ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്റെ നഗരം
കാല് ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.
മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.
(ജ്യോതിസ് പെണ് പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
*കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ് ചന്ദ്രന്റെ
'മകള്‍ സൂര്യന്' എന്ന കവിതയുടെ പേര് ഓര്‍ത്തു.
28 അഭിപ്രായങ്ങൾ:
നീയേ ഉള്ളു, നീ മാത്രം!
അനൂപ്ചന്ദ്രന്റെ കവിത രാഷ്ട്രീയമായ വിമകളുള്ളതാണ്.
ഈ കവിതയാവട്ടെ ഓരോ മനുഷ്യന്റെയും അകത്തുള്ള ആനന്ദത്തില്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നു.
ഇതിനേക്കാള്‍ ഭംഗിയുള്ള കവിതകള്‍ ബ്ലോഗില്‍ അനിലനു മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.എന്നിട്ടും എന്തുകൊണ്ടോ വായനയുടെ അനുഗ്രഹം ഈ കവിതയ്ക്ക് ഇല്ലാതെ...
കാല് ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
നല്ല വരികള്‍.
സെറീനയുടെ ഏതു കവിതയിൽ ഒരു അരിപ്പമുക്കിക്കോരിയാലും പിടയ്ക്കുന്ന ചില വാക്കുകളെ കിട്ടും. പായൽ നിറഞ്ഞ ഒരു കുളത്തിൽ നിന്നും ബാല്യത്തിൽ മീൻകുഞ്ഞുങ്ങളെ അരിക്കുമ്പോളുള്ള കൌതുകത്തോടെ നോക്കി നിൽക്കുന്നു.ഒരേയിനത്തിൽ പെട്ടവയാണെങ്കിലും എന്തോ ആ കൌതുകം വിട്ടുപോകുന്നില്ല.മനോഹരം.
മനോഹരം.
sereena,
kavithakku nee thanney changathi.
sneham.
asmo.
മരുഭൂമികളും, വന്‍കരകളും താണ്ടി,
ആകാശങ്ങള്‍ ഉയര്‍ന്നു പറക്കുമ്പോഴും വീടകങ്ങളിലെ കരിവളക്കയ്കളിലേക്ക് നീളുന്ന നൂല് ബന്ധമുള്ള പട്ടം പോലെ സറീനയുടെ കവിത.
മനോഹരമെന്നു വീണ്ടും വീണ്ടും പറയുന്നില്ല.
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്റെ മകളെ പോലെ
കയ്യെത്താ ദൂരത്തു കൂടെ ധൃതിയില്‍ പായുന്ന ജീവിതത്തില്‍,അതിന്റെ ഗതി വേഗങ്ങള്‍ക്ക് ഒപ്പം പോകാതെ ഒരു ഋതു കൂടെ...വ്യത്യസ്തമായ ചിന്ത
ഭൂമിയിലെ വസന്തം
നിങ്ങളുടെ ഋതുവിനു മുമ്പിൽ
അസൂയയോടെ
തലതാഴ്ത്തുന്നു.
ഈ കവിതയുടെ വസന്തം ഭൂമി തീർച്ചയായും അറിയുന്നുണ്ടാവും..
സെരീനയുടെ ബ്ലോഗ് കുറേ നാളായല്ലോ
റെസ്ട്രിക്റ്റ് ചെയ്തിരിക്കുന്നു.
നല്ല കവിതകളെ സ്നേഹിക്കുന്നവര്‍ക്ക്
എന്തിനാണ് അതിനെ നിഷേധിക്കുന്നത്?
അതു തുറക്കൂ
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല!
ഒരാളുടെ ഭാഷ മറ്റൊരാള്‍ക്ക് മനസ്സിലാകുന്ന നാള് വരുമോ?
സാധ്യത കുറവാണ്.
കവിത വായിച്ചു കഴിഞ്ഞപ്പോള്‍ മുള്‍ച്ചെടികള്‍ക്കിടയിലൂടെ ഓടിയതുപോലെ
അടിമുടി നീറുന്നു!
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.
സത്ത്യം!!!!!
സെറീനാടെ കവിത വായിക്കാൻ വല്ലാത്ത രസമുണ്ട്. പിനേം പിനേം വായിച്ചു പോവുന്നു.
മനോഹരം!
പുതിയകാലത്ത്
ബ്ലോഗ് കവിതകളില്‍
നിങ്ങള്‍ മാത്രം
അഴകോടെയെഴുതുന്നു
കവിതയുടെ വസന്തം,
അവിടെ നിന്നും എന്തിനാണ്
എല്ലാവരെയും പുറത്താക്കുന്നത്,
പച്ച തുറന്നിടൂ
"എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല."
ഹൃദയത്തിന്റെ ഭാഷ മനസിലാവുന്ന ഒരാൾ ഉണ്ടാവുമോ എവിടെയെങ്കിലും...?
മരുവിൽ വസന്തമായി അവളുണ്ടല്ലോ....!അതു മതി...!
ഞാനൊരു പുതുമുഖക്കാരൻ ഇവിടെ.എങ്കിലും പറയാതെ വയ്യ, മനൊഹരം!!!
ഓ..ഇതത്ര നല്ല കവിതയൊന്നുമല്ല.
അഴകോടെ എഴുതുന്ന ഒരുപാടു പേരെ ഇവിടെ ഞാന്‍ കണ്ടിട്ടുണ്ട്
ആഴം ഇവിടെ ഇത്തിരി കൂടുതലുണ്ട്.
ഒന്ന് കാല് നനയ്ക്കാന്‍ പോലും സൂക്ഷിച്ചു വേണം ഇറങ്ങാന്‍
നന്നായിരിയ്ക്കുന്നു.
ആശംസകള്‍
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.
അറിയാത്തതാവില്ല സെറീന.വഴങ്ങാത്തതാവും.അയാള്‍ക്കു മാത്രമല്ല ലോകത്തൊരാള്‍ക്കും വഴങ്ങാത്ത മനോഹരമായ ഭാഷ.
ലേഖ.
പ്രിയ സെറീന,
കവിത കൊള്ളാം.
അതൊരു ഭംഗി വാക്ക് മാത്രം..
കാരണം
വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല
ക്ഷമിക്കുമല്ലോ...
സെറീനയുടെ ഏറെയിഷ്ടപ്പെട്ട ഒരു കവിത
"ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്റെ നഗരം."
ഈ വരികള്‍ ഏറെയിഷ്ടമായി...
nalla kavithakal.
vayikkumpole manassine mattoru thalthilekku kondupookunnu.
iniyum ezhuthaanavatte ennu aashamshikkunnu
ഇത് കാല്‍ചക്ര വേഗതക്ക് തൊടാനാവാത്ത നിത്യ വസന്തം തന്നെ :)
gud lines sereenaa...
gud lines sereenaa...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ