3/11/09

അനാഗരികം

ഓരോ നഗരത്തിനുമുണ്ടല്ലോ
നാഗരികമല്ലാത്ത ഒരുപാട് കാര്യങ്ങൾ
എന്നിട്ടും
നഗരങ്ങൾ നഗരങ്ങളായിത്തന്നെ...
കടന്നുപോകുമ്പോഴറിയാം,
നഗരത്തിൽ നിന്നും
ഓർമ്മകൾ,
നിലവിളികൾ,
അഴുക്കുചാലുകൾ,
വഴിമുടക്കങ്ങൾ...
പിന്നാലെയെത്തുന്ന
ഗ്രാമീണതയിലാണ്
ഓരോ നഗരത്തിന്റെയും ജീവൻ.
എന്നാലും
എല്ലാ ഗ്രാമങ്ങൾക്കുമുണ്ടല്ലോ
ഗ്രാമീണമല്ലാത്ത ഒരുപാട് ജീവിതങ്ങൾ.

2 അഭിപ്രായങ്ങൾ:

Devadas V.M. പറഞ്ഞു...

ഓരോ നഗരത്തിനുമുണ്ടല്ലോ
നാഗരികമല്ലാത്ത ഒരുപാട് കാര്യങ്ങൾ

ഉണ്ട് എന്നൊരായിരമാവര്‍ത്തി

Unknown പറഞ്ഞു...

ഇതാണോ കവിത? അപ്പോള്‍ ഉള്ളൂരും ആശാനും വള്ളത്തോളുമൊക്കെ എഴുതിയത്?

ഈ കവിത നല്ലതായിരിക്കാം, ആസ്വാദ്യമായിരിക്കാം. എന്റെ സത്യസന്ധമായ അഭിപ്രായം- ഇതൊരു കവിതയായിട്ട് എനിക്ക് തോന്നിയില്ല.

കവിത എന്ന കവിത (ഇപ്പോള്‍ എഴുതിയത്)
ഉന്നമില്ലാത്ത,
മൂര്‍ച്ചയില്ലാത്ത
ഒരു പിടി വാക്കുകള്‍...
എന്റെ അറിവില്ലായ്മ ആകാം... ആണ്.