പൊതുവിപണിയില് നിന്നും
ഉള്ളി
മഞ്ഞള്
അരി
വാസനസോപ്പ്
കണ്മഷി
ഉലുവ, ജീരകം
പോലെ
ഇനി എന്നാണ്
നീയെന്റ ജീവിതത്തെ
വാങ്ങിക്കൊണ്ടു
പോകുന്നത്.
വായുകടക്കാത്ത
കുപ്പിയിലടച്ചും,
ഉപ്പുതേച്ചും
വെയിലത്തുണക്കിയും
മഞ്ഞള് പുരട്ടി
ആവിയില് വേവിച്ചും
എന്നാണ്
നീയെന്നെ
തിന്നാന് തുടങ്ങുന്നത്.
വിപണനകേന്ദ്രത്തിലെ
ഇളം തണുപ്പില്
പതുപതുത്ത
ഷെല്ഫിലിരിക്കുമ്പോഴും
പാഴ്വസ്തുക്കള്
വലിച്ചെറിയാനുള്ള
പാതയോരത്തെ
മുനിസിപ്പാലിറ്റി
കൊട്ടയില്
നിന്റ തുപ്പല്
നനവും പേറിയുള്ള
എന്റ ശിഷ്ടകാല ജീവിതം
എനിക്കിപോള്
മനസ്സില് കാണുവാന്
കഴിയുന്നുണ്ട്.
8 അഭിപ്രായങ്ങൾ:
മുനിസിപ്പാലിറ്റി കൊട്ടയിലും ഇപ്പോള്‍ സ്ഥലമില്ലാതായി ഇന്ദ്രാ..
ഒക്കെ വെറുതെയാ..
നമ്മള്‍ തോല്‍ക്കുകയേ ഉള്ളൂ!
ഇളം തണുപ്പില്
പതുപതുത്ത
ഷെല്ഫിലിരിക്കുമ്പോഴും....
തുപ്പല്
നനവും പേറിയുള്ള
ശിഷ്ടകാല ജീവിതം..
കാണാന്‍ കഴിയുന്ന കാഴ്ചക്ക് വന്ദനം!
നന്നായി ഇന്ദ്രജിത്ത്...
വായിച്ചതിലേറ്റവും ഇഷ്ടപ്പെട്ടതിത്.. വളരെ നന്നായി..
നന്നായി, മുഴുവന്‍ മുള്ളുകളാണെങ്കിലും
ഉപഭോഗ സംസ്കൃതിയുടെ ഊച്ചാളിത്തങ്ങളെ ലളിതമായ് അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍
നല്ല കവിത.അഭിനന്ദനം
നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ