31/8/08

ആകാശത്തിന്റെ സ്വപ്നം

ഒരു കാട്ടുമത കാറ്റു വീശി
മുസ്ലിം മഴ പെയ്തു
കൃസ്ത്യാനി മണ്ണ് കുതിര്‍ന്നു
ഹിന്ദു ഭൂമിയില്‍ വൃക്ഷങ്ങള്‍ തളിര്‍ത്തു
പലജാതി പൂക്കള്‍ വിടര്‍ന്നു.
ആ പൂമരത്തണലിലൂടെ
മനുഷ്യരായ നാം
ശാന്തരായ് നടന്നു.....

5 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

കിടിലന്‍. സമകാലീന പ്രസക്തം.

ആശംസകള്‍

PIN പറഞ്ഞു...

ആ ശാന്തതയാണ് ഈ ലോക ജീവിതത്തെ മനോഹരമാകൂന്നത്.
വരികൾ നന്നായിട്ടുണ്ട്...

siva // ശിവ പറഞ്ഞു...

മനുഷ്യരോ? അതെന്തു ജീവിയാ....ഇക്കാലത്ത് അതൊക്കെ ഉണ്ടോ?

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

നന്ദ പറഞ്ഞു...

നല്ല സ്വപ്‌നം. പക്ഷെ, നടക്കുമോ?