25/11/09

ഫ്രഞ്ച് കിസ്സ്‌

ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

അഞ്ചു മിനിട്ട് നേരത്തെക്കെന്നോ
അര മണിക്കൂര്‍ നേരത്തെക്കെന്നോ
ഒന്നും ഒരു നിശ്ചയവും പോരാ
റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും
കൈകാലുകള്‍ കുഴയുന്ന സമയത്ത്
ഒരു ഇടവേള എടുത്തു കൊണ്ട്
ഇങ്ങനെ തുട്സര്‍ന്നു കൊണ്ടിരിക്കും


ഇത് കണ്ടു പേടിച്ചിട്ടാണോ എന്നറിയില്ല
എം ടി നോവലിലെ നെല്‍കതിര്‍ പോലുള്ള
പെണ്‍കുട്ടി
കവലയിലെക്കുള്ള പോക്ക് നിര്‍ത്തിയത്!
എന്നാല്‍ ഇത് കണ്ടു പേടിച്ചിട്ടു തന്നെ ആണ്
പുകയിലതോട്ടങ്ങള്‍ വെട്ടി നിരത്തി
തീരെയും തിരക്ക് കുറഞ്ഞ
ദേവാലയങ്ങള്‍ പണി കഴിപ്പിച്ചവന്‍
തന്റെ തഴമ്പിച്ച ചുണ്ടുകള്‍
പാറ കല്ലില്‍ ഉരസി
രാകി മിനുക്കിയത് .

എന്തായാലും
ഉമിനീരില്‍ കുതിര്‍ന്ന തലയണ കവറിനും
ഈത്തായ ഒലിപ്പിച്ച്
ഉറങ്ങുന്ന പോലെ ജീവിക്കുന്നതോ
ഉറങ്ങുന്ന പോലെ മരിച്ചതോ
ആയ മുഖത്തിന്‌
ഇതുമായി
യാതൊരു ബന്ധവും ഇല്ല

എത്രയൊക്കെ ശ്രമിച്ചിട്ടും
നമ്മളിരുവരും
അലിഞ്ഞു തുടങ്ങുന്നേ ഇല്ലല്ലോ
എന്ന അസ്വസ്ഥതയിലോ
കണ്ണടച്ചുള്ള ഈ ഇരുട്ടിന്റെ ദ്വീപില്‍
എന്നെ തനിച്ചാക്കി പോയല്ലോ എന്റെ പ്രിയനേ
എന്ന പരിഭാവത്തിലോ ആണ്
പകരത്തിനു പകരം
എന്ന പോലെ കരീന
ഇടയ്ക്കു കണ്ണ് തുറന്നു നമ്മെ തുറിച്ചു നോക്കുന്നത് .

ഇതെല്ലം കണ്ടു
കൊള്ളാമല്ലോ
ഒന്ന് പരീക്ഷിച്ചു നോക്കിയേക്കാം
എന്ന് കരുതി മുഖമടുപ്പിച്ച
രണ്ടു പേര്
പരസ്പരം
ശവം !ഇന്നും പല്ല് തെചില്ലേ?
എന്ന് മനസ്സില്‍ ചോദിച്ചു
പെട്ടെന്ന് ഒരു നിമിഷത്തില്‍
കമ്മ്യൂണിസ്റ്റ്‌ കാരായി മാറി
ഇത് വിദേശീയന്‍ എന്നും പറഞ്ഞു
ബഹിഷ്കരിച്ചു കളഞ്ഞു

എന്നാലും എന്റെ ചുംബനമേ
നിന്നെ കണ്ടു പ്രകോപിതന്‍ ആയി
ഇല വിരിച്ചു പുഴ കടന്ന
ഏതു മഹര്‍ഷി ആണ്
ടി വി സ്ക്രീനില്‍ നീ
ഇങ്ങനെ തന്നെ ഉറഞ്ഞു പോകട്ടെ എന്ന്
ശപിച്ചു കളഞ്ഞത് .
നിനക്കിടയിലെ പുഴയില്‍
ആരൊക്കെ ഒഴുകി നടന്നാലും ശരി
വിക്കിന്റെയും നഖം കടിയുടെയും
രോഗാണുക്കള്‍
എന്റെ വന്‍കരയില്‍ വന്നടിയുന്നു .


ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

പിന്നെയും ചിലര്‍ എഴുതുന്നത്‌
"പൂക്കളില്‍ കാറ്റ് ചുംബിക്കുന്നു മൃദുവായി "
എന്നാണല്ലോ?

4 അഭിപ്രായങ്ങൾ:

Balu puduppadi പറഞ്ഞു...

സൈഫ് അലി ഖാന്‍ കരീന കപൂറിനെ ചുംബിച്ചുകൊണ്‍ ടിരിക്കുമ്പോള്‍, കുട്ടികള്‍ പുസ്തകത്താള്‍ എത്രയോ മറിച്ചു കഴിഞ്ഞു. രാ‍വ് പകലായും പകല്‍ ഇരവായും പരിണമൈച്ചുകൊണ്ടിരിക്കുന്നു. നിലച്ച വാച്ച് പോലെ അവര്‍ അങ്ങനെ നില്‍ക്കട്ടെ.
ലോകം കീഴ്മേല്‍ മറിയാതിരിക്കില്ല.

ഉഷാറായി. ഒന്നു വെട്ടിക്കുറക്കാമായിരുന്നില്ലേ?

Umesh Pilicode പറഞ്ഞു...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്



വലിക്കെണ്ടായിരുന്നു
:-)

Someone പറഞ്ഞു...

നീ എഴുതുന്ന പോലെ ആരും എഴുതുന്നില്ല. അത്രയ്ക്കുണ്ട് കവിതയുടെ ആര്‍ജ്ജവം . ഇനിയുമിനിയുമെഴുതുക

piranthan... പറഞ്ഞു...

റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും

ഇത് കണ്ടു പേടിച്ചിട്ടാണോ എന്നറിയില്ല
എം ടി നോവലിലെ നെല്‍കതിര്‍ പോലുള്ള
പെണ്‍കുട്ടി
കവലയിലെക്കുള്ള പോക്ക് നിര്‍ത്തിയത്!
adipoli...ithiladhikam enthu parayan...