20/5/09

കുഞ്ഞു കൈപ്പടയില്‍..

ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്‍
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന്‍ കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്‍റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.

11 അഭിപ്രായങ്ങൾ:

ഒപ്പരം പറഞ്ഞു...

വെറുമൊരു വായനയില്‍ ഒതുങ്ങാതെ കവിത പുതിയ ആകാശങ്ങളിലേക്ക് പറക്കുന്നു. കൃഷ്ണമണികളിലെ പാതകള്‍ നീളട്ടെ സ്വപ്നങ്ങള്‍ പോലെ. ജീവിതം പച്ചയും,പൂക്കളും നിറഞ്ഞ് വസന്തമാവട്ടെ.

നല്ലൊരു കവിതയ്ക്ക് നിറഞ്ഞ ആശംസകള്‍

anupama പറഞ്ഞു...

it's rightly said,'' child is the father of man''!
what a beautiful solution!
convey my love to the wonderful kid!
sasneham,
anu

അരുണ്‍  പറഞ്ഞു...

കുട്ടിത്തങ്ങളേ നിങ്ങള്‍ക്കു വിട
എന്നു ചൊല്ലിയതോര്‍ത്തു
വിഷമിയ്ക്കുന്നു ഞാനിന്നും .......

Melethil പറഞ്ഞു...

Brilliant, one of the best in recent times, congrats Sereena!!

Rare Rose പറഞ്ഞു...

കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയിലഭയം തേടുന്നയമ്മ...വരികള്‍ ഒത്തിരി ഇഷ്ടായി ..

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

അഭിനന്ദനങ്ങള്‍ സെറീന.. ഒരു നല്ല കവിത തന്നതിന്..

Bindhu Unny പറഞ്ഞു...

Innocent solution! :-)

ശ്രീ..jith പറഞ്ഞു...

നല്ല കവിത ആശംസകള്‍

ആലുവവാല പറഞ്ഞു...

കിടിലന്‍..! കാലങ്ങള്‍ക്കു ശേഷം ബ്ലോഗില്‍ നല്ലൊരു കവിത വായിച്ചു...!
വാക്കുകള്‍കൊണ്ട് കടുംകെട്ടിടുടന്നവര്‍ കണ്ടു പഠിക്കട്ടെ...!

Geetha Prathosh പറഞ്ഞു...

Ellarum anweshikkunnathee vazhikalude sadhathakale annu...nice poem..

Geetha Prathosh പറഞ്ഞു...

Ellarum anweshikkunnathee vazhikalude sadhathakale annu...nice poem..