26/11/09

വാഴയില

ഏറെ നാള്‍
അഴുക്കു നനഞ്ഞ
ഒരില മതി
പ്രണയത്താല്‍ പാളിയെരിയും
എനിക്കിങ്ങനെ
നിവര്‍ന്നു വീഴാന്‍

ഉരുകി വാടുമെന്നറിഞ്ഞിട്ടും
എത്ര ശക്തമായി
മേനിയിലൊട്ടുന്നു
തണുപ്പിന്റെ
ചതുങ്ങിയ
കയ്യൊപ്പുകള്‍

3 അഭിപ്രായങ്ങൾ:

Umesh Pilicode പറഞ്ഞു...

കൊള്ളാം മാഷെ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സ്നേഹത്തിന്റെ പതുങ്ങിയ കയ്യൊപ്പുകള്‍ വാഴയിലയില്‍ ...
ഉരുകി വാടുമെന്നറിഞ്ഞിട്ടും, മേനിയിലൊട്ടാനുള്ള അദമ്യമായ അഭിനിവേശം...

നല്ല വരികള്‍.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വാഴക്കോടനായാൽ
വാഴയിലയിലും വീഴും
താളവും,പ്രാസവും കൊള്ളാം...