27/11/09

മഗ്ദലനയോട്‌

മഗ്ദലനാ.................
പ്രിയപ്പെട്ടവളെ....
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌
കാമം പുകച്ചു വലിച്ച്‌
ചുണ്ടു കറുത്തവളേ,
മഗ്ദലനാ................,
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌?

ചമയമിട്ട, എന്റെ
പഴകിയ മാം സം
ലഹരിയുള്ള എന്റെ രക്തം
എന്റെ പാപത്തിന്റെ
നേർ പാതി.

രതി കുടിച്ചു മദിച്ച്‌
കരളു തകർന്നവളേ
മഗ്ദലനാ..............
മാറ്റുള്ള നിന്റെ ചിരിക്ക്‌
നീയെന്തിന്‌
അഭിസാരികയുടെ
വിലയിടുന്നു.....?
തീക്ഷ്ണമായ കണ്ണീര്‌
നീയെന്തിന്‌,തെരുവിന്റെ
തുപ്പലിൽ വീഴ്ത്തുന്നു...?
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......
കാമാതുരതയുടെ നഖക്ഷതങ്ങൾ
വ്രണമായി നോവുന്നോളേ,
മഗ്ദലനാ..............
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......


എന്റെ ചിരിക്കും കണ്ണീരിനും
വ്രണശാന്തിക്കും വേണ്ടി
ഞാനെന്റെ പശ്ചാതാപം
നിനക്കു നേദിക്കട്ടെ...........
പകരം നീയെനിക്കെന്റെ
പാപത്തിൻ ശമ്പളം തരിക.


പശ്ചാതാപം സത്യമെങ്കിൽ
പാപത്തിന്റെ ശമ്പളം
ഹൃദയത്തിൽ നോവിന്റെ
മുള്ളു പൂക്കളായ്‌ വിരിയും.
ഉള്ളും പുറവും മുള്ളുകൊണ്ടവളേ
മഗ്ദലനാ............
നിന്റെ പാപങ്ങൾ നീ മറക്കുക....

ദൈവമേ.........................

മഗ്ദലനാ..............
പ്രിയപ്പെട്ടവളേ .............
നീയെങ്കിലും വിശ്വസിക്കുമോ
ഞാനൊരു മനുഷ്യനാണെന്ന്.....
എന്റെയുള്ളിൽ
എപ്പൊഴും പൊട്ടാവുന്ന
ഒരു ഹൃദയമുണ്ടെന്ന്.........
നീയെങ്കിലും................

9 അഭിപ്രായങ്ങൾ:

പി എം അരുൺ പറഞ്ഞു...

മഗ്ദലനാ..............
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......

റോഷ്|RosH പറഞ്ഞു...

' കാമം പുകച്ചു വലിച്ചു
ചുണ്ട് കറുത്ത വളെ..."
നല്ല കവിത

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ചിരിക്കും കണ്ണീരിനും
വ്രണശാന്തിക്കും വേണ്ടി
ഞാനെന്റെ പശ്ചാതാപം
നിനക്കു നേദിക്കട്ടെ...........
പകരം നീയെനിക്കെന്റെ
പാപത്തിൻ ശമ്പളം തരിക.


athyugran!!!!
ee kavithavaayikkumbol thercha magdalayude kannil ninnu polum oru thulli kannuneer podiyaathirikkilya...

anvershaji പറഞ്ഞു...

മഗ്ദ്ധല്ന മറിയത്തെ
പാപിയും വ്യഭിചാരിണിയും ആയി ചിത്രികരിക്കുന്ന ഈ കവിത
അഴകൊഴമ്പന്‍ അവതരണവും കവിതയ്ക്ക് നിരക്കാത്ത സാധാചാര വിരുദ്ധതയും
പ്രകടിപ്പിക്കുന്നു .
കവി കുറച്ചു വാക്കുകള്‍ കൂട്ടികുഴച്ചു വച്ചിരിക്കുന്നു .
ഇനിയെങ്കിലും നല്ല കവിതകള്‍ എഴുതി ശീലിക്ക് കവി സുഹൃത്തേ ............

പി എം അരുൺ പറഞ്ഞു...

മുടന്തനോ മന്ദബുദ്ധിയോ ആവട്ടെ ഞാന്‍ പെറ്റുപോയില്ലേ ............
മഗ്ദലനയെ പാപിയും വ്യഭിചാരിണിയും ആക്കിയ കുറ്റം കൂടി എന്റെ തലയില്‍ ചാര്ത്തല്ലേ, ഈ പാവം ബോധിസത്വന്‍ താങ്ങില്ല .............

അരുണ്‍ ടി വിജയന്‍ പറഞ്ഞു...

ബ്ലോഗില്‍ കോക്കസുകളുണ്ടെന്ന വാക്കുകള്‍ക്ക് ഇന്നേവരെ ചെവി കൊടുത്തിട്ടില്ല. കാരണം അത് വിശ്വസിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ ബോധിസത്വന്റെ കവിതയെ ചവറെന്ന് രേഖപ്പെടുത്തിയവര്‍ അത് സത്യമാണെന്ന് വിളിച്ചു കൂവുന്നു.
ഇനി ബോധിസത്വനോട്

തീഷ്ണമായ കണ്ണീര്
നീയെന്തിന്, തെരുവിന്റെ
തുപ്പലില്‍ വീഴ്ത്തുന്നു...

കവിത നന്നായി.......

anvershaji പറഞ്ഞു...

അരുണ്‍ വിജയന്‍ അന്ധന്‍ ആനയെ കാണാന്‍ പോയ പോലെ കമന്റ്‌ എഴുതി .
ഇത്തരത്തില്‍ കവിത എഴുതുന്നവര്‍ക്ക് കൂടി എന്റെ അഭിപ്രായം ബാതകമാണ്.
താങ്കള്‍ ബോധിസത്വനെ പോലെ കവിത എഴുതുന്നുവോ ?
എങ്കില്‍ ചവറു എന്നെ പറയാനുള്ളൂ

അരുണ്‍ ടി വിജയന്‍ പറഞ്ഞു...

പ്രണയം, താങ്കള്‍ അംഗീകരിക്കപ്പെടാത്തതാണ് താങ്കള്‍ക്ക് കവിത ഇഷ്ടപ്പെടാത്തതിന് കാരണമെന്ന് ഇപ്പോള്‍ മനസിലായി. താങ്കളുടെ നല്ല കവിത എന്ന നിലപാട് എന്തിനോടെന്നറിയില്ല. അതറിയാനൊട്ട് താല്‍പര്യവുമില്ല.


കരയുകയാണെങ്കില്‍ കണ്ണാടി നോക്കി കരയണം
പളുങ്ക് മണികള്‍ പോലെ കണ്ണീര്‍ പൊഴിയുന്നതും
ദുഃഖം ചാലിച്ചവ താഴേക്കൊഴുകുന്നതും
കാണണമെങ്കില്‍ കണ്ണാടി നോക്കി കരയണം .

ഉടയാടകള്‍ പൊഴിഞ്ഞു
മനസിന്റെ നഗ്നത ഒരു തുടം
സങ്കട തിരയായ്‌ തീരുന്നത്
കാണണമെങ്കില്‍ കണ്ണാടി നോക്കി കരയണം .

ഒരു ചെറു മുള്ളിനാല്‍ ഉള്ളം മുറിയുന്നതും
ഒരു ചെറു നോവിനാല്‍ ഉള്ളം കരയുന്നതും
ഒരു നിമിഷാര്‍ധത്തില്‍ കണ്ണീര്‍ നിറയുന്നതും
കാണണമെങ്കില്‍ കണ്ണാടി നോക്കി കരയണം.


ഇതാണ് മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല കവിത എന്നു പറഞ്ഞാല്‍ താങ്കളുടെ പ്രശ്‌നം ഒരു പക്ഷെ തീര്‍ന്നേക്കും. വേണ്ട ഈ ചര്‍ച്ച ഞാന്‍ ഇവിടെ വച്ച് നിര്‍ത്തുന്നു.

പി എം അരുൺ പറഞ്ഞു...

നന്ദി പ്രണയം............
താങ്കളെ പോലെ ഒരുപാടു പേരുടെ ഇഷ്ടം നേടാൻ ഞാനും എന്റെ അക്ഷരങ്ങളും ഒരുപാട്‌ വളരേണ്ടതുണ്ടെന്ന ഓർമപ്പെടുത്തലിന്‌
നന്ദി അരുൺ,
അക്ഷരം തെറ്റിച്ചതിന്‌ ചൂരലടി മേടിച്ച്‌ പുളയുന്ന കൈകളിലേക്ക്‌ നാരങ്ങാ മിട്ടായി വച്ചു തന്ന ഒരു പഴയ കൂട്ടുകാരനെ ഓർമിപ്പിച്ചതിന്‌..............

ഈ കവിത ആരെയും പ്രചോദിപ്പിചില്ലാ ട്ടോ........പ്രചോദനകരം എന്ന ലിങ്കിൽ ഞാൻ അരിയാതെ ക്ലിക്കിയതാ......(ലാപ്പിന്റെ ടച്ച്‌ പാട്‌ ചതിച്ചു). എല്ലാരും ക്ഷമിക്കുക