13/7/08

വെളിച്ചം

ശാസനയുടെ കനമുള്ള അച്ചന്റെ സ്നേഹപ്പെട്ട നിഴല്
‍അടുപ്പിലെ തീക്കുട്ടികള്‍ പുകച്ചുമരില് ‍വരച്ച
അമ്മയുടെ പാവം പിടിച്ച നിഴല്‍…………
വിശപ്പ് ചവുട്ടിപ്പൊട്ടിച്ച് ഞങള്‍ നടന്ന വഴികളില്‍ തണലായമരങള്‍ , സ്കുളിലെത്തുമ്പോ‍ഴെക്കുംമാധവന്‍ മാഷും കുട്ടിമാളു ടീച്ചറുമായി മാറിയിരുന്നു……
വെറും രണ്ടടി കൊണ്ട് എന്റെ നിഴലളന്ന
നിനക്ക് മുന്നില്‍ ഞാന്‍ തല കുനിച്ചു സൌഹ്രൌദത്തിന്റെ
അഗാധതകളിലെക്കെന്നെ ചവുട്ടിത്ത്താഴ്ത്ത്തിയാലും……………
കണ്ടു തീര്‍ന്നിട്ടും ഞാന്‍ നിന്റെ കണ്ണുകളില്‍
ബാക്കിയാവുന്നതിനും മുന്‍മ്പ് നമുക്കു പിന്നിലെപ്പോഴൊ
നമ്മുടെ നിഴ്ലുകള്‍ തൊട്ടറിഞ്ഞതിനും പിന്നെയാണ്
പരസ്പരം നാം നിഴലുകളായത്
ഇന്നു രാവിലെ മുതലാണ് നിഴലുകളില്ലാതയത്
നിന്റെ കൺ തടങളിലും ചിരിയിറക്കങളിലും
ഞാന്‍ വയിച്ചിരുന്ന നിഴലുകൾ‍……………….
സ്വപ്നത്തിന്റെ നേര്‍ത്ത നിഴലുകള്‍ കൂടി അവര്‍
പച്ച ചിരിയാല്‍ കത്തിച്ചു കളഞ്ഞു
ഇനി പോയേ തീരൂ സിദ്ധാർഥ രാജകുമാരെന്റെ
നിഴലുകലില്ലാത്ത ഈകൊട്ടാരം വിട്ട്...

അഭിപ്രായങ്ങളൊന്നുമില്ല: