29/1/09

ബഖ്ബുക്ഖ്‌

[Dr. Shihab M. Ghanem എഴുതിയ BAKHBOOKH* എന്ന കവിതയുടെ വിവര്‍ത്തനം]
എന്റെ കൊച്ചുമകൾ ഹനൗഫിന്‌


ഞാൻ ഇടത്‌ കൈപ്പത്തി നടുവിൽ ഒരു നാണയം വച്ചു
അതിന്റെ മേലേക്കൊന്നൂതി
മറുകൈ കൊണ്ടതു മറച്ച്‌
അവളോടു പറഞ്ഞു: " പറ ബഖ്ബുക്ഖ്‌!"
അവൾ പറഞ്ഞു "ബ ബൂ"
ഞാൻ കൈകൾ തുറന്നു കാട്ടി
നാണയം എവിടെ?... എവിടെ?...
ഒരു ഞൊടികൊണ്ട്‌ അതപ്രത്യക്ഷമായി...
അവൾ പൊട്ടിച്ചിരിച്ചു... അദ്ഭുതം
അവളുടെ കണ്ണുകളിൽ തിളങ്ങി
അവൾക്ക്‌ - ദൈവം അവളെ കാക്കട്ടെ - രണ്ടു വയസ്സിൽ
താഴെയാണു പ്രായം
ബഖ്ബുക്ഖ്‌
ഞങ്ങളൂതിയ നാണയം അപ്രത്യക്ഷമായി.
അവൾ വെൽവറ്റുടുപ്പിട്ട
അവളുടെ വലിയ പാവയെ എടുക്കാനോടി
എന്റെ കൈകളിൽ വച്ചുതന്നു പറഞ്ഞു : "ബാ...ബൂ..."
ഞാൻ ഗദ്ഗദംകൊണ്ടടഞ്ഞുപോയ
ശബ്ദത്തിൽ ഒഴിഞ്ഞുമാറി:
"ഈ പാവ അപ്രത്യക്ഷമാക്കാൻ കഴിയുന്നതിനേക്കാളേറെ
മനോഹരമാണ്‌, എന്റെ പൊന്നുമോളേ..."

*"ബഖ്ബുക്ഖ്‌" എന്ന വാക്ക്‌ ചില അറേബ്യൻ രാജ്യങ്ങളിൽ വസ്തുക്കളെ അപ്രത്യക്ഷമാക്കാൻ മാന്ത്രികരുപയോഗിക്കുന്ന വാക്കാണ്‌, "അബ്രകദബ്ര"പോലെ.

4 അഭിപ്രായങ്ങൾ:

Dinkan-ഡിങ്കന്‍ പറഞ്ഞു...

"ഈ പാവ അപ്രത്യക്ഷമാക്കാൻ കഴിയുന്നതിനേക്കാളേറെ
മനോഹരമാണ്‌, എന്റെ പൊന്നുമോളേ...

Good one

Mahi പറഞ്ഞു...

മനുഷ്യരെ പോലും ഒരു മനസാക്ഷിയുമില്ലാതെ അപ്രത്യക്ഷമാക്കികൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ഇതുപോലൊരു കവിത വിവര്‍ത്തനം ചെയതതിന്‌ എന്റെ ഹൃദയം നിറഞ്ഞ ആശ്ലേഷങ്ങള്‍ നിനക്ക്‌

Sureshkumar Punjhayil പറഞ്ഞു...

Thanks for doing it. This is really nice. Best wishes.

പ്രയാണ്‍ പറഞ്ഞു...

പറയാന്‍ വാക്കുകളില്ല....പരിചയപ്പെടുത്തിയതിന് നന്ദി.