എന്‍റെ മേശമേല്‍ നിന്‍റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ വീണ സൂര്യന്‍
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്‍റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള്‍ കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്‍റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..
(വാക്കുകള്‍ എത്ര വലിയ പരാജയമാണ്
7 വായനക്കാര്‍ പറയുന്നു:
എന്നിട്ടും ഇന്ന് പുലരും മുന്‍പ്
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
...സെറീന, ഇതിനു നന്ദി...
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
ഇതാണോ ഇതാണോ നീ പറഞ്ഞ 'മരണം?'
" ഭൂതകാലത്തില്‍ നമ്മുടെ കാലടികള്‍ ഉറച്ചുനില്ക്കുകയില്ല. നാം ഭാവിയുടെ ഓമനകളാണ്. മുന്നോട്ടേക്കു മാത്രം കാല്‍വെപ്പുകള്‍ വെക്കുന്ന നൃത്തമായിരിക്കണം നമ്മുടെ ജീവിതം"
('എന്‍റെ കഥ' യില്‍ നിന്ന്..)
ആദരാഞ്ജലികളില്‍
പങ്കുചേരുന്നു...
ethra ezhuthiyaalum mathivarilla...
ആദരാഞ്ജലികള്‍
ഒരു മരമായിരുന്നിട്ടും
മലയാളി അറിഞ്ഞില്ലല്ലോ
ഒരിലയായ് പോലും ആമിയെ.
സെറീനാ,
നന്ദി.
ethra aathmaarthamaaya varikal...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ