18/7/09

ദാരിദ്ര്യം

എഴുത്തുകാരനാണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
പട്ടിണിയാണേ
വല്ലതും തരണേ
അരിയായാലും
അവാർഡായിട്ടുതരണേ
പഴിയായാലും
പാരിതോഷികമായിട്ടു തരണേ
ചെറുതായാലും
ഫോട്ടോയോടെവരണേ
പാവമാണേ
അപ്പാവിയാണേ
കവിയാണേ
കഥാകാരനാണേ
കാമുകനാണേ
ഒരുറുമ്പിനെപ്പോലും
നോവിച്ചിട്ടില്ലാത്തോനാണേ
കനിവുണ്ടാകണേ
ദയവുണ്ടാകണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
കൊടിയദാരിദ്ര്യമാണേ
വിഷയ ദാരിദ്ര്യമാണേ

17 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

തന്നിരിക്കുന്നു... :)

സുനീഷ് പറഞ്ഞു...

ഹ ഹ ഹാ... മുഴുപ്പട്ടിണിയോ അത്താഴപ്പട്ടിണിയോ? ;)

Mahi പറഞ്ഞു...

കവിയാണെ കൊടിയ വിഷമാണെ വിഷമമാണെ

Rare Rose പറഞ്ഞു...

:)

ജ്യോനവന്‍ പറഞ്ഞു...

ഹ ഹ
വിഷയദാരിദ്ര്യമാണേ
വിഷയദാരിദ്ര്യമാണേ.
കൊട്ട് കൊട്ട്
കൊട്ടിക്കൊട്ടി കൊല്ല്:)

Hashim... പറഞ്ഞു...

ha.ha. nannaayi

Jyothibai Pariyadath പറഞ്ഞു...

അരി അവാര്‍ഡ് തരുമ്പോള്‍‌ സൂക്ഷിച്ചു കൈനീട്ടണേ .. :)

Jyothibai Pariyadath പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വികടശിരോമണി പറഞ്ഞു...

ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ യാചകനിരോധിതമേഖലയായി പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു:)

ഉമ്പാച്ചി പറഞ്ഞു...

മണ്ണു കപ്പി

Melethil പറഞ്ഞു...

:D

Jayakumar N പറഞ്ഞു...

കുഴൂരിനെ കണ്ടാല്‍ പിച്ചക്കാരനെന്ന് തോന്നോ ;)
നല്ല കവിത സനാ ധനാ

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഇതു സൂപ്പര്‍ ആയിരിക്കുന്നു.
അടിപൊളി ഹാസ്യം.
അതിലേറെ സത്യവും.
മനോഹരം...

മനോജ് കുറൂര്‍ പറഞ്ഞു...

സനാതനസത്യം!

സെറീന പറഞ്ഞു...

:) :)

ദേവസേന പറഞ്ഞു...

ജയകുമാറങ്ങനെ പറഞ്ഞകൊണ്ടാണോ പടം മാറ്റിയത് വിഷ്ണൂ ??
ഈ ദാരിദ്ര്യം കേമമായി സനാതനാ.
നന്നായിഷ്ടമായി.

arun t vijayan പറഞ്ഞു...

ഹ ഹ അതുകൊള്ളാം.......
കലക്കി........