പ്രേമിക്കേണ്ട
പ്രായത്തിലാണ്
ചായ കുടിച്ച് തുടങ്ങിയത്.
അതിനാല്‍
പ്രണയം
മുഴുവന്‍
ചായകളോടായി.
സുലൈമാനിയുടെ
അന്തിച്ചോപ്പ്
പാല്‍ച്ചായയുടെ
തവിട്ടുപാട
ഇഞ്ചിച്ചായയുടെ
കഴുത്തു തടവല്‍
നേപ്പാളിച്ചായയിലെ
ജാസ്മിന്-കുളക്കാഴ്ച..
പ്രണയത്തിനു പോലുമില്ല
ഇത്രയേറെ അവസ്ഥകള്‍
രുചിഭേദങ്ങള്‍.
പ്രണയിക്കാതെ
ചായകുടിച്ചതെത്ര നന്നായി.
ചായക്കോപ്പയില്‍ തീരുന്നുണ്ടല്ലോ
ഇവയുടെ കോപങ്ങള്‍.
3 അഭിപ്രായങ്ങൾ:
പാല് ചേര്‍ക്കാതെ,
പഞ്ചാര ഇല്ലാതെ.
അതാണത്രെ നല്ല ചായ.
ചായപ്രേമികള്‍ പറയുന്നതാണ്.
യോജിക്കുന്നു
ചായക്കാര്യത്തിലും
നീ പറഞ്ഞ മറ്റേക്കാര്യത്തിലും
പ്രണയത്തിനു പോലുമില്ല
ഇത്രയേറെ അവസ്ഥകള്‍
രുചിഭേദങ്ങള്‍.
പ്രണയത്തിന്റെ രുചി! അതിനു ഒരൊറ്റ രുചിയല്ലെയുള്ളൂ!
നല്ല നിരീക്ഷണം!
ഒരു അടിക്കാത്ത മീഡിയം വെള്ളം കുറച്ച് നീട്ടി സ്പീഡിൽ കുടിച്ച സുഖം..........
thanks......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ