2/11/09
ഉള്ളില്‍...
ചിരിച്ചു തലയാട്ടുമ്പൊഴും
ഇലകള്‍ക്കറിയില്ലല്ലൊ..
വേരുകളുടെ ജാരസംഗമങ്ങള്‍..?
നമ്മെ തഴുകുമ്പൊഴും
കാറ്റിനറിയില്ലല്ലോ...
അകലെ കാറ്റ് തന്നെ കട പുഴക്കുന്ന ജീവിതങ്ങള്‍...
പായ്യാരം പറഞ്ഞൊഴുകുമ്പൊഴും
പുഴക്കറിയില്ലല്ലോ...
പളളക്കകത്തുനിന്നും
സ്വപ്നപ്പരലുകളെയും
കൊത്തിക്കൊണ്ടുപോകുന്ന
ചൂണ്ടകളെ...
എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍...
വിഭാഗം
സിനു കക്കട്ടില്‍
5 അഭിപ്രായങ്ങൾ:
എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍......
Njanenkilum nirayatte...!!!
Manoharam, Ashamsakal...!!!
എല്ലാം അറിഞിട്ടും എനിക്കറിയാത്ത
എത്ര ഞാന്‍ ആണ് എന്റെ ഉള്ളില്‍....
കൊള്ളാം ....നല്ല വരികള്‍...
...നല്ല ചിന്തകള്‍ ... കൊള്ളാം
(.i.)...)gud
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ