2/12/08

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ
രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
ന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എ
ന്റെ കുടിലില്‍
കോംഗോ എന്നെ താരാട്ടിയുറക്കിയിട്ടുണ്ട്‌ .
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത്‌
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ .
അസ്തമയവേളയില്‍
അതി
ന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതു കണ്ടിട്ടുണ്ട്‌ .

എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ
തന്നെ
ആഴത്തില്‍
വളര്‍ന്നിരിക്കുന്നു
ഞാനും.

5 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

ജ്യോതി ചേച്ചി അഭിനന്ദന പ്രവാഹങ്ങള്‍ എനിക്ക്‌ ഒരു കവിയെ കൂടി തന്നതിന്‌

മണിലാല്‍ പറഞ്ഞു...

ഒന്നു കൂടി കുഴിക്കാം.കുറുക്കാം.

മണിലാല്‍ പറഞ്ഞു...

നന്നായിട്ടുണ്ട്.

lalu theyyala പറഞ്ഞു...

നല്ല വായന! ആശംസകള്‍....

lalu theyyala പറഞ്ഞു...

ആശംസകള്‍....