1
എത്ര നിശ്ശബ്ദമാണ്
തൊടാന്‍ ശ്രമിക്കമ്പോള്‍
പിടി തരാതെ
അപ്രതീക്ഷിതമായി
കോരിത്തരിപ്പിച്ച്
ചിലന്തിവലപോലെ
അകംപുറമില്ലാത്ത
ഒറ്റശ്വാസത്തില്‍നിന്ന്
ചാലുകീറി
ഒഴുകുന്ന വഴികളില്‍നിന്ന്
വെയിലും ആകാശവും കവര്‍ന്ന്
വേരില്‍നിന്ന് തണ്ടിലൂടെ
ഇലകളിലേയ്ക്കു വളരുന്ന
ഏകാന്തതയുടെ
ഈ സംഗീതം.
2
ഞാന്‍
വിഘടിതകണങ്ങളായ്
മാറുന്ന കാലത്ത്
ഇമയിറുക്കംപോലും
ഇടിമുഴക്കംപോലെ
ചുറ്റും പിണരുമായിരിക്കും.
അതുവരേയ്ക്കും നിശ്ശബ്ദമാണ്
എന്റെ ഈ നിശ്ശബ്ദത.
1 അഭിപ്രായം:
കവിതയുടെ നീല പളുങ്കുകൾ വിളയുന്ന നീല ചില്ലു
പാത്രമാണ് താങ്കളുടെ നിശ്ശബ്ദത..എന്നും അങനെ ആയിരിക്കട്ടെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ