13/6/08

അമ്മ

ഞാന്‍ നിന്നെ പൊതിയുന്ന
കനമില്ലാത്തൊരൊറ്റ തോടിന്‍
ചൂട്‌
നീ എന്റെ അകങ്ങളെ നനച്ച്‌
എന്നില്‍ ഉറങുന്ന
കൊച്ചു സ്വപ്നങ്ങളുടെ
മഞ്ഞ സൂര്യന്‍
‍എനിക്കറിയാം നാളെ
നീയീ തോട്‌ കൊത്തി പൊട്ടിച്ച്‌
ഈ വിശാലതയിലേക്ക്‌ നടന്നു പോകും.

4 അഭിപ്രായങ്ങൾ:

ഹരിശ്രീ പറഞ്ഞു...

നല്ല വരികള്‍...

ആശംസകള്‍

വിശാഖ് ശങ്കര്‍ പറഞ്ഞു...

നീ എന്റെ അകങളെ നനച്ച്‌
എന്നില്‍ ഉറങുന്ന
കൊച്ചു സ്വപ്നങള്‍ തന്‍
മഞ്ഞ സൂര്യന്‍
ഈ നല്ല കവിതയില്‍ ‘തന്‍’ എന്ന പ്രയോഗം മുഴച്ചു നില്‍ക്കുന്നതുപോലെ..

“നിന്റെ അകങ്ങളെ നനച്ച്
എന്നില്‍ ഉറങ്ങുന്ന
കൊച്ചു സ്വപ്നങ്ങളുടെ
മഞ്ഞ സൂര്യന്‍“ എന്ന് പോരായിരുന്നുവോ എന്നൊരു ശങ്ക...

അതുപോലെ ‘അകങളെ’ , ‘സ്വപ്നങള്‍‘ എന്നി വാക്കുകളില്‍ കയറിപ്പറ്റിയ അക്ഷരപിശകുകളും..

Mahi പറഞ്ഞു...

വിശാഖ്‌, താങ്കളുടെ നിര്‍ദേശങ്ങള്‍ക്ക്‌ നന്ദി, മാറ്റം വരുത്തിയിട്ടുണ്ട്‌.ഹരിശ്രീയൊടും എന്റെ നന്ദി അറിയിക്കുന്നു

K G Suraj പറഞ്ഞു...

ഒരുപാടിഷ്ട്ടമായി....