22/11/09

പെങ്ങള്‍

മൊഞ്ചില്ലാത്തവള്‍
‍പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു

പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
‍കടം പറയുമെന്ന ആധിയിലാണു.

ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്

അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞതു
‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘
....................................................
ഹാരിസ് എടവന

37 അഭിപ്രായങ്ങൾ:

മാന്മിഴി.... പറഞ്ഞു...

kollaam ketto..good theme..

Anoop പറഞ്ഞു...

good one, keep writing da

അപര്‍ണ..... പറഞ്ഞു...

nalla varikal...theme also

പ്രയാണ്‍ പറഞ്ഞു...

കണ്ണു നിറഞ്ഞു........

ഡ്രിസില്‍ പറഞ്ഞു...

കാല്‍‌പനിക സൗന്ദര്യത്തില്‍ അഭിരമിക്കുന്ന കവിതകളില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ്‌ ഹാരിസിന്റെ കവിതകള്‍. കോരിത്തരിപ്പിക്കുന്ന കാവ്യസൗന്ദര്യം മാത്രമല്ല ഹാരിസിന്റെ കവിതകളില്‍ ദര്‍ശിക്കാന്‍ സാധിക്കുക, മണ്ണിന്റെയും ജീവിതയാഥാര്‍ഥ്യങ്ങളുടെയും പച്ചമണം കൂടി അനുഭവിക്കാന്‍ സാധിക്കുന്നു. ആലസ്യത്തിലടിപ്പെട്ട മസ്‌തിഷ്‌കങ്ങളെ ഉണര്‍ത്താന്‍ മാത്രം ശക്തമാണ്‌ ആ കവിതകളിലടങ്ങിയിരിക്കുന്ന ശബ്‌ദം.

ഹാരിസ്, ഇനിയും എഴുതുക. ക്ഷീണമെന്തെന്നറിയാത്ത യോദ്ധാക്കളാണ്‌ അക്ഷരങ്ങള്‍. ഇനിയും സൃഷ്‌ടിക്കുക, ഒരായിരം യോദ്ധാക്കളെ..!! തിന്മകള്‍ക്കും അരാജകത്വത്തിനുമെതിരെയുള്ള പോരാട്ടത്തിനു ശക്തി പകരുക. അഭിനന്ദനങ്ങള്‍.

ഷാജി അമ്പലത്ത് പറഞ്ഞു...

nannayi ennu verythe paranjal pora
valare,valare nannayirikkunnu

eekavitha sookshichu vekkunnundu

thanks

കലാം പറഞ്ഞു...

‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘

കരയിപ്പച്ചല്ലോടാ..

ഒച്ചപ്പാടുകളില്ലാതെ, നീ പറയുന്ന സ്വകാര്യങ്ങള്‍ ശരിക്കും ഉള്ളില്‍ തറക്കുന്നു.

anju പറഞ്ഞു...

വളരെ നന്നായിരിക്കുന്നു. ഇത് പ്രശംസ മാത്രമാണെന്ന് കരുതരുത്. "ഉള്ളുതൊടുന്ന കവിത" എന്നുവേണം പറയാന്‍ !
ശുഭാശംസകള്‍ .........

Yesodharan പറഞ്ഞു...

കെട്ടിക്കാന്‍ പ്രായമായ പെണ്‍ മക്കളുള്ള ഒരമ്മയുടെ മനസ്സിലെ ആധികള്‍ ഇവിടെ നന്നായി വരച്ചു കാട്ടി...കൊള്ളാം...

മാറുന്ന മലയാളി പറഞ്ഞു...

‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘

എവിടെയോ സ്പര്‍ശിച്ചു

ജാഫര്‍ മണിമല പറഞ്ഞു...

haaris...thanks...kurukkiya varikalile koorthu moortha arthangal thannathinnum swanthathinnodulla kadama nirvahichathinnum...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘
സത്യം ! കൊള്ളാം മനസ്സില്‍ തട്ടുന്ന കവിത

yasmeen പറഞ്ഞു...

nannayittundu....nalla varikal...nalla theme

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഹൊ,കൊണ്ടു

Praveen പറഞ്ഞു...

haris, nalla theme.. nanyittundu...

dna പറഞ്ഞു...

മയിലാഞ്ചിയുടെ വേരുകള്‍
അവളുടെ ഹ്രിദയത്തിലേക്കെത്തട്ടെ
ഇലകള്‍കൊണ്ട് ഒരുനൂറ് പെണ്‍കുട്ടികള്‍
ഇനിയും മയിലാഞ്ചിയിടട്ടെ.....

ശ്രദ്ധേയന്‍ പറഞ്ഞു...

നോവുള്ള വരികള്‍ക്ക് കണ്ണീരുപ്പിന്റെ ചുവയുണ്ട്. ഹാരിസ്, നിന്റെ കവിതകളില്‍ മികച്ച ഒന്ന്.

കുളക്കടക്കാലം പറഞ്ഞു...

എനിക്കുമൊരു മകളുണ്ട്,ഞാനൊരു ബാപ്പയും ..............
നമ്മുടെ നാടു മൈലാഞ്ചിചെടികള്‍ കൊണ്ടു നിറയും ....?

abdul പറഞ്ഞു...

ഹാരിസ്‌, ഇഷ്ടപെട്ടു.യാതാർഥ്യ്ം! നമുക്കു ചുറ്റും ഇതു തന്നെയ്യല്ലേ നടക്കുന്നത്‌.ഇത്തരം ഹൃദയസ്പർസ്ശിയായ വരികൾ ഇനിയും പിറക്കട്ടെ!ഇങ്ങനെയൊക്കെ ചിന്തിക്കാൻ കുറച്ചു പേരെങ്കിലും ഉണ്ടാവട്ടെ!

ശിഹാബ് മൊഗ്രാല്‍ പറഞ്ഞു...

ഇതിന്റെ വരികള്‍ ലിങ്കായി തന്ന സുഹൃത്തിനോട് ചോദിച്ച് മേടിച്ചതാണ്‌ യു.ആര്‍.എല്‍ ലിങ്ക്. എനിക്കൊരു കമന്റിടാതെ പോകാനാവില്ല. ആധുനികതയിലെ നിസംഗത മാത്രം നിറഞ്ഞ കവിതകള്‍ക്കിടയിലും നിങ്ങള്‍ മനസിലേക്ക് വരികള്‍ തൊടുത്തു വിടുന്നു.

benila പറഞ്ഞു...

hi friend kollam ketto........

Anwar പറഞ്ഞു...

What really touched me is the comparison of dry coconut with mom.........
I think the daughter escaped from being an another coconut....

അജ്ഞാതന്‍ പറഞ്ഞു...

good one...congrats

കാസിം തങ്ങള്‍ പറഞ്ഞു...

ഹാരിസേ, ഉള്ള് പൊള്ളിച്ചല്ലോ ഈ വരികള്‍.

murali പറഞ്ഞു...

touching..Very NIce...keep it up

പെങ്ങള്‍ പറഞ്ഞു...

പ്രിയപ്പെട്ട ഹാരിസ്,
വല്ലാതെ ഹ്രദയത്തില്‍ തട്ടുന്ന വരികള്‍, നമ്മുടെ ജീവിത പരിസരങ്ങളീലെത്ര പെങ്ങന്മാര്‍ സൌന്ദര്യത്തിന്റേയും സമ്പത്തിന്റേയും പേരില്‍ സ്വപ്നങ്ങളെ തല്ലികെടുത്തി ജീവിക്കുന്നു.ഇത്തരം ജീവിതാനുഭവങ്ങള്‍ക്കു നേര്‍സാക്ഷിയായി ജീവിക്കേണ്ട നമുക്ക് അവരുടെ ഖബറിന്‍പുറത്ത് ഒരു മൈലാഞ്ചി ചെടിയെങ്കിലും വയ്ക്കാം അല്ലെ..?

നാസര്‍ കൊല്ലശ്ശേരി പറഞ്ഞു...

പ്രിയപ്പെട്ട ഹാരിസ്,
വല്ലാതെ ഹ്രദയത്തില്‍ തട്ടുന്ന വരികള്‍, നമ്മുടെ ജീവിത പരിസരങ്ങളീലെത്ര പെങ്ങന്മാര്‍ സൌന്ദര്യത്തിന്റേയും സമ്പത്തിന്റേയും പേരില്‍ സ്വപ്നങ്ങളെ തല്ലികെടുത്തി ജീവിക്കുന്നു.ഇത്തരം ജീവിതാനുഭവങ്ങള്‍ക്കു നേര്‍സാക്ഷിയായി ജീവിക്കേണ്ട നമുക്ക് അവരുടെ ഖബറിന്‍പുറത്ത് ഒരു മൈലാഞ്ചി ചെടിയെങ്കിലും വയ്ക്കാം അല്ലെ..?

emmen പറഞ്ഞു...

hais,
kavitha ushar...
nee vamban thanne...

ആര്‍ബി പറഞ്ഞു...

nice one...
really...nice,...

Moitheensha പറഞ്ഞു...

Thanks.

ഞാന്‍.... സജ്ന സുല്‍ത്താന... :) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഞാന്‍.... സജ്ന സുല്‍ത്താന... :) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഞാന്‍.... സജ്ന സുല്‍ത്താന... :) പറഞ്ഞു...

ജീവിത യാഥാര്‍ത്യങ്ങളുടെ പൊളിച്ചെഴുതുകളാണ് ഓരോ കവിതളകും..കേവലം ഒരു പ്രശംസക്ക് മാത്രം നിങ്ങളുടെ കഴിവിനെ പ്രകീര്‍ത്തിക്കാന്‍ കഴിയില്ല..അത്രക്കും മനോഹരമായിരിക്കുന്നു ഓരോ കവിതയും അവ കൈകൊണ്ട വിഷയങ്ങളും.

lachu lakshman പറഞ്ഞു...

manoharam.........

safeer mohammad vallakkadavo. പറഞ്ഞു...

മച്ചു ,കണ്ണ് നനഞ്ഞു .ഇതൊന്നു ഞാന്‍ ഫൈസ് ബുക്കില്‍ പോസ്റ്റട്ടെ.??

Geetha Prathosh പറഞ്ഞു...

hey haris thaangal evideyannu???

Geetha Prathosh പറഞ്ഞു...

hey haris thaangal evideyannu???