നിങ്ങള്‍ കണ്ടിട്ടുണ്ടാവും
അടഞ്ഞ മൌനങ്ങള്‍ കുടിയിരിക്കുന്ന
ഏകാന്തമായ ഇടങ്ങളില്‍ നിന്ന്
പെട്ടന്ന് ചിറകടിച്ചുയരുന്ന
ഈ ഇരുണ്ട വാചാലതയെ
രാത്രിയിലെ തല പൊങ്ങൂ
ഇരുട്ടിലൂടെ തുഴഞ്ഞു നടക്കുമ്പോള്‍
അവ അറിയാറുണ്ട്
ഇരുട്ടില്‍ ആര്‍ക്കും ശരീരമില്ലെന്ന്
എല്ലാവരും കേവലം ആത്മാക്കളാണെന്ന്
ഒരു പക്ഷെ അവ കടന്നു പോകുന്ന മാധ്യമത്തിന്റെ
പ്രത്യേകത കൊണ്ടായിരിക്കാം
സ്വന്തം ശബ്ദങ്ങളിലല്ല
പ്രതിധ്വനികളിലാണ് അവ വിശ്വസിക്കുന്നത്
ജീവിതം പോലും മരണത്തിന്റെ ഒരു പ്രതിധ്വനിയാണെന്ന്
അവ അനുഭവിക്കുന്നുണ്ട്
അതുകൊണ്ടായിരിക്കാം വെളിച്ചത്തിന്റെ ചില്ലകളില്‍
അവയെന്നും തല തിരിഞ്ഞ് തൂങ്ങി കിടക്കുന്നത്
5 അഭിപ്രായങ്ങൾ:
അതുകൊണ്ടായിരിക്കാം വെളിച്ചത്തിന്റെ ചില്ലകളില്‍
അവയെന്നും തല തിരിഞ്ഞ് തൂങ്ങി കിടക്കുന്നത്
---------nothing more to add.......
കടവാതിലുകളുടെ ചിത്രം ഇവിടെ പൂര്‍ണ്ണം...
സസ്നേഹം,
ശിവ.
ഇരുട്ടില്‍ ശരീരമില്ലാത്ത അത്മാക്കള്‍.... നല്ല കവിത മാഹി
നല്ല കവിത...
ആശംസകള്‍
എവിടെയെക്കെയോ കൊളുത്തുന്നുണ്ട് എവിടെയെക്കെയോ അലോസരപ്പെടുത്തുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ