ബെല്‍ജിയം കവി ഹെര്‍മന്‍ ഡി കോണിന്കിന്റെ കവിത
നിന്റെ ഉടുപ്പുകള്‍
വെളുത്ത, ചുവന്ന തലപ്പാവുകള്‍
നിന്റെ കാലുറകള്‍, അടിവസ്ത്രം
(സ്നേഹം കൊണ്ട് ഉണ്ടാക്കിയതെന്ന് പരസ്യങ്ങള്‍)
ബ്രാകള്‍,
(അതിലെല്ലാം കവിതയുണ്ട്, പ്രത്യേകിച്ച് നീ ധരിക്കുമ്പോള്‍ )
അവയെല്ലാം ഈ കവിതയില്‍ ചിതറിക്കിടക്കുന്നു,
നിന്റെ മുറിയിലേതെന്നതു പോലെ
ഏയ്, ചൂളുകയൊന്നും വേണ്ട വായനക്കാരാ/രീ
ആമുഖം കണ്ട് പകയ്ക്കയും വേണ്ട
ചെരുപ്പൂരി അകത്ത് വരൂ, ശരിക്കിരിക്കൂ
( അതിനിടയില്‍ നമ്മള് ഉമ്മ വയ്ക്കും,
ഈ ബ്രാക്കറ്റിലെ വാചകങ്ങളെപ്പോലെ,
പേടിക്കണ്ട വായിക്കുന്നവര്‍ കാണില്ല )
എന്താണ് നീയാലോചിക്കുന്നത്
ഇത് ഉള്ളത് കാണുന്ന ജന്നലാണ്.
പുറത്ത് കാണുന്നതെല്ലാം ഉള്ളതാണ്
ശരിക്കും
കവിതയിലേത് പോലുണ്ട് അല്ലേ ?
3 അഭിപ്രായങ്ങൾ:
waa.Nice.:)
വളരെ വ്യത്യസ്തം.. കൊള്ളാം ....
ഇങ്ങനെയൊക്കെയാണല്ലേ കവിതയെഴുതുക.....
ഒരിക്കല്‍ ഞാനും, എഴുതി തോല്‍പ്പിക്കും......
സുഖമല്ലേ വിത്സാ........
സ്നേഹാന്വേഷണങ്ങള്‍...”ലാ” എന്തു പറയുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ