3/7/08

ഉണ്ണാമന്‍

പടിപ്പുരയില്ല
കുളിപ്പുരയില്ല
വണ്ടിപ്പുരയില്ല
പശുത്തൊഴുത്തില്ല
പശുക്കളുമില്ല

ഇതൊന്നുമില്ലാത്ത വീട് വീടേയല്ല

തറവാടിത്തത്തിന് ചേര്‍ന്ന മട്ടില്‍
വീടിന് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍
ഉണ്ണാമന്‍ തീരുമാനിച്ചു

ഒന്ന് തീരുമാനിച്ചാല്‍
അത് നടപ്പാക്കിയേ അടങ്ങൂ
അതാണ് ഉണ്ണാമന്‍ .

പണിക്കരെ വരുത്തി
സ്ഥാനം നോക്കി
കുറ്റിയടിച്ചു
പടം വരപ്പിച്ചു
പണി തുടങ്ങി

അപ്പോഴാണ് ഒരു പന്തിയില്ലായ്മ:
പണമില്ല.

പണമില്ലെങ്കിലും തലയുണ്ടല്ലോ
എന്നായി ഉണ്ണാമന്‍

വീടിന്റെ ഒരുഭാഗം പൊളിച്ച് പടിപ്പുര
മറുഭാഗം പൊളിച്ച് കുളിപ്പുര
വേറൊരുഭാഗം പൊളിച്ച് വണ്ടിപ്പുര
വേറൊരുഭാഗം പൊളിച്ച് കന്നാലിപ്പുര
വീട് മാത്രം ഇല്ലാതായി

ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്‍

7 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്‍

ഉണ്ണാമന്മാരെക്കുറിച്ചുള്ള സൂചനകളാല്‍ സമൃദ്ധമാകുന്നു
നമ്മുടെ വര്‍ത്തമാനം..

(കുറച്ചുനാള്‍ എഴുതാതിരുന്നത് വെറുതേയായില്ല.., അല്ലേ..)

CHANTHU പറഞ്ഞു...

നമ്മുടെ ഉണ്ണാമ തമ്പ്രാക്കന്‍മാരിതൊക്കെയൊന്നു വായിച്ചു നോക്കുമോ ആവോ ? (നല്ല വരികള്‍. അഭിനന്ദനം.)

ഗോപക്‌ യു ആര്‍ പറഞ്ഞു...

ഇത്‌ എനിക്കിട്ടൊന്ന് പണിതതാണല്ലൊ വിഷ്ണു...ഞാന്‍ വീടുണ്ടാക്കിയ
കാര്യം എങ്ങിനേ അറിഞ്ഞൂ?
[വീടുണ്ടാക്കി വീടില്ലാത്തവരാകുകയാണു മലയാളികള്‍]
[nigoodabhoomi]

Mahi പറഞ്ഞു...

തല മറന്നെണ്ണ തേക്കുന്ന വര്‍ത്തമാനകാല മലയാളീ ഉണ്ണാമന്‍മാരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു എത്ര പൊളിച്ചാലും പൊളിയാത്തൊരടക്കത്തില്‍

akberbooks പറഞ്ഞു...

ബഹുജനപങ്കാളിത്തം ആഗ്രഹിക്കുന്ന
www.akberbooks.blogspot.com ലേക്ക്‌
നിങ്ങളുടെ പ്രസിദ്ധീകരണയോഗ്യമായ സൃഷ്ടികള്‍ അയച്ച്‌ സഹകരിക്കുക.
akberbooks@gmail.com
Mob:09846067301

അജ്ഞാതന്‍ പറഞ്ഞു...

Agree with Mahi's opinion. Good work!

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

കക്കൂസും കുളിമുറിയുമില്ലാതെ
പണിഞ്ഞ ആലയങ്ങൾ (വീടുകൾ)
ദേവാലയങ്ങളാണ്‌.അതൊര്‌
കൊടിയ പാപമായി താങ്കൾ ചി
ത്രീകരിച്ചത്‌ അത്തരമൊരർത്ഥം സങ്കൽപ്പിക്കാനുള്ള
ഉൾക്കാഴ്ച ഇല്ലാതെ പോയതുകൊണ്ടാണ്‌.കവി ധ്യാനം ആവശ്യപ്പെടുന്നവനാണ്‌
അടക്കമുള്ള മനസ്സിനേ അത്‌ ലഭിയ്ക്കൂ.
ചാപല്യം കവിയുടെ ലക്ഷണമല്ല. അത്‌
"കപി"യ്ക്കാണ്‌ യോജിക്കുന്നത്‌.
അത്‌ കൊണ്ട്‌ കുടിലതകൾ മാറ്റി വച്ച്‌ മനസ്സിൽ
നന്മയ്ക്കിടം കൊടുക്കുക .
കവിതയിൽ പദങ്ങൾ സാങ്കേതികാർത്ഥത്തിൽ
നിന്ന്‌ മോചിപ്പിക്കപ്പെടും .അപ്പോൾ ചേർച്ചയുള്ള
അനേകം അർത്ഥങ്ങൾ കാണും. അവയിൽ നിന്ന്‌
ഔചിത്യം കൊണ്ടും അവയവ പൊരുത്തം
കൊണ്ടും ഏറ്റവും അനുയോജ്യമായ അർത്ഥത്തിൽ
ആസ്വാദകൻ ചെന്നെത്തും .ഇവിടെ നിങ്ങൾ
സങ്കൽപ്പിച്ച അധമാർത്ഥത്തെക്കാൾ ദേവാലയം
യോജിക്കും. എന്നാൽ മറ്റ്‌ ചിന്തകൾക്ക്‌ അപ്പോൾ
പൊരുത്തമില്ലാതെ വരും. ചുരുക്കി പറഞ്ഞാൽ
ശിൽപഭദ്രതയില്ലാതെ പോയി.