5/11/09

വാഷിങ്‌ടണിലേക്കുള്ള വരമ്പ്‌ / പി പി രാമചന്ദ്രന്‍
നാളെനാളെയെ-
ന്നിത്രനാളും നീട്ടിവെച്ചു

നാണിച്ചും നാമംജപിച്ചും
കൂന്നും കുനിഞ്ഞും
മറച്ചും മറന്നും
നടന്നു

പരിചയമില്ലാപ്പാത
എന്നിട്ടും
വഴികള്‍ കാലടികളെ
എടുത്തോടുന്നു

കുന്നിറങ്ങി
ഇടവഴി താണ്ടി
നെടുവരമ്പിലെത്തിയപ്പൊഴേ കണ്ടു
പാടത്തിനക്കരെ
ഇരമ്പുന്ന വാഷിങ്‌ടണ്‍
വൈറ്റ്‌ഹൗസ്‌
സ്വാതന്ത്ര്യപ്രതിമ

ആരാണ്‌ എതിരേ
ഓടിക്കിതച്ചുവരുന്നത്‌?
ഹേ ഭഗവന്‍,
ഇത്ര അകലെനിന്നേ
അങ്ങെന്നെ തിരിച്ചറിഞ്ഞുവെന്നോ? 

15 അഭിപ്രായങ്ങൾ:

അക്ബര്‍ പറഞ്ഞു...

nallath...........aashamsakal......

എം.പി.ഹാഷിം പറഞ്ഞു...

ആരാണ്‌ എതിരേ
ഓടിക്കിതച്ചുവരുന്നത്‌?
ഹേ ഭഗവന്‍,
ഇത്ര അകലെനിന്നേ
അങ്ങെന്നെ തിരിച്ചറിഞ്ഞുവെന്നോ?

good!

Dinkan-ഡിങ്കന്‍ പറഞ്ഞു...

ലളിതം-ശക്തം-സുന്ദരം...
Typical PP Poem :)

Off.TO
അഭിനവ സുദാമ്മായെ കയ്യിലുള്ള പന്തം കൊണ്ട് ചുട്ടുകൊല്ലാതിരുന്നാല്‍ മത്യാര്‍ന്നു

പി എ അനിഷ്, എളനാട് പറഞ്ഞു...

നല്ല കവിത

RAVIKUMAR പറഞ്ഞു...

kuberavritham vanchanappattu. kayyile avilppothilulla kallum nellum bhagavnu pidikkumo avo? "pooram kazhinju madangunna poothangal" inganeyum chila kazhchakal thararundu alle? ithu "thengumozhi"yo thengalinte mozhiyo?

ദിനേശന്‍ വരിക്കോളി പറഞ്ഞു...

കവിത ആനുകാലികസംഭവങ്ങളില്‍ നിന്ന് എന്തിന് ആര്‍ക്കും മുഖം കൊടുക്കാതെ
നടവരമ്പിലൂടെ ഓടിമറയുന്ന പ്രണയിനിയെപ്പോലെ ....ഒളിച്ചോടുന്നുവോ എന്ന
തോന്നല്‍ പല കവിതാ(വായന) നുഭവങ്ങളും തരുന്ന സന്ദര്‍ഭത്തില്‍ ..എന്തുകൊണ്ടും
പ്രിയ കവെ കവിത(താങ്കളുടെ ഓരോ കവിതയും) വ്യത്യസ്തത കൊണ്തുവരുന്നു ...
ചെറുതെങ്കിലും മനോഹരമായ കവിത ..
സസ്നേഹം,

സനാതനൻ | sanathanan പറഞ്ഞു...

ഹ!

Melethil പറഞ്ഞു...

:D

സെറീന പറഞ്ഞു...

സുന്ദരം.ശക്തം.

പി പി രാമചന്ദ്രന്‍ പറഞ്ഞു...

നന്ദി, സുഹൃത്തുക്കളേ. ഇഷ്ടവും അനിഷ്ടവും രേഖപ്പെടുത്തിയതിന്.
പി പി രാമചന്ദ്രന്‍

അജ്ഞാതന്‍ പറഞ്ഞു...

good

T.A.Sasi പറഞ്ഞു...

തിരിച്ചറിയാതിരിക്കുന്നതെങ്ങിനെ?

Pramod.KM പറഞ്ഞു...

എത്ര മനോഹരമായാണ് വിധേയത്വത്തെ വരച്ചിട്ടിരിക്കുന്നത്!

അജ്ഞാതന്‍ പറഞ്ഞു...

suhruthukkale evarudeyum oralpam shradha thaazhumthaakkolum.blogspot ilekk nalkumallo...!!!!

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

kuchelasmarana ortheduthathu hrudyam.
ivideyum avilppothiyaayi kavithayundallo ......