15/7/08

നടത്തം

നടക്കുമ്പോള്‍ ഞാന്‍ പിന്നിലാണെന്ന്‌
മുന്നിലുള്ളവന്‍ വിചാരിക്കുന്നു
ഞാന്‍ മുന്നിലാണെന്ന്‌ പിന്നിലുള്ളവനും
നടന്ന്‌ നടന്ന്‌ മുന്നിലാവുകയൊ
പിന്നിലാവുകയൊ അല്ലാതെ
ഞാന്‍ എവിടെയും എത്തുന്നില്ല
ഇപ്പോള്‍ അതല്ല പ്രശ്നം
മുന്നിലുള്ളവന്‌ ഞാന്‍ പിന്നിലാണെന്നു പറയാനും
പിന്നിലുള്ളവനു ഞാന്‍ മുന്നിലാണെന്നു പറയാനും
അളവുകോലായ്‌ അവനവനെ തന്നെയെടുക്കാം
എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍
‍ആരെയെടുക്കും?
മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ ?

3 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

കൊള്ളാം... :)


ഇതുകണ്ടിട്ടുണ്ടോ http://lapuda.blogspot.com/2008/03/blog-post.html നോക്കൂ.

Mahi പറഞ്ഞു...

വായിച്ചതാണ്‌, കമെന്റെഴുതിയതും.ഏറെ ഇഷ്ടമായ കവിതയുമാണ്‌.ലാപുടയുടെ കവിത വലിയൊരൊന്നിന്റെ സ്വത്വ ഭേദങ്ങളിലേക്ക്‌ പിരിഞ്ഞ്‌ കയറുമ്പോള്‍ എന്റേത്‌ ഒരു സ്വത്വ പ്രതിസന്ധിയിലേക്കല്ലെ വിരല്‍ ചൂണ്ടുന്നത്‌ അല്ലെ? അങ്ങനയല്ലെ? അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി

Unknown പറഞ്ഞു...

എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍
‍ആരെയെടുക്കും?
മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ
ഉത്തരം വളരെ ചിന്തിക്കേണ്ടിയിരിക്കുന്നു.