18/6/08

ചില ജീവിതങ്ങള്‍

ടൌണിലെ അല്ലറ ചില്ലറ സാമാനങ്ങള്‍ വില്ക്കുന്ന
ആ പെട്ടികടക്ക്‌ പിന്നിലിത്തിരി വെളിവുണ്ട്‌
അവിടെയാണ്‌ സ്വന്തമായി കക്കൂസില്ലാത്തവന്‍
തൂറാന്‍ പോകുന്നത്‌
ഒരു രൂപ കൊടുക്കാതെ സാധരണക്കാരന്‍
മൂത്രമൊഴിച്ചാശ്വാസം കണ്ടെത്തുന്നത്‌
കടന്നു ചെല്ലുമ്പോഴേക്കും
ഛര്‍ദ്ദില്‍ ‍ഉണ്ടാക്കുന്ന അവിടെ
വല്ലപ്പോഴും മുള്ളാമ്പോയി
ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍
‍തിരിച്ചു പോരുമ്പോഴൊക്കെ കാണാറുണ്ട്‌
അതിന്റെ ഒരറ്റത്ത്‌ ജീവിക്കുന്ന
നമ്മളുപേക്ഷിച്ച്‌ പോരുന്ന
ആ വൃത്തികേടുകളിലൊന്നും
നാറാത്ത മുഷിയാത്ത
നിറയാത്ത വയറുമായി കുറച്ചു ജീവിതങ്ങളെ

3 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

ശരിയാണു മാഷെ..

കണ്ടിട്ടും കണ്ടില്ലാതെ നടിക്കാനെ എന്നെക്കൊണ്ടു പറ്റൂ..

ഞാന്‍ ഭാഗ്യവാനാണ് വൃത്തിയും വെടിപ്പുമുള്ള ഒരു വീടെങ്കിലും എനിക്കുണ്ടല്ലൊ.

മാഷെ.. ഒരു മറുകാഴ്ച..ഇത്തരം വയറുകളുടെ കൈയ്യില്‍ ധാരാളം പണം ഒരു ദിവസം വന്നു ചേരുന്നുണ്ട്. ചിലപ്പോള്‍ അവരൊക്കെ ചട്ടുകങ്ങളായിരിക്കും..!

Sharu (Ansha Muneer) പറഞ്ഞു...

ശരിയാണ്. ആ ജീവിതങ്ങളെകുറിച്ചാരും ചിന്തിക്കാറില്ലെന്ന് മാത്രം.

വിശാഖ് ശങ്കര്‍ പറഞ്ഞു...

പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ച് അതിവൈകാരികതയില്ലാതെ ഒതുക്കത്തില്‍ പറയുന്ന ഈ കവിത ഇഷ്ടമായി മഹി.