26/3/09

ശുക്കൂര്‍ പെടയങ്കോട്

നിരൂപണം

ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.
നനുത്ത വിരലാല്‍ തൊട്ട് നോക്കരുത്
വിരലുകള്‍ പൊള്ളിക്കരിഞ്ഞു പോവും
ഇത്തിരിച്ചോരച്ചുവപ്പുമുണ്ട്
മണത്ത് നോക്കരുത്.
ഇന്ദ്രിയങ്ങളിലൂടെ കടന്നലുകളുടെ
പടയിര‍മ്പം.
എങ്കിലും പ്രിയനേ...
വലിച്ചെറിയരുതേ ഈ പനിച്ച കവിത
കുപ്പയില്‍ വീണ് പോയാല്‍
ജാഗ്രമായേക്കാം
നീ അതിന്റെ അപ്പമായേക്കാം.
*ഈ വര്‍ഷത്തെ അറ്റ്ലസ്-കൈരളി പുരസ്കാര ജേതാവാണ് കവി

4 അഭിപ്രായങ്ങൾ:

ഏറുമാടം മാസിക പറഞ്ഞു...

ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എങ്കിലും പ്രിയനേ...
:)

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

പഴയ റോസ്‌മേരിയുടെ പ്രേതം ഇയാളെ
പിടികൂടിയെന്നു തോനുന്നു.ഒരു പ്രേതത്തിനിത്ര വികൃ-
തമാകാമെന്ന്‌ ഇപ്പോൾ മനസ്സിലായി.ഒന്ന്‌ നിരത്തിയെഴുതി വായിച്ച്‌
നോക്കൂ ഒരു മൂന്നാം കിട ഗദ്യം പോലുമല്ലിത്‌.പിന്നെയെങ്ങനെ
കവിതയാകും .നല്ല ഗദ്യം കാണുമ്പോൾ അത്‌ കവിതപോലെയെന്ന്‌ പറയാറുണ്ട്‌.
ഈ നിലവാരമില്ലാത്ത ഗദ്യം കവിതയെന്ന്‌ പറയാൻ നാണമില്ലേ?
കൽപ്പറ്റ നാരായണന്റെ ലേഖനങ്ങൾ വായിക്കൂ. സ്വന്തം കവിതയെ
അതുമായി താരതമ്യം ചെയ്യൂ. ഭാഷ എത്ര ദരിദ്രമെന്ന്‌സ്വയം
ബോധ്യമാകും

അരങ്ങ്‌ പറഞ്ഞു...

Burning lines. I want to have your meal even if it sours, burns, or pains.

Compliments..