കവിത നഷ്ടമാകാം. കവിത അങ്ങനെ തന്നെ അനുഭവിക്കുമ്പോള്‍ ഗിതാറിന്‍റെ വിലാപം എന്നും മറ്റും ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാര്‍ പറയുന്ന താനം ആകും. ഒരു തരം വേര്‍പാടിന്‍റേയും നഷ്ടത്തിന്‍റെയും വിലാപം ഭൂമി പിളര്‍ന്ന് ഉള്ളിലേക്കു പോവുകയോ ആകാശത്തിനു തീ പിടിക്കുകയോ ചെയ്യുന്ന ശോകഛായകള്‍ അല്ല. കിനിയുന്ന, പൊടിച്ചുവരുന്ന തണുപ്പും ചൂടും പോലെ പടരുന്ന അടരുകള്‍ നിറഞ്ഞമരുന്ന വേദന. ഓരോ കവിതയ്ക്കും നല്‍കിയിരിക്കുന്ന പേരുകള്‍ ഈകവിതകളുടെ പൊതുവായ ഉള്ളിരുപ്പുകളുടെ സൂചകങ്ങള്‍ ആണ്. കണ്ണീരിന്‍റെ ആഴങ്ങള്‍ , പകുതിയുടെ അര്‍ത്ഥം, മറഞ്ഞിരിപ്പത്, ശേഷം, ആരും പറഞ്ഞുതരാത്തത്- അങ്ങനെ . 'അവിടെ ആരോ കുളിക്കുന്നു' എന്നതിനോട് ' പിറകില്‍ നിന്നുള്ള വിളികള്‍ ' അന്വയിക്കാം; നിഴല്‍പ്പുസ്ഥകം. മോര്‍ച്ചറി, എപ്പോഴും അധികം വരുന്നവ എന്നവയും.
അസാധാരണമായ പുതുമയും സുതാര്യമല്ലാത്തതിന്‍റെ പൊലിമയും ഉണ്ട്. 'മരണമൊഴി' എന്ന കവിത. 'അവളെപറ്റിയുള്ള വിചാരങ്ങള്‍ക്ക് തേന്‍മധുരമുണ്ടാവണം' എന്ന മുഗ്ദ്ധമായ ആരംഭത്തിന്, മൃത്യുവിനെ ' അവള്‍ സ്വയമൊരു പൂവിറുക്കുകയായിരുന്നുവെന്ന്' വിളംബപ്പെടുത്തുന്ന അന്തര്‍സ്ഫോടന നിര്‍വ്വഹണം. ഈ വരഗതിയും വര്‍ണ്ണഗതിയും കവിതയുടെ രചനാഗതിയാണ്.
കൗമാരവും താരുണ്യവും പൊരുന്നയിരിക്കുന്ന ഒരു പരിസരം ഈ കവിതകള്‍ക്കുണ്ട്. ആത്മഗതങ്ങള്‍ അഭിമുഖങ്ങള്‍ ആകും. ഘനമാമനുകമ്പയില്‍ തടയുമ്പോഴും ചിന്തകള്‍ വനകല്ലോളിനിയാകില്ല. കളഞ്ഞുപോയവയെ ഓര്‍മ്മിപ്പിക്കുന്ന താക്കോലുകള്‍ ആണ് ഇവിടെ വാക്കുകള്‍ .
ഇടയ്ക്കിടെ ചിരിക്കുന്ന
ഒരു കഞ്ഞലയാവാം
മനസിനകത്തു കയറി
ഓര്‍മ്മകളെയെല്ലാം
കഴുകിയടുക്കുക
(അവിടെയാരോ കുളിക്കുന്നു)
'' ചുണ്ടക്കുരുക്കിലേക്കു/ വിരുന്നു തേടിപ്പോയ/ മത്സ്യങ്ങളിതുവരെ മടങ്ങി വന്നിട്ടില്ല / രാവിലെ സൂര്യനിലേക്കു/ പറന്നു പോയ / തുമ്പികളുമതെ/''. ഇരുട്ടുന്നതിനു മുമ്പ്)
'' അപ്പന്‍ ആകാശം തൊട്ട്/ ഒരു മീന്‍കൊത്തിയെപ്പോലെ / വെള്ളപ്പരപ്പിലെത്തും/കുളത്തിലെ മീന്‍കൂട്ടം / അന്തിച്ചങ്ങനെ നില്‍പ്പാവും / അതിലൊന്ന് എന്‍റമ്മയാണ്'' (അപ്പന്‍ വാഴ്വ്)
''the sense is evoked by an internal mirage of the words''എന്നു മല്ലര്‍മേ പറയുന്ന ഒരു കോള് ഈ കവിതകളില്‍ ഉണ്ട്.
പണ്ടത്തെ ഭാവഗീതങ്ങള്‍ക്കു പരിചിതമല്ലാത്ത ഒരു തരം പെരുമാറ്റ രീതിയിലൂടെ സംവൃതമായി സംവേദിതമാക്കുന്ന നവഭാവാത്മകതയുടെ നന്മകള്‍ ഈ കവിതകളില്‍ ഉണ്ട് . '' ഓര്മ്മകള്‍ക്കുമൊരു/ മേല്‍വിലാസം/ വേണ്ടിയിരുന്നെന്ന്/ അറിയുന്നത് നിന്‍റെ / പേരെഴുതിയ കാറ്റ്/ ജനാലക്കൊളുത്തുകളില്‍ ഒന്നും മിണ്ടാതെ / നിന്നപ്പോഴാണ്'' (മടങ്ങി വരാത്തവ) സന്ദേഹക്രിയകളും സന്ദിഗ്ദ്ധരൂപകങ്ങളും ഹൃദയകൗതുകങ്ങളെ സാന്ദ്രമൗനങ്ങള്‍ ആക്കുന്നു.
'ഞാന്‍ വെള്ളത്തിലൊരു
മീനിനെ വരയ്ക്കാം.
നീയാമേഘത്തില്‍
നിന്നാ
പൂച്ചയെ ഓടിച്ചുകളാ'
എന്ന ശാന്തകിരണങ്ങള്‍ '' എപ്പോഴൊ ആ കത്തി/ പെങ്ങള്‍ ഒരിക്കല്‍ / മീന്‍ വെട്ടാനെടുത്തു'' എന്നും '' ഉടലില്ലാത്ത ഒരെരുതിന്‍റെ/ ചൂടാറാത്തതല അപ്പനെ/ അങ്ങനെ നോക്കിയിരുന്നു'' എന്നും രൗദ്രദീപ്തികള്‍ ആകും. ' ശാന്തായ രൗദ്രായ' എന്നാണല്ലോ. വാക്കില്‍ വാക്യത്തില്‍. അടുക്കധികാരത്തില്‍, ഉള്ളുരയില്‍ മനുഷ്യാത്മാവിനെ മുഴുവനും ജാഗ്രത്താക്കുന്ന നിഭ്യത മാന്ത്രികോര്‍ജ്ജം ഉണ്ട്.
മനുഷ്യ കുടുംബത്തില്‍ ഈച്ചയും കുരങ്ങും വേട്ടാളനും ചിത്രശലഭവും തുന്നാരന്‍ പിടയും കുടയും മഞ്ചാടിയും പുളിങ്കുരുവും ഉണ്ടെങ്കിലും എല്ലാറ്റിലും പ്രബലമാകുന്ന ഒരു ജലരാശിയും മീനം രാശിയും ഉണ്ട്. അപരാഹ്നത്തിലും മറ്റും സ്വച്ഛമെന്നു തോന്നുന്ന ആഴങ്ങളിലെ ചലനങ്ങള്‍.
ഒരു കുഞ്ഞുമിന്നാണ്
ആഴങ്ങളുടെ പ്രലോഭനത്തെക്കുറിച്ച്
ആവേശത്തോടെ
അത്ഭുതപ്പെടുന്നത്
കൊതിപ്പിക്കുന്ന
ഒഴുക്കിന്‍റെ ആ
നഗ്നതയില്‍ തീര്‍ത്തും
വിവശനായിപ്പോവുന്നത്
(മീനുടുപ്പ്)
ഈ മത്സ്യാവതാരങ്ങള്‍ മറ്റുകവിതകളിലും വ്യതിരേകങ്ങള്‍ ആകുന്നുണ്ട്.
നമ്മുടെ തന്നെ ചിത്രമായ ജയപാലപ്പണിക്കരുടെ എണ്ണച്ചായാചിത്രങ്ങളെ ഈ കവിതകള്‍ ഓര്‍മ്മിപ്പിക്കും. നിഴലും വെളിച്ചവും ഗൂഢവും ഗഹനവുമായ ആയങ്ങളെ അടക്കം ചെയ്യൂന്നു. ചൈനീസ്, ജാപ്പനീസ് ജലച്ചായാ രചനകളുടെ ലാളിത്യത്തില്‍ നിന്ന് വേറിട്ട ഘനമാനം ഉണ്ട്. ഒറ്റയ്ക്കു നടന്നു നീങ്ങുന്ന നിശ്ശബ്ദ് വെളിപാടുകളില്‍ ഭൂമിയെ നമ്മില്‍ നിന്നകറ്റുന്ന കരുണയറ്റ ജന്മാന്തരങ്ങള്‍ ഉണ്ട്.
കവിതയിലെ അനുഭൂതിനിറവുകള്‍ അവയുടെ വാങ്മയങ്ങളും രൂപകങ്ങളും കൊണ്ടു പഴകിയതല്ലെന്ന അറിവു നല്‍കും. മന:പൂര്‍വ്വമായ ഒന്നും ഒരിടത്തുമില്ല. യുവകവിതയുടെ ആനുകാലികതയില്‍ പടര്‍ന്ന ഏകതാനതയും വിരസതയും ഈ കവിതകളില്‍ ഇല്ല. തെളിവും തേങ്ങലും അഭിനൂതനമായിരിക്കുന്നു.
father, I am to all
of all on stars
and in the further most distance
and because I went
the void cast shadows over all
ഇത് പലര്‍ക്കും പ്രിയപ്പെട്ട ചിത്രകാരന്‍ പോള്‍ ക്ലീ എഴുതിയതാണ്. ഈ കവിയുടെ ആത്മകഥനങ്ങള്‍ക്കും ഇതു ചേരും.
ഈ സമാഹാരത്തിലെ കവിതകള്‍ മനുഷ്യഭാഗധേയത്തിലെ നൊമ്പരപ്പൂനലുകളാല്‍ ഉണര്‍ന്നിരിക്കുന്നു. കാതരതയുടെ കാന്തമണ്ഡലം ഹൃദയങ്ങളെ വിവശമാക്കു'a thin veil , hardly a thread, separated form the final 'quid', …..the tearing of that veil, of that thread; an explosion'എന്നു കവി പക്ഷത്തുനിന്നു മൊന്താന്‍ ( ഇറ്റാലിയന്‍ കവി) പറയുന്നത് ഈ കവിതകളുടെ വായനാവിവക്ഷകളിലുള്ള അഭിവ്യക്തിയാവാം.
*****
(ശ്രീ. വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരി എന്ന കവിതാ സമാഹരത്തിന് ശ്രീ. ഡി. വിനയചന്ദ്രന്‍ എഴുതിയ അവതാരിക)

ഇരുട്ടുന്നതിനു മുമ്പ്
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
വിഷ്ണു പ്രസാദ്
ചൂണ്ടക്കുരുക്കിലേക്ക്
വിരുന്നു തേടിപ്പോയ
മത്സ്യങ്ങളിതുവരെ
മടങ്ങിവന്നിട്ടില്ല.
രാവിലെ സൂര്യനിലേക്കു
പറന്നുപോയ
തുമ്പികളുമതെ.
പുലര്‍ന്നുവെന്നു കൂവാന്‍
പുരപ്പുറത്തു കയറിയ
കോഴിപ്പൂവനുമതെ.
മത്സ്യങ്ങള്‍ ചിലപ്പോള്‍
അങ്ങനെയാണ്.
ചുണ്ടക്കുരുക്കിലെ
രുചിയിലങ്ങനെ
ഒരിരുപ്പിരിക്കും.
തുമ്പികള്‍ സൂര്യന്‍റെ
ചൂടിലങ്ങനെ
ഭൂമി മറന്നിരിപ്പാവും.
പകല്‍ പറയുന്ന
കോഴി അടുത്തതിന്
ചുമ്മാ കാത്തിരിക്കും.
രാത്രിയാവാതിരിക്കാന്‍
ഭൂമിയുടെ വാതില്‍
മലര്‍ക്കെ തുറന്നിടുന്നത്
അറച്ചുവരുന്നൊരു കാറ്റ്.
പക്ഷെ, ഫലമെന്തുണ്ട്
തീന്‍മേശയ്ക്കു ചുറ്റും
വിശപ്പത്രയും
നിലവിളിക്കെ.
വിരുന്നു തേടിപ്പോയ
മത്സ്യങ്ങളിതുവരെ
മടങ്ങിവന്നിട്ടില്ല.
രാവിലെ സൂര്യനിലേക്കു
പറന്നുപോയ
തുമ്പികളുമതെ.
പുലര്‍ന്നുവെന്നു കൂവാന്‍
പുരപ്പുറത്തു കയറിയ
കോഴിപ്പൂവനുമതെ.
മത്സ്യങ്ങള്‍ ചിലപ്പോള്‍
അങ്ങനെയാണ്.
ചുണ്ടക്കുരുക്കിലെ
രുചിയിലങ്ങനെ
ഒരിരുപ്പിരിക്കും.
തുമ്പികള്‍ സൂര്യന്‍റെ
ചൂടിലങ്ങനെ
ഭൂമി മറന്നിരിപ്പാവും.
പകല്‍ പറയുന്ന
കോഴി അടുത്തതിന്
ചുമ്മാ കാത്തിരിക്കും.
രാത്രിയാവാതിരിക്കാന്‍
ഭൂമിയുടെ വാതില്‍
മലര്‍ക്കെ തുറന്നിടുന്നത്
അറച്ചുവരുന്നൊരു കാറ്റ്.
പക്ഷെ, ഫലമെന്തുണ്ട്
തീന്‍മേശയ്ക്കു ചുറ്റും
വിശപ്പത്രയും
നിലവിളിക്കെ.
വി ജയദേവ്
01/03/09
ഓസ്കാറിന് ശേഷം ശബ്ദത്തിനുവന്ന മാറ്റങ്ങള്‍
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
നസീര്‍ കടിക്കാട്
യാത്രക്കിടയില്‍ വായിക്കുകയെന്ന ശീലം
മറക്കുകയും
കാറിലോ ബസ്സിലോ തീവണ്ടിയിലോ
ഏതു യാത്രയിലും
നോട്ടം ശബ്ദത്തിലേക്ക് മാത്രമാവുകയും...
രാവിലെ എണീറ്റപാടെ
മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങി.
ഇലയുടെ
സൂര്യന്‍റെ
കാറ്റിന്‍റെ
അപ്പുറത്തെ വീട്ടിലെ ശാലൂന്‍റെ...
പല്ലുതേപ്പും കുളിയും വരെ
ശബ്ദം കാണാന്‍ വേണ്ടിയായി
അമ്മ ചീത്തവിളിയായി
അനിയത്തി അടക്കിപ്പിടിച്ച ചിരിയായി
അച്ഛന്‍ ആധിയായി
കേട്ടിരിക്കാന്‍ എനിക്കും രസമായി.
കൂട്ടുകാരുടെ ഒളിഞ്ഞനോട്ടം
ബന്ധുക്കളുടെ കൌതുകം
കേട്ടുകേട്ടിരുന്നു
കിടക്കാന്‍നേരം
ഗുലാം അലിയേയും,ബാബുരാജിനേയും മറന്നു
ഏണീറ്റപാടെ
സുബ്ബലക്ഷ്മിയെ എത്തിനോക്കാതായി
തിന്നുമ്പൊഴും,കുടിക്കുമ്പൊഴും
കാതോര്‍ത്തു
അനിയത്തിയെ പെണ്ണുകാണാന്‍വന്ന
ചെറുക്കനേയും കൂട്ടരേയും,
നിരത്തിവെച്ച ചായയേയും,
പലഹാരത്തേയും
എനിക്കുവയ്യ
എന്തുമാത്രം ശബ്ദങ്ങളാ...
കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി,
ചുള്ളിക്കാടിന്‍റെ ശബ്ദാ നിനക്കെന്ന്
നൂറുവട്ടം പറയാറുള്ള അവളും ചോദിച്ചു
ശബ്ദത്തിനെന്തു പറ്റി?
എത്ര ഏന്തിവലിഞ്ഞു നോക്കിയിട്ടും
മനസ്സിലാവുന്നില്ലല്ലൊ,
ശബ്ദത്തിനെന്ത് പറ്റിയെന്ന്.
മറക്കുകയും
കാറിലോ ബസ്സിലോ തീവണ്ടിയിലോ
ഏതു യാത്രയിലും
നോട്ടം ശബ്ദത്തിലേക്ക് മാത്രമാവുകയും...
രാവിലെ എണീറ്റപാടെ
മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങി.
ഇലയുടെ
സൂര്യന്‍റെ
കാറ്റിന്‍റെ
അപ്പുറത്തെ വീട്ടിലെ ശാലൂന്‍റെ...
പല്ലുതേപ്പും കുളിയും വരെ
ശബ്ദം കാണാന്‍ വേണ്ടിയായി
അമ്മ ചീത്തവിളിയായി
അനിയത്തി അടക്കിപ്പിടിച്ച ചിരിയായി
അച്ഛന്‍ ആധിയായി
കേട്ടിരിക്കാന്‍ എനിക്കും രസമായി.
കൂട്ടുകാരുടെ ഒളിഞ്ഞനോട്ടം
ബന്ധുക്കളുടെ കൌതുകം
കേട്ടുകേട്ടിരുന്നു
കിടക്കാന്‍നേരം
ഗുലാം അലിയേയും,ബാബുരാജിനേയും മറന്നു
ഏണീറ്റപാടെ
സുബ്ബലക്ഷ്മിയെ എത്തിനോക്കാതായി
തിന്നുമ്പൊഴും,കുടിക്കുമ്പൊഴും
കാതോര്‍ത്തു
അനിയത്തിയെ പെണ്ണുകാണാന്‍വന്ന
ചെറുക്കനേയും കൂട്ടരേയും,
നിരത്തിവെച്ച ചായയേയും,
പലഹാരത്തേയും
എനിക്കുവയ്യ
എന്തുമാത്രം ശബ്ദങ്ങളാ...
കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി,
ചുള്ളിക്കാടിന്‍റെ ശബ്ദാ നിനക്കെന്ന്
നൂറുവട്ടം പറയാറുള്ള അവളും ചോദിച്ചു
ശബ്ദത്തിനെന്തു പറ്റി?
എത്ര ഏന്തിവലിഞ്ഞു നോക്കിയിട്ടും
മനസ്സിലാവുന്നില്ലല്ലൊ,
ശബ്ദത്തിനെന്ത് പറ്റിയെന്ന്.
കൊലമുറി
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
ഷെയ്ന് പ്രേമരാജ൯/ Shain Premarajan
കള്ളുതേടി
കത്തികെട്ടിയും
ചിരട്ടക്കുഴിയില്
ചെത്തുചേറും കൊണ്ട്
മട്ട കയറിപ്പോയ
എന്റ മുത്തപ്പന്മാരെന്തേ
വിക്രമോ൪വ്വശ്ശിയം പോലുള്ള
മഹത് കൃതികള്
ത൪ജ്ജിമ ചെയ്തില്ല
ഭഗവതിക്കോളില്
പെരുമഴയത്ത്
ഞാറുനടുമ്പൊള്
പേറ്റുനോവെടുത്ത്
ഞാറ്റുകെട്ടിലേക്ക്
പിറന്നു വീണവന്
പിന്നെ നടവരമ്പനായി
ചെളിവെള്ളത്തില്
ചോരവാ൪ന്ന് വാ൪ന്ന്
അമ്മ മരിച്ചതും
കണ്ടം ചുവന്നതും
ചോരപ്പാടത്ത്
ഞാറുനട്ടതും
ആരുമെഴുതിക്കണ്ടില്ലയിതുവരെ
സ്മാ൪ത്ത വിചാരംപോലെ
അയവിറക്കപ്പെട്ടില്ല
പൂക്കുല ചെത്തുന്ന
കൊലക്കത്തി കൊണ്ട്
തലയരിയാമെന്നും
കള്ളിനു പകരം
ചോരവരുമെന്നും
ചോര ചുവപ്പാണെന്നും
ചുവപ്പ് ചരിത്രമാകുമെന്നും
പിന്നെ പഠിപ്പിച്ചത്
ചടയനായിരുന്നു.
അങ്ങിനെയാണ്
അന്തിക്കാടെന്ന കാട്
നാടായിമാറിയത്.
കത്തികെട്ടിയും
ചിരട്ടക്കുഴിയില്
ചെത്തുചേറും കൊണ്ട്
മട്ട കയറിപ്പോയ
എന്റ മുത്തപ്പന്മാരെന്തേ
വിക്രമോ൪വ്വശ്ശിയം പോലുള്ള
മഹത് കൃതികള്
ത൪ജ്ജിമ ചെയ്തില്ല
ഭഗവതിക്കോളില്
പെരുമഴയത്ത്
ഞാറുനടുമ്പൊള്
പേറ്റുനോവെടുത്ത്
ഞാറ്റുകെട്ടിലേക്ക്
പിറന്നു വീണവന്
പിന്നെ നടവരമ്പനായി
ചെളിവെള്ളത്തില്
ചോരവാ൪ന്ന് വാ൪ന്ന്
അമ്മ മരിച്ചതും
കണ്ടം ചുവന്നതും
ചോരപ്പാടത്ത്
ഞാറുനട്ടതും
ആരുമെഴുതിക്കണ്ടില്ലയിതുവരെ
സ്മാ൪ത്ത വിചാരംപോലെ
അയവിറക്കപ്പെട്ടില്ല
പൂക്കുല ചെത്തുന്ന
കൊലക്കത്തി കൊണ്ട്
തലയരിയാമെന്നും
കള്ളിനു പകരം
ചോരവരുമെന്നും
ചോര ചുവപ്പാണെന്നും
ചുവപ്പ് ചരിത്രമാകുമെന്നും
പിന്നെ പഠിപ്പിച്ചത്
ചടയനായിരുന്നു.
അങ്ങിനെയാണ്
അന്തിക്കാടെന്ന കാട്
നാടായിമാറിയത്.
വിഭാഗം
ഷെയന്‍ മാങ്ങാട്ടുകര
| ഈ പോസ്റ്റ് : |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)