പബ്ബേ,
നിനക്ക് പരിഹസിക്കണമെങ്കില്‍ ആവാം
മഴവില്ലിനെ ഇടവിട്ട് ഇടവിട്ട്
നീ നിവര്തിപ്പിടിക്കുമ്പോള്‍
എന്റെ വേനലും,മഴക്കാലവും
മഞ്ഞും വസന്തവും
ഓരോ തുള്ളി വീതം ചോര്‍ന്ന്
ഇവിടമാകെ
ഇവിടമാകെ
ഇതാ ഇങ്ങനെ
കുതിര്‍ന്നു കുതിര്‍ന്നു
പിന്നെ
പൊടിഞ്ഞു പൊടിഞ്ഞു
ഒരു കടല്‍തീരം വരും
മഴയില്‍
നിന്റെ പച്ച വെളിച്ചം
വള്ളിചെടികളായി നീണ്ടു വന്നു
ദേഹമാസകലം ഇഴഞ്ഞിട്ടു
ചൊറിഞ്ഞു പൊട്ടുന്നെനിക്കു
(ചൊറിഞ്ഞു ചൊറിഞ്ഞു കൊതി തീര്‍ന്നില്ലെനിക്ക് ഇതുവരെ )
നിന്റെ മഞ്ഞ വെളിച്ചം .
സവാരിക്കിറങ്ങിയിട്ടു
എന്റെ അയല്‍വാസിയായ ഒരൊറ്റ വീടിനെയും
അതിന്റെ ചില്ലകളിലിരുന്ന കുഞ്ഞുങ്ങളുടെ പാട്ടുകളേയും
വെമ്പി വെമ്പി പതിവായി
മുറിച്ചിരുന്ന
ഇന്നവരെ കാണാതെ പിണങ്ങി എന്റെ നെഞ്ജിലോട്ടു
ആഴ്ന്നു ഇറങ്ങിയ ഒരു സൂര്യ കിരണത്തെ
ഓര്‍മപ്പെടുത്തി
കിരണമേ നീ മുറിഞ്ഞു പോയി മുറിഞ്ഞു പോയി
അവസാനം ആ മരത്തെയും
മുറിച്ചിട്ടോ?
വെള്ളി വെളിച്ചമേ.
മഞ്ഞേ നീ കൂടുതലുള്ള
പുലര്‍ച്ചകളില്‍ വെള്ളം വന്നു വീഴുമ്പോള്‍
വിറക്കാനും പേര് പറഞ്ഞു കരയുവാനും
മുഖത്ത് സോപ്പ് തേക്കുമ്പോള്‍
കണ്ണില്‍ പോയെന്നു കാണിച്ചു ചിണുങ്ങി
കുളിമുറി വിട്ടോടി ഈ പബ്ബ് മുഴുവന്‍
നനക്കുവാനും പഠിപ്പിച്ചു തന്ന ഒരാളുണ്ട് .
ഞാന്‍ നിന്നോട് ഈ ഗ്ലാസിലോന്നിറങ്ങി
ആ നുരകളെല്ലാം കുടിച്ചു വറ്റിക്കുവാന്‍
പറഞ്ഞ കാര്യം പറയരുത്
പിച്ചുവാന്‍ എന്റെ വലതു ചെവി
വളര്‍ന്നു പാകമായിട്ടിരിപ്പാണ.
പറയരുതേ..
വസന്തമേ,
അഴിച്ചു വിട്ട ചിത്ര ശലഭങ്ങളെയും
മിന്നാ മിനുങ്ങുകളെയും
തെരട്ടകളെയും
വണ്ടുകളെയും
പെട്ടെന്ന് തിരിച്ചു വിളിക്കണം
ഈ പബ്ബില്‍ അവര്‍ക്കെന്താ കാര്യം
ഈ പ്ലേറ്റുകളില്‍ .
ലഹരി കുടിക്കുന്നതിനു
നിന്റെ മഴക്കാടുകള്‍ എല്ലാം
തീര്‍ന്നു പോയോ?
പബ്ബേ
പൊക്കിള്‍ ചുഴി കാണിച്ചു
നിന്റെ വയറിങ്ങനെ ഇളക്കാതെ
നിറങ്ങള്‍ ചിതറി
എന്റെ തലയ്ക്കു മുകളില്‍ നീയേതു
നക്ഷത്രങ്ങള്‍ ഏത് എന്ന്
എന്നെ ആശയക്കുഴപ്പത്തില്‍ ആക്കാതെ !
3 അഭിപ്രായങ്ങൾ:
ഇദ്ദാണ് ആങ്കുട്ട്യേള്ടെ കവിത...
good one, arun.
adipoli.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ