3/7/08

അലങ്കാരച്ചെടികള്‍

മണ്ണില്‍ അലഞ്ഞു നടക്കാന്‍ അനുവാദമില്ല
ചട്ടിയില്‍ ചിട്ടയോടെ വളരണം
ഒരു പൂമ്പാറ്റയും ഞങ്ങളോട്‌ അടുക്കാറില്ല
കളി പറഞ്ഞ്‌ ചിരിക്കാറില്ല
വീട്ടുകാരന്റെ പൊങ്ങച്ചങ്ങളെ വീര്‍പ്പിക്കാന്‍
വരുന്നവരോടും പോകുന്നവരോടും
മണമില്ലാത്ത ചിരി ചിരിക്കണം
എത്ര മോഹിച്ചാലും ഞങ്ങളുടെ
വളര്‍ച്ചകളൊക്കെ തോട്ടക്കാരന്റെ
കത്രിക തുമ്പു വരെയാണ്‌
ഉടലാകെ മുറിഞ്ഞ്‌
ജീവിക്കാന്‍ ഒരോ കോപ്രായവും കാട്ടി നില്ക്കുന്ന
ഞങ്ങളെ കണ്ടാല്‍
‍പറമ്പിലെ പുല്ലും ചിരിക്കും

3 അഭിപ്രായങ്ങൾ:

CHANTHU പറഞ്ഞു...

ഞാനാലോചിക്കുകയായിരുന്നു മഹി എവിടെ പോയെന്ന്‌.
(നിങ്ങള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന വേറിട്ട വരികള്‍)

Sharu.... പറഞ്ഞു...

നല്ല വരികള്‍...എവിടെയൊക്കെയോ പ്രതിഷേധത്തിന്റെ കനലെരിയുന്ന വാക്കുകള്‍

ശിവ പറഞ്ഞു...

മുമ്പൊരിക്കല്‍ വായിച്ചതാണ്...

എന്തിനാ ഇങ്ങനെ റീപോസ്റ്റ് ചെയ്യുന്നത്.

ദയവായി ഇനി ഇങ്ങനെ ചെയ്യുമ്പോള്‍ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ പുതിയൊരു പോസ്റ്റുണ്ടാക്കി ലിങ്ക് മാത്രം കൊടുക്കൂ.

ഇതിനുമുമ്പ് ഇത് വായിച്ച് കമന്റ് തന്നവരെ നിന്ദിക്കുന്നത് എന്തിന്.

സസ്നേഹം,

ശിവ