17/10/09

മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍

ജീവിതത്തില്‍

ഇരുവശങ്ങളിലും
നിര നിരയായി നില്‍ക്കുന്ന (തിരുത്തുണ്ട്)
മരങ്ങള്‍ക്കിടയിലൂടെ നടക്കുന്നു

അപ്പോള് നില്ക്കുന്ന മരങ്ങള്
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവര് പുറകിലോട്ട് തന്നെ നടക്കുന്നു

കുറച്ച് കൂടി വേഗത്തില് നടന്നു
കുറച്ച് കൂടി വേഗത്തില്
മരങ്ങള് എന്നില് നിന്നും
പിന്നോട്ട് നടന്ന് പോകുന്നു

ഓടി നോക്കി
മരങ്ങള്
ഓടുന്നു
പുറകിലോട്ട്

എന്നാല് മരങ്ങള്‍ക്കൊപ്പം ഓടാമെന്ന്
വിചാരിച്ച് തിരികെ നടന്നു

അപ്പോഴുണ്ട്
അവര് ഞാന് പോകുന്നതിനു
എതിരേ തന്നെ പോകുന്നു

ഇനി കവിതയില്‍

എത്ര കാലമായി
ഇങ്ങനെ ഒരേ നില്‍പ്പില് നില്‍ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.

15 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

മരങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കില്ല...

Kuzhur Wilson പറഞ്ഞു...

ഇരുവശങ്ങളിലും
നിര നിരയായി നില്‍ക്കുന്ന (തിരുത്തുണ്ട്)
മരങ്ങള്‍ക്കിടയിലൂടെ നടക്കുന്നു

അപ്പോള് നില്ക്കുന്ന മരങ്ങള്
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവര് പുറകിലോട്ട് തന്നെ നടക്കുന്നു

ആരെയും വായിച്ച് കേള്‍പ്പിച്ചില്ല. അഭിപ്രായം ചോദിച്ചില്ല. എഴുതി. പോസ്റ്റ് ചെയ്തു. ഇങ്ങനെ പതിവില്ല

ജിവി/JiVi പറഞ്ഞു...

മുന്നോട്ട് തന്നെ പോകൂ, ജീവിതത്തിലും കവിതയിലും. മരങ്ങളപ്പോള്‍ മുകളിലോട്ട് വളരും.

resmi പറഞ്ഞു...

anusarikkatha marangale thedi pokaruthu................
eppozhum thanal tharunna.padarnnu panthalichu nilkunna.........orikalum avasanikathe randu vashangalilum nilkunna.......marangal avaye thedi poku...........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എനിക്കും പലപ്പോഴും തോന്നിയിരുന്നു ഈ ചിന്തകള്‍!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നീയവിടെ നില്‍ക്ക്, ഞാനൊന്ന് ഓടി നോക്കട്ടെ.

നരിക്കുന്നൻ പറഞ്ഞു...

മരങ്ങൾ പിന്നോട്ടോടിയില്ലങ്കിൽ നാം വളരെ പിന്നിലാണെന്ന് മനസ്സിലാക്കുക.

Sanal Kumar Sasidharan പറഞ്ഞു...

ആ‍രുടെയും അഭിപ്രായം കേൾക്കണ്ട കൂഴൂരേ..ഇനി വേണമെന്നുണ്ടെങ്കിൽ ആ മരങ്ങളോട് ചോദിക്കുക അവ എന്തു പറയുന്നു എന്ന് നിങ്ങൾക്ക് കേൾക്കാനാവുമെന്ന് തന്നെ കരുതുന്നു.എന്നാലും ഇത് വായിക്കുമ്പോൾ അഭിപ്രായം പറയാതിരിക്കാൻ വയ്യ..

Midhin Mohan പറഞ്ഞു...

കുഴൂരെട്ടാ.........
മരങ്ങള്‍ക്കൊപ്പം ഓടണമെങ്കില്‍ നിങ്ങളും മറ്റൊരു മരമായി മാറണം.....
മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഉറങ്ങി, മരത്തിനു വളമായി, മരത്തിന്റെ ആത്മാവായി മാറണം.....
അപ്പോളറിയാം,.......
മരങ്ങള്‍ക്ക്‌ ഒരിക്കലും ഓടാനാവില്ലെന്നു.........

എങ്കിലും , എല്ലാ മരങ്ങളുടെയും കടക്കല്‍ മഴു വയ്ക്കാന്‍ നാം മത്സരിക്കുന്ന ഈ കാലത്തു , മരങ്ങള്‍ക്കും ഓടിയല്ലേ മതിയാകൂ?................

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

http://webthoolika.blogspot.com
സമയമുണ്ടെങ്കില്‍ സന്ദര്‍ശിക്കണം
അഭിപ്രായം രേഖപ്പെടുത്തണം
ഞാനൊരു പുതിയ ബ്ലോഗ്ഗര്‍ ആണ്

kichu / കിച്ചു പറഞ്ഞു...

ഡാ...................

നടക്കാനും ഓടാനും ഒന്നും പോണ്ട. ഒരിടത്തു നില്‍ക്കൂ.. കാതോര്‍ക്കൂ....
ഈ മരങ്ങള്‍ പറയും..സന്തോഷങ്ങള്‍.. സങ്കടങ്ങള്‍..
പങ്കു വെക്കും സ്നേഹം..
അപ്പോള്‍ അറിയാം നമ്മുടെ സങ്കടങ്ങള്‍ ഒന്നുമല്ലെന്നു.. അതു വഴിമാറും..പുതിയൊരു പുഞ്ചിരിക്കായി...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

കൂടുതലോടിക്കെണ്ടാ..വീഴുമവ.

Sureshkumar Punjhayil പറഞ്ഞു...

Purakottulla ottam ethunnathu swantham jeevithathilekkakumpol...!

Manoharam, Ashamsakal...!!!

പ്രയാണ്‍ പറഞ്ഞു...

ഒരാളെ പോലെ ആറുപേര്‍ മാത്രമല്ല.....ഒരേപോലെ ചിന്തിക്കുന്ന ഒന്നിലധികംപേരുണ്ടെന്നും ഇപ്പോള്‍ മനസ്സിലായി............

ഷൈജു കോട്ടാത്തല പറഞ്ഞു...

വേറെ ആരെ വായിച്ചു കേള്‍പ്പിയ്ക്കാന്‍
ഇവിടെ ഉള്ളവരല്ലേ
കേള്‍ക്കാനും പറയാനും പറ്റിയവര്‍