തിരക്കിന്റെ
തെരുവുകളിലിരുന്ന്
എനിയ്ക്ക് നിന്നെ
കൊല്ലണമെന്ന്
അവള്‍ ഉറക്കെ
പാടാറുണ്ടായിരുന്നു.
പുറത്തെ മഴയെ
പ്രണയിച്ച്
പുതപ്പിനുള്ളില്‍
അശ്ലീലം വരയ്ക്കാറുണ്ടായിരുന്നു.
അവിടെ
മൌനം കൊണ്ട്
ശരിയെ
തെറ്റാക്കുകയായിരുന്നു
അവള്‍.
തെരുവിന്റെ
സംഗീതത്തില്‍
ന്രുത്തം ചെയ്യുന്ന
നിഴലുകളെ
സ്വപ്നം കാണാനാണ്
താന്‍ ഉച്ചത്തില്‍
പാടുന്നതെ-
-ന്നാണ് അവള്‍
അവകാശപ്പെട്ടിരുന്നത്.
നിലച്ചുപോയ സംഗീതത്തെ
നഗ്നത കാട്ടി
വശീകരിക്കുകയാണവള്‍.
സ്വപ്നങ്ങളിലൊരാള്‍
ഇതു ജീവിതമാണെന്നു പറയുമ്പോള്‍
ഞാന്‍ ജീവിതമെഴുതുന്നവളാണെന്ന്
അവളുടെ മറുപടി.
ഒളിച്ചു കടത്തിയ
വിശുദ്ധരഹസ്യവുമായി
തന്നെ നിരന്തരം
പിന്തുടരുന്ന ഒരാള്‍ക്കായി
ആത്മഹത്യയുടെ
നേരുകളുറങ്ങുന്ന
മുറിയില്‍
മരം പെയ്യുന്ന രാത്രികളെ
സ്വപ്നം കാണാറുണ്ടെന്ന് അവള്‍.
ഇന്ന്
ഒരു തെരുവു ഗായകന്‍
നിശബ്ദതയിലേയ്ക്ക്
കാതോര്‍ക്കുന്നത്
ഇവളുടെ സംഗീതത്തിനായാണ്
വിലാപങ്ങള്‍ക്കും
ഏറ്റുപറച്ചിലുകള്‍ക്കുമിടയില്‍
എവിടെയോ നിശബ്ദമായ
സംഗീതത്തിനായി
3 അഭിപ്രായങ്ങൾ:
"..ഒളിച്ചു കടത്തിയ വിശുദ്ധരഹസ്യവുമായി
തന്നെ നിരന്തരം പിന്തുടരുന്ന ഒരാള്‍ക്കായി
ആത്മഹത്യയുടെ നേരുകളുറങ്ങുന്ന
മുറിയില്‍ മരം പെയ്യുന്ന രാത്രികളെ
സ്വപ്നം കാണാറുണ്ടെന്ന് അവള്‍..."
അവളൂടെ ചുംബനങ്ങള്‍ മാത്രമല്ലല്ലോ സ്വപ്നങ്ങളെയും മോഷ്ടിച്ചോ?
:)
കാതോർക്കുന്ന സംഗീതം നിശബ്ദം അല്ലേ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ