17/10/09

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍- പ്രകാശനം



അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർഷങ്ങൾ” ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച്, ആറ്റൂർ രവിവർമ്മ, എ.സി. ശ്രീഹരിക്ക് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം  തൃശൂ‍ർ കറന്റ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
ജി. ഉഷാകുമാരി സ്വാഗതം പറഞ്ഞു. പി. എൻ. ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന
ചടങ്ങിൽ വെച്ച് പുസ്തകം, ആറ്റൂർ രവിവർമ്മ, എ.സി.ശ്രീഹരിക്ക് നൽകിക്കൊണ്ട്
പ്രകാശനം ചെയ്തു. പുസ്തകം അൻവർ അലി പരിചയപ്പെടുത്തി. പി.പി.രാമചന്ദ്രൻ,
ശ്രീകുമാർ കരിയാട്, ഫാദർ അബി തോമസ് എന്നിവർ സംസാരിച്ചു. എന്‍.ജി.
ഉണ്ണികൃഷ്ണന്‍, കെ.ആർ ടോണി, പി. രാമൻ, സെബാസ്റ്റ്യൻ, സി. ആർ. പരമേശ്വരൻ, വി.കെ
സുബൈദ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജ്യോനവന്റെ സ്മരണയ്ക്ക് മുന്നിൽസമർപ്പിച്ച ചടങ്ങിൽ വിഷ്ണുപ്രസാദ് ജ്യോനവന്റെ
കവിത ചൊല്ലി. വിഷ്ണുപ്രസാദ്, സെറീന, അജീഷ് ദാസൻ, സുനിൽ കുമാർ.എം.എസ്, കലേഷ്.
എസ്, അനീഷ്.പി.എ, സുധീഷ് കോട്ടേമ്പ്രം, ശൈലൻ, എന്നിവർ കവിതകൾ ചൊല്ലി. ചടങ്ങിൽ
 

കവി പ്രമോദ് കെ. എം കവിതകള്‍ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.
(വിശദമായ റിപ്പോര്‍ട്ടുകളും പഠനങ്ങളും പിന്നീട്)


















പ്രമോദ് കവിത വായിക്കുന്നു.

ചിത്രങ്ങള്‍-അനീഷ്

8 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

കവിതയിലെ എന്റെ കൂടപ്പിറപ്പുകളേ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭാവുകങ്ങൾ...

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

ആശംസകള്‍. പുസ്‌തകപ്പിറവിയില്‍ ആഹ്ലാദിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ആശംസകള്‍

ഉണ്ണി ശ്രീദളം പറഞ്ഞു...

vayikkam...

Unknown പറഞ്ഞു...

abhivadanam

അനിലൻ പറഞ്ഞു...

പരമസന്തോഷം! പ്രമോദിന്‌ ആശംസകള്‍.

K G Suraj പറഞ്ഞു...

Best Wishes...