2/7/09

നീ /എ ശാസ്‌തൃശര്‍മ്മന്‍

ഒരൊറ്റപ്പടയാളി മാത്രമുള്ള
സൈന്യമായിരുന്നു നിന്റേത്
സ്വര്‍ണ്ണച്ചിറകും സ്വപ്നവേഗവുമില്ലാത്ത
കിഴവന്‍ കുതിരയായിരുന്നു നിന്റേത്

മാറില്‍ പടച്ചട്ടയും
കൈയില്‍ വാളും
നിനക്കുണ്ടായിരുന്നില്ല
പിറകില്‍
കാറ്റിന്റെ ആരവമല്ലാതെ
കൊമ്പും കുഴലും കൂടെയുണ്ടായിരുന്നില്ല
നിന്റെ നിഴലല്ലാതെ
ഒരൊളിത്താവളമുണ്ടായിരുന്നില്ല.

നീ ശത്രുവിനെ കണ്ടതേയില്ല.
നിന്റെ പോര്‍വിളിയുടെ മറുപടി
ഒരു മരുഭൂമിയായിരുന്നു.
നീ കടന്നുപോയ ഭൂമികളെ
തിരിഞ്ഞുനോക്കിയതേയില്ല

നിന്റെ കുതിര
ഇരുട്ടു പോലെ കുതിച്ചുകൊണ്ടിരുന്നു.
ആരുമില്ലാത്ത താഴ്വരയില്‍
നിനക്ക് കൂട്ട്
വിശപ്പും സ്വപ്നവും മാത്രമായിരുന്നു.
നീ നിന്നെത്തന്നെ തോല്‍പ്പിച്ചു.
മലമുകളിലെ ഒറ്റവൃക്ഷം പോലെ.

3 അഭിപ്രായങ്ങൾ:

വരവൂരാൻ പറഞ്ഞു...

നീ നിന്നെത്തന്നെ തോല്‍പ്പിച്ചു.
മലമുകളിലെ ഒറ്റവൃക്ഷം പോലെ.

ഇഷ്ടപ്പെട്ടു....ആശംസകൾ

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ പറഞ്ഞു...

എല്ലാവരേയും തോല്പ്പിച്ചു നാം എവിടേയ്ക്കാണു് എത്തിച്ചേര്‍ന്നിരിക്കുന്നതു്‌?‌

Vinodkumar Thallasseri പറഞ്ഞു...

പറഞ്ഞതില്‍ വളരെ വളരെ കൂടുതല്‍ അനുഭവിപ്പിച്ച വരികള്‍ക്ക്‌ നന്ദി.