ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന് കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.
10 അഭിപ്രായങ്ങൾ:
വെറുമൊരു വായനയില്‍ ഒതുങ്ങാതെ കവിത പുതിയ ആകാശങ്ങളിലേക്ക് പറക്കുന്നു. കൃഷ്ണമണികളിലെ പാതകള്‍ നീളട്ടെ സ്വപ്നങ്ങള്‍ പോലെ. ജീവിതം പച്ചയും,പൂക്കളും നിറഞ്ഞ് വസന്തമാവട്ടെ.
നല്ലൊരു കവിതയ്ക്ക് നിറഞ്ഞ ആശംസകള്‍
it's rightly said,'' child is the father of man''!
what a beautiful solution!
convey my love to the wonderful kid!
sasneham,
anu
കുട്ടിത്തങ്ങളേ നിങ്ങള്‍ക്കു വിട
എന്നു ചൊല്ലിയതോര്‍ത്തു
വിഷമിയ്ക്കുന്നു ഞാനിന്നും .......
Brilliant, one of the best in recent times, congrats Sereena!!
കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയിലഭയം തേടുന്നയമ്മ...വരികള്‍ ഒത്തിരി ഇഷ്ടായി ..
അഭിനന്ദനങ്ങള്‍ സെറീന.. ഒരു നല്ല കവിത തന്നതിന്..
നല്ല കവിത ആശംസകള്‍
കിടിലന്‍..! കാലങ്ങള്‍ക്കു ശേഷം ബ്ലോഗില്‍ നല്ലൊരു കവിത വായിച്ചു...!
വാക്കുകള്‍കൊണ്ട് കടുംകെട്ടിടുടന്നവര് കണ്ടു പഠിക്കട്ടെ...!
Ellarum anweshikkunnathee vazhikalude sadhathakale annu...nice poem..
Ellarum anweshikkunnathee vazhikalude sadhathakale annu...nice poem..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ