23/9/09

അസൂയ

അകലെനിന്നേ അറിയാം
അവന്റെ വിയർപ്പുമണം
കാക്കി നിക്കർ
ചന്തി കീറിയിരിക്കും
എന്നാലും കാണും
പോക്കറ്റിൽ ഒരു കണ്ണിമാങ്ങയോ
കശുവണ്ടിയോ എനിക്കുതരാൻ

വൈകുന്നേരം
സതി ടീച്ചറാണു പറഞ്ഞത്‌
അമ്പലപ്പറമ്പിൽ ആന വിരണ്ടു
ആനക്കൊമ്പിൽ തൂങ്ങി
അവൻ ആശുപത്രിയിലേക്കും
അവിടന്ന് ആംബുലൻസിൽ
വീട്ടിലേക്കും വന്നുവെന്ന്

ചെന്നു നോക്കി
വിയർപ്പിനു പകരം
മരുന്നിന്റെ മണം
കോടിത്തുണി പുതപ്പ്‌

- അസൂയ തോന്നിപ്പോയി

12 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

പോയിന്റ്റഡ് ആന്‍ഡ് ഹോണ്ടിംഗ് !

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

നന്നായി

Anil cheleri kumaran പറഞ്ഞു...

പാവം... അകാരണമായ വെറുപ്പുകള്‍ ചിലപ്പോള്‍ കണ്ണുനീരില്‍ അവസാനിക്കും.

നന്ദ പറഞ്ഞു...

simply superb!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അസൂയ തോന്നിപ്പോയി..!

Junaiths പറഞ്ഞു...

Touching...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

എന്തു പറയാന്‍.... നല്ല കവിത

ഷൈജു കോട്ടാത്തല പറഞ്ഞു...

വേദനിപ്പിച്ചു

Unknown പറഞ്ഞു...

നന്നായി..

aneeshans പറഞ്ഞു...

One of your best work

ലേഖാവിജയ് പറഞ്ഞു...

അതേ അസൂയ തോന്നുന്നു ..

സജീവ് കടവനാട് പറഞ്ഞു...

ഉമാശങ്കര്‍ ജോഷിയുടെ കവിത ഓര്‍ത്തുപോയി.


"പിന്നെ നിന്‍ ജഡം കുഞ്ഞേ,
ചുമലിലെടുത്തിവര്‍
മന്ദപാദരായ്‌ നട-
ന്നീടവേ, യരികത്തെ
വീടിന്റെ മട്ടുപ്പാവില്‍
നിന്‍ കൊച്ചു ചങ്ങാതിയു-
ണ്ടേതുമേ മിണ്ടാതെ നി-
ന്നുറ്റുനോക്കുന്നു നിന്നെ!
കളിയെന്തിത്‌? മുതിര്‍-
ന്നോരുടെ ചുമലേറി
മിഴിയും പൂട്ടി മലര്‍-
ന്നങ്ങനെ കിടക്കയോ?"

ഉമാശങ്കര്‍ ജോഷി