1/7/09

ചത്തുവോ? /എ ശാസ്‌തൃശര്‍മ്മന്‍

ചത്തുവോ?
ചോര പുരണ്ട ടയര്‍ ചോദിക്കുന്നു
ചുട്ടു പഴുത്ത നാക്കിനാല്‍ ഉച്ച വെയിലും

ചത്തുവോ?
മുഖം കുനിക്കുന്ന വഴിപ്പോക്കനും
മണം പിടിക്കുന്ന തെരുവുനായയും
ഒഴിഞ്ഞു പോകുന്ന വണ്ടികളും
ഇഴഞ്ഞുപോകുന്ന കാറ്റുകളും
ചോദിക്കുന്നു

വളവും തിരിവുമുള്ള വഴിയില്‍
പരന്നു പരന്നു നീളും ശവം
പിന്തുടര്‍ന്നു ചോദിക്കുന്നു
കൊന്നുവോ...?

എ ശാസ്‌തൃശര്‍മ്മന്‍

1 അഭിപ്രായം:

പാവപ്പെട്ടവൻ പറഞ്ഞു...

അതെ വെറും സ്വാഭാവിക മരണം വഴി മുറിച്ചുകടക്കുമ്പോള്‍ അതു സംഭവിച്ചു .